ഭഗവത് ഗീതയും ഓപ്പൺഹൈമറും

ആദിത്യ കിരൺ,
United Nations.

കിസ്റ്റഫർ നോളെന്റെ ഓപ്പൺഹൈമേർ എന്ന പുതിയ സിനിമയിൽ ഭഗവത് ഗീതയെ അപമാനിച്ചു എന്ന അഭിപ്രായത്തിന്റെ പശ്ചാത്തലത്തിൽ കുറച്ച് അഭിപ്രായങ്ങൾ

ആദ്യത്തെ ആറ്റം ബോംബ് ഉണ്ടാക്കിയ ഓപ്പൺഹൈമർ എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ആറ്റം ബോംബ്ന്റെ പരീക്ഷണ സ്ഫോടനം നടത്തിയപ്പോൾ , ആറ്റം ബോംബ് ന്റെ തീവ്രത കണ്ട് ഭഗവത് ഗീതയിലെ വരികൾ ആണ് മനസ്സിൽ വന്നത് എന്ന് പറഞ്ഞിരുന്നു.ഒറിജിനൽ വീഡിയോ :

മൂന്ന് കാരണങ്ങൾ കൊണ്ടാവാം ഇത്.
1. ചിലപ്പോൾ ഇയാളുടെ മനസ്സിൽ ശരിക്കും സ്ഫോടനം കണ്ടപ്പോൾ ആ വരികൾ മനസ്സിൽ വന്നിരിക്കാം. അല്ലെങ്കിൽ…

2. ജപ്പാനിൽ ആറ്റം ബോംബ് ഇട്ടതിന് ശേഷം അത് ന്യായീകരിക്കാൻ വേണ്ടി ഗീതയെ കൂട്ട് പിടിച്ചത് ആവാം. ഗീതയുടെ പശ്ചാത്തലം പല സാഹചര്യങ്ങൾ കൊണ്ട് തന്റെ ബന്ധുമിത്രാതികളോട് തന്നെ യുദ്ധം ചെയ്യണ്ടി വരുന്ന ഒരു യോദ്ധാവിന്റെ കഥ ആണ്. അപ്പുറത്ത് ഉള്ള ബന്ധുക്കളെയും മിത്രങ്ങളെയും താൻ തന്നെ കൊല്ലണമല്ലോ എന്ന ബോധ്യത്തിൽ ഭയചകിതൻ ആയി യുദ്ധ ഭൂമിയിൽ നിന്ന് ഓടി പോകാൻ നോക്കുന്ന യോദ്ധാവിന്റെ മനസിനെ ഒരു രാഷ്ട്രീയക്കാരൻ വീര്യം പകർന്ന് കൊടുക്കുന്നത് ആണ് പശ്ചാത്തലം. ഈ യുദ്ധത്തിന് ശേഷം താൻ നേടുന്നതിനേക്കാൾ നഷ്ടപെടുന്നത് അതിന്റെ കോടിക്കണക്കിന് ഇരട്ടി ആണ് എന്ന് ബോധ്യപ്പെട്ട യോദ്ധാവിനെ യുദ്ധത്തിന് ശേഷം ഉള്ള നേട്ടം കാണിച്ച് കൊടുത്ത് യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കാൻ പറ്റില്ല എന്ന് മനസിലാക്കിയ രാഷ്ട്രീയക്കാരൻ, ‘തത്വചിന്ത’ പറഞ്ഞു യോദ്ധാവിന്റെ മനസിനെ സ്വന്തം ബന്ധുക്കളോടും സുഹൃത്തുക്കളോടും യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്നത് ആണ് ‘ഗീതാസാരാംശം’.

യുദ്ധത്തെ കുറിച്ച് ഇത്രയും മികച്ച കൃതി വേറെ ഇല്ല. ഹിരോഷിമയിലും നാഗസാക്കിയിലും കൊല്ലപ്പെട്ട കൊടുക്കണക്കിന് ആൾക്കാരെ താൻ ആണ് കൊന്നത് എന്ന കുറ്റ ബോധത്തിൽ ഓപ്പൺഹൈമർ പിന്നീട് സ്വയം മനസിനെ ആശ്വസിപ്പിക്കാൻ കൂട്ട് പിടിച്ചത് ഗീതയെ ആയിരിക്കും. ലോകത്തോട് ഗീതയിലെ വരികൾ ആണ് തനിക്ക് മനസ്സിൽ വന്നത് എന്ന് പറഞ്ഞു വെക്കുന്നത് വഴി അയാൾ ഉദ്ദേശിച്ചത് അതാണ്.സത്യത്തിൽ ഓപ്പൺഹൈമേറും ഗീതയിലെ അർജുനന്റെ അതെ സാഹചര്യത്തിൽ ആയിരുന്നു.ജർമ്മനി ആറ്റം ബോംബ് ഉണ്ടാക്കുന്നു എന്നത് പ്രത്യക്ഷം ആയ രഹസ്യം ആയിരുന്നു അന്ന്. ജര്മനിയിൽ നിന്ന് ഫിസിക്സിൽ phd എടുത്ത ഈ അമേരിക്കൻ ശാസ്ത്രജ്ഞന് ജർമൻ ശാസ്ത്രജ്നമാരുടെ കഴിവുകളെ പറ്റി നല്ല ബോധ്യവും ഉണ്ടായിരുന്നു. ജർമൻ ക്വാണ്ഡം ഭൗതികശാസ്ത്രജ്ഞന്മാർ ആയ ഹെയ്‌സൺബെർഗ് മുതലായവരെ ഇദ്ദേഹത്തിന് നേരിട്ട് പരിചയം ഉള്ളതും , ജർമ്മനി ഹെയ്‌സൺബെർഗഗിനെ ആയിരിയ്ക്കും അറ്റം ബോംബ് ഉണ്ടാക്കാൻ നിയോഗിക്കുക എന്നും , അതിൽ അവർ വിജയിക്കും എന്നും ഇദ്ദേഹത്തിന് അറിയാമായിരുന്നു.

oppenheimer
oppenheimer

ക്വാണ്ടം ഫിസിക്സ് ജർമനിയിലെ പോലെ അക്കാലത്തു അമേരിക്കയിൽ വികസിച്ചിരുന്നില്ല, ഇദ്ദേഹം ആയിരുന്നു അത് അമേരിക്കയെ പരിചയപ്പെടുത്തിയത്.ജൂതൻ ആയ ഓപ്പൺഹൈമേർ , തന്റെ സ്വന്തം ആൾകാർ ആയ ജൂതന്മാരോട് ജർമ്മനി ചെയ്യുന്ന വംശഹത്യയിൽ അമർഷവും, ഈ ബോംബ് ആദ്യം ജർമ്മനി ഉണ്ടാക്കിയാൽ ജർമ്മനി ലോകം ഭരിക്കും എന്ന ചിന്തയും ഇദ്ദേഹത്തിൽ ഉണ്ടായിരുന്നു.
ഓപ്പൺഹൈമെറിന് വേറെ വഴികൾ ഇല്ലായിരുന്നു.അല്ലെങ്കിൽ

3. ഇതൊരു അമേരിക്കൻ തിരക്കഥ ആയിരിക്കും,ലോകത്ത് ചൈന കഴിഞ്ഞാൽ ഏറ്റവും ജനസംഖ്യ ഉള്ള ഇന്ത്യയിൽ ജപ്പാനിൽ അമേരിക്ക ആറ്റം ബോംബ് ഇട്ടത്തിന്റെ ക്രൂരതകളെ പറ്റി ഒരിക്കലും ചർച്ച ആയിട്ടില്ല. ആറ്റം ബോംബിനെ പറ്റി പറയുമ്പോൾ ഓപ്പൺഹൈമേർക്ക് ഗീതയിലെ വരികൾ ആണ് ഓര്മ വന്നത് , ഇദ്ദേഹം ഗീതയേയും ഭാരതീയ തത്വചിന്തകളെയും അതിയായി സ്നേഹിച്ചിരുന്ന ആൾ ആയിരുന്നു എന്നും , കണ്ടോ ആറ്റം ബോംബ് ഉണ്ടാക്കിയ ഇത്രയും വലിയ ശാസ്ത്രജ്ഞൻ വരെ ഗീതയെ പഠിച്ചിരുന്നു , ആദ്യമായി ആറ്റം ബോംബ് സ്ഫോടന പ്രതിഭാസം കണ്ടപ്പോൾ ഗീതയിലെ വരികൾ ആണ് ഇദ്ദേഹത്തിന് മനസ്സിൽ വന്നത് എന്നൊക്കെ ആണ് ആറ്റം ബോംബിനെ പറ്റി പറയുമ്പോൾ ഇന്ത്യയിലെ ചർച്ചകൾ.

അമേരിക്കയുടെ ക്രൂരതകൾ ഒരിക്കലും ഈ ഏഷ്യൻ രാജ്യത്ത് അതുകൊണ്ട് ആരും പറയാറില്ല എന്ന് മാത്രം അല്ല സംസ്കൃതവും ഗീതയും ഒക്കെ പഠിച്ചിരുന്ന ഓപ്പൺഹൈമരെ ഇന്ത്യക്കാർക്ക് കുറച്ച് ഇഷ്ടവും ആണ്. അയാളെ അതുകൊണ്ട് ആരും വിമർശിക്കാനും പോവാറില്ല.സുഭാഷ് ചന്ദ്ര ബോസ് ജപ്പാനെയും ജര്മനിയെയും ബ്രിട്ടീഷ്ക്കാർക്കെതിരെ യുദ്ധം ചെയ്ത് ഇന്ത്യയെ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് മോചിപ്പിക്കാൻ സഖ്യം ഉണ്ടാക്കിയിരുന്നു എന്നതും ലോകമഹായുദ്ധത്തിൽ ജപ്പാനും ജർമനിയും വിജയിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ഭാവി എങ്ങനെ ആയിരിക്കും എന്നും ഇവിടെ കൂട്ടി വായിക്കേണ്ട പ്രധാനപ്പെട്ട കാര്യം ആണ്.

ജപ്പാനിലെ ക്യോട്ടോ ജപ്പാന്റെ സാംസ്‌കാരിക നഗരം ആയത് കൊണ്ടും , ബോംബ് എവിടെ ഇടണം എന്ന് തീരുമാനിക്കാൻ ഉള്ള ടീമിന്റെ ജനറൽ ഹണി മൂൺ പോയത് ക്യോട്ടോയിൽ ആയത് കൊണ്ടും , ക്യോട്ടോയെ ഒഴിവാക്കി എന്നത് ഇവരെ വേറെരു യുദ്ധത്തിന്റെ ഭാഗം ആയുള്ള തിരക്കഥ ആയിരിക്കാം. ജപ്പാൻ കൊറിയയിൽ ചെയ്ത ക്രൂരതകൾ ഒക്കെ വലുതാക്കി കാണിച്ചും , ചൈന മുതലായ ജനസമൂഹങ്ങൾ ജപ്പാൻനോട് ശത്രുത മനോഭാവം ഉള്ളത് കൊണ്ടും ആറ്റം ബോംബ് ജപ്പാനിൽ ഇട്ടത് ഒരു നല്ലകാര്യം ആയിരുന്നു എന്ന മനോഭാവം ഈ ജനസമൂഹങ്ങളിലും ഉണ്ടായിരുന്നു.

ചെറിയ ഒന്ന് രണ്ട് വരി ഉള്ള ഒരു പ്രസ്താവന കൊണ്ട് ഒരു ജനസമൂഹത്തെ തന്നെ തങ്ങൾക്ക് എതിർ ആവുന്നതിന് പകരം അനുകൂലം ആക്കുന്നത് ഒക്കെ ആണ് ബോംബ് ഇടുന്നതിനേക്കാൾ വലിയ നേട്ടം. അമേരിക്ക ഇതിൽ പണ്ടേ വിദഗ്ദ്ധർ ആണ്. ഇറാക്കിൽ യുദ്ധത്തിന് ഇറങ്ങുന്നതിന് മുൻപ് ഇവർ പത്രമാധ്യമങ്ങൾ വഴി സദാമിനെതിരെ മെല്ലെ മെല്ലെ തിരക്കഥകൾ ഓരോന്നായി ഉന്തി വിടും. ഏഷ്യൻ സമൂഹത്തിൽ നിന്ന് എതിർപ്പ് ഇല്ല എന്ന ഘട്ടം വരുമ്പോൾ യുദ്ധത്തിന് ഇറങ്ങും.

പിന്നീട് ഇവരുടെ തെണ്ടിത്തരങ്ങൾ വേറെ ആരെങ്കിലും പറയുന്നതിന് മുൻപ് ഇവർ തന്നെ തുറന്ന് പറഞ്ഞു എതിർപ്പുകളെ എല്ലാം ഒപ്പിയെടുക്കും. വേണെമെങ്കിൽ തങ്ങൾ തന്നെ തുടങ്ങിയ യുദ്ധം തങ്ങൾ തന്നെ നിർത്തിയതിന് സ്വന്തം പ്രസിഡെന്റ്ന് സമാധാനത്തിനുള്ള നോബൽ സമ്മാനവും കൊടുക്കും.അമേരിക്കയുടെ പെന്റഗൺണ് മീഡിയ വിങ് ഉണ്ട്. സിനിമകളിൽ അമേരിക്കൻ താല്പര്യം സംരക്ഷിക്കാനും അതിനെ ഉന്തി കേറ്റി വിടാനും ഇവർ ചെയുന്ന കാര്യങ്ങൾ ഇവർ തന്നെ പരസ്യമായി പറഞ്ഞത് ആണ്. The recruit എന്ന സിനിമ എഴുതി സംവിധാനം ചെയ്തത് ഇതിന്റെ മേധാവി ആയിരുന്നു. സിനിമകളിൽ അമേരിക്കൻ ആർമിയെ പ്രൊമോട്ട് ചെയ്യുന്ന ഭാഗം ഉണ്ടെകിൽ ഇവർ ആ സിനിമയ്ക്ക് ഫണ്ട് നൽകും. Ironman സിനിമയിൽ ആദ്യം നിശ്ചയിച്ചിരുന്നത് ആയുധവ്യാപാരികൾക്ക് എതിരെ പോരാടുന്ന നായകന്റെ കഥാപാത്രം ആയിരുന്നു , പിന്നീട് അമേരിക്കൻ താല്പര്യത്തിന് എതിരാണ് എന്ന് പറഞ്ഞു ഇവർ ഇടപെട്ടാണ് അത് തിരുത്തിയത്. ഇതൊക്കെ പരസ്യമായി പറഞ്ഞ കാര്യങ്ങൾ ആണ്. പരസ്യമല്ലാത്ത പല കുത്തിതിരുകളും ലോകത്തെ പല രാജ്യത്തെ സിനിമകളിലും ചാനൽ പരിപാടികളിലും പത്രങ്ങളിലും ഇവർ നടുത്തുന്നുണ്ട്.

ഇപ്പൊ ഇറങ്ങിയ ഓപ്പൺഹൈമർ എന്ന സിനിമയും നടന്നുകൊണ്ടിരിക്കുന്ന റഷ്യ – ഉക്രൈൻ യുദ്ദവും ആയി ബന്ധം ഉണ്ടോ ഇല്ലയോ എന്ന് അതുകൊണ്ട് പറയാൻ കഴിയില്ല.( ഈ സിനമയിൽ ഗീതയിലെ വരികൾ വായിക്കുന്ന ഭാഗം വിവസ്ത്രർ ആയി നായകനും നായികവും ലൈഗിക ബന്ധത്തിൽ ഏർപെടുന്നതിനു ഇടയിൽ ആണ്. അങ്ങനെ ഇപ്പൊ ഇന്ത്യയുടെ ( ഏഷ്യയിലെ ശക്തി ആയി വളർന്നുകൊണ്ടിരിക്കുന്ന ഭാവിയിൽ അമേരിക്കയയ്ക്കും യൂറോപ്പിനും ഭീഷണി ആയേക്കുന്ന ) ഒരു മതഗ്രന്ഥത്തിന് അങ്ങനെ വല്യ പ്രാധാന്യം ഒന്നും കൊടുക്കേണ്ടതില്ല , പിന്നെ ഓപ്പൺഹൈമേർ ഇങ്ങനെ പറഞ്ഞത് കൊണ്ട് ഇത് വിട്ട് കളയാനും പറ്റില്ല , എന്നാൽ പിന്നെ ഏറ്റവും പ്രാധാന്യം കുറഞ്ഞ രീതിൽ ഇതിനെ ചിത്രീകരിക്കാം എന്ന് കരുതി കാണും നോളനും കൂട്ടരും. ഭഗവത് ഗീത ആയത് കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യാം , വല്ല ഖുറാനും ബൈബിളും ആണെങ്കിൽ അടുത്ത ആറ്റം ബോംബ് ഇവിടെ പൊട്ടുമായിരുന്നു )

Leave a Reply
You May Also Like

മാമന്നൻ ലുക്ക് പുറത്ത്; വീണ്ടും വില്ലനാകാൻ ഒരുങ്ങി ഫഹദ് ഫാസിൽ.

പരിയേറും പെരുമാൾ, കർണ്ണൻ അണ്ണൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വില്ലൻ വേഷത്തിൽ ഫഹദ് ഫാസിൽ

ഇന്നത്തെ സാഹചര്യത്തിലായിരുന്നെങ്കിൽ നാഷ്ണൽ അവാർഡ് ലഭിക്കാൻ സാധിക്കുമെന്ന് കരുതുന്ന ചില മോഹൻലാൽ ചിത്രങ്ങൾ, കുറിപ്പ്

Anirudh Narayanan നാഷ്ണൽ അവാർഡ് പ്രഖ്യാപിക്കുന്ന ദിവസങ്ങളിലെല്ലാം പഴയകാല സിനിമകളെപ്പറ്റിയോർക്കും.അർഹമായ എത്രയോ സിനിമകളാണ് അവഗണിക്കപ്പെട്ടിട്ടുള്ളത്.സോഷ്യൽ മീഡിയയോ,കൃത്യമായ…

സമയ ചക്രങ്ങളെ ക്രമീകരിച്ച്‌ ചലിപ്പിച്ച്‌ നൈതികതയെ ഒറ്റ ഒരു പോയിന്റിൽ കൊണ്ടുവന്നു നിർത്തി വിചാരണ ചെയ്യുവാൻ മഹാവീര്യർക്ക്‌ സാധിച്ചു

Sudha Radhika മനുഷ്യന്റെ നീതിബോധം അവന്റെ ജനിതകത്തിൽ ആലേഖനം ചെയ്യപ്പെടുന്നുണ്ട്‌ എന്ന് അനുമാനിക്കപ്പെടേണ്ടി വരുന്നത്‌ സമീപനത്തിലെ…

റാഹേൽ മകൻ കോര ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്നു

റാഹേൽ മകൻ കോര ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്നു നവാഗതനായ ഉബൈനി സംവിധാനം ചെയ്യുന്ന: റാഹേൽമകൻ കോര…