ജൈവ കൃഷി യും ഭക്ഷ്യ സുരക്ഷയും : വസ്തുതകൾ

61

Jacob Jose

കേരളത്തിൽ ജൈവ കൃഷിക്ക് വൻതോതിൽ പ്രചാരം ലഭിച്ചു വരുന്ന ഒരു കാലഘട്ടം ആണല്ലോ ഇത്. എന്നാൽ ജൈവ കൃഷിക്ക് എതിരായി അതി ശക്തമായ പ്രചാരണവും ഒരു വശത്തു നടക്കുന്നുണ്ട്. യാതൊരു അടിത്തറയും ഇല്ലാത്ത കാര്യങ്ങൾ സത്യം എന്ന നിലയിൽ അവതരിപ്പിക്കുന്ന ഇത്തരക്കാരുടെ വാദമുഖങ്ങൾ ഓരോന്നായി നമുക്കു പരിശോധിക്കാം.

Scientists develop a gel to protect Indian farmers from toxic pesticide —  Quartz Indiaഒന്നാമതായി ഇവർ പറയുന്നത് ലോകത്തെ, പ്രത്യേകിച്ച് ഇന്ത്യയിലെ ക്ഷാമങ്ങൾക്കു പരിഹാരം കണ്ടത് ഹരിത വിപ്ലവവും അതിന്റെ ഫലമായി വൻതോതിൽ രാസ വളങ്ങളും കീടനാശിനികളും ഉപയോഗിച്ച് ചെയ്ത കൃഷിയും ആണ് എന്നാണു. അത് മൂലം ഇന്ത്യയിലെ ഭക്ഷ്യ ധാന്യ ഉൽപ്പാദനം വൻതോതിൽ കൂടി എന്നും അതാണ് നമ്മുടെ നാടിനെ ക്ഷാമങ്ങളിൽ നിന്നും പട്ടിണി മരണങ്ങളിൽ നിന്നും രക്ഷിച്ചത് എന്നും ഇക്കൂട്ടർ വാദിക്കുന്നു.

എന്നാൽ ഇതിന്റെ സത്യം എന്താണ് എന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ നമുക്കു ഒന്ന് പരിശോധിച്ചു നോക്കാം.

The New Rice War: China eats into big African markets secured by India- The  New Indian Expressഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആൻഡ് അഗ്രിക്കച്ചർ ഓർഗനൈസേഷൻ (FAO) പറയുന്നത് പ്രകാരം ഭക്ഷ്യ സുരക്ഷയുടെ നാല് തൂണുകൾ ഇവയാണ് : ലഭ്യത (availability), പ്രാപ്യത (access), ഉപഭോഗം( utilisation) സ്ഥിരത (stability).

നമ്മുടെ നാട്ടിൽ കഴിഞ്ഞ ഒരു നൂറു വർഷത്തിന് ഇടയിൽ ഇവയിൽ ഏതിനാണ് കുറവ് ഉണ്ടായിട്ടുള്ളത്.?
രാസ കൃഷിയുടെ പ്രയോക്താക്കൾ പറയുന്നത് പോലെ ഭക്ഷണ ലഭ്യതയുടെ കുറവ് കൊണ്ടായിരുന്നോ ബംഗാൾ ക്ഷാമം ഉൾപ്പെടെ ഉള്ള വൻ ക്ഷാമങ്ങളും പട്ടിണി മരണങ്ങളും ഉണ്ടായത്..?

1905 -06 വർഷത്തെ കണക്കു പ്രകാരം ഇന്ത്യയിലെ ആളോഹരി ഭക്ഷ്യ ധാന്യ ലഭ്യത 549 gm / day ആയിരുന്നു. ഈ സമയത്താണ് പട്ടിണി മൂലം ബോംബെ, പഞ്ചാബ്, സെൻട്രൽ പ്രൊവിൻസ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ആയി 1.43 മില്യൺ ആളുകൾ മരിച്ചത്.

The Bengal Famine: How the British engineered the worst genocide in human  history for profitഈ നൂറ്റാണ്ടിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ക്ഷാമം ആയ 1943 ലെ ബംഗാൾ ക്ഷാമത്തിന്റെ സമയത്ത് ആളോഹരി ഭഷ്യധാന്യ ലഭ്യത 434 gm / day ആയിരുന്നു. ബംഗാൾ ക്ഷാമത്തിൽ പട്ടിണി കിടന്നു മാത്രം മരിച്ചത് 1.50 മില്യൺ മനുഷ്യരാണ്.

ഇന്ത്യ സ്വതന്ത്രമായ സമയത്തു ആളോഹരി ഭക്ഷ്യ ധാന്യ ലഭ്യത 417 gm / day ആയിരുന്നു.ഹരിത വിപ്ലവം ഇന്ത്യയിൽ ആരംഭിച്ച 1960 ൽ ഇത് 468.70 ആയിരുന്നു. FCI ഗോഡൗണുകളിൽ ഭക്ഷ്യ ധാന്യങ്ങൾ കെട്ടി കിടന്നു നശിക്കുന്നു എന്ന വാർത്ത നാം വായിച്ച 2010 ൽ ഇന്ത്യയിലെ ഭക്ഷ്യ ധാന്യ ലഭ്യത 437 .10 gm / day ആയിരുന്നു. ഇന്ത്യ ഭക്ഷ്യ ധാന്യ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈ വരിച്ചു എന്ന് സർക്കാർ പ്രഖ്യാപിച്ച 2018 ല് ഭക്ഷ്യ ധാന്യ ലഭ്യത 484 .30 gm / day ആയിരുന്നു. എന്നാൽ ഐക്യ രാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏതാണ്ട് 175 മില്യൺ ആളുകൾ ഇപ്പോഴും പട്ടിണിയിൽ ആണ് ജീവിക്കുന്നത്.

India halves poverty in 10 years, says latest UN reportഅതായത് മൊത്തം ഉത്പാദനത്തിൽ നാം വലിയ വളർച്ച കൈവരിച്ചു എന്ന് പറയുമ്പോഴും ആളോഹരി ഭക്ഷ്യ ധാന്യ ലഭ്യത നൂറു വര്ഷം മുൻപ് ബ്രിട്ടീഷ് ഭരണ കാലത്തു ഉണ്ടായിരുന്നതിനേക്കാൾ അൽപ്പം പോലും മുൻപോട്ടു പോയിട്ടില്ല എന്ന് കാണാം. അതേപോലെ FCI ഗോഡൗണുകൾ നിറഞ്ഞു കവിഞ്ഞു ഭക്ഷ്യ ധാന്യങ്ങൾ പാഴായി പോകുന്നു എന്ന് പറയുന്ന കാലത്തും ഇന്ത്യയിലെ 18 -20 ശതമാനത്തോളം ആളുകൾ പട്ടിണിയിലാണ് ജീവിക്കുന്നത് എന്നും കാണാം.

അപ്പോൾ ക്ഷാമങ്ങൾ ഭക്ഷ്യ ധാന്യ ലഭ്യതയുടെ കുറവ് കൊണ്ട് ഉണ്ടായതാണ് എന്നും അത് ഒഴിവാക്കാൻ വൻ തോതിൽ രാസ വള കീടനാശിനികൾ ഉപയോഗിച്ച് കൊണ്ടുള്ള കൃഷി കൊണ്ടാണ് സാധിച്ചത് എന്നും ഉള്ള രാസ കൃഷി പ്രചാരകരുടെ പ്രചാരണങ്ങൾ ഈ കണക്കുകൾ തന്നെ തുറന്നു കാണിക്കുന്നു.

അപ്പോൾ എന്താണ് പട്ടിണിയുടെ യഥാർഥ കാരണം. അത് ലഭ്യതയുടെ കുറവ് അല്ല, മറിച്ചു സമ്പത്തിന്റെയും ഭക്ഷണത്തിന്റെയും അസന്തുലിതമായ വിതരണം ആണ്. അതായത് ഒരു വിഭാഗം ജനങ്ങൾക്ക് ഭക്ഷ്യ സാധനങ്ങൾ പ്രാപ്യമല്ല. ഇത് തന്നെ ആയിരുന്നു ഇന്ത്യയിലെ ക്ഷാമങ്ങൾക്കും കാരണം. അന്നത്തെ സാമൂഹ്യ അവസ്ഥയും ജാതി തൊഴിൽ ബന്ധങ്ങളും ഈ അവസ്ഥയെ വളരെയേറെ രൂക്ഷമാക്കിയിരുന്നു.

കേരളത്തിൽ പോലും അവസ്ഥ മറ്റൊന്ന് ആയിരുന്നില്ല. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത ഇത് വളരെ വ്യക്തമായി വരച്ചു കാണിക്കുന്നുണ്ടല്ലോ. ആറ്റുനോറ്റ് നട്ടു വളർത്തിയ വാഴക്കുലകൾ തോളിലേന്തി പ്രതിമപോലങ്ങനെ ജന്മിമാരുടെ മുറ്റത്തു നിൽക്കാനേ അന്നത്തെ മലയ പുലയന്മാർക്കു ആവതുണ്ടായിരുന്നുള്ളൂ. ആ അവസ്ഥ ഇത്രയെങ്കിലും മാറ്റിയത് ഹരിത വിപ്ലവവും രാസ കൃഷിയും ആണെന്ന് പറയുന്നത് എത്ര മാത്രം പരിഹാസ്യമായ ഒരു വാദമാണ്..!!

ഗാന്ധിജി പറയുനനതുപോലെ ഈ ഭൂമി എല്ലാ മനുഷ്യരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ളത് ഉൽപ്പാദിപ്പിക്കുന്നു, അത്യാഗ്രഹങ്ങൾ നിറവേറ്റാൻ ഉള്ളത് ഇവിടെ ഇല്ല.ഇന്ന് ലോകത്തു മുഴുവൻ ഉള്ള അവസ്ഥ എടുത്താലും സ്ഥിതി വ്യത്യസ്തമല്ല. 670 മില്യൺ ടൺ ഭക്ഷ്യ ധാന്യങ്ങൾ ലോകത്തു അധികമായി ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ 13 % ജനങ്ങൾ പൊണ്ണത്തടിയും അതുമൂലമുള്ള രോഗങ്ങളും മൂലം കഷ്ടപ്പെടുമ്പോൾ ലോകത്തു ഇപ്പോഴും അഞ്ചിലൊന്ന് ആളുകൾ കൊടും പട്ടിണിയിൽ ആണേ ജീവിക്കുന്നത് എന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. ഇതിനു കാരണം ജൈവ കൃഷി ആണോ. രാസ കൃഷികൊണ്ട് മാത്രം പരിഹരിക്കപ്പെടാവുന്ന പ്രശ്നം ആണോ ഇത്.

രാസ കൃഷി ചുരുങ്ങിയ നാളുകളിലേക്ക് വൻ ഉൽപ്പാദന ക്ഷമത വാഗ്ദാനം ചെയ്യുന്നു. എന്നാൽ കുറെ നാളുകൾ കഴിയുമ്പോൾ മണ്ണിന്റെ അവസ്ഥ എന്താണ്.?
ഇന്ത്യയിൽ ഏറ്റവും ഫലപ്രദമായി ഹരിത വിപ്ലവം നടപ്പാക്കിയ പഞ്ചാബിലെ മണ്ണ് ഇതിനു ഉത്തരം തരും. ഒരു ഹെക്ടറിൽ ഉപയോഗിക്കേണ്ട രാസ വളത്തിന്റെയും കീട നാശിനിയുടെയും അളവ് ഓരോ വർഷവും കൂട്ടി കൂട്ടി കൊണ്ടുവരേണ്ട അവസ്ഥയിൽ ആണ് പഞ്ചാബിലെ കർഷകർ. ഇതുകൊണ്ട് അവിടെ കൃഷി ലാഭകരം അല്ലതെ ആകുന്നു. കർഷക ആത്മഹത്യകൾ പെരുകുന്നു.കൂടാതെ സുരക്ഷിത ഭക്ഷണം എന്ന മനുഷ്യന്റെ മൗലിക അവകാശം സംരക്ഷിക്കാൻ രാസ കൃഷിക്ക് ആകുന്നില്ല.ലോക ആരോഗ്യ സംഘടനയുടെ നിർവചന പ്രകാരം ഉള്ള ഭക്ഷ്യ സുരക്ഷ സാധ്യമാകണം എങ്കിൽ 100 % ജൈവ കൃഷി എന്നതല്ലാതെ മറ്റൊരു വഴി ഇല്ല.

:”‘എല്ലാ മനുഷ്യർക്കും എല്ലാ സമയവും ആരോഗ്യകരമായ ജീവിതം നയിക്കാൻ വേണ്ട സുരക്ഷിതവും പോഷക മൂല്യം ഉള്ളതുമായ ഭക്ഷണം പ്രാപ്യമാകുക എന്നതാണ് ഭക്ഷ്യ സുരക്ഷ. ” – WHO