AMAZING
ചതുപ്പിൽ കാലുറപ്പിക്കാനാകാതെ വഴുതി നിന്ന ഫോറസ്റ്റ് ഗാർഡിനു നേരെ സഹായഹസ്തവുമായി കൈ നീട്ടി നിൽക്കുന്ന ഒറാംഗുത്താൻ, ലോകം കണ്ട ആ ചിത്രം പൊന്നാനിക്കാരന്റെതാണ്
ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപിലേക്കുള്ള യാത്രക്കിടെയാണ് ആ കാഴ്ച്ച അനിൽ പ്രഭാകറെന്ന മലയാളിയുടെ കണ്ണിലുടക്കിയത്. ചതുപ്പിൽ കാലുറപ്പിക്കാനാകാതെ വഴുതി നിന്ന ഫോറസ്റ്റ് ഗാർഡിനു നേരെ സഹായഹസ്തവുമായി കൈ നീട്ടി നിൽക്കുന്ന ഒറാംഗുത്താൻ.
144 total views, 1 views today

ലോകം കണ്ട ആ ചിത്രം പൊന്നാനിക്കാരന്റെതാണ്
ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപിലേക്കുള്ള യാത്രക്കിടെയാണ് ആ കാഴ്ച്ച അനിൽ പ്രഭാകറെന്ന മലയാളിയുടെ കണ്ണിലുടക്കിയത്. ചതുപ്പിൽ കാലുറപ്പിക്കാനാകാതെ വഴുതി നിന്ന ഫോറസ്റ്റ് ഗാർഡിനു നേരെ സഹായഹസ്തവുമായി കൈ നീട്ടി നിൽക്കുന്ന ഒറാംഗുത്താൻ. കയ്യിലുണ്ടായിരുന്ന കാമറയിൽ
ഒറാംഗുത്താൻ സർവൈവൽ ഫൗണ്ടേഷൻ എന്ന സംഘടന പ്രവർത്തകർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അനിൽ ചിത്രം പകർത്തിയത്. കളിമന്താൻ ദ്വീപിലേക്കായിരുന്നു യാത്ര. ഇവിടെയാണ് കാട്ടുതീയിലും മറ്റും പരുക്കു പറ്റിയ ഒറാഗുട്ടാനുകളെ ചികിത്സിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. കാടുകളിലെ മനുഷ്യന്റെ കൈ കടത്തൽ കാരണം വ്യാപകമായ വംശനാശ ഭീഷണിയാണ് ഒറാംഗുട്ടാൻ നേരിടുന്നത്. പാമ്പുകളെയാണ് ഇവർ ഏറെ ഭയപ്പെടുന്നത്. ബോർണിയോ ഐലന്റിൽ പാമ്പിന്റെ ശല്ല്യം വർദ്ധിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ചതുപ്പ് വൃത്തിയാക്കാനിറങ്ങിയതായിരുന്നു ഫോറസ്റ്റ് ഗാർഡ്. ഈ സമയത്താണ് ഒറാഗുട്ടാൻ സഹായ ഹസ്തം നീട്ടിത്. എന്നാൽ വാർഡൻ അതു സ്വീകരിച്ചില്ല. അതൊരു വന്യജീവി ആയതുകൊണ്ട് മാത്രമാണ് സഹായഹസ്തം സ്വീകരിക്കാത്തതെന്നായിരുന്നു വാർഡന്റെ മറുപടി. ഒറാഗുട്ടനെ സംരക്ഷിക്കുന്ന സന്നദ്ധ സംഘടയുടെ ഫോറസ്റ്റ് ഗാർഡായിരുന്നു ഇയാൾ.
ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത ഫോട്ടോ ഇന്തോനേഷ്യയിൽ അതിവേഗം വൈറലായി. ഇൻസ്റ്റഗ്രാമിൽ പതിനയ്യായിരത്തിലതികം പേർ ലൈക്ക് ചെയ്തു. ബിയോണ്ട് വിഷന്‍, ക്യാമറിന അടക്കമുള്ള പ്രമുഖ ഗ്രൂപ്പുകളുടെ അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ച ചിത്രം ഇന്തോനേഷ്യന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക ഗ്രൂപ്പില്‍ റീപോസ്റ്റ് ചെയ്യപ്പെട്ടു. ഇന്തോനേഷ്യയിലെ പൊലീസ് മേധാവികളും ഗവര്‍ണറും ഫോട്ടോ പോസ്റ്റ് ചെയ്തു. രാജ്യത്തെ പരിസ്ഥിതിവാദികളും സ്റ്റുഡന്റ് ഗ്രൂപ്പ് പേജുകളും ചിത്രത്തെക്കുറിച്ച് ഇപ്പോഴും സംസാരിക്കുന്നു.
അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വാൻസ് എന്ന പബ്ലിഷിംഗ് കമ്പനി ചിത്രം വിലക്കു വാങ്ങി. പിന്നീടത് യു കെയിൽ നിന്നുള്ള ഡെയ്ലി മെയിൽസിൽ പ്രസിദ്ധീകരിച്ച് വന്നു. സി എൻ എൻ സ്വാൻസിൽ നിന്ന് ചിത്രം വിലകൊടുത്തു വാങ്ങി. ഇന്നിപ്പോൾ ലോകത്തെ 80ൽ പരം മാധ്യമങ്ങളിൽ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫോട്ടോയ്ക്കിടയാക്കിയ നാലോ അഞ്ചോ മിനുട്ട് നീണ്ട കാഴ്ച ഉള്ളില്‍ നിറച്ച സന്തോഷവും ചിന്തയും ചെറുതൊന്നുമല്ല, സ്വന്തം വര്‍ഗത്തെയോ കൂടപ്പിറപ്പുകളെയോ സഹായിക്കാന്‍ ഒരു കൈ നീട്ടാത്ത മനുഷ്യന് ഈ വിവേകമുള്ള ജീവിയില്‍നിന്നു പഠിക്കാനുണ്ടെന്നതാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിച്ചതെന്ന് ഫോട്ടോഗ്രാഫർ അനിൽ പ്രഭാകർ പറഞ്ഞു. ഇന്തോനേഷ്യയിൽ മൈനിംഗ് മേഖലയിൽ ജോലി ചെയ്യുന്ന അനിൽ 2008 മുതൽ ഫോട്ടോഗ്രാഫി രംഗത്ത് സജീവമാണ്. ബ്രോമോ പർവ്വതനിരകളിലെ ജീവിതങ്ങളെ കുറിച്ചുള്ള ചിത്രങ്ങൾ പുസ്തകമായി പ്രസിദ്ധീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. അനിൽ പൊന്നാനി സ്വദേശിയാണ്.
145 total views, 2 views today