21/2023 (from theatre)
Oppenheimer
Director : Christopher Nolan

Sachin M P

ആദ്യമായി കാണുന്ന ഒരു നോളൻ സിനിമ The Dark Knight ആയിരുന്നു, 2011 ൽ എന്നാണ് ഓർമ്മ. അതും പണ്ട് മൊബൈലിൽ mp4 മൂവീസ് കണ്ടിരുന്ന സൈറ്റിലെ 280-300 എംബി എന്തോ ഉള്ള ഒരു ഫയൽ . അന്ന് നോളൻ ആരാ എന്താ എന്നൊന്നും‌ അങ്ങിനെ അറിയില്ല. അത് കണ്ട് നല്ല ഇഷ്ട്ടമായി അങ്ങിനെ ബാറ്റ്മാൻ ബിഗിൻസും കണ്ടു. പിന്നീട് നോളൻ എന്ന സംവിധായകന്റെ പഴയ മൂവീസ് എല്ലാം കണ്ടു – കൃത്യമായ ടൈംലൈൻ ഓർമ്മ ഇല്ല. എന്നാലും The Dark Knight Rises (2012), Interstellar, Dunkirk വരെ എല്ലാം തീയറ്ററിൽ‌ തന്നെ കണ്ട് ആസ്വദിച്ചു. എന്തിനേറെ പറയുന്നു 2013 ൽ ഇറങ്ങിയ DCEU ന്റെ ആദ്യത്തെ സിനിമയായ Man of Steel വരെ ഞാൻ തീയറ്ററിൽ പോയി കാണാൻ കാരണം നോളൻ അതിൽ സ്റ്റോറി എഴുതിയിട്ടുണ്ട് എന്നറിഞ്ഞത് കൊണ്ട് മാത്രം ആയിരുന്നു. TENET എന്ത് കൊണ്ടോ തീയറ്ററിൽ കണ്ടില്ല, എന്നാൽ പിന്നീട് അതിന്റെ og print ഇറങ്ങിയപ്പോൾ കണ്ടപ്പോൾ മനസിലായി കണ്ടിരുന്നെങ്കിൽ waste of time ആയേനെ എന്ന്. അത്രയ്ക്ക് മോശം വർക്ക് ആയി‌ തോന്നി അത്. Worst from Nolan till now.

അങ്ങിനെയിരിക്കെ ആണ് Oppenheimer എന്ന പുതിയ നോളൻ ചിത്രത്തിന്റെ ന്യൂസ് വരുന്നത്. കാസ്റ്റ് ഒക്കെ നോക്കിയപ്പോൾ വൻ കാസ്റ്റിംഗ്. ആറ്റം ബോംബിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന J Robert Oppenheimer ന്റെ ബയോപിക് . Practical effects ന് പേര് കേട്ട നോളൻ തീയറ്ററിൽ ശരിക്കും ആറ്റം ബോംബ് ഇടും എന്ന് വരെ ട്രോളുകൾ ഇറങ്ങി. മാത്രമല്ല ആദ്യമായി ഒരു നോളൻ സിനിമ R Rated ആവുകയും ചെയ്തു ഇതിലൂടെ – Florance Pugh & Cillian Murphy യുടെ sex scene with Nudity ഉണ്ടെന്നത് ചർച്ചാവിഷയമായി പലയിടങ്ങളിലും. അതും പല ട്രോളുകൾക്കും വഴിയൊരുക്കിയിരുന്നു. Greta Gerwig ന്റെ Barbie യും നോളന്റെ Oppenheimer ഉം ഒരേ ദിവസം ഇറങ്ങുന്നു എന്നും ഏത് ആദ്യം കാണണം എന്നും ഏത് ബോക്സോഫീസ് കളക്ഷൻ കൂടുതൽ നേടും എന്നതിനെ പറ്റിയെല്ലാം Movie Enthusiasts ന്റെ ഗ്രൂപ്പുകളിലും മറ്റും ഒക്കെ വൻ ചർച്ചകൾ ആണ് നടന്നത്. Barbenheimer hashtag ഉം ട്രോളുകളും ഇറങ്ങിയിരുന്നു.

 തീയറ്ററിൽ പോകുമ്പോൾ എല്ലാം Oppenheimer ന്റെ ട്രൈലെർ കാണുമ്പോൾ തന്നെ ഉറപ്പിച്ചിരുന്നു എന്തായാലും ഇത് IMAX ൽ തന്നെ കണ്ടിരിക്കും എന്ന്. അങ്ങിനെ ഇന്നലേ രാത്രി first day first show തന്നെ കണ്ടു ഇവിടെ Mall of Oman ലെ IMAX ൽ. ആറ്റംബോംബ് വിസ്ഫോടനം IMAX glory ൽ കാണാം എന്ന് വിചാരിച്ച് ഇരുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് അത്‌ മാത്രമല്ല, കഥാപാത്രങ്ങളുടെ വ്യത്യസ്തമാർന്ന വികാരങ്ങളുടെ വിസ്ഫോടനം കൂടിയാണ് നോളൻ വെച്ച് നീട്ടിയിരിക്കുന്നത്. ഈ സിനിമ നോളന്റെ മറ്റു സിനിമകൾ പോലെ എപിക് സ്റ്റൈൽ കൂടാതെ ഡ്രാമയ്ക്കും ഡയലോഗുകൾക്കും അതിലൂടെ ഉള്ള കഥ പറച്ചിലിലും നും ആണ് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. Drama genre ന്റെ വലിയ ഒരു ഫാൻ എന്ന‌ നിലയ്ക്ക് എന്നെ വളരെയധികം ആകർഷിച്ച ഒരു കാര്യമാണ് അത് ഈ സിനിമയിൽ. As far as i’m concerned a well written and made drama gives me more high than any other thriller movie gives me. And this one really did that.

Theorrtical Physicist ആയ Oppenheimer ന്റെ ജീവിതവും തന്റെ മേഖലയിലെ റിസർച്ചും അറിവും അതിൽ കാഴ്ച്ച വെച്ച മികവും മൂലം രണ്ടാംലോകമഹായുദ്ധ സമയത്ത് മാൻഹാട്ടൻ പ്രൊജക്റ്റിലേക്ക് പരിഗണിക്കപ്പെടുകയും ആറ്റംബോംബ് ഉണ്ടാക്കാൻ ഇടയായ Los Alamos Laboratory യുടെ ഡയറക്ടർ ആക്കി മാറ്റുകയും തുടർന്ന് അവിടുന്നുണ്ടാകുന്ന മറ്റു സംഭവവികാസങ്ങളെയും മറ്റും ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്.

പ്രകടനങ്ങളുടെ കാര്യം പറയുകയാണെങ്കിൽ Cillian, Robert Downey, Matt Damon, Emily, Florence അങ്ങിനെ അഭിനയിച്ച എല്ലാവരും അവർക്ക് ലഭിച്ച റോളുകൾ ഒന്നിനൊന്ന് മെച്ചമായി തന്നെ ചെയ്തിട്ടുണ്ട്. അടുത്ത ഓസ്കാർ അവാർഡ്സിൽ കുറേ നോമിനേഷൻസ് എന്തായാലും പ്രതീക്ഷിക്കാം. എന്തായാലും പ്രധാന കഥപാത്രത്തെ അവതരിപിച്ച Cillian തന്നെയാണ് സിനിമയുടെ highlight. Cillian ന്റെ career ലെ തന്നെ ഏറ്റവും മികച്ച വേഷം ഇതായിരിക്കും. Ludwig Göransson ന്റെ music സിനിമയെ മറ്റൊരു തലത്തിലേക്ക് പലപ്പോഴും elevate ചെയ്യാൻ സഹായിക്കുന്നുണ്ട്. സിനിമ കഴിഞ്ഞ ഉടനെ Youthe music ലും Spotify ലും അന്വേഷിച്ചത് Original Soundtrack ഇറങ്ങിയോ എന്നാണ്. അതേ പോലെ Hoyte Van Hoytema യുടെ cinematography ഒപ്പിയെടുത്ത അതിമനോഹര രംഗങ്ങളും കൊണ്ട് സമ്പന്നമാണ് സിനിമ.

വളരെ മികച്ച തിരക്കഥയും സംവിധാനവുമായി നോളൻ ഈ സിനിമയ്ക്ക് ചുക്കാൻ പിടിച്ചപ്പോൾ എന്നെ സംബന്ധിച്ച് ഈ ഉടലെടുത്ത് വന്നിരിക്കുന്നത് നോളന്റെ തന്നെ ഇത് വരെ വന്നതിൽ വെച്ച് ഏറ്റവും മികച്ച സൃഷ്ട്ടി ആണ്. ഇത് ഒരു പേർസണൽ അഭിപ്രായമാണ് കേട്ടോ കാരണം ഞാൻ കൂടുതൽ ഡയലോഗുകളും ഡ്രാമയും ഇഷ്ട്ടപ്പെടുന്ന ഒരാളായത് കൊണ്ടായിരിക്കാം. മൂന്ന് മണിക്കൂർ പോയ സമയം അറിഞ്ഞില്ല ഞാൻ, അത്ര മികച്ച തിരക്കഥയും ഡയലോഗുകളും എല്ലാം ഉള്ളത് കൊണ്ട് തന്നെയാണ് അത് എന്ന് ഞാൻ വിശ്വസിക്കുന്നു.

നാട്ടിലും മറ്റും സിനിമ ഇനിയും ഇറങ്ങാത്തതിനാലും കൊണ്ടാണ് സിനിമയെ പറ്റി കൂടുതൽ ആഴത്തിൽ ഒന്നും പറയാത്തത്. എന്തായാലും എന്നോട്‌ ഇപ്പോൾ ചോദിച്ചാൽ നോളന്റെ ഏറ്റവും മികച്ച സിനിമ Oppenheimer ആണെന്നെ ഞാൻ പറയുള്ളൂ, ‘Memento’ എന്റെ ലിസ്റ്റിൽ നിന്നും ഇതോടു കൂടി രണ്ടാം സ്ഥാനത്തായി. എന്തായാലും സിനിമ കാണാൻ പോകുമ്പോൾ ഇതൊരു ബയോപിക് ആണ് , pure drama ആണ് എന്നോർത്തുകൊള്ളുക. Inception, Interstellar ഒന്നും പോലെ ഉള്ള ഒരു സിനിമ പ്രതീക്ഷിച്ച് പോയി നിരാശരാകണ്ട എന്നുള്ളത് കൊണ്ട് പറയുന്നു എന്ന് മാത്രം. എല്ലാവരും തീയറ്ററിൽ തന്നെ പോയി Nolan ന്റെ ഈ മാസ്റ്റർപീസ് കാണുക.

My Rating: 10/10

Leave a Reply
You May Also Like

“എൻറെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റി തരുമോ” എന്ന് ഒരു പെണ്ണ് പച്ചയ്ക്ക് ചോദിക്കുന്നിടത്ത് നിങ്ങളുടെ നെറ്റി ചുളിയുന്നുവോ ?

Ajesh Chandren “എൻറെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റി തരുമോ” എന്ന് ഒരു പെണ്ണ് പച്ചയ്ക്ക് ചോദിക്കുന്നിടത്ത്…

പ്രണയം രണ്ട് തുടകൾക്കിടയിൽ വീർപ്പുമുട്ടി മരിക്കുന്ന ഒന്നല്ല

ആയിരം കണ്ണുമായി കാത്തിരുന്നവൾ പ്രണയ നഷ്ട്ടം കാരണമുണ്ടായ കൊലപാതകങ്ങൾ അമേരിക്ക യൂറോപ്പ് എന്ന വികസിത നാടുകളിൽ…

ഇന്ത്യയെ പിടിച്ചുകുലുക്കിയ സ്‌കാം, സോണി ലീവിൽ പ്രേക്ഷകർ ഇരുകൈയുംനീട്ടി സ്വീകരിക്കുകയാണ്

സ്‌കാം 2003 – ദി തെൽഗി സ്റ്റോറി. Vani Jayate 1957ലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ…

യഥാർത്ഥ ജീവിതത്തിൽ ക്യാമറ വെച്ചത് പോലെയാണ് ലോഹിതദാസിന്റെ സ്ക്രിപ്റ്റ്

Shameer KN വാച്ച്മാൻ : എവിടേക്കാ ഈ പോണ.. ഇപ്പൊ കാണാൻ പറ്റില്ല.. നാളെ വാ..…