നിങ്ങളുടെ കണ്ണുകള്‍ തുറക്കൂ – ഷോര്‍ട്ട് ഫിലിം ഹിറ്റാകുന്നു

335

മലപ്പുറം ജില്ലയിലെ മലയോര ഗ്രാമമായ  അമരമ്പലം പഞ്ചായത്തിലെ  പൂക്കോട്ടുംപാടം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍ എസ് എസ് വിദ്യാര്‍തികള്‍ ചേര്‍ന്നു   നിര്‍മിച്ച ഷോര്‍ട്ട് ഫിലിം യൂടുബില്‍ വന്‍ ഹിറ്റാകുന്നു. സ്കൂള്‍ എന്‍ എസ് എസ് അംഗം സിയാദ് മേലേക്കത്ത് സംവിധാനം നിര്‍വഴിച്ച ചിത്രത്തിനു സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപകന്‍റെയും മറ്റു വിദ്യാര്‍ത്ഥികളുടെ സഹകരണം ലഭിച്ചതോടെ വളരെ വേഗം നിര്‍മാണം പൂര്‍ത്തീകരിച്ചു ആദ്യ പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനം സ്ഥലം എം എല്‍ എ ശ്രീ. പി വി അന്‍വര്‍ നിര്‍വഹിച്ചു.

വളരെ കാലിക പ്രസക്തമായ ഈ ഹൃസ്വ ചിത്രം സംവിധാന മികവുകൊണ്ടും മികച്ച പ്രമേയം കൊണ്ടും യൂടുബില്‍ അധിവേഗം പ്രചാരം  ലഭിക്കുകയായിരുന്നു. വളരെ ചെറു പ്രായത്തില്‍ തന്നെ സിയാദ് മേലേക്കത്ത് എന്ന പതിനാലു വയസ്സുകാരന്‍ ആറിലധികം ഹൃസ്വചിത്രങ്ങള്‍ നിര്‍മിച്ചു ശ്രദ്ധേയനായി. ലഹരിക്കെതിരെ നിര്‍മിച്ച “ആന്‍ അലാറം” എന്ന ഹൃസ്വ ചിത്രവും യൂടുബില്‍ നല്ല പ്രതികരണം ലഭിച്ചിരുന്നു.