ഊരാക്കുടുക്ക്
വൈശാഖ് സാഞ്ചസ് രചനയും സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം ആണ് ഊരാക്കുടുക്ക്. പ്രത്യക്ഷത്തിൽ ഒരു കഥ എന്നത് അവകാശപ്പെടാനില്ലെങ്കിലും കഥാപാത്രങ്ങളുടെ സംഭാഷണത്തിലുടനീളം ജീവിതവും സമൂഹവും കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്. ദരിദ്രമായ ജീവിതം എപ്പോഴും ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് സഞ്ചരിക്കുന്നത്. പൂരിപ്പിക്കാൻ വാക്കുകൾ തികയാത്ത കോളങ്ങളിൽ ജീവിതം ഉത്തമില്ലാതെ വട്ടപൂജ്യമാകുകയാണ്. പച്ചയായ ജീവിതങ്ങളുടെ ഒരു നേർകാഴ്ച തന്നെയാണ് ഈ ഷോർട്ട് മൂവി.
ഊരാക്കുടുക്ക് ബൂലോകം ഒടിടിയിൽ ആസ്വദിക്കാം
പൂർണ്ണമായും മൊബൈലിൽ ചിത്രീകരിച്ച ഒരു വർക്കാണിത്. അതുകൊണ്ടുതന്നെ സാങ്കേതികമായ വിഷയങ്ങൾക്കുപരി ആശയത്തെ വിലയിരുത്തുന്നതാണ് ഭംഗി. ജീവിത പ്രാരാബ്ദങ്ങളും ഫെമിനിസവും എല്ലാം കഥാപാത്രങ്ങൾ ചർച്ച ചെയുന്നുണ്ട്. പെൺകുട്ടികളെ ബാധ്യതയായി കരുതുന്ന സമൂഹത്തോടും ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നുണ്ട് ഈ ചെറിയ ചിത്രം. പഴയ ബോധങ്ങളെ തിരസ്കരിക്കുന്നതിനോടൊപ്പം പുരോഗമനപരമായ ചിന്തകൾക്കു ഇടം കൊടുക്കുന്നുണ്ട്.
ചില കാര്യങ്ങൾ ചർച്ചയ്ക്കു വയ്ക്കാൻ ഒരുപാടങ്ങു ബുദ്ധിമുട്ടുകയൊന്നും വേണ്ട. ഇതുപോലെ ലളിതമായി പറഞ്ഞുപോയാൽ മതിയാകും. ഇതിലെ ആശയം വേഗം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കുന്നത്, ഇതിലെ കഥാപാത്രങ്ങൾ സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ പ്രതിനിധികൾ ആയതുകൊണ്ടുതന്നെയാണ്. നമ്മിലോരുത്തരിലും അവരെ കാണാൻ സാധിക്കുന്നു.
Directed by :vysakh sanchez
Produced by : vishnu cnr
Assistant director : rahul
Art : vishnu cnr
Assistant art :abhilash chalissery
Dop : sarath chalissery
Assistant camera : kiran padma
Poster & title design shanoop lal.
കുഞ്ഞിമാളു ബൂലോകം ഒടിടിയിൽ ആസ്വദിക്കാം
വൈശാഖ് സാഞ്ചസ് രചനയും സംവിധാനവും നിർവഹിച്ച രണ്ടാമത്തെ ഷോർട് മൂവിയാണ് കുഞ്ഞിമാളു . ഒരു വൃദ്ധയുടെ ചിന്തകളാണ് ഈ ഹ്രസ്വചിത്രം പറയുന്നത്. കോവിഡിന്റെ അധിനിവേശത്തിൽ പകച്ചുപോയ ലോകത്തു നാം സാധാരണക്കാരുടെ ചിന്തകൾ ശ്രദ്ധിക്കാറുണ്ടോ ? മരണത്തിലേക്ക് എത്താൻ അല്പം ദൂരം മാത്രം ഉള്ളപ്പോൾ മനസിലുള്ള ഭൂതകാലത്തിന്റെ ചെണ്ടകൊട്ടും പൂരവും തെയ്യവും ഇനിയും ആസ്വദിക്കാൻ സാധിക്കുമോ ? അറിയില്ല
അനിശ്ചിതമായ ലോകത്തു അറിയാവുന്ന കൈത്തൊഴിലിൽ അതിജീവനം അഭ്യസിച്ചുകൊണ്ടു വൈകുന്നേരങ്ങളിൽ കട്ടൻചായയും അരി വറുത്തതും കഴിച്ചുകൊണ്ട് അവർ നാട്ടുവഴികളിലൂടെ നടക്കുകയാണ്. എവിടെയെങ്കിലും കളഞ്ഞുകിട്ടുമോ മനസിലെ ആ നല്ല കാലങ്ങൾ ?
സംഭാഷണമില്ലാത്ത ഈ ഹ്രസ്വചിത്രം മൂന്നു മിനിറ്റോളം മാത്രം ദൈർഘ്യമുള്ളതാണ്.
വൈശാഖ് സാഞ്ചസ് ബൂലോകം ടീവിയോട് സംസാരിക്കുന്നു
[zoomsounds_player artistname=”BoolokamTV Interview” songname=”vysakh sanchez” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/03/V-FINAL.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
*