fbpx
Connect with us

ഓപ്പറേഷന്‍ മാത്തപ്പന്‍ – രഘുനാഥന്‍ കഥകള്‍

‘എസ് ‘ ആകൃതിയില്‍ കട്ടിലില്‍ കിടന്നു കൂര്‍ക്കം വലിച്ചിരുന്ന ഞാന്‍, എന്റെ അയല്‍ക്കാരനും സുഹൃത്തും അഭ്യുദയാകാംഷിയുമായ മാത്തപ്പന്‍ ചേട്ടന്റെ ധര്‍മപത്‌നി ഒറോത ചേടത്തിയുടെ വലിയ വായിലുള്ള നിലവിളി കേട്ട് ഞെട്ടിപ്പോയി.

 113 total views

Published

on

mathappan

‘എന്റെ കര്‍ത്താവേ ഈ കാലമാടന്‍ എന്നെ തൊഴിച്ചു കൊന്നേ..’

കൊച്ചു വെളുപ്പാന്‍ കാലത്ത് പെയ്ത ചാറ്റല്‍ മഴയുടെ കുളിരില്‍, പുതപ്പു വലിച്ചു തലവഴി മൂടി, കൈകള്‍ രണ്ടും പോസ്റ്റ് ഓഫീസ്സില്‍ തിരുകി, ഇപ്പോള്‍ കേരളത്തിലെ മിക്കവാറും എല്ലാ ആളുകളുടെയും ഇഷ്ടപ്പെട്ട ‘എസ് ‘ ആകൃതിയില്‍ കട്ടിലില്‍ കിടന്നു കൂര്‍ക്കം വലിച്ചിരുന്ന ഞാന്‍, എന്റെ അയല്‍ക്കാരനും സുഹൃത്തും അഭ്യുദയാകാംഷിയുമായ മാത്തപ്പന്‍ ചേട്ടന്റെ ധര്‍മപത്‌നി ഒറോത ചേടത്തിയുടെ വലിയ വായിലുള്ള നിലവിളി കേട്ട് ഞെട്ടിപ്പോയി.

മാത്തപ്പന്‍ ചേട്ടനെ വായനക്കാര്‍ അറിയും. പണ്ടൊരിക്കല്‍ മാത്തപ്പന്‍ ചേട്ടന്‍ ഞാന്‍ ഗോവയില്‍ നിന്നും കൊണ്ടുവന്ന ഫെനി അടിച്ചു പൂക്കുറ്റി ആയ ശേഷം ചക്കയിടാന്‍ പ്ലാവില്‍ കയറിയതും, അരയില്‍ ബന്ധിച്ചിരുന്ന കയറിന്റെ ഒരു തുമ്പ് ചക്കയില്‍ കെട്ടിയ ശേഷം മറ്റേ അറ്റം തന്റെ അരയില്‍ ബന്ധിച്ചിരിക്കുകയാണ് എന്നുള്ള കാര്യം മറന്നു ചക്ക വെട്ടിയിട്ടതും, വെട്ടിയതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ ചക്ക മാത്തപ്പന്‍ ചേട്ടനെയും കൊണ്ട് ‘അതിവേഗം ബഹുദൂരം’ എന്ന ചാണ്ടീ സൂത്രം (ചാണ്ടീസ് പ്രിന്‍സിപിള്‍) പ്രകാരം താഴേയ്ക്ക് പോന്നതും ഒക്കെ ഞാന്‍ ഒരു പോസ്റ്റില്‍ വിവരിച്ചിരുന്നു. ആ മാത്തപ്പന്‍ ചേട്ടന്റെ സഹധര്‍മ്മിണിയും സഹകര്‍മിണിയും സര്‍വ്വോപരി പേടി സ്വപ്നവുമായ ഒറോത ചേടത്തിയാണ് റിയാലിറ്റി ഷോയില്‍ പാടുന്ന സന്നിധാനന്ദനെപ്പോലെ ഷഡ് ജവും സംഗതികളുമില്ലാതെ വിളിച്ചുകൂവി കരയുന്നത്.

‘ശെടാ ഈ മാത്തപ്പന്‍ ഇത്ര പെട്ടെന്ന് പൂസ്സായോ? ഞാന്‍ രണ്ടു ലിറ്റര്‍ കള്ള് ഒഴിച്ച് കൊടുത്തിട്ട് പത്തു മിനിട്ട് പോലും ആയില്ലല്ലോ? ‘
മാത്തപ്പന്‍ ചേട്ടന്റെ വസതിയായ ‘മാത്തന്‍സ് വില്ലയില്‍’ എന്താണ് നടക്കുന്നത് എന്നറിയാനുള്ള ആകാംഷയില്‍ വീടിന്റെ മുറ്റത്തു നിന്നും അങ്ങോട്ട് നോക്കിക്കൊണ്ടിരുന്ന ഞാനും അമ്മയും അപ്പോള്‍ അങ്ങോട്ട് വന്ന ചെത്തുകാരന്‍ പാക്കരന്‍ ചേട്ടന്റെ വാക്കുകള്‍ കേട്ട് തിരിഞ്ഞു നോക്കി.
‘അത് ശരി. അപ്പൊ അതാണ് കാര്യം’ അമ്മ പറഞ്ഞു.

Advertisement



‘മാത്തപ്പന്‍ ചേട്ടന്‍ ഇപ്പോള്‍ പഴയ ആളൊന്നുമല്ല. എപ്പോഴും പൂസ്സാ. പൂസ്സായാല്‍ ഉടനെ ഒറോത ചേടത്തിയെ പിടിച്ചു രണ്ടു മൂന്നു ഇടി കൊടുക്കും. ഗള്‍ഫിലുള്ള മകള്‍ പൈസാ അയക്കുന്നത് ഒറോത ചേടത്തിയുടെ പേരിലാണത്രേ. മാത്തപ്പന്‍ ചേട്ടന് പട്ടയടിക്കാന്‍ പൈസാ വേണമെങ്കില്‍ ഒറോത ചേടത്തിയോടു ചോദിക്കണം. അവരോട്ടു കൊടുക്കത്തുമില്ല. അതിനാ തെങ്ങ് ചെത്താന്‍ കൊടുക്കുന്നതിന്റെ കൂലിയായി കിട്ടുന്ന രണ്ടു ലിറ്റര്‍ കള്ള് കുടിച്ച ശേഷം ഒറോത ചേടത്തിയെ ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്നത്.. ഏതായാലും നീ അങ്ങേര്‍ക്കു കള്ളൊന്നും കൊടുക്കരുത് കേട്ടോ.. ‘

അമ്മയുടെ ഉപദേശം കേട്ട ഞാന്‍ പാക്കരന്‍ ചേട്ടന്‍ തെങ്ങില്‍ കയറുന്നതും നോക്കി അല്‍പനേരം നിന്നിട്ട് വീണ്ടും കുംഭകര്‍ണ സേവ തുടങ്ങിക്കളയാം എന്ന് കരുതി വീട്ടിലേയ്ക്ക് കയറി.
‘അയ്യോ ആരെങ്കിലും ഒന്നോടിവായോ. ഞാനിപ്പോ ചാകും…’

ഒറോത ചേടത്തിയുടെ ദയനീയമായ നിലവിളി വീണ്ടും കേട്ടതോടെ മാത്തപ്പന്‍ ചേട്ടന്‍ കൂടുതല്‍ വയലന്റ് ആണെന്നും ഒറോത ചേടത്തിയുടെ നില ഗുരുതരമാണെന്നും ഇടപെട്ടില്ലെങ്കില്‍ കൊലപാതകത്തിന് അയല്‍ക്കാരായ ഞങ്ങളും സാക്ഷി പറയേണ്ടി വരുമെന്നും മനസ്സിലാക്കിയ ഞാനും അമ്മയും ‘മാത്തന്‍സ് വില്ല’ ലക്ഷ്യമാക്കി ഓടി.
‘ആഹാ അത്രക്കായോ?… അങ്ങോട്ട് മാറി നില്ലെടീ…അല്ലെങ്കില്‍ നിന്നെ ഞാനിന്നു കൊല്ലും’

മാത്തന്‍സ് വില്ലയുടെ പുറകു വശത്ത് നിന്നും ആക്രോശം കേട്ടപ്പോള്‍ മര്‍ദനം നടക്കുന്നത് പുരയുടെ പുറകില്‍ തൊഴുത്തിനടുത്ത് ആണെന്നും മാത്തപ്പന്‍ ചേട്ടന്‍ രണ്ടും കല്പിച്ചു തന്നെയാണ് നില്‍ക്കുന്നതെന്നും എനിക്കുറപ്പായി.

Advertisement



അക്രമാസക്തനായി നില്‍ക്കുന്ന മാത്തപ്പന്‍ ചേട്ടനെ എങ്ങനെ നേരിടും എന്ന് ഞാന്‍ ആലോചിച്ചു. വെറുതെ അങ്ങ് ചെന്ന് പിടിച്ചാല്‍ മതിയോ? യുദ്ധ സമയത്ത് ശത്രുവിന്റെ നീക്കങ്ങള്‍ ശ്രദ്ധിച്ചു വേണം അടുത്ത ചുവടു വയ്കാന്‍. അവരുടെ കയ്യിലുള്ള ആയുധങ്ങള്‍ എന്തൊക്കെ എന്ന് ആദ്യം മനസ്സിലാക്കണം. വാക്കത്തി കോടാലി മുതലായ ആയുധങ്ങള്‍ സ്ഥിരമായി കൈകാര്യം ചെയ്യുന്ന ആളാണ് മാത്തപ്പന്‍ ചേട്ടന്‍. തോക്ക് പിടിച്ചു വെടിവച്ചിട്ടുണ്ടെങ്കിലും വെട്ടുകത്തി, കോടാലി മുതലായ ആയുധങ്ങളുമായി എനിക്ക് നല്ല പരിചയമില്ല. കള്ളിന്റെ പൂസ്സില്‍ നില്‍ക്കുന്ന മാത്തപ്പന്‍ ചേട്ടന്‍ പിടിച്ചു മാറ്റാന്‍ ചെല്ലുന്ന എന്നെയും ആക്രമിക്കില്ലേ? തോക്ക് കൈവശമുണ്ടായിരുന്നെങ്കില്‍ അത് ചൂണ്ടി പിടിച്ചു കൊണ്ട് ‘മാത്തപ്പന്‍ ചേട്ടാ ഹാന്‍സ് അപ്പ് ‘ എന്ന് പറയാമായിരുന്നു. ഞാന്‍ ഒരായുധത്തിനായി ചുറ്റും നോക്കി.
‘കുന്തം വിഴുങ്ങിയ പോലെ നില്‍കാതെ പോയി പിടിച്ചു മാറ്റെടാ അയാളെ..’

അമ്മയുടെ വേവലാതി പൂണ്ട സ്വരം കേട്ട ഞാന്‍ പെട്ടെന്ന് തന്നെ ഒരു ഓപ്പറേഷന്‍ നടത്താന്‍ റെഡിയായി. മുണ്ട് മടക്കിക്കുത്തി…ഷര്‍ട്ടിന്റെ കൈകള്‍ ചുരുട്ടി വച്ചു. വാച്ച് ഊരി അമ്മയുടെ കയ്യില്‍ കൊടുത്തു. പിന്നെ അറ്റെന്‍ഷനായി നിന്ന് ഒരു നിമിഷം ദൈവത്തെ ധ്യാനിച്ചു. എന്നിട്ട് എന്റെ തയ്യാറെടുപ്പുകള്‍ കണ്ട് അന്തം വിട്ടു മിഴിച്ചു നില്‍ക്കുന്ന അമ്മയെ ഒരിക്കല്‍ കൂടി നോക്കിയിട്ട് പതുങ്ങി പതുങ്ങി വീടിന്റെ പുറകിലേയ്ക്ക് അടിച്ചുവച്ചു നീങ്ങി.
‘എന്റയ്യോ എന്റെ കാലേ..’

ഒറോത ചേടത്തിയുടെ ദീന രോദനം വീണ്ടും. ദൈവമേ എനിക്ക് പോത്തിറച്ചിയും പത്തിരിയും സ്‌നേഹത്തോടെ ഉണ്ടാക്കിത്തരുന്ന ഒറോത ചേടത്തിയെയാണ് മാത്തപ്പന്‍ എന്ന മനുഷ്യാധമന്‍ കള്ളടിച്ചു പൂസ്സായി കൊല്ലാക്കൊല ചെയ്യുന്നത്. ഞാന്‍ ശബ്ദമുണ്ടാക്കാതെ ഭിത്തിയുടെ മറപറ്റി വീടിനു പുറകു വശത്തെത്തി. എന്നിട്ട് യുദ്ധ ഭൂമിയില്‍ ശത്രുവിന്റെ നീക്കങ്ങളെ വീക്ഷിക്കുന്ന രീതിയില്‍ സംഭവ സ്ഥലത്തേയ്ക്ക് ശ്രദ്ധിച്ചു.
അതാ മാത്തപ്പന്‍ ചേട്ടനും ഒറോത ചേടത്തിയും.!! തൊഴുത്തിന്റെ പുറകില്‍ ഒറോത ചേടത്തി നിലത്തു വീണു കിടക്കുന്നു. കാലമാടന്‍ മാത്തപ്പന്‍ ഒറോത ചേടത്തിയുടെ കൈകളില്‍ മുറുക്കി പിടിച്ചു വലിക്കുന്നു. എണീക്കാനാവാത്ത വീണുകിടക്കുന്ന പാവം ചേടത്തിയെ നിലത്തു നിന്നും വലിച്ചു പോക്കാന്‍ ശ്രമിക്കയാണ് കശ്മലന്‍. എന്തൊക്കെയോ ചീത്ത പറയുന്നുമുണ്ട്.

പെട്ടെന്ന് ഞാന്‍ മുന്നോട്ടു കുതിച്ചു. തോര്‍ത്തു മുണ്ടും ബനിയനും ഇട്ടു നിന്ന് ഒറോത ചേടത്തിയെ ക്രൂരമായി ആക്രമിക്കുന്ന മാത്തപ്പന്‍ എന്ന കശ്മലനെ പുറകിലൂടെ വട്ടം പിടിച്ചു പൊക്കി! അപ്രതീക്ഷിതമായ എന്റെ നീക്കത്തില്‍ ഞെട്ടുകയും അടിതെറ്റി പോവുകയും ചെയ്ത മാത്തപ്പനും ഞാനും കെട്ടി മറിഞ്ഞു നിലത്തു വീണു. അത് കണ്ട ഒറോത ചേടത്തി വീണ്ടും ഉറക്കെ നിലവിളിച്ചു..
‘അയ്യോ ഈ ചെറുക്കനു ഇതെന്തോ പ്രാന്താ? വീണു കിടക്കുന്ന എന്നെ പിടിച്ചു പൊക്കാനുള്ളതിന് ദേണ്ടെ അങ്ങേരെ ഉരുട്ടിയിടുന്നു.’

Advertisement



മാത്തപ്പന്‍ ചേട്ടന്റെ അടിയില്‍ നിന്നും ഒരു വിധത്തില്‍ എഴുനേറ്റ ഞാന്‍ വീണിടത്ത് നിന്നും എഴുനേല്‍ക്കാന്‍ ബദ്ധപ്പെടുന്ന മാത്തപ്പന്‍ ചേട്ടനെ പിടിച്ചെഴുനേല്‍ല്‍പ്പിച്ചു. ഇതിനിടയില്‍ അമ്മയുടെ തോളില്‍ തൂങ്ങി ഏന്തി ഏന്തി നടന്നുപോകുന്ന ഒറോത ചേടത്തി പറയുന്നത് ഞാന്‍ കേട്ടു..
‘പാല് കറക്കാന്‍ ചെന്ന എന്നെ ആ കാലമാടന്‍ മൂരിക്കുട്ടന്‍ ഒറ്റ തൊഴി!! എണീല്‍ക്കാന്‍ പറ്റാതെ കിടന്ന എന്നെ പിടിച്ചു പൊക്കിയ അങ്ങേരെ എന്തിനാ നിങ്ങടെ മോന്‍ വട്ടം പിടിച്ചു വീഴിച്ചത്? ഇനി അങ്ങേരുടെ പുറത്തും ഞാന്‍ കൊഴമ്പു പെരട്ടണമല്ലോ കര്‍ത്താവേ.’

 114 total views,  1 views today

Advertisement
Uncategorized20 mins ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history1 hour ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment3 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment3 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment4 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment5 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science6 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment6 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy6 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING6 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy6 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment23 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement