fbpx
Connect with us

SEX

രതി എന്നത് ഗുരുവില്ലാത്ത കല ആയതിനാലാണ് രതിമൂര്‍ച്ഛയെപ്പറ്റി ഇത്രയേറെ സംശയങ്ങളും തെറ്റിദ്ധാരണകളും

Published

on

ഡോ. പി.എന്‍. കരംചന്ദ്

30 മുതല്‍ 40 ശതമാനം പുരുഷന്മാര്‍ മാത്രമാണ് സ്ഖലനവും രതിമൂര്‍ച്ഛയും ഒരുപോലെ അനുഭവിക്കുന്നവര്‍. സ്ത്രീകളില്‍ ഇത് 20 മുതല്‍ 30 ശതമാനമാണ്. ശേഷിക്കുന്നവര്‍ പങ്കാളിക്കു മുന്നില്‍ രതിമൂര്‍ച്ഛ അഭിനയിക്കുന്നുണ്ട് .

രതിയുടെ മഹാവിസ് ഫോടനമാണ് രതിമൂര്‍ച്ഛ. ആണ്‍ – പെണ്‍ ഉടലുകള്‍ അലിഞ്ഞ് ഒന്നാകുന്ന സുവര്‍ണ നിമിഷം. എന്നാല്‍ സ്ത്രീയുടെയും പുരുഷന്റെയും രതിമൂര്‍ച്ഛ തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇല്ലെന്നുമുള്ള വാദഗതികളുണ്ട്. പുരുഷന്റെ ലൈംഗികതയും രതിമൂര്‍ച്ഛയും സ്ഖലനമാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. സ്ഖലനവും രതിമൂര്‍ച്ഛയും രണ്ടാണെന്നാണ് ശാസ്ത്രം പറയുന്നത്. ഇതനുസരിച്ച് സ്ഖലനം ഉണ്ടായി എന്നതുകൊണ്ട് രതിമൂര്‍ഛയുണ്ടാവണമെന്നില്ല. രതിമൂര്‍ച്ഛയുണ്ടായാല്‍ സ്ഖലനം നിര്‍ബന്ധമില്ല. 30 മുതല്‍ 40 ശതമാനം പുരുഷന്മാര്‍ മാത്രമാണ് സ്ഖലനവും രതിമൂര്‍ച്ഛയും ഒരുപോലെ അനുഭവിക്കുന്നവര്‍. സ്ത്രീകളില്‍ ഇത് 20 മുതല്‍ 30 ശതമാനമാണ്. ശേഷിക്കുന്നവര്‍ പങ്കാളിക്കു മുന്നില്‍ രതിമൂര്‍ച്ഛ അഭിനയിക്കുന്നുണ്ട് എന്നുവേണം കരുതാന്‍.ലൈംഗികമായി ബന്ധപ്പെട്ടു എന്നതുകൊണ്ട് എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും രതിമൂര്‍ച്ഛ ഉണ്ടാവണമെന്നില്ല എന്നാണ് ഇതില്‍നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.

സ്ത്രീയിലും പുരുഷനിലും

സ്ത്രീകളിലും പുരുഷന്മാരിലും രതിമൂര്‍ച്ഛ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെട്ട് വളരെക്കുറച്ച് സമയത്തിനുള്ളില്‍ പുരുഷന് രതിമൂര്‍ച്ഛ സംഭവിക്കുന്നു. മസ്തിഷ്‌കത്തില്‍ അനുനിമിഷം മാറിമറിയുന്ന ജൈവ രാസതന്മാത്രകളാല്‍, പ്രത്യേകിച്ച് പ്രൊലാക്ടിന്‍, ഓക്‌സിട്ടോസിന്‍, സെറട്ടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവര്‍ത്തനവും, പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനഫലവുമായിട്ടാണ് സാധാരണഗതിയില്‍ ലൈംഗിക വിചാരങ്ങളും വികാരങ്ങളും അതിനെത്തുടര്‍ന്നുള്ള ഉത്തേജനവും ലൈംഗിക പ്രവൃത്തികളും സ്ഖലനവും രതിമൂര്‍ച്ഛയുമെല്ലാം സംഭവിക്കുന്നത്.

Advertisement

ലിംഗ-യോനി സംയോഗം മാത്രമല്ല രതി. എല്ലാവരും മനുഷ്യരാണെങ്കിലും വളരെ അടുത്തറിയുമ്പോള്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളും താല്‍പ്പര്യങ്ങളും വിശ്വാസങ്ങളും ഉള്ളവരാണെന്നും, കാലദേശമനുസരിച്ച് മനുഷ്യരുടെ സംസ്‌ക്കാരത്തിനും വളരെയധികം മാറ്റങ്ങള്‍ നമുക്ക് കാണാം.
അതിനാല്‍ രതി എന്നത് ഇരുവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്നതായിരിക്കണം. അതായത് പരസ്പരം താല്‍പ്പര്യം രതിയുടെ അടിസ്ഥാനമായിരിക്കണം. രതിയിലൂടെ സുഖം – അനുഭൂതി – സന്തോഷം എന്നത് ഇണകള്‍ ഇരുവര്‍ക്കും ഒരുപോലെ അനുഭവവേദ്യമാവുമ്പോഴാണ് അത് സന്തോഷകരമായ രതിയാവുന്നത്.

രതിമൂര്‍ച്ഛയുടെ രസതന്ത്രം

രതി എന്നത് ഗുരുവില്ലാത്ത കല എന്നതുകൊണ്ട് തന്നെയാണ് രതിമൂര്‍ച്ഛയെപ്പറ്റി ഇത്രയേറെ സംശയങ്ങളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നത്. മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ലൈംഗികാവയവം ഏതെന്ന് ചോദിച്ചാല്‍ അല്‍പ്പം അത്ഭുതംതോന്നാമെങ്കിലും ഇരുചെവികള്‍ക്കിടയിലുള്ള മസ്തിഷ്‌കം എന്നതുതന്നെയാണ് ശരിയായ ഉത്തരം.

പ്രധാന ലൈംഗികാവയവങ്ങളായ പുരുഷനിലെ ലിംഗവും വൃഷ്ണവും, സ്ത്രീയിലെ യോനിയും, ഗര്‍ഭാശയവും അണ്ഡാശയവും എല്ലാം മസ്തിഷ്‌കത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരണമായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ലൈംഗികത എന്നത് മനസുമായി അഭേദ്യബന്ധമുണ്ടെന്ന് പറയുന്നത്.
ഓക്‌സിട്ടോസിന്‍, ഡോപ്പമിന്‍ എന്നീ ജൈവരാസതന്മാത്രകള്‍ തലച്ചോറില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളാണ് രതിമൂര്‍ച്ഛ എന്ന അവസ്ഥയിലെത്തിക്കുന്നത്.നമ്മുടെ ബോധമണ്ഡലത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങള്‍ താല്‍ക്കാലികമായി ‘സ്വിച്ച് ഓഫ്’ ആവുന്നതിനാലാണ് രതിമൂര്‍ച്ഛയില്‍ പങ്കാളികള്‍ പരസ്പരം മതിമറന്ന് അനുഭൂതിയിലെത്തുന്നത്. പക്ഷേ, അതിന് സ്വച്ഛമായ മനസ് വേണമെന്ന് മാത്രം.

കാരണം ലൈംഗികമായ ബന്ധപ്പെടലിനെ വെറും ശാരീരികമായ പ്രവര്‍ത്തനങ്ങളായി കാണുകയും, ഭാര്യയ്ക്ക് ഭര്‍ത്താവിനോടും, ഭര്‍ത്താവിന് ഭാര്യയോടുമുള്ള ഒരു കടമ – ജോലിയായി ഇതിനെ കാണുകയോ, അതോടൊപ്പംതന്നെ ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ത്തന്നെ ആധിയും ഭയവും ആകാംക്ഷയും മറ്റ് നിഷേധാത്മകചിന്തകളും വിടാതെ പിന്തുടരുകയും ചെയ്യുമ്പോഴാണ് രതിമൂര്‍ച്ഛ ആസ്വദിക്കാന്‍ ആവാതെ പോവുന്നത്. മനസും ശരീരവും ഒരവസ്ഥയില്‍ നിലനിര്‍ത്തുന്നതിനുള്ള കഴിവാണ് ഇവിടെ വേണ്ടത്.
രതിമൂര്‍ച്ഛയില്‍ എത്തും മുമ്പേ രതിമൂര്‍ച്ഛയിലെത്താതെ തന്നെ രതിസൂഖം ആസ്വദിക്കാന്‍ സാധിക്കും. പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്. സ്ത്രീയെ സംബന്ധിച്ചാണെങ്കില്‍ ആദ്യം മനസുകൊണ്ടും പിന്നെ ശരീരംകൊണ്ടും ലൈംഗികതയെ ആസ്വദിച്ചാല്‍ മാത്രമേ രതിമൂര്‍ച്ഛയില്‍ എത്താനാവൂ. അതിനാലാണ് സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയ്ക്കായി കൂടുതല്‍ സമയം വേണ്ടിവരുന്നത്.

Advertisement

സംഗീതനിശയിലെ സിംഫണിയിലെ ലയംപോലെയാണ് രതിമൂര്‍ച്ഛ. വ്യക്തി താല്‍പ്പര്യവും പരസ്പര വിശ്വാസവുമാണ് ഈയോരവസ്ഥ പ്രാപ്യമാക്കാന്‍ വേണ്ടത്. കിടപ്പറയിലെത്തുമ്പോഴും പിന്തുടരുന്ന മോഹഭംഗങ്ങളും ആധിയുമാണ് യഥാര്‍ഥ വില്ലന്‍. അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ ദമ്പതികളെ ആദ്യം പരസ്പരം അറിയാന്‍ പഠിപ്പിക്കുന്നത്. അതിനാല്‍ ഏതുകാര്യത്തിലും എന്നതുപോലെ ആരോഗ്യകരമായ ശരിയായ മനോനിയന്ത്രണം ആണ് രതിമൂര്‍ച്ഛയുണ്ടാവാന്‍ അടിസ്ഥാനമായി വേണ്ടത്.

തലച്ചോറിലെ വിസ്മയം

ലൈംഗികാവയവങ്ങളില്‍നിന്നും ഉല്‍ഭവിക്കുന്ന സംവേദനങ്ങള്‍ തലച്ചോറിലേക്ക് എത്തി, ഈ സംവേദനങ്ങളെ തലച്ചോറില്‍ ശരിയായി വിശകലനം ചെയ്യുമ്പോഴാണ് മേല്‍പ്പറഞ്ഞ ജൈവരാസമാറ്റങ്ങള്‍ സംഭവിക്കുന്നത്.

രതിമൂര്‍ച്ഛ എന്ന അനുഭൂതി അനുഭവഭേദ്യമാകുന്നത്. ഇതിനായി ഹൈപോഗ്രാസ്ടിക്, പെല്‍വിക്, പുഡന്‍ഡല്‍, വേഗസ് എന്നീ പ്രധാന പേരുകളില്‍ അറിയപ്പെടുന്ന നാഡീ ഞരമ്പുകളിലൂടെയാണ് ഈവിധ സംവേദനങ്ങള്‍ തലയില്‍ എത്തുന്നത്. തലച്ചോറിലെ അനുഭൂതിയുടെ കേന്ദ്രം അഥവാ പ്ലഷര്‍സെന്ററില്‍ വികാരങ്ങളുടെ ഉദ്ദീപനം മൂലം അമൈഗ്ഡാല, ന്യൂക്ലിയാസ് അക്യൂംബന്‍സ് എന്നീ കേന്ദ്രങ്ങളില്‍ നിന്നും ഡോപമിന്‍ എന്ന ജൈവരാസതന്മാത്രകളെ സ്വതന്ത്രമാക്കുകയും, സെറിബല്ലം എന്ന ഭാഗം മസിലുകളുടെ സങ്കോചവികാസങ്ങള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കുകയും, പിറ്റിയൂട്ടറിഗ്രന്ഥി സുഖാനുഭൂതി നല്‍കാന്‍ സഹായിക്കുന്ന എന്റോര്‍ഫിന്‍, ഓക്‌സിട്ടോസിന്‍, വാസോപ്രസിന്‍ എന്നീ ജൈവരാസതന്മാത്രകളെ സ്വതന്ത്രമാക്കുന്നതിന്റെ കൂടി ഫലമായിട്ടാണ് ബോധമണ്ഡലത്തെ സ്വാധീനിച്ച് പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവും, സ്‌നേഹവും പരസ്പരബന്ധവും ഊട്ടിയുറപ്പിക്കുകയും ലൈംഗികബന്ധത്തിലൂടെ അര്‍ധ നാരീശ്വര സങ്കല്‍പ്പത്തിലേക്ക് മനുഷ്യരെ മാനസികമായി ഉയര്‍ത്തുന്നതും. ഇതോടൊപ്പം ഇടതു കണ്ണിന്റെ പിറകിലായി നമ്മുടെ ബോധവും സ്വഭാവവും നിയന്ത്രിക്കുന്ന ലാറ്ററല്‍ ഓര്‍ബിറ്റോ ഫ്രോണ്ടല്‍ കോര്‍ട്ടക്‌സ് എന്ന ഭാഗവും നേരത്തേ പറഞ്ഞ രീതിയില്‍ താല്‍ക്കാലികമായി സ്വിച്ച് ഓഫ് ആവുന്നതിനാലാണ് രതിമൂര്‍ച്ഛയ്ക്ക് ശേഷം പരിസരബോധം ഇല്ലാത്തവിധം ഉറക്കവും, ആലസ്യവും മസിലുകളുടെ അയവും, സുഖാനുഭൂതിയും എല്ലാം നമുക്ക് അനുഭവഭേദ്യമാക്കുന്നത്.

സ്ത്രീകളില്‍ പക്ഷേ, ആകാംക്ഷയെ നിലനിര്‍ത്തുന്ന പെരിഅക്വിഡക്ടല്‍ ഗൈറെ കൂടുതലായി ഉദ്ദീപിപ്പിക്കപ്പെടുന്നതിന്റെ ഫലമായും, ഇതോടൊപ്പം അമൈഗ്ഡാല, ഹൈപ്പോകംപസ് എന്നീ ഭാഗങ്ങള്‍ പുരുഷന്മാരില്‍ സ്വിച്ച് ഓഫ് ആവുന്നത്ര വേഗത്തില്‍ സ്ത്രീകളില്‍ സ്വിച്ച് ഓഫ് ആവാത്തതിനാലും ആണ് സ്ത്രീകള്‍ക്ക് രതി ആസ്വദിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നത്.

Advertisement

രതിമൂര്‍ച്ഛ അഭിനയമോ?

രതിമൂര്‍ച്ഛയോടനുബന്ധിച്ചുണ്ടാവുന്ന സുഖാനുഭൂതിയും നിര്‍വൃതിയുമെല്ലാം പങ്കാളി അഭിനയിക്കുകയാണോ അതോ അനുഭവിക്കുകയാണോ എന്നത് തിരിച്ചറിയാന്‍ പ്രത്യക്ഷത്തില്‍ സാധ്യമല്ല. കാരണം ശരീരത്തിലെ മസിലുകളുടെ സങ്കോചവും വികാസവും അതിന്റെ താളവും എല്ലാം ബോധപൂര്‍വം സൃഷ്ടിക്കാന്‍ ഒരു പരിധിവരെ മനുഷ്യന് സാധിക്കും.

എന്നാല്‍ രതിമൂര്‍ച്ഛ അഭിനയിക്കുമ്പോള്‍ മുമ്പു പറഞ്ഞ മാറ്റങ്ങള്‍ സംഭവിക്കുന്നില്ല എന്ന് മാത്രമല്ല മസ്തിഷ്‌കം കൂടുതല്‍ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നു. ബഹുമുഖ പ്രവൃത്തികള്‍ ഒരേസമയം ചെയ്യാനുള്ള മസ്തിഷ്‌കത്തിന്റെ കഴിവാണ് ഇവിടെ വെളിവാകുന്നത്.ഈ രീതിയിലുള്ള മസ്തിഷ്‌കത്തിന്റെ കഴിവ് പുരുഷനെ അപേക്ഷിച്ച് അല്‍പ്പം കുറവായതുകൂടികൊണ്ടാണ് സ്ത്രീകളില്‍ രതിമൂര്‍ച്ഛയില്‍ എത്താന്‍ കുറച്ചുസമയം വേണ്ടിവരുന്നത്. എന്നാല്‍ വൈകാരികമായ പ്രശ്‌നങ്ങള്‍ കുറേ സമയത്തേക്കെങ്കിലും മാറ്റിവയ്ക്കാനും രതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുന്നതിനാലാണ് മേല്‍പ്പറയുന്ന വിഷയങ്ങള്‍ കൂടുതലായി പുരുഷനെ ബാധിക്കാത്തതും.

 4,708 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment11 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment11 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment12 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment12 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge12 hours ago

കോർക്കിന്റെ കഥ

Entertainment12 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment13 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment13 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment14 hours ago

വിക്രമിന് നായിക കങ്കണ

Entertainment14 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment14 hours ago

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

technology14 hours ago

LED ടിവി പൊട്ടിത്തെറിച്ച് യുപിയിൽ ഒരുകുട്ടി മരിച്ചു, പൊട്ടിത്തെറിക്കാൻ ടീവിയിൽ എന്താണ് ഉള്ളത് ? ശ്രദ്ധിച്ചു വായിക്കുക

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment3 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »