ഓര്‍ഫനേജ് ഉടമ കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് !

0
524

01

ഓര്‍ഫനേജുകള്‍ സാമ്പത്തിക ലാഭത്തിനായി കുട്ടികളെ ഇറക്കുമതി ചെയ്യുന്നെന്ന ആരോപണം ഉയര്‍ന്നു കൊണ്ടിരിക്കെ ഇന്ത്യക്ക് പുറത്ത് നിന്നും ഓര്‍ഫനേജുകളില്‍ നടക്കുന്ന അതിക്രൂരമായ മര്‍ദ്ദന മുറകളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഓര്‍ഫനേജ് ഉടമ തന്നെ കുട്ടികളെ അതുക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം ആണ് പുറത്ത് വന്നിരിക്കുന്നത്. ഈജിപ്തില്‍ നിന്നുമാണ് ഈ വീഡിയോ ദൃശ്യം പുറത്ത് വന്നത്. പ്രശ്നം വിവാദമായതിനെ തുടര്‍ന്ന് അധികൃതര്‍ ഓര്‍ഫനേജ് അടച്ചു പൂട്ടുകയും ഉടമയെ അറസ്റ്റ് ചെയ്യുകയും സ്ഥാപനത്തിലെ കുട്ടികളെ മറ്റൊരു ഓര്‍ഫനേജിലെക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.

മക്ക അല്‍ മുക്കറമ ഓര്‍ഫനേജിന്റെ ഉടമയും ഡയറക്ടറുമായ ആളാണ്‌ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇദ്ദേഹം കുട്ടികളെ എന്തോ സാധനം ഉപയോഗിച്ച് പൊതിരെ തല്ലുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.