പണ്ടുകാലത്ത് വദനസുരതം ചെയ്തിരുന്നത് കൗമാരക്കാരും യുവദമ്പതികളുമായിരുന്നു. അതും വിരലിലെണ്ണാവുന്നതുവര്‍ മാത്രം. എന്നാല്‍ ഇപ്പോള്‍ കാലം മാറി, കഥയും. ലൈംഗികമായി ബന്ധപ്പെടുന്നത് സുരക്ഷിതമല്ലെന്ന ചിന്തയും പോണ്‍ സിനിമകളുടെ അതിപ്രസരവും സെക്‌സിനെ കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ മാറ്റങ്ങളുണ്ടാക്കിയെന്നു വേണം കരുതാന്‍.

സിസിരയുടെ വീഡിയോ

കൗമാരത്തിലുള്ളവര്‍ അനാവശ്യ ഗര്‍ഭധാരണവും ലൈംഗിക രോഗങ്ങളും ഒഴിവാക്കാനാണ് പലപ്പോഴും ഓറല്‍ സെക്‌സിനു മുതിരുന്നത്. 15നും 24നും ഇടയില്‍ പ്രായമുള്ളവരെ പരിഗണിക്കുമ്പോള്‍ 70 ശതമാനം പേരും ഓറല്‍ സെക്‌സ് ചെയ്യുന്നുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പലരും ലൈംഗികബന്ധത്തിനു മുമ്പുള്ള സ്ഥിരം ‘കലാപരിപാടി’യാക്കി ഇതു മാറ്റിയിട്ടുണ്ട്.

26 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ പരിഗണിക്കുകയാണെങ്കില്‍ 26 ശതമാനത്തോളം പേരെങ്കിലും ലൈംഗിക ബന്ധത്തിനു മുമ്പു തന്നെ വദനസുരതത്തിന്റെ ആനന്ദം അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. അതേ സമയം 15നും 24നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ 24 ശതമാനത്തോളം പേരെങ്കിലും ലൈംഗിക ബന്ധത്തിനു മുമ്പ് ഓറല്‍ സെക്‌സിന്റെ രുചിയറിഞ്ഞിട്ടുണ്ടാകും.

ലൈംഗികരോഗങ്ങള്‍ ഓറല്‍ സെക്‌സിലൂടെ പകരില്ലെന്നത് മിഥ്യാധാരണയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും ഓറല്‍ സെക്‌സിലൂടെ പകരുന്ന പകര്‍ച്ച വ്യാധികള്‍ക്കെതിരേ ബോധവത്കരണ പരിപാടികള്‍ തന്നെ സംഘടിപ്പിക്കുന്നുണ്ട്.

ശീഘ്രസ്ഖലനം

നിയന്ത്രിക്കാനാവാത്ത വിധം അപ്രതീക്ഷിതമായി സ്ഖലനം സംഭവിച്ചുപോവുന്നതാണ് ശീഘ്രസ്ഖലനം. വളരെ ചെറിയ തോതിലുള്ള ലൈംഗിക ഉദ്ദീപനം വരുമ്പോഴേക്കും ശുക്ല വിസര്‍ജ്ജനം അറിയാതെ നടന്നുപോവുന്നു.

ഇത് ദമ്പതികളില്‍ ഇരുവര്‍ക്കും അസംതൃപ്തിക്ക് ഇടനല്‍കുന്നു. മാത്രമല്ല, ലൈംഗിക ബന്ധം വേണ്ടവിധം നടത്താനാവില്ലല്ലോ എന്ന ആശങ്കയും പങ്കാളിയെ സംതൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധവും ഏറി വരുന്തോറും ഇതൊരു രോഗാവസ്ഥയായി രൂപാന്തരപ്പെടുകയും ശീഘ്രസ്ഖലനം സ്ഥിരമായി തീരുകയും ചെയ്യുന്നു.

കാരണങ്ങള്‍

ശീഘ്രസ്ഖലനത്തിന്‍റെ കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. അത് ഓരോ വ്യക്തിയുടെയും ശാരീരികാവസ്ഥയെ ആശ്രയിച്ചിരിക്കും. പരിചയവും പ്രായവും കൂടിവരുമ്പോള്‍ പുരുഷന്മാര്‍ക്ക് രതിമൂര്‍ച്ഛ എത്തുന്ന സമയം നീട്ടിയെടുക്കാന്‍ സാധിക്കുകയാണ് സ്വാഭാവികമായി വേണ്ടത്. ചിലപ്പോള്‍ ഒരു പുതിയ പങ്കാളിയോടൊപ്പം കഴിയേണ്ടി വരുമ്പോള്‍ ചില പുരുഷന്മാര്‍ക്ക് ശീഘ്രസ്ഖലനം സംഭവിച്ചു പോവാറുണ്ട്.

സ്ഖലനങ്ങള്‍ തമ്മില്‍ വളരെ നാളത്തെ അന്തരമുണ്ടാവുമ്പോഴും ശീഘ്രസ്ഖലനം സംഭവിക്കാം. അതായത് അടുത്തടുത്ത ദിവസങ്ങളില്‍ ഉണ്ടാവുന്ന സ്ഖലനം ശീഘ്രസ്ഖലനമായി മാറാറില്ല. ഒരു സ്ഖലനം കഴിഞ്ഞ് പിന്നീട് വളരെ നാള്‍ കഴിഞ്ഞാണ് അടുത്ത സ്ഖലനം സംഭവിക്കുന്നത് എങ്കില്‍ മാത്രം ചിലപ്പോള്‍ അത് പെട്ടന്ന് സംഭവിച്ചു എന്ന് വരാം.

ആശങ്ക, കുറ്റബോധം, വിഷാദം, അപകര്‍ഷ ബോധം എന്നിവ ശീഘ്രസ്ഖലനത്തിന് ഇടവയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. മദ്യപാനം രതിമൂര്‍ച്ഛയെ വൈകിക്കുന്നതായി(അതിനു കാരണം മറ്റ് പലതുമാണെങ്കിലും) കണ്ടിട്ടുണ്ട്. എന്നാല്‍, പതിവായി മദ്യപിക്കുന്നവര്‍ മദ്യം കഴിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും ചിലപ്പോള്‍ ശീഘ്രസ്ഖലനം സംഭവിക്കാം. മദ്യപാനം തീര്‍ത്തും ഒഴിവാക്കുന്നത് പക്ഷേ, സ്ഖലനത്തിനെടുക്കുന്ന സമയം നീട്ടിക്കിട്ടാനാണ് സഹായിക്കുക

വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഹോര്‍മോണ്‍ തകരാറുകളോ അകത്തോ പുറത്തോ ഉള്ള ചില മുറിവുകളോ അസുഖങ്ങളോ മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങളോ ശീഘ്രസ്ഖലനത്തിന് വഴിവയ്ക്കാറുണ്ട്.

ശീഘ്രസ്ഖലനം ഓരോ വ്യക്തിക്കും വിഭിന്നമായാണ് കാണുന്നത്. കാരണം, എല്ലാ വ്യക്തികളുടെയും രതിമൂര്‍ച്ഛയ്ക്കുള്ള സമയം ഒരേ തരത്തിലായിരിക്കില്ലല്ലോ. മറ്റൊന്ന് ഒരേ വ്യക്തിയുടെ തന്നെ പല അവസരത്തിലുള്ള സ്ഖലനങ്ങളും പല സമയത്തായിരിക്കാം. അതുകൊണ്ട് കൃത്യം ഇത്ര മിനിറ്റാണ് പുരുഷന്‍റെ സ്ഖലന സമയം എന്ന് വ്യക്തമായി പറയാനാവില്ല.

മാത്രമല്ല, ഇണയുടെ ലൈംഗികാവസ്ഥ കൂടി കണക്കിലെടുത്തേ ഇതിനെ അപഗ്രഥിക്കാനാവൂ. അതുകൊണ്ട് ഇണയെ തൃപ്തിപ്പെടുത്താനായില്ല എന്ന് തോന്നുകയോ ഇണ അങ്ങനെ പരാതിപ്പെടുകയോ, വിചാരിക്കാതെ സ്ഖലനം സംഭവിച്ചുപോയതായി സ്വയം തോന്നുകയോ ചെയ്യുമ്പോള്‍ യോഗ്യരായ ഡോക്‍ടറെ കണ്ട് അഭിപ്രായം ആരായുകയും പരിശോധന നടത്തുകയും ചെയ്യുന്നതാണ് നല്ലത്.

സ്വയംഭോഗം നടത്തുമ്പോള്‍ പോലും ചിലര്‍ക്ക് സ്ഖലനം പെട്ടെന്നു സംഭവിക്കാറുണ്ട്. മാനസികാവസ്ഥ തന്നെയാണ് ഇവിടെയും കാരണം. ബോധപൂര്‍വം സ്ഖലനം വൈകിക്കാന്‍ സ്വയം പരിശീലിക്കുകയാണ് ഈ അവസ്ഥ മാറ്റാനുള്ള ഒരു വഴി

ചികിത്സ

സാധാരണ ഗതിയില്‍ ശീഘ്രസ്ഖലനത്തിന് ചികിത്സ ആവശ്യമില്ല. അല്‍പ്പമൊരു മനോധൈര്യവും കാത്തിരിക്കാനൊരു മനസ്ഥിതിയും ഉണ്ടായാല്‍ മതി. പിന്നെ, പങ്കാളിയുടെ സഹായവും പ്രോത്സാഹനവും കൂടിയുണ്ടായാല്‍ പ്രശ്നം എളുപ്പത്തില്‍ പരിഹരിക്കാനാവും. ശീഘ്രസ്ഖലനം രോഗാവസ്ഥയായി മാറിയിട്ടില്ലെങ്കില്‍ അല്‍പ്പകാലത്തിനുള്ളില്‍ സ്വയം മാറാവുന്നതേയുള്ളു.

സ്വയം ചെയ്യാവുന്ന ഒരു ചികിത്സാ രീതി ശ്രദ്ധ തിരിക്കല്‍ സൂത്രമാണ്. അതായത്, ആക്രാന്തമോ പരിഭ്രമമോ ആശങ്കയോ അമിതാവേശമോ ഇല്ലാതെ ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുക. മനസിനെ മറ്റ് കാര്യങ്ങളിലേക്ക് വ്യാപരിപ്പിക്കുക. ചെയ്യുന്ന ലൈംഗിക വൃത്തിയില്‍ തന്നെ ശ്രദ്ധയൂന്നാതിരിക്കുക.

അല്‍പ്പം തമാശയായി തോന്നാമെങ്കിലും ലൈംഗിക വേഴ്ച നടക്കുമ്പോള്‍ ഒന്നു മുതല്‍ നൂറു വരെയോ അതില്‍ കൂടുതലോ എണ്ണാന്‍ ശ്രമിക്കുന്നത് പെട്ടന്ന് സ്ഖലനം സംഭവിക്കാതെ സൂക്ഷിക്കാന്‍ സഹായിക്കും. ഈ രീതി ശീഘ്രസ്ഖലനഭീതിയോ സംശയമോ ഉള്ളവര്‍ മാത്രം ചെയ്താല്‍ മതി. ഈ രീതി പരിചയിക്കുന്നതോടെ സ്ഖലനം നീട്ടിയെടുക്കാനുള്ള മാനസികമായൊരു തയ്യാറെടുപ്പ് സ്വയം ആര്‍ജ്ജിക്കാനാവും.

മദ്യം, പുകയില, മയക്കുമരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നവര്‍ അത് സ്ഥിരമായി നിര്‍ത്തുന്നത് ഉത്തേജനം കൂട്ടാനും സ്ഖലനം നിയന്ത്രിച്ചു നിര്‍ത്താനും സഹായകമാവും

You May Also Like

വീണ്ടും വീണ്ടും അവള്‍ നിങ്ങളിലേക്കു ലയിക്കാന്‍-ലൈംഗികതയ്ക്കു ശേഷം

എന്താണ് ലൈംഗികത ? ഇത്‌ എങ്ങനെ അനുഭവപ്പെടുന്നു? ഇതെല്ലാം വിശദീകരിക്കാനും ലൈംഗികതയ്ക്കുള്ള തോന്നലിന് പകരം വെക്കാനും…

കൗമാരത്തെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങള്‍

കൗമാരത്തെ ലോകാരോഗ്യസംഘടന പ്രായത്തിന്‍റെയും (പത്തിനും 19നും ഇടയ്ക്കുള്ള പ്രായം) പ്രത്യേകതകള്‍ നിറഞ്ഞ ജീവിതഘട്ടത്തിന്‍റെയും ആധാരത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നു.ഈ…

ലൈംഗീക വിദ്യാഭ്യാസം എന്നാലെന്താണ് വേദിക ടീച്ചർ പറയൂ…

Jijo Puthanpurayil ലൈംഗീക വിദ്യാഭ്യാസം എന്നാലെന്താണ് വേദിക ടീച്ചർ പറയൂ. എഡ്യൂക്കേഷൻ കൗൺസിലറുടെ ചോദ്യം പെട്ടെന്ന്…

കേരളത്തിന്റെ പച്ചപ്പില്‍ സെക്‌സ്‌ ടൂറിസത്തിന്‌ വിളവെടുപ്പ്‌

ടൂറിസമാണ്‌ ഇന്ന്‌ ഏറ്റവും വിലപിടിപ്പുള്ള വിപണി. ഇന്ത്യയുടേയും കേരളത്തിന്റെയും ടൂറിസ സാധ്യതകളെ കണ്ടെത്തുന്നതില്‍ അധികൃതര്‍ മാത്രമല്ല ജാഗരൂകരാവുന്നത്‌. ഈ വിപണിയുടെ മൂല്യമറിയുന്ന വ്യവസായികളും ടൂര്‍ ഓപ്പറേറ്റര്‍മാരും ആശുപത്രി മാനേജ്‌മെന്റുകളും ട്രാവല്‍ ഏജന്റുമാരും ജനപ്രതിനിധികളുമെല്ലാം ഉണ്ട്‌ അവരില്‍. കേരളത്തിന്റെ പ്രകൃതി രമണീയത ആസ്വദിക്കാനെത്തുന്നവര്‍ ഇവിടുത്തെ ആധുനിക ചികിത്സാ സൗകര്യം കൂടിയാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. അത്യാധുനിക ചികിത്സ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ഇടവും കേരളമാണ്‌. അമേരിക്കയിലെ പത്തിലൊരു ശതമാനം കൊണ്ടു കേരളത്തില്‍ നിന്ന്‌ മികച്ച ചികിത്സ ലഭ്യമാകുന്നു. മുട്ട്‌ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്ക്‌ അവിടെ 40,000 ഡോളര്‍ ചെലവ്‌ വരുമ്പോള്‍ ഇവിടെ 4000 ഡോളറെ വരുന്നൊള്ളൂ.