എല്ലാ വർഷവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ ഹജ്ജും ഉംറയും നിർവഹിക്കുന്നതിനായി സൗദി അറേബ്യയിലെ മക്കയിലേക്കും മദീനയിലേക്കും പോകുന്നു. ഇതിനായി സൗദി അറേബ്യ സർക്കാർ വൻതോതിൽ ക്രമീകരണങ്ങൾ ഒരുക്കുകയും ഇവിടെയെത്തുന്ന തീർഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുകയും ചെയ്യുന്നു. ഹജ്ജ്, ഉംറ സമയങ്ങളിൽ ജനങ്ങൾക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ സമ്പൂർണ ജാഗ്രത പുലർത്തുന്നുണ്ട്. ഇപ്പോഴിതാ തീർഥാടകർക്ക് ചൂടിൽ നിന്ന് ആശ്വാസമേകാൻ ‘പോർട്ടബിൾ എസി’ കളുമായി സംഘടനകൾ.

ഈ പുതിയ സംരംഭം അനുസരിച്ച്, സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ ചാരിറ്റി അസോസിയേഷൻ ഹജ്ജിനും ഉംറയ്‌ക്കുമായി പോർട്ടബിൾ എയർ കണ്ടീഷൻ ആരംഭിച്ചു, ഇത് ഹജ്ജ്, ഉംറ നിർവഹണ വേളയിൽ തീർഥാടകരെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ കഴിയും. ഈ പോർട്ടബിൾ എസിക്ക് ഫാസ്റ്റ് കൂളിംഗ് സാങ്കേതികവിദ്യയുണ്ടെന്നും 360 ഡിഗ്രി സെൽഷ്യസ് എയർ ഫ്ലോ കവറേജുണ്ടെന്നും അസോസിയേഷൻ സിഇഒ എഞ്ചിനീയർ തുർക്കി അൽ-ഹതിർഷിൻ പറഞ്ഞു. 4 മണിക്കൂർ ചാർജ് ചെയ്താൽ 12 മണിക്കൂർ ഉപയോഗിക്കാം എന്നതാണ് ഇതിൻ്റെ പ്രത്യേകത.

3 കൂളിംഗ് സ്പീഡുള്ള സ്മാർട്ട് ടെമ്പറേച്ചർ കൺട്രോൾ യൂണിറ്റും ഇതിലുണ്ട്. എല്ലാ സീസണുകൾക്കും അനുയോജ്യമായ രീതിയിൽ ഫാൻ, ഹീറ്റർ എന്നിവയായും ഇതുപയോഗിക്കാം. ജോഗിംഗ് മുതൽ ഹൈക്കിംഗ് വരെയുള്ള വിവിധ പ്രവർത്തന ങ്ങളിൽ മുഴുകുമ്പോൾ കഴുത്തിൽ ഉറച്ചു നിൽക്കാൻ സാധിക്കുന്ന വിധമാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്.240 ഗ്രാം മാത്രം ഭാരമുളള ഈ പോർട്ടബിൾ എസി തീർഥാടകർക്ക് കൊണ്ടുനടക്കാൻ അനുയോജ്യമാണ്. ബന്ധപ്പെട്ട വകുപ്പുകളു മായി സഹകരിച്ചാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.

You May Also Like

എന്തുകൊണ്ട് എയർ കണ്ടിഷറിന്റെ കപ്പാസിറ്റി ടണ്ണിൽ അളക്കുന്നത് ?

എയർ കണ്ടീഷനിംഗ് വ്യവസായത്തിലെ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുന്ന പദങ്ങളിലൊന്ന് “ടൺ” ആണ്

സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കാത്തത് എന്ത്കൊണ്ട് ?

സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കാത്തത് എന്ത്കൊണ്ട് ? അറിവ് തേടുന്ന പാവം പ്രവാസി…

റെയിൻക്യൂബ് – ചരിത്രം സൃഷ്ടിക്കുന്ന മഴപ്രവചന ഉപഗ്രഹം

റെയിൻക്യൂബ് – ചരിത്രം സൃഷ്ടിക്കുന്ന മഴപ്രവചന ഉപഗ്രഹം Sabu Jose (സോഷ്യൽ മീഡിയയിൽ എഴുതിയത് )…

ഡിഷ് വാഷർ ഇപ്പോഴും ഉപരി വർഗ്ഗ സമൂഹത്തിൽ പോലും കാര്യമായ സ്ഥാനം നേടിയിട്ടില്ല, എന്തുകൊണ്ടാകും ?

സുജിത്കുമാർ (ഫേസ്ബുക്കിൽ എഴുതിയത് ) വാഷിംഗ് മെഷീനോടൊപ്പം തന്നെ ഇന്ത്യൻ കൺസ്യൂമർ മാർക്കറ്റിലേക്ക് ചുവട് വച്ച…