Jijo Puthanpurayil
ലൈംഗീകത സ്ത്രീയുടെ (ഭാര്യയുടെ) അവകാശമാണ് അന്നത്തെ രതിയും കഴിഞ്ഞ് ലക്ഷ്മി നഗ്നയായി കട്ടിലിൽ കിടക്കുമ്പോൾ മനസ്സ് വിങ്ങുകയായിരുന്നു. അവൾ തിരിഞ്ഞ് നോക്കിയപ്പോൾ ദേവേട്ടൻ ഏതോ യുദ്ധം ജയിച്ച മട്ടിൽ കിടക്കുന്നുണ്ട്?
ദേവേട്ടാ..
ഉം
ഞാനൊരു കാര്യം ചോദിച്ചോട്ടെ?
എന്താടി പെണ്ണേ ഈ രാത്രിയിൽ ഒരു കാര്യം!
നമ്മുടെ കല്ല്യാണം കഴിഞ്ഞിട്ടെത്ര വർഷായിന്നറിയുമോ?
ഈ പാതിരാക്കെന്താടി ഒരു വർഷക്കണക്ക് ? രണ്ട് വർഷം കഴിഞ്ഞു.
ഓ അതെങ്കിലും ഓർമ്മയുണ്ടല്ലോ… ഭാഗ്യം.
ദേവേട്ടന്, ബന്ധപ്പെടുന്ന സമയത്തെല്ലാം രതിമൂർച്ഛയുണ്ടാവാറുണ്ടോ? അതായത് രതിയുടെ പരമാനന്ദ സുഖം?
ലക്ഷ്മിയുടെ അപ്രതീക്ഷ ചോദ്യത്തിൽ ദേവനൊന്നമ്പരന്നു. അതെന്താ ലക്ഷ്മിക്കുട്ടി നീയിങ്ങനെ ചോദിക്കാൻ കാരണം?ആദ്യമായാണവൾ ചോദിക്കുന്നത്.
ഞാൻ ചോദിച്ചതിന് മറുപടി താ…

ദേവേട്ടൻ പറഞ്ഞല്ലോ ദേവേട്ടന് രതി സുഖം കിട്ടുന്നുണ്ടെന്ന്, എന്നാൽ ഇതേ ചോദ്യം ദേവേട്ടൻ എന്നോട് ചോദിക്കുവാണേൽ, എന്റെ ഉത്തരം ഇത് വരെ ഇല്ല എന്നായിരിക്കും.ഇനി ഞാനൊരു ചോദ്യം ചോദിക്കട്ടെ? കല്യാണം കഴിഞ്ഞ് എത്രയോ വട്ടം പല സ്ഥലങ്ങളിൽ വച്ച് നമ്മൾ ബന്ധപ്പെട്ടു. ഒരിക്കൽ പോലും എനിക്കീ രതി സുഖം കിട്ടാറുണ്ടോ എന്ന് ദേവേട്ടൻ തിരക്കിയിട്ടുണ്ടോ? ഒരിക്കൽ പോലും എന്നെ ശ്രദ്ധിച്ചിട്ടുണ്ടോ?
ലക്ഷ്മി, നീ പറഞ്ഞ് വരുന്നത്?
അത് ദേവേട്ടാ, അന്ന് മുതൽ ഇന്ന് വരെ ഈ രതിമൂർച്ഛയെന്തെന്ന് ഞാനറിഞ്ഞിട്ടില്ല. രതിയുടെ സുഖമെന്തെന്ന് ഞാനറിഞ്ഞിട്ടില്ല. ആ സുഖം കിട്ടാനുള്ള സാവകാശം എനിക്ക് തരാതെ ദേവേട്ടൻ പെട്ടെന്നെല്ലാം തീർത്ത് കിടന്നുറങ്ങുകയാണ് ചെയ്യുന്നത്.
ഇന്ന് ശരിയാവും നാളെ ശരിയാവും എന്നൊക്കെ ചിന്തിച്ച് ഈ രണ്ടു വർഷവും ഞാൻ മിണ്ടാതിരുന്നു. ഇനിയെങ്കിലും തുറന്ന് പറഞ്ഞില്ലെങ്കിൽ വരും വർഷങ്ങളും ഇങ്ങനെ തന്നെ മുന്നോട്ട് പോകും.
ദേവേട്ടനതറിയാത്തത് കൊണ്ടാണോ, അതോ മനഃപൂർവം എന്നെ അവഗണിക്കുന്നതാണോ എന്നറിയില്ല. കല്യാണംകഴിഞ്ഞ് വരുമ്പോൾ കുറേ സ്വപ്നങ്ങളുണ്ടായിരുന്നു. എനിക്ക് നല്ലൊരു ഭർത്താവിനെ കിട്ടി, നല്ലൊരു ജീവിതം കിട്ടി, പട്ടിണിയില്ല, ബുദ്ധിമുട്ടില്ല, സ്നേഹക്കുറവില്ല, ഒരു പെണ്ണിന് കിട്ടാവുന്നതിൽ നല്ലൊരു ജീവിതം എനിക്ക് ദേവേട്ടനിൽ നിന്ന് കിട്ടുന്നുണ്ട്.എന്നാൽ ദാമ്പത്യ ജീവിതത്തിൽ അത് മാത്രം നന്നായി കിട്ടിയത് കൊണ്ട് പൂർണ്ണമാവുമോ ദേവേട്ടാ? അത് പോലെ വളരെ രസമുള്ളതും മനസ്സിനേയും ശരീരത്തെയും കൂട്ടി യോജിപ്പിക്കുന്ന രതിയെന്ന മഹാ സംഭവത്തെ അനുഭവിക്കുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല.
ദേവേട്ടന് ആഗ്രമുള്ളപ്പോഴെല്ലാം ഞാൻ തുണിയഴിച്ച് കിടന്ന് തന്നിട്ടില്ലേ. എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ദേവേട്ടന് ഞാൻ ചെയ്ത് തരാറില്ലേ. എന്റെ ഭർത്താവ് ഭാര്യയിൽ നിന്നും ഒരു കുറവും അനുഭവിക്കാൻ പാടില്ല എന്ന ആഗ്രഹമെനിക്കുണ്ട്. അത് കൊണ്ടാണ് ദേവേട്ടന് രതിയിൽ നല്ല സുഖം കിട്ടുന്നത്.
ദേവേട്ടാ, ഒരു ഭർത്താവെന്ന നിലയിൽ, ഇനിയെങ്കിലും ഒരു സ്ത്രീ എന്താണെന്നും അവളുടെ ശരീരമെന്താണെന്നും മനസ്സിലാക്കാൻ ശ്രമിക്കില്ലേ?
അവളെ സ്നേഹിക്കുന്നതിനൊപ്പം, തലോടലും, ചുംബനങ്ങളും, പരസ്പരം പുണരലും, അവൾ രതിമൂർച്ഛയിലെത്താനുള്ള രതി ലീലകളും മറ്റുമൊക്കെ ചെയ്ത്, എന്നെ കിടപ്പറയിൽ സ്നേഹിച്ച്, ഞാനും രതിയെന്ന ആ യുദ്ധത്തിനു തയ്യാറാവുമ്പോഴാണ് പുരുഷൻ പ്രവേശിക്കാൻ പാടുള്ളു.അന്നേരം രതിമൂർച്ഛയുടെ അത്യുന്നത തലത്തിൽ എനിക്കും ദേവേട്ടനും ഒരു പോലെയെത്താൻ സാധിക്കും.
സ്ത്രീ മനസ്സിനെ കുറിച്ചും സ്ത്രീ ശരീരത്തെക്കുറിച്ചും മനസ്സിലാക്കാത്തത് കൊണ്ടാണ് ദേവേട്ടാ പലരുടെയും കിടപ്പറയിൽ ഇന്നും കണ്ണുനീർ വീഴുന്നത്.
ലൈംഗീക ലീലകളിൽ രണ്ടാൾക്കും തുല്യ പങ്കാളിത്തമാണെങ്കിലും, സ്ത്രീകളാണ് ദേവേട്ടാ രതിയിൽ കൂടുതലും സംതൃപ്തരാവാതെ നീറി പുകയുന്നത്. പലരും ഒന്നും മിണ്ടുന്നില്ല എന്നേയുള്ളു.എന്നാൽ രതിമൂർച്ഛ അനുഭവിക്കുന്ന സ്ത്രീകളെത്ര ഭാഗ്യവതികളെന്ന് ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട്. എനിക്കും ആ ഭാഗ്യം എന്റെ ഭർത്താവിൽ നിന്നും വേണം
ദേവേട്ടന് ഒരു പക്ഷെ ഇതൊക്കെ അറിയുമായിരിക്കാം, എങ്കിലും എനിക്ക് ഈ സുഖം ദേവേട്ടൻ തന്നില്ലെങ്കിൽ ആര് തരാനാണ്. ദേവേട്ടനെ മാത്രമേ ഞാൻ സ്നേഹിക്കുന്നുള്ളു, ഇനിയും സ്നേഹിക്കുകയുള്ളു.ലക്ഷ്മി ഇതെല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ ദേവനാകെ ഒരു ഷോക്ക് കിട്ടിയ പോലെയായി.
ശരിയാണ് കിടപ്പറയിൽ വന്നാൽ, പിന്നെ എന്തോ തിടുക്കം പോലെ ലക്ഷ്മിയെ വിവസ്ത്രയാക്കി, കുറച്ച് ജെല്ലിയും പുരട്ടി ഞാൻ പെട്ടെന്നവസാനിപ്പിക്കുയാണ് പതിവ്. ശ്ശേ, ഒരു സ്ത്രീയെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ലല്ലോ ഞാൻ, സംഗതി അറിയാമെങ്കിലും അവൾക്കൊരു പരിഗണന കൊടുത്തിട്ടില്ല. ദേവൻ സ്വയം ചിന്തിച്ചു.
ദേവൻ തന്റെ തെറ്റ് മനസ്സിലാക്കി. തന്റെ ഭാര്യ ലക്ഷ്മിയുടെ തെളിവാർന്ന മുഖം ഇത് വരെ ലൈംഗീക വേഴ്ച്ചക്ക് ശേഷം കണ്ടിട്ടില്ല എന്ന സത്യം മനസ്സിലാക്കാൻ ലക്ഷ്മിയുടെ തുറന്ന് പറച്ചിൽ വേണ്ടി വന്നു. അതത്ര കാര്യമാക്കിയിട്ടില്ല. രണ്ടു വർഷത്തോളം സ്വാർത്ഥനായ ദേവൻ അവനെ തന്നെ കുറ്റപ്പെടുത്തി.
മിഴികൾ നിറഞ്ഞ് കിടക്കുന്ന ലക്ഷ്മിയെ അവൻ കെട്ടിപിടിച്ച് ചുംബിച്ചു. അവളോട് ക്ഷമയും ചോദിച്ചു ആ നഗ്നതയിൽ അവർ കിടന്നുനിറങ്ങി.
പിറ്റേ ദിവസത്തെ രാത്രി ലക്ഷ്മി ഒരിക്കലും മറക്കില്ല. ജീവിതത്തിൽ ആദ്യമായി പ്രാകൃതിപരമായി അവൾ നനഞ്ഞു. രതിയുടെ ആദ്യ പരമാനന്ദം അവളനുഭവിച്ചു. ഇത്രയും രസമുള്ള ഒരു ശാരീരിക സുഖത്തിന്റെ ആഢ്യതയും കുലീനത്വവും ലക്ഷ്മിയുടെ കണ്ണുകളിൽ നിറഞ്ഞ് തിളങ്ങി. ഇന്നവൾ ഒരു സ്ത്രീയുടെ പൂർണ്ണതയിൽ സംതൃപതായി, വിയർത്ത് കുളിച്ച് തളർന്ന് ഭർത്താവിന്റെ മാറിൽ കിടന്നുനിറങ്ങി.ഒരു തുറന്ന് പറച്ചിലിൽ തീരാവുന്നതേയുള്ളു മിക്ക പ്രശ്നങ്ങളും.
അതെ കുടുംബത്തിലെ ലൈംഗീകത, തുറന്ന സംസാരം , അറിവ്, സ്ത്രീ ശരീരവും പുരുഷ ശരീരവും തമ്മിലുള്ള വ്യത്യാസങ്ങൾ പരസ്പരം ചോദിക്കുക, മനസ്സിലാക്കുക.
ഓരോ തവണയും ഭാര്യയും ഭർത്താവും അന്നത്തെ രതി വേഴ്ചയെ കുറിച്ച് പരസ്പരം വിലയിരുത്തണം. ലഭിച്ച സുഖത്തെക്കുറിച്ചും, കുറവുകളെക്കുറിച്ചും സംസാരിച്ച് ഓരോ ദിവസം രതി മെച്ചപ്പെടുത്തണം.അതെ ലൈംഗീകത സ്ത്രീയുടെ അവകാശമാണ് ഭർത്താക്കന്മാരെ . അത് പോലെ തിരിച്ചും.
ഇത് വൺ വെ ട്രാഫിക് അല്ല. ഭാര്യയും ഭർത്താവും പരസ്പരം മനസ്സിലാക്കി ചെയ്യേണ്ടതാണ്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, നല്ലൊരു സെക്സോളജിസ്റ്റിനെ കണ്ടാൽ നല്ല അറിവുകൾ ലഭിക്കുന്നതാണ്.