fbpx
Connect with us

Entertainment

ഒരു ‘ഒന്നാംപ്രതി’ നിങ്ങളുടെ വീട്ടിൽ നിന്നും ജനിക്കാതിരിക്കട്ടെ

റാഫി സരിഗ സംവിധാനം ചെയ്ത ചെറിയ സിനിമയാണ് ‘ഒന്നാംപ്രതി’. പേരിൽ തന്നെയുണ്ട് ഇതൊരു കുറ്റാന്വേഷണ സ്വഭാവം

 283 total views

Published

on

ഒന്നാംപ്രതി

റാഫി സരിഗ സംവിധാനം ചെയ്ത ചെറിയ ടെലി സിനിമയാണ് ‘ഒന്നാംപ്രതി’. പേരിൽ തന്നെയുണ്ട് ഇതിന്റെ കുറ്റാന്വേഷണ സ്വഭാവം . പല ഷോർട്ട് മൂവീസിലും ഉള്ളതുപോലെ സാമൂഹികമായ ചില പ്രശ്നങ്ങൾ തന്നെയാണ് ഇതിന്റെയും ഇതിവൃത്തം. നാല്പതു മിനിറ്റോളം ഉള്ള ഈ സിനിമ കൊച്ചിൻ ക്ലാസിക് സിനിമാസിനെ ബാനറിൽ ആണ് അണിയിച്ചൊരുക്കിയത്.

‘ഒന്നാംപ്രതി’ ക്കു വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത് നാട്ടിൽ വ്യാപകമായിട്ടുണ്ട്. അതിൽ സമ്പന്ന – ദരിദ്ര ഭവനങ്ങൾ എന്ന് വ്യത്യാസവും ഇല്ല. പല വീടുകളിലും അടുത്ത ബന്ധുക്കളും വീട്ടുകാരുടെ സുഹൃത്തുക്കളും ഒക്കെയാണ് പ്രതികൾ ആകുന്നതു. മുതിർന്നവരുടെ ‘അവിഹിതബന്ധങ്ങൾ ‘ കുട്ടികളെ കൂടി ബലികൊടുക്കുന്ന സംഭവങ്ങളും അനവധിയാണ്. ദരിദ്രഭവനങ്ങളിൽ കൂടുതലായി ഇത് സംഭവിക്കുന്നതിന്റെ കാരണം , ജീവിതസാഹചര്യങ്ങൾ, അരക്ഷിതമായ, കെട്ടുറപ്പില്ലാത്ത വീടുകൾ ഇവയൊക്കെ കൊണ്ടാണ് .

വാളയാറിൽ സംഭവിച്ചത് മറ്റൊന്നല്ല. വീട്ടിലെ നിത്യ സന്ദർശകർ തന്നെയാണ് പ്രതികൾ. ഒരുപക്ഷെ ഇത്തരം സിനിമകളുടെ പ്രധാന പ്രചോദനം തന്നെ വാളയാർ സംഭവമായിരിക്കാം. പാറിനടക്കേണ്ട പ്രായത്തിൽ വേദന സഹിച്ചു ഒടുങ്ങുന്ന കുരുന്നുകളുടെ ദുർവിധിയെ കുറിച്ച് ചിന്തിക്കുമ്പോൾ പലപ്പോഴും നാം കണ്ണീരിൽ മുങ്ങിതാഴാറുണ്ട്.

Advertisement

‘ഒന്നാംപ്രതി ‘ ഒരു കുറ്റാന്വേഷണ സിനിമയാണ് എന്നതിലുപരി ഒരു സന്ദേശവും കൂടിയാണ്. നിങ്ങളുടെ ചുറ്റിനും എത്രമാത്രം ‘ഒന്നാംപ്രതി’കൾ തിരിച്ചറിയപ്പെടാതെ ജീവിക്കുന്നുണ്ടാകും. മാനവികതയും മനുഷ്യസ്നേഹവും സൗഹൃദങ്ങളും എല്ലാം നല്ലതാണ് , പക്ഷെ വീട്ടിലെ പെൺകുട്ടികൾ സുരക്ഷിതരാകാൻ രക്ഷിതാക്കൾ തന്നെ ശ്രദ്ധിക്കണം. തെറ്റായ സൗഹൃദങ്ങളെ മനസിലാക്കി അകറ്റി നിർത്താനും മാതാപിതാക്കൾക്ക് സാധിക്കണം. ഒരു ‘ഒന്നാംപ്രതി’ നിങ്ങളുടെ വീട്ടിൽ നിന്നും ജനിക്കാതിരിക്കട്ടെ .

രണ്ടാം ജന്മം

രണ്ടാം ജന്മത്തിനു വോട്ട് ചെയ്യാൻ
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

റാഫി സരിഗ സംവിധാനം ചെയ്ത മറ്റൊരു ഷോർട്ട് മൂവിയാണ് ‘രണ്ടാം ജന്മം ‘ . തികച്ചും സോദ്ദേശപരമായൊരു കുഞ്ഞു സിനിമ. ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഈ സിനിമ ചെയ്‍തിരിക്കുന്നത്. കോവിഡ് ലോക് ഡൌൺ കാലം എങ്ങനെ നമ്മുടെ ചില ശീലങ്ങളെ മാറ്റിയെടുക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രമേയം.

ഒരു സന്തുഷ്ട കുടുംബത്തിൽ പുകവലിക്ക് അഡിക്ട് ആയ കുടുംബനാഥൻ , ലോക് ഡൗൺ കാരണം അദ്ദേഹത്തിന് സിഗരറ്റ് കിട്ടാതെ വരുന്നതും അതുമായി അദ്ദേഹം കാണിക്കുന്ന സമാധാനപരമായ ചില പുകിലുകളും ഒടുവിൽ ഭൂമിയിലേക്ക് ഇറങ്ങി അധ്വാനിക്കാൻ പുറപ്പെടുന്നതും ..തികച്ചും ഒരു സന്ദേശം തന്നെയാണ് .

Advertisement

**

‘ഒന്നാംപ്രതി’യും ‘രണ്ടാം ജന്മ’വും സംവിധാനം ചെയ്ത റാഫി സരിഗ ബൂലോകം ടീവിയോട് സംസാരിക്കുന്നു.

“ഞാനൊരു ബിസിനസുകാരനാണ്. എനിക്ക് എറണാകുളത്തു ഒരു കമ്പനി ഉണ്ട്.’ ട്രസ്റ്റ് ഹൈഡ്രോഗ്രാഫിക്സ് ‘. ഹൈഡ്രോഗ്രാഫിക്സ് എന്നാൽ കാറിനകത്തൊക്കെ വുഡൻ ഫിനിഷിങ് , കാർബൺ ഫൈബർ ഒക്കെ ചെയുന്ന സംഭവമാണ്. മക്കൾ ആണ് ബിസിനസ് നോക്കുന്നത്. കൂടുതലും ഒഫീഷ്യൽ കാര്യങ്ങൾക്കാണ്‌ ഞാൻ ഇടപെടുന്നത്. പിന്നെ ഞാനൊരു സിംഗറാണ്, മ്യൂസീഷ്യൻ ആണ്, ഡ്രമ്മർ ആൻഡ് തബലിസ്റ്റ് ആണ്. അതുകൊണ്ടാണ് എന്റെ പേരിൽ സരിഗ ഉണ്ടായത് . സരിഗമപതനിസ യുടെ സരിഗ . എന്റെ ഓർക്കസ്ട്ര ഗ്രൂപ്പിന്റെ പേരുകൂടിയാണ് സരിഗ. പിന്നെ ഞാനൊരു ആക്ടർ കൂടിയാണ്.”

‘ഒന്നാംപ്രതി’ ക്കു വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“ഞാൻ ദോഹ-ഖത്തറിൽ 28 വർഷത്തോളം ജോലി ചെയ്ത ആളാണ്. പാർട്ട് ടൈം പോലെ മ്യൂസിക് ഗ്രൂപ്പും ഉണ്ടായിരുന്നു. അതിൽ പാടി വളർന്ന കുട്ടിയാണ് ഇന്ന് ഏറെ പ്രശസ്തയായ നിത്യ മാമൻ . പിന്നെ..ഞാൻ 1985 മുതൽ സിനിമാ മേഖലയിൽ ഉണ്ട് . സംവിധായകൻ കമൽ സാറിന്റെ അയൽക്കാരനാണ്.”

“ഉണ്ണികളേ ഒരു കഥപറയാം എന്ന സിനിമയിൽ അന്ന് അഭിനയിക്കാൻ ഒരു ചാൻസ് കിട്ടിയിരുന്നു. എന്നാൽ ലൊക്കേഷനിൽ എത്താൻ വൈകിപ്പോയത് കാരണം ആ ചാൻസ് നഷ്ടപ്പെട്ടിരുന്നു. പിന്നെ പുള്ളിയുടെ തന്നെ വർക്കിന്റെ കൂടെ കുറച്ചു നാൾ നിന്നു . പിന്നെ ഓർക്കാപ്പുറത്ത്, അടിക്കുറിപ്പ്, വരവേൽപ് ..ഈ സിനിമകളിൽ ഒക്കെ പ്രൊഡക്ഷനിൽ ഉണ്ടായിരുന്നു. എന്താണ് സംവിധമെന്നൊക്കെ പഠിക്കാൻ സാധിച്ചു.എന്നാൽ ജീവിതം ആണല്ലോ മുഖ്യം അപ്പൊൾ ബിസിനസിൽ എത്തപ്പെട്ടു.”

Advertisement

“ഇപ്പോൾ ഏഴുവർഷമായി നാട്ടിൽ ആണ്. അതിനുശേഷം സിനിമയിലൊക്കെ വീണ്ടും സജീവമായി. അഭിനയവും സംവിധാനവും ടെലിസിനിമ, ഷോർട്ട് മൂവി ചെയ്യലും ..അങ്ങനെ എല്ലാമുണ്ട്. ഇപ്പോൾ ചെയ്യാൻ പോകുന്നത് ഒരു സിനിമയാണ്. അതൊരു നല്ല പ്രോജക്റ്റ് ആയിരിക്കും . സ്ക്രിപ്റ്റ് ഒക്കെ കഴിഞ്ഞു നിൽക്കുകയാണ്.”

“ഒടിടി റിലീസ് ചെയ്യാൻ ആണ് ഉദേശിക്കുന്നതു. മറ്റുള്ളതിൽ നിന്നും വിപരീതമായി ടിക്കറ്റെടുത്തു ആളെ കാണിക്കുന്ന രീതിയാണ് ഞാൻ ഉദ്ദേശിക്കുന്നത് . അത് ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ ഒരിടത്തും ആരും ചെയ്യാത്ത ഒരു സിസ്റ്റം ആണ്. അതുകൊണ്ടുതന്നെ നഷ്ടം വരാതെ നോക്കാൻ സാധിക്കും. ഞാനൊരു ബിസിനസുകാരൻ ആയതുകൊണ്ട് എനിക്ക് ജനങ്ങളുടെ മനസ്സറിയാം. അവരുടെ ആ മൈൻഡ് ഉപയോഗപ്പെടുത്തിയിട്ടു ആ സിനിമ നമ്മൾ കാണിക്കും.”

“50 ലക്ഷം മുടക്കുന്ന ഒരാൾക്ക് എങ്ങനെ ആയാലും ലാഭം കിട്ടും. എന്നോട് പലരും ചോദിച്ചു 50 ലക്ഷത്തിനൊക്കെ സിനിമ എടുക്കാൻ സാധിക്കുമോ എന്ന്. എന്നാൽ സാധിക്കും എന്നതാണ് ശരി. അതുകൊണ്ടുതന്നെ എന്റെ ഈ സ്ക്രിപ്റ്റ് അമ്പത് ലക്ഷം മുടക്കാൻ ഒരു പ്രൊഡ്യൂസർ ഉണ്ടെങ്കിൽ നിശ്ചയമായും സിനിമ ആക്കാൻ സാധിക്കും.”

സിനിമകൾ കാണുക വോട്ട് ചെയുക

Advertisement

ഒന്നാംപ്രതി
Production Company: Sunilkumar Paingarappilly
Short Film Description: A thrilling suspense investigation story Trailer
Already released on Orange Media Youtube Channel
Producers (,): Sunilkumar Paingarappilly
Directors (,): Rafi Sariga
Editors (,): Abhilash Viswanath
Music Credits (,): Karim Sariga
Cast Names (,): Rafi Sariga, Sudheer Menon, Ratheesh Coimbatore, Jalal Pezhakkapilly, Rajamohanan Pandikkad,
Sajayan Njarekkattil, Anil Ayyappan, Valsan PC, Aswathi Kakkanad, Nidha Radha, Aashvi Rajesh, Prarthana Rajesh, Lakshmi Kalbhavan ETC.
Genres (,): Suspense Thriller Trailer

**

രണ്ടാം ജൻമം

Production Company: KMR Visual
Short Film Description: ഒരു ഗൃഹനായകനുണ്ടായിരുന്ന ദുശ്ശീലം ലോക്ക്ഡൗൺ കാലത്ത് നിറുത്തേണ്ടി വന്ന കഥ, പുറത്തുള്ളവരെ ആരേയും പങ്കെടുപ്പിക്കാതെ ഒരു വീട്ടിലെ അഞ്ച് അംഗങ്ങൾ മാത്രം അരങ്ങിലും അണിയറയിലും പ്രവർത്തിച്ച പത്തു മിനിറ്റിൽ പറയുന്ന ഈ സന്ദേശ സിനിമ ഇതിനോടകം തന്നെ ചർച്ചാ വിഷയമായിരിക്കുകയാണ്.
Producers (,): Thahira M Rafi
Directors (,): Rafi Sariga
Editors (,): Rafi Sariga
Music Credits (,): Non Copy Rate YouTube
Cast Names (,): Rafi Sariga, Thahira M Rafi, Rana Rafi, Raif Rafi, Rayhan Rafi
Genres (,): Informative Movie

**

 

Advertisement

 

 284 total views,  1 views today

Advertisement
SEX7 hours ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment7 hours ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment8 hours ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment8 hours ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment8 hours ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment9 hours ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy9 hours ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment10 hours ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured10 hours ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured10 hours ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment11 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy11 hours ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX4 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX3 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment8 hours ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment12 hours ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket2 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment3 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment5 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment6 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »