fbpx
Connect with us

ഊരും പേരും ഇല്ലാത്തവളുടെ ദയാഹര്‍ജി

തന്റെതല്ലാത്തകുറ്റത്തിന് വധശിക്ഷക്ക് വിധിക്കപെട്ട ഒരു കുഞ്ഞുമോളുടെ ദയാഹര്‍ജിയാണിത്.

 96 total views,  1 views today

Published

on

തന്റെതല്ലാത്തകുറ്റത്തിന് വധശിക്ഷക്ക് വിധിക്കപെട്ട ഒരു കുഞ്ഞുമോളുടെ ദയാഹര്‍ജിയാണിത്.

ഞാന്‍ നെയ്തുകൂട്ടിയ ഒരുപാട് സ്വപ്നങ്ങള്‍ നാളെ ഹോസ്പിറ്റലിലെ ടേബിളില്‍ വെച്ചു കഴുത്തറുത്ത് കൊല്ലപ്പെടും.
എനിക്ക് നിങ്ങളുടെ ലോകത്തെക്കുറിച്ചറിയില്ല അമ്മയുടെ കുഞ്ഞു വയറ്റില്‍ സ്വപ്നങ്ങള്‍ നെയ്തു കിടക്കുമ്പോള്‍ വയറില്‍ തലോടി തല വയറ്റില്‍ ചേര്‍ത്തുവെച്ച് അച്ഛന്‍ പറഞ്ഞകിന്നര വര്‍ത്തമാനത്തില്‍ നിന്നാണ് ഞാനി ലോകത്തെക്കുറിച്ചറിയുന്നത്.

കാര്യങ്ങള്‍ തകിടം മറിയുന്നതിനുമുമ്പുള്ള ആ നല്ല നാളുകളിലെ ഓര്‍മകള്‍ ആരാച്ചാരുടെ കൊലക്കത്തി എന്‍റെ കഴുത്തിനു നേരെ നീളുംമുമ്പ് ഞാന്‍ നിങ്ങളുമായി പങ്ക് വെക്കുകുയാണ്. ബധിര കര്‍ണ്ണ പുടങ്ങളില്‍ തട്ടി എന്‍റെ വാക്കുകള്‍ അന്തരീക്ഷത്തില്‍ ലയിക്കുമെന്നെനിക്കറിയാം, എന്നാലും ഇനിയും ലക്ഷക്കണക്കിന്‌ അമ്മമാരുടെ വയറ്റിനുള്ളില്‍ ഉരുവം കൊള്ളാന്‍ പോകുന്ന എന്‍റെ സഹോദരിമാര്‍ക്കുവേണ്ടി, ഇടനെഞ്ചിലെ ശ്വാസം നിലച്ച് കഴുത്ത് വിണ്ട്‌ ചുടുചോര ചീറ്റി പിടഞ്ഞു മരിക്കുന്നതിനുമുമ്പ് ഞാന്‍ നിങ്ങള്‍ക്കുമുമ്പില്‍ സമര്‍പ്പിക്കട്ടെ ഈ ദയാഹര്‍ജി.

പിറക്കുന്നതിനു മുമ്പേ നിങ്ങളുടെ വരവ് ചിലവ് കോളങ്ങളിലെ ഒരിനമായി ഞങ്ങളെ മാറ്റിയതാണ് ഞങ്ങളുടെ ജീവനുപോലും ഭീഷണിയായത്. പിറവിയുടെ ദിനം മനസ്സില്‍കണ്ട്‌ മയങ്ങുമ്പോള്‍ പിറക്കാന്‍ അനുവദിക്കാതെ സ്വര്‍ത്ഥതയുടെ ഇരകളായി മുളയിലെ നുള്ളി കൊലചെയ്യപ്പെട്ട എന്‍റെ പൊന്നു ജേഷ്ടത്തി മാര്‍ക്കുവേണ്ടി .

ആണ്‍കുട്ടികള്‍ വരവ് കോളത്തിലെ വരവും പെണ്‍കുട്ടികള്‍ ചിലവ് കോളത്തിലെ ചിലവുമായി മാറ്റിയത് ആരാണ്? അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ ഉരുവം കൊണ്ട ആദ്യനാളുകളില്‍ തന്നെ പിറക്കാന്‍ കൊതിക്കുന്ന ഞങ്ങള്‍ നഷ്ടമാണോ ലാഭമാണോ എന്ന്‌ ആരാണ് തീരുമാനിക്കുന്നത്?. ഞങ്ങള്‍ക്കെന്തു കൊതിയാണെന്നോ നിങ്ങളോടൊപ്പം കഴിയാന്‍, പ്ലീസ് അമ്മേ പ്ലീസ് എന്നെ കൊലകത്തിക്ക് കൊടുക്കരുതേ, ഞാന്‍ എത്ര കൊതിച്ചന്നോ ഒന്ന് ഭൂമി കാണാന്‍. അമ്മയുടെ കാലില്‍ തട്ടി പുഴ ഒഴുകുന്നത്‌ ഒരിക്കല്‍ ഞാന്‍ അറിഞ്ഞു കൈതപ്പുഴ ആറിന്റെ വക്കില്‍ അമ്മ പുഴയിലേക്ക് കാലിട്ടിരുന്നപ്പോള്‍ ആദ്യമായി ഞാന്‍ പുഴയുടെ കുളിരും പരല്‍ മീനിന്റെ തുള്ളിക്കളിയുംഅറിഞ്ഞു.

Advertisement



അന്ന് സന്തോഷത്തില്‍ ഞാന്‍ ഒന്നിളകിയപ്പോള്‍ അമ്മ പറഞ്ഞില്ലേ ദേ നമ്മുടെ മോന്‍ അനങ്ങുന്നു എന്ന്‌. അമ്മയുടെ വയറ്റില്‍ തല ചേര്‍ത്ത് എന്‍റെ കാതില്‍ അച്ചന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. ധൃതി വെക്കാതട കുട്ടാ എന്ന്‌. അന്ന് എന്‍റെ കുഞ്ഞികൈ കൊണ്ട് അച്ഛന്റെ തലയില്‍ തലോടാന്‍ നോക്കിയതാണ് പഷേ സാധിച്ചില്ല. പിന്നെ എന്തെല്ലാം നിങ്ങള്‍ എന്നെ കാട്ടി കൊതിപ്പിച്ചു.

ഞാറു നടലിന്റെ ആരവം, അമ്പിളി അമ്മാവന്റെ പാല്‍ വെളിച്ചം, അണ്ണാറക്കണ്ണന്‍റെ ചിലമ്പല്‍ , മിന്നാ മിന്നിയുടെ നുറുങ്ങു വെട്ടം, ഈച്ചയും പൂച്ചയും കഞ്ഞിവെച്ച കഥകള്‍ …ഹായ് ഇതെല്ലം ഒന്ന് കാണാന്‍ സാധിച്ചെങ്കില്‍.

നിങ്ങള്‍ക്കറിയോ ലോകത്തെ നശിപ്പിക്കാന്‍ കച്ചകെട്ടിയ ഒരുകൂട്ടം മനുഷ്യരുടെ ആര്‍ത്തിയാണ് യുദ്ധങ്ങള്‍ ഉണ്ടാക്കുന്നത്‌. ആ യുദ്ധങ്ങളില്‍ കൊലചെയ്യപെടുന്നവരില്‍ അധികവും കുട്ടികളാണത്രെ. കളിപ്പാട്ടവും ഭക്ഷണപ്പൊതികളും എറിഞ്ഞ്‌ കുട്ടികളെ ആകര്‍ഷിച്ചു അതെടുക്കാന്‍ കുട്ടികള്‍ കൂട്ടമായി ഓടിയെത്തുമ്പോള്‍ അവരുടെ മേല്‍ ബോബിട്ടു പതിനായിരക്കണക്കിന്കുട്ടികളെ കൊന്നത്രേ. ഒരിക്കല്‍ അച്ചന്‍ വേദനയോടെ അമ്മക്ക് ഇത് പറഞ്ഞ് കൊടുത്തുപ്പോള്‍ ഞാനൊന്നു ഞെട്ടിപ്പോയി. എന്നെയും അങ്ങനെ കൊന്നുകളയുമോ എന്ന് ഭയപ്പെട്ടിട്ടു എനിക്കെന്തോ വല്ലായ്മവന്നു. രണ്ടു ദിവസത്തേക്ക് ഞാന്‍ നിശ്ചലനായിപ്പോയി. അന്നാണ് എന്‍റെ അമ്മക്ക് സുഖമില്ല എന്ന്‌ പറഞ്ഞ് ആശുപത്രിയില്‍ കൊണ്ടുപോയത്. ആശുപത്രിയിലെ ടേബിളില്‍ അമ്മയെ ക്കിടത്തി ഡോക്ടര്‍ ആന്റി എന്തൊക്കെയോ ചെയ്തു.

എന്‍റെ ശരീരത്തിന്റെ പലഭാഗത്തും എന്തോ കൊണ്ട് ആന്റി തൊട്ടു. എന്നിട്ട് അമ്മയോട് പറഞ്ഞ് കുഞ്ഞിനു അനക്കിമില്ല ഉടനെ സ്കാന്‍ ചെയ്യണമെന്നു പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ എന്തോ ഒരു അസ്വസ്ഥത എനിക്ക് തോന്നി, എന്‍റെ ശരീരത്തിലൂടെ എന്തൊക്കയോ തുളച്ചു കയറുന്നത് പോലെ ഒരു തോന്നല്‍, ഞാന്‍ നെരിപിരി കൊണ്ട് കിടക്കുമ്പോള്‍ വീണ്ടും ഡോക്ടര്‍ ആന്റി പറഞ്ഞ്

Advertisement



” കുഞ്ഞിനു കുഴപ്പമൊന്നുമില്ല”.

അമ്മയുടെ അടുത്ത ചോദ്യമാണ് എന്‍റെ വിധി നിര്‍ണ്ണയിച്ചത്. ഉത്തരം കേള്‍ക്കുമ്പോള്‍ അമ്മ സന്തോഷിക്കുമെന്നാണ് ഞാന്‍ കരുതിയത്‌ പക്ഷെ എന്‍റെ ജീവിതത്തിനു തന്നെ തിരശീല വീഴുമെന്നു സ്വപ്നത്തില്‍ പോലും ഞാന്‍ നിനച്ചില്ല.

കുട്ടി ആണോ പെണ്ണോ എന്ന ചോദ്യത്തിനു ഡോക്ടര്‍ നല്‍കിയ മറുപടി “സംഗതി നഷ്ട കച്ചവടമാണ് കുട്ടി പെണ്ണാണ്‌.” എന്നാണ്.

പെട്ടന്ന് അമ്മ ടേബിളില്‍ നിന്നും ചാടി എണീറ്റ്‌ വയറ്റില്‍ തലങ്ങും വിലങ്ങും അടിക്കാന്‍ തുടങ്ങി. ഞാനെന്റെ ഇടുങ്ങിയ കിടപ്പിടത്തില്‍ വല്ലാതെ ബുദ്ധിമുട്ടാന്‍ തുടങ്ങി. അമ്മ എന്തല്ലാമോ വിളിച്ചു പറയുന്നുണ്ടായിരുന്നു “ഈ നശൂലത്തെയാണോ ഞാന്‍ ഇത്രയുംനാള്‍ വയറ്റില്‍ ചുമന്നത് ഒരു ആണ്‍കുഞ്ഞിനെ മോഹിച്ച എനിക്ക് ദൈവമേ ഇതിനെയാണോ തന്നത്”.

Advertisement



എനിക്കും എന്തല്ലമോ പറയണമെന്ന് തോന്നി പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല. അമ്മേ ഞാന്‍ അമ്മയുടെ ഭാഗമല്ലേ…… , അമ്മയുടെ പ്രതിരൂപമല്ലേ…. അമ്മയ്ടെ ആത്മാവിന്റെ അംശം എനിക്കല്ലേ …ഞാന്‍ എങ്ങനെ നശൂലമാവും.

പുറത്ത് വരാത്ത എന്‍റെ വാക്കുകള്‍ എന്‍റെ ഉള്ളില്‍ കിടന്നു തിളക്കുവാന്‍ തുടങ്ങി. വാക്കുകളുടെ ആവിയില്‍ ഞാന്‍ വെന്തുരുകുന്നതുപോലെയായി. അമ്മയുടെ മാറില്‍ തളര്‍ന്നുറങ്ങാന്‍ എത്ര നാളായി ഞാന്‍ കൊതിക്കുന്നു. അച്ചന്റെ കൈ പിടിച്ച് വയല്‍ വരമ്പിലൂടെ എനിക്കോടണം. എനിക്ക് പൂതുമ്പിയെ പിടിക്കണം
‘അമ്മേ എന്‍റെ പൊന്നമ്മയല്ലേ’ എന്നെ കശാപ്പ് ശാലയിലേക്ക്‌ വലിച്ചിഴക്കല്ലേ… എന്നെ പിറക്കാന്‍ അനുവദിക്കൂ.

ഞാന്‍ പിറന്ന് വീഴേണ്ട ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ എനിക്ക് വല്ലാത്ത ഉത്സാഹമായിരുന്നു.
അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് എന്‍റെ ശ്വാസം പോലും നിലച്ചുപോകുന്ന ആ വാര്‍ത്ത കേട്ടത് എന്‍റെ പ്രാണന്‍ പിരിഞ്ഞുപോകുമോ എന്ന്‌ ഞാന്‍ ഭയപ്പെട്ടു.

നിങ്ങള്‍ക്കറിയോ ലോകത്ത് ഓരോവര്‍ഷവും ഒന്നരക്കോടി കുട്ടികളെയാണ് ആശുപത്രികളിലെ കൊലക്കലങ്ങളില്‍ കൊന്നൊടുക്കുന്നത് . ഇന്ത്യയില്‍ മാത്രം പത്ത് ലക്ഷത്തിലതികം വരും. നമ്മുടെ കൊച്ചു കേരളത്തില്‍ അത് അഞ്ച് ലക്ഷത്തി നാല്പത്തി ഏഴായിരത്തി അഞ്ഞൂറ്. ഓരോ ദിവസവും ആയിരത്തി അഞ്ഞൂറ് കുട്ടികളെ നിങ്ങള്‍ കൊല്ലൂന്നു. അക്കങ്ങളുടെ വലിപ്പ ചെറുപ്പം എനിക്കറിയില്ല പക്ഷെ വലിയ വലിയ അക്കങ്ങള്‍ ആണെന്നാണ്‌ എനിക്കുതോന്നുന്നത്. എന്നാലും ഒരു കാര്യം എനിക്കുറപ്പാണ്. രോഗം മൂലവും യുദ്ധം മൂലവും ഇത്രയും അധികം കുട്ടികള്‍ ലോകത്ത് മരിക്കാറില്ല. എന്‍റെ പോന്നു ചേച്ചി മാരോട് ഒരു കാര്യം ഉണര്‍ത്തട്ടെ. സൌന്ദര്യം കൂട്ടാന്‍ നിങ്ങള്‍ മുഖത്ത് വാരിത്തേക്കുന്ന ലേപനങ്ങളില്‍ ഞങ്ങളുടെ രക്തവും മജ്ജയുമാണ്‌ ഉള്ളത്.

Advertisement



ചില നരഭോജികള്‍ക്ക് ഞങ്ങള്‍ വിശിഷ്ട ആഹാരമത്രേ. സൌന്ദര്യം കൂട്ടാനും ഭക്ഷിക്കാനും വേണ്ടിയാണോ ഞങ്ങളെ ഇങ്ങനെ നിങ്ങള്‍ കൊന്നുടുക്കുന്നത്?. എന്‍റെ വാക്കുകള്‍ മുറിഞ്ഞു പോകുന്നു, ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഞാന്‍ ഈ ദയാഹര്‍ജി നിങ്ങള്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ കത്തിയും സക്ഷന്‍ട്യൂബും എന്‍റെ ജീവന് നേരെയും നീളുന്നത് ഞാന്‍ കാണുന്നു,

എനിക്ക് മുമ്പ് കശാപ്പു ചെയ്യപെട്ടവരെപ്പോലെ ഞാനും ആ സമയം പ്രാണന് വേണ്ടി വയറ്റില്‍ കിടന്നോടാന്‍ നോക്കും. കൊലക്കത്തി എന്‍റെ നേര്‍ക്ക്‌ നീളുമ്പോള്‍ എന്‍റെ ഹൃദയവും കൂടുതല്‍ ശക്തിയോടെ മിടിക്കും, എന്നാലും എനിക്കറിയാം ജീവനോടെ എന്‍റെ കയ്യും കാലും തലയും ഒന്നൊന്നായി നിങ്ങള്‍ മുറിച്ചു മാറ്റും.
പിന്നീട് എന്‍റെ ശരീരഭാഗങ്ങള്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ വില്‍ക്കും അല്ലെങ്കില്‍ ഓടയിലൂടെ ചീഞ്ഞളിഞ്ഞ്‌ ഞാനും ഒഴുകി നടക്കും.

പ്ലീസ് നിങ്ങള്‍ ഇതൊന്നു ചെവിക്കൊള്ളണം നിങ്ങള്‍ക്ക് ഞങ്ങളെ വേണ്ടെങ്കില്‍, ഒരു കുഞ്ഞിക്കാലു കാണാന്‍ വിധിയില്ലാത്ത ലക്ഷങ്ങള്‍ ഇവിടെയുണ്ട് അവര്‍ ഞങ്ങളെ മുത്തുപോലെ വളര്‍ത്തും. അവര്ക്കെങ്കിലും നിങ്ങള്‍ ഞങ്ങളെ കൊടുക്കൂ അങ്ങനെ ഞങ്ങളും ഇവിടെ ജീവിക്കട്ടെ.

 97 total views,  2 views today

Advertisement



Advertisement
Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment2 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment2 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment6 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment6 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment6 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment6 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment6 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment6 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment6 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

Entertainment6 hours ago

നിങ്ങളുടെ കയ്യിൽ മികച്ച തിരക്കഥകൾ ഉണ്ടോ? അൻവർ റഷീദ് കഥകൾ ക്ഷണിക്കുന്നു.

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment11 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment6 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Advertisement