Narmam
ഓപ്പറേഷന് റിക്കവറി ! – സംഭവകഥ
കാശു ലോണെടുത്തിട്ട് അടയ്ക്കാത്തവന്മാരുടെ അടുത്തു ചെന്ന് കാശു ചോദിക്കുക. കിട്ടിയാ കിട്ടി. കിട്ടീലേലും നമുക്ക് ശമ്പളം കിട്ടും . അപ്പൊ ഞാന്‍ പറഞ്ഞു വരാന്‍ പോകുന്നത്, എന്റെയും വിപിന്റെയും ആദ്യ ഓപ്പെറേഷന് റിക്കവറി !
149 total views

പ്രിഡിഗ്രിയ്ക്ക് വീട്ടുകാരുടെ എക്സ്പെക്ടേഷന് ലെവലും എന്റെ പെര്‍ഫോമന്‍സ് ലെവലും തമ്മില്‍ ജപ്പാനും സൊമാലിയയും പോലുള്ള അന്തരമുണ്ടായിരുന്നു എന്നെനിക്ക് മനസ്സിലായത് പ്രിഡിഗ്രീ റിസള്‍ട്ട് വന്നപ്പോഴാണ്. പിന്നെന്തുണ്ടായി ? ഒരു കൊണ്ണി ഏരിയയില്‍ കിടക്കുന്ന പോളി ടെക്നിക്കില്‍ പോയി മൂന്നുവര്‍ഷം കളിച്ചു, ഐ മീന്‍, പഠിച്ചെന്ന് വരുത്തി. എന്റെ ഫ്രണ്ട് വിപിനും ഏകദേശം ഇതേ പോലെ ആയിരുന്നു. അവന് പക്ഷെ ഡിഗ്രിക്കു പോയി. ഞാന്‍ ഡിപ്ലോമയും അവന് ഡിഗ്രിയും കഴിഞ്ഞു. അതെ, എല്ലാം അവിടം കൊണ്ടു കഴിഞ്ഞു!
“അളിയാ ഡെയ്..ഞാന്‍ വല്ല പാര്‍ട്ട് ടൈം കോഴ്സിനും ചേര്ന്നാലോന്ന് വിചാരിക്കുവാ…പറ്റോങ്കി ഒരു പാര്‍ട്ട് ടൈം ജോലിയുമൊപ്പിക്കണം .” പോളി കഴിഞ്ഞിട്ടുള്ള ലോങ്ങ് വെക്കേഷന് എങ്ങനെ ചവിട്ടിത്തള്ളും
എന്നാലോചിച്ച് ഞാന്‍ .
“അളിയാ…ഞാനും അത് തന്നെ ആലോചിക്കുവാ…ജോലിയെവിടുന്നൊപ്പിക്കും ?” വിപിന്‍ . ഈ ബാച്ചിലേഴ്സിന്റെ ഓരോ പ്രോബ്ലംസേ !
തുടര്‍ന്ന് ഞാനും വിപിനും റ്റാന്ഡെത്ത് കോഴ്സിനു ചേര്‍ന്നു. ഞങ്ങള്‍ക്ക് ജോലിയും കിട്ടി. എന്താന്നല്ലേ…? ലോണ്‍ റിക്കവറി ടീം , മൊത്തൂറ്റ്, ശ്രീകാരിയം ബ്രാന്ച് !അതെ, കാശു ലോണെടുത്തിട്ട് അടയ്ക്കാത്തവന്മാരുടെ അടുത്തു ചെന്ന് കാശു ചോദിക്കുക. കിട്ടിയാ കിട്ടി. കിട്ടീലേലും നമുക്ക് ശമ്പളം കിട്ടും . അപ്പൊ ഞാന്‍ പറഞ്ഞു വരാന്‍ പോകുന്നത്, എന്റെയും വിപിന്റെയും ആദ്യ ഓപ്പെറേഷന് റിക്കവറി !
രംഗം : ഞാനും വിപിനും ബൈക്കില്‍ . ലക്ഷ്യം , ശ്രീകാര്യത്തുള്ള ഒരു രണ്ടുനില വീട്. പര്‍പ്പസ് , ലോണ്‍ റിക്കവറി .
“അളിയാ ഡെയ്…ഫസ്റ്റ് റിക്കവറിയാ…നിനക്ക് പേടിയൊണ്ടാ?” ഡ്രൈവ് ചെയ്തിരുന്ന ഞാന്‍ .
“ഇല്ലളിയാ നീ കട്ടയ്ക്ക് നില്ല്..പേടിക്കേണ്ട കാര്യമെന്താ…നമ്മള് ചെന്ന് ലോണടയ്ക്കാന്‍ പറയുന്നു..എന്തേലും കണാകുണാ പറയുവാണെല്‍ ഒന്നു വിരട്ടുന്നു…പിന്നെ നിന്നെ കണ്ടാല്‍ മതി…ഒരു ഗുണ്ടാ ലുക്കൊക്കെ ഉണ്ട്… സൊ വി ഹാവ് ഹോപ്പ്സ്” അവനു ഒടുക്കത്തെ ചോരത്തിളപ്പ്. കാലമാടാ, ജിമ്മില്‍ പോയി ഉണ്ടാക്കിയതെല്ലാം
വല്ല അവന്മാര്ക്കും കേറി ഇരുന്നു നിരങ്ങാനുള്ളതല്ല !
“ഹോപ് ചെയ്ത് ചെയ്ത് അവസാനം ഹോപ്കിന്സിനെപ്പോലാവരുത്…ഡെയ്..കലിപ്പു വല്ലതുമാവോ..? ഇനീം സമയമുണ്ട്..” എനിക്ക് ശരീരം മാത്രെ ഉള്ളു. മനസ്സ് ഇപ്പോഴും അങ്ങട് വളര്‍ന്നിട്ടില്ല.
“നീ ധൈര്യായിട്ടിരി…ഞാനില്ലേ കൂടെ..” വിപിന്‍ ചെസ്റ്റൊക്കെ ഒന്നു വിരിച്ചിരിന്നു.
ഞങ്ങള്‍ സ്ഥലത്തെത്തി. ഇടറോഡില്‍ കൂടി കുറെ ഉള്ളിലേയ്ക്ക് പോണം , വീടെത്താന്‍ . വഴി ഞാന്‍ കൃത്യായി നോക്കി വച്ചു. ഇനി അഥവാ ബൈക്ക് എടുക്കാനുള്ള സാവകാശം കിട്ടിയില്ലെങ്കിലോ? ഓടാനുള്ളതേതു വഴിയാണെന്ന് മിനിമം അറിഞ്ഞിരിക്കണ്ടേ?
“ഡെയ്..ഇത് സെറ്റപ്പ് വീടാണല്ലോ? ഇവന്മാര്ക്കും കാശില്ലേ അടയ്കാന്‍ ?” വീടിന്റെ മോടി കണ്ട് വിപിനും ഞാനും കണ്ണു തള്ളിപ്പോയി. ഇത്രയും വലിയ വീടുള്ള ഒരുത്തനാണോ കാശടയ്ക്കാതെ പറ്റിക്കുന്നെ?
“അതെ…സംഗതി സെറ്റപ്പാ..ഡെയ് ടൈമില്ല…നമ്മള് കുശലം പറയാനല്ല വന്നത്…കാശു പിരിക്കാനാ…ഒരു ഗൌരവം വേണം മുഖത്ത്..ഐ മീന്‍ ..ക്രുദ്ധം ..ക്രോര്യം ..കോപ്പ്…അത് തന്നെ.. അതൊക്കെ വരണം ”
“ഇതു മതിയോ?” മുഖത്ത് ഭാവം വരുത്തി വിപിന്‍ .
“ബെസ്റ്റ്..നീയിവിടെ വെളിക്കിരിക്കാന്‍ വന്നതാണോ ? ഫീലിങ്ങ് വരട്ട്..ഫീലിങ്ങ്സ്..” കോപ്പന് ! അവസാനം അവനെക്കൊണ്ടാകുന്ന പോലെ ഫീലിങ്ങ്സ് വരുത്തി, ഞാനും കുറച്ച് ടച്ചിങ്സെടുത്തു.
“നീ കോലിങ്ങ് ബെല്ലടി..” ഡൊറിനു മുന്നിലെത്തി ഞാന്‍ പറഞ്ഞു.
“ഡെയ്…എന്റെ മുടിയെങ്ങാനും എണീറ്റു നിക്കോ..അല്ല, ആ പരസ്യത്തിലെ പോലെ..”
“അടിയെഡെയ് കളിക്കാതെ…” എന്നാ പിന്നെ ഞന്‍ അടിക്കാം . എനിക്ക് മുടി കുറവാണല്ലോ എന്നൊന്നും പറയാന്‍ ഞാന്‍ നിന്നില്ല.
ബെല്‍ മുഴങ്ങി. ഞാനും വിപിനും മാക്സിമം ചെസ്റ്റും വിങ്ങ്സും വിരിച്ച് റെഡിയായി നിന്നു.
രണ്ടു മിനുട്ട് കഴിഞ്ഞുകാണും . ഡോര്‍ തുറന്നു.
വാട്ട് ദ ഹെല് !! ഡോര്‍ തനിയെ തുറന്നോ..? ആരേം കാണുന്നില്ല ?
“അളിയാ..ഓട്ടോമാറ്റിക്കാടാ..കൊള്ളാല്ലോ..” വിപിന്‍
“ഹെലോ…ആരുമില്ലേ…?” എനിക്ക് എന്നിട്ടും സംശയം .
“ആരാ..?” അകത്തുനിന്ന് ശബ്ദം . എന്നിട്ടും ആളെക്കാണുന്നില്ല.
“ഡെയ്…സൌണ്ടും ഓട്ടോമാറ്റിക്കാ? ഇവിടൊരുത്തനേം കാണുന്നില്ല..”
“ഹലോ….ഇവിടാളുണ്ട്…എന്താ എന്തു വേണം ….കാര്യം പറ..” വാട്ട് ദ ഹെല് ! ഡോറിനു പിന്നില്‍ നിന്നും ഒരു ശരീരം . ഒരു കൊച്ചു കുട്ടി !
പെട്ടെന്ന് വിപിന്‍ എന്നെ കയ്യില്‍ തട്ടി. എന്തോ അര്‍ത്ഥത്തില്‍ കണ്ണുകാണിച്ചു. എനിക്ക് മനസ്സിലാവില്ല എന്ന് അവനു മനസ്സിലായതുകൊണ്ടാവും , അവന് ആ കൊച്ചുകുട്ടിയെ പൊക്കിയെടുത്തു.
“മോനേ…അച്ചനെവിടെ..? മോനെത്രേലാ..? ഏത് സ്കൂളിലാ?” കൊച്ചിനേം പൊക്കിയെടുത്ത് ലവന് .
കള്ളാ, വിപിനേ..നീ മിടുക്കനാട്ടാ. സോപ്പിട്ട് കാര്യം കാണാനല്ലേ…?
“ടോ..താഴെയിറക്കെടോ..ഞാന്‍ കൊച്ചൊന്നുമല്ല…രണ്ടു പിള്ളേര്ടെ തന്തയാ…”
വാട്ട് ദ ഹെല് ! തന്തയോ?
വിപിന്‍ ആ സാധനത്തിനെ ആകാശത്ത് തന്നെ പിടിച്ച് ഒന്നു നോക്കി.ചരിച്ചു പിടിച്ചു.കുലുക്കി. എന്നിട്ട് താഴെ നിര്‍ത്തി.ഞാനം ആ സാധനത്തിനെ സൂക്ഷിച്ചു നോക്കി. യെസ്, അത് കൊച്ചല്ല, മുരടിച്ചു പോയ ഒരു ബ്ബോണ്സായ് വൃക്ഷമായിരുന്നു!
“ടാ…പുള്ളിയ്ക്ക് അച്ചനാവാന്‍ പറ്റുമെന്ന് തോന്നുന്നു..നോക്കിക്കെ ചെരുതായി മീശയൊക്കെയുണ്ട്…” ഞാന്‍ പുള്ളിയെ അടുത്ത് ചെന്ന് നോക്കി വിപിനോട് പറഞ്ഞു.
“ത്ഫൂ…മനസ്സിലായി…” വായില്‍ കേറിയതെന്തോ തുപ്പിക്കൊണ്ട് വിപിന്‍ .
“എങ്ങനെ?” അത് മനസ്സിലായെങ്കില്‍ പൊക്കിപിടിക്കുമായിരുന്നോ?
“ഉമ്മ വച്ചപ്പൊ മുഖത്തിരുന്ന പൂട വായിപ്പോയി” അവന് വീണ്ടും തുപ്പി.
“ഹലോ, നിങ്ങളെന്താ ആളെ കളിയാക്കുവാണോ? എന്താ വന്ന കാര്യം പറ” ആ കൊച്ചുമനുഷ്യന് സീരിയസ്സായി.
“ടാ ഇതാടാ ഞാന്‍ നേരത്തെ പറഞ്ഞ ഫീലിങ്ങ്സ്..കണ്ടു പടി..” പുള്ളിയുടെ മുഖം ഞാന്‍ വിപിനു കാണിച്ചു കൊടുത്തു.
“സാറെ..ലോണോക്കെ എടുത്ത് നല്ല സൂപ്പര്‍ വീടൊക്കെ വച്ചപ്പൊ തിരിച്ചടയ്ക്കാന്‍ മറന്നു പോയോ..? ഞങ്ങള്‍ മുത്തൂറ്റില്‍ നിന്ന് വരുവാ…” അതേ ഫീലിങ്ങ്സ് ദേ ഇപ്പൊ ലവനും !
“സോറി…നിങ്ങള്‍ ..” പുള്ളിയെന്തോ പറയാന്‍ വന്നു.
“സോറിയൊന്നും പറയണ്ട…കാശടച്ചില്ലേല് അത് ഡിസ്കവറി നടത്താന്‍ ഞങ്ങള്‍ക്കറിയാം ..” വിപിന്‍ ഫോമിലായി.
“ഡാ..ഡിസ്കവറിയല്ല…റിക്കവറി…ഡിസ്ക്കവറി എന്ന് പറയുന്നത് ദേ ഇയാളെയായിരിക്കും ..” കിട്ടിയ സമയത്ത് രണ്ടു പേര്‍ക്കും എന്റെ വക ഗോള്‍ !
“എന്ത് കോപ്പോ ആയിക്കോട്ടെ…കൊട്ടാരം പോലുള്ള വീടും വച്ഛിട്ട് ലോണടയ്ക്കില്ലാന്ന് പറഞ്ഞാല്‍ …14 വര്‍ഷം ജയിലില്‍ കിടക്കാനും എനിക്ക് മടിയില്ല..” അളിയാ വിപിനേ..ജോലിയോട് നിനക്കിത്ര
ആര്മാര്ത്ഥ്രേ?
“ടാ..14 വര്ഷോന്നും കിടക്കേണ്ടി വരില്ല…പുള്ളീടെ സൈസ് വച്ച് നീ ഒരേഴു വര്‍ഷം കിടന്നാതി..” ഞാന്‍ വീണ്ടും ഗോളടിച്ചു.
“ഹലോ…നിങ്ങള്‍ക്കാളു മാറിപ്പോയി…ലോണെടുത്തത് ഞാനല്ല….എന്റെ അനിയനാ…ഞാന്‍ വിളിക്കാം …”
എന്തോന്ന് ? ഇതിനും ഒരനിയനാ? അതിനെയിനി ബാഗില്‍ വച്ചോണ്ടാവും വരുന്നത്.
“വിളി വിളി…അനിയനെയോ ചേട്ടനെയോ ആരാന്ന് വച്ചാ വിളി…രണ്ടിലൊന്നറിയണം ” കട്ടയ്ക്ക് കട്ടയ്ക്ക് !
പുള്ളിക്കാരന് അകത്തേയ്ക്ക് ഉരുണ്ടുപോയി.
“ഡെയ്…ഇതെന്തുവാഡെയ്…വികലാംഗമന്ദിരം വല്ലതുമാണോ..എല്ലാം ഉണ്ടപക്രൂന്റെ ആള്ക്കാര് ?” വിപിന്‍ .
“ടാ..ഇതൊക്കെ ചൂടു സമയത്ത് പൊട്ടി വരുന്ന സാധനങ്ങളാ..ഇനി അനിയനെക്കാണട്ടെ..നീ ഇരി..” സോഫ ചൂണ്ടിക്കാട്ടി ഞാന്‍ .
ഫാനിന്റെ കാറ്റില്‍ ഒരല്പം റിലാക്സ് ചെയ്തു.
“ആരാ?” പിറകില്‍ നിന്ന് എരുമേടെ ശബ്ദം പോലെ ഒന്ന്. ഞങ്ങള്‍ തിരിഞ്ഞുനോക്കി.
എന്റത്തിപ്പാറമ്മച്ചീ !! ചതി, ചതി ! വന്‍ചതി ! അനിയനെ വിളിക്കാനെന്നും പറഞ്ഞ് പോയ ആ സാമദ്രോഹി വിളിച്ചോണ്ട് വന്നത് ഒരേഴടിപ്പൊക്കമുള്ള ഒരു സാധനത്തിനെ ! ഒന്നൂല്ലേലും വിപിന്‍ അങ്ങേരെ കുറെ നേരം പൊക്കിപ്പിടിച്ചതല്ലേ..ഇങ്ങനെ കാണിക്കാമോ?
ഞാനും വിപിനും ശെരിക്കും വിയര്‍ത്തു തുടങ്ങി. കാരണം അമ്മാതിരിയുള്ള ഒരു ആളായിരുന്നു അത്. എന്താ സൈസ്. ഒരടി കിട്ടിയാ പിന്നെ വഴിച്ചെടുക്കേണ്ടി വരും !
“നിങ്ങള്‍ ലോണ്‍ പിരിക്കാന്‍ വന്നതാണോ?” ആ കാലമാടന് !
“അതെല്ല (അതെ + അല്ല)…സാര്‍ ലോണെടുത്തിട്ടുണ്ടോ..?” ഞാന്‍
“ഉണ്ട്..എന്തെ?”
“ഏയ്…ലോണെടുത്തില്ലെങ്കില്‍ എന്താ എടുക്കാത്തെ എന്ന് ചോദിക്കാനായിരുന്നു..ലോണെടുക്കണം ..ലോണെന്ന് പറയുന്നതേ എടുക്കാനുള്ളതാണല്ലോ..” എന്റെ കര്‍ത്താവേ ഇത്രേം പറഞ്ഞൊപ്പിക്കാന്‍ ഞാന്‍ പെട്ട പാട്!
“ഇനി ലോണൊന്നും വേണ്ട…ആവശ്യത്തിനായി…” പുള്ളി.
“വോക്കെ സാര്‍ ..എന്നാ ഞങ്ങളങ്ങോട്ട്…” ഇതും പറഞ്ഞ് ഞാനും വിപിനും പുറത്തിറങ്ങി.
ബൈക്കില്‍ കേറിയിരുന്നിട്ടും ഒന്നും മിണ്ടുന്നില്ല. കുറച്ച് കഴിഞ്ഞു.
“അളിയാ..ഫസ്റ്റ് ദിവസം തന്നെ ചീറ്റി…” വിപിന്‍ ഒരു മുട്ടന്‍ വീര്‍പ്പിട്ടു.
“സാരില്ലെടാ..ഒന്നൂല്ലേലും നീ തന്തപ്പടിയെ കയ്യിലെടുക്കാന്‍ പഠിച്ചല്ലോ”
പിറ്റേ ദിവസം മുതല്‍ ഞങ്ങളുടെ പാര്‍ട്ട് ടൈം കോഴ്സ് ഫുള്‍ ടൈമായി !
150 total views, 1 views today