Connect with us

Movie Reviews

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Suhesh Mattathil സംവിധാനം ചെയ്ത സാമൂഹിക യാഥാർഥ്യം പ്രതിഫലിക്കുന്ന മനോഹരമായൊരു ഷോർട്ട് മൂവിയാണ് ഒരു ‘ജാതി’ പ്രണയം. പ്രണയിക്കാൻ മനുഷ്യന് എന്തൊക്കെ നോക്കണം ?

 176 total views,  4 views today

Published

on

രാജേഷ് ശിവ എഴുതിയത്

Suhesh Mattathil സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ഒരു ‘ജാതി’ പ്രണയം. കയ്‌പേറിയ സാമൂഹിക യാഥാർഥ്യം പ്രതിഫലിക്കുന്ന നല്ലൊരു സൃഷ്ടി . വളരെ മനോഹരമായിട്ടാണ് ഇതിന്റെ മേക്കിങ്. പ്രണയിക്കാൻ മനുഷ്യന് എന്തൊക്കെ നോക്കണം ? മനുഷ്യൻ അതിനു കല്പിച്ചിട്ടുള്ള നിബന്ധനകൾ എന്തൊക്കെയാണ് ? ഇന്ത്യ പോലൊരു രാജ്യത്തു വന്നാൽ നിങ്ങൾക്കത് അറിയാൻ സാധിക്കും. ജാതിയും മതവും സമ്പത്തും വർണ്ണവും കൊണ്ടുള്ള അസമത്വങ്ങൾ മനുഷ്യ ജീവിതത്തിന്റെ സർവ്വ മേഖലകളെയും കീഴടക്കിയിരിക്കുന്നു. ഇതാകട്ടെ പ്രണയത്തിൽ ആണ് കൂടുതൽ പ്രശ്‌നമുണ്ടാകുന്നത്. കപടസദാചാരവും സാംസ്കാരികമായ കപടശുദ്ധികളും കൂടിയാകുമ്പോൾ എല്ലാത്തിന്റെയും ആകെത്തുക അസഹനീയമായ സാമൂഹികാവസ്ഥയെ ആണ് സൃഷ്ടിച്ചു വച്ചിട്ടുള്ളത്.

അവിടെയാണ് ഒരുകൂട്ടം കലാകാരൻമാരുടെ ശ്രദ്ധേയമായ ഈ പരിശ്രമത്തിനു അർത്ഥമുണ്ടാകുന്നത്. കുറച്ചുകാലം മുമ്പ് ഇവിടെ നടന്ന സംഭവം തന്നെ നോക്കൂ . മത്സ്യത്തൊഴിലാളി യുവാവും എംബിബിഎസ് വിദ്യാർഥിനിയും തമ്മിലെ പ്രണയത്തിൽ എതിർപ്പ്; യുവാവിന്റെ വീടിനു തീയിട്ടു. സംഭവംനടന്നത് നമ്മുടെ പ്രബുദ്ധകേരളത്തിൽ തന്നെയാണ്. ഒരേസമുദായത്തിൽ പെട്ടവരാണ് വാദികളും പ്രതികളും. വിദ്യാഭ്യാസവും സാക്ഷരതയും ഒരു നാടിനെയും മുന്നോട്ടു നടത്തുന്നില്ല എന്നതിന്റെ ഉത്തമദൃഷ്ടാന്തം. ഈ നാട്ടിൽ മെഡിസിൻ പഠനം, ഡോക്ടർ ജോലി എന്നിവയ്ക്ക് എന്നും പതിവിൽക്കവിഞ്ഞ ഗ്ലാമറും പ്രാധാന്യവുമുണ്ട്. എന്നാലോ മത്സ്യബന്ധനം പോലുള്ള ജോലികൾ പാർശ്വവത്കരിക്കപ്പെട്ട ദരിദ്രരുടെതായി തുടരുകയും ചെയ്യുന്നു. അവിടെയാണ് ആക്രി പെറുക്കുന്നവന് ജാതിയിലും സമ്പത്തിലും ഉയർന്ന കുടുംബത്തിലെ പെണ്ണിനെ പ്രണയിച്ചാൽ തല്ലുകൊള്ളേണ്ടിയും വരുന്നത്.

ഒരു ജാതി പ്രണയത്തിനു വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ആക്രി പെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന ഗുരുദാസൻ എന്ന് പേരായ നായകൻ. അവൻ കച്ചവടം നടത്തുന്നത് ഒരു ബന്ധുവായ ചേട്ടന്റെ കൂടെ ആണ്. ഒരു ദിവസം അവൻ ഒരു വലിയ ഹൗസിങ് കോളനിയിൽ നിന്ന് ഒരു സുന്ദരിയായ പെൺകുട്ടിയെ കാണുന്നു ഇഷ്ട്ടപെടുന്നു, എന്നാൽ അവന്റെ ചേട്ടൻ അത് വിലക്കുന്നുണ്ട്, കാരണം ജാതിയും മതവും പണവും എല്ലാം നോക്കി മാത്രമേ ഇവിടെ പ്രണയിക്കാൻ വരെ പാടുകയുള്ളൂ.

എന്നാൽ ഗുരുദാസൻ അത് അവഗണിച്ചു കൊണ്ട് അവളെ പിന്തുടരുന്നത് നിർത്തുന്നില്ല. ഒരു ദിവസം അവനും അവളും തമ്മിൽ ഉള്ള സൗഹൃദം നായികയുടെ ചേട്ടൻ കാണുകയും അവനെ അതിക്രൂരമായി തന്നെ മർദ്ദിക്കുകയും ചെയുന്നു ഇത് കണ്ട് വരുന്ന അധികാരിയായ മെമ്പർ അത് തടയുന്നുണ്ട് എങ്കിലും, കോളനി നിവാസിയായ ദളിതൻ ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയെ നോക്കിയതിന്റെ പൊതുവികാരപരമായ അമർഷം വീണ്ടും അവനെയും ചേട്ടനെയും വീണ്ടും തല്ലാൻ മെമ്പർ അനുവാദം കൊടുക്കുന്നു.

ഇവിടെ രാഷ്ട്രീയവും മതവും കെട്ടുപിണഞ്ഞു കിടക്കുകയാണ്. ഏതു പാർട്ടിക്കാരനായാലും ജാതിബോധം അവന്റെ ഉള്ളിലുണ്ട് . അക്കാര്യത്തിൽ എല്ലാരും ഒരേ മനസാണ്. കേരളത്തിൽ പോലും അനുദിനം സംഭവിക്കുന്ന വാർത്തകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മനസിലാകും.

പാശ്ചാത്യനാടുകളിൽ കഠിനമായ ജോലികൾ ചെയ്യുന്നവർക്കാണ് എന്നും അന്തസ്സ് കൂടുതൽ. അവിടെ സമ്പന്നനും ദരിദ്രനും ഉണ്ടായിരിക്കും എന്നാൽ വിവേചനം ഉണ്ടാകുന്നില്ല. കാരണംഞാൻ മുകളിൽ പറഞ്ഞപോലെ ജാതിവിവേചനങ്ങളും കപടമായ പാരമ്പര്യവാദങ്ങളും ഉള്ള ഇടങ്ങളിൽ ആണ് അതിന്റെ ഉപോല്പന്നമായ സാമ്പത്തിക വിവേചനങ്ങളും സ്വാഭാവികമായി രൂപപ്പെടുന്നത്. പാശ്ചാത്യനാടുകളിൽ ജോലിചെയ്യുന്ന എന്റെ അനവധി സുഹൃത്തുക്കളോട് ഞാൻ ഈ വിഷയം പലകാലങ്ങളിൽ ചർച്ച ചെയ്യുകയുണ്ടായി. അവിടങ്ങളിൽ ഇത്തരത്തിൽ യാതൊരു വിവേചനവും ഇല്ല എന്നാണു അറിയാൻ കഴിഞ്ഞിട്ടുള്ളത്.

Advertisement

എന്റെയൊരു എഫ്ബി സുഹൃത്തായ രാധിക ഇറ്റലിയിലെ തന്റെ അനുഭവം എഴുതിയത് വായിക്കുകയുണ്ടായി. ഒരു റെസ്റ്റോറന്റിൽ വച്ചുകണ്ടുമുട്ടിയ തദ്ദേശീയ ആയ പെൺകുട്ടിയുമായുള്ള സംഭാഷണമാണ് വിഷയം. മെഡിസിന് പഠിക്കുന്ന അവൾ തന്റെ ബോയി ഫ്രണ്ടിനെ കാത്തിരിക്കുമ്പോഴായിരുന്നു പരിചയപ്പെടുന്നത്. ബോയി ഫ്രണ്ടിന് എന്താണ് ജോലിയെന്നുള്ള രാധികയുടെ ചോദ്യത്തിന് മറുപടിയായി യാതൊരു കുറച്ചിലും കൂടാതെ അവൾ പെയിന്റിംഗ് എന്ന് മറുപടിപറഞ്ഞു. ഇന്ത്യയിലെ എഴുപതു ശതമാനം സ്ത്രീകളും ബാറിൽ പോയിട്ടില്ലെന്നും ഡ്രൈവിംഗ് അറിയുന്നവരല്ലെന്നും അറിഞ്ഞപ്പോൾ, നിങ്ങൾ ‘ആദിവാസികൾ’ (ആദിവാസികലെ പരിഹസിക്കുന്ന പ്രയോഗത്തോട് യോജിപ്പില്ല ) ആണോ എന്നാ പെൺകുട്ടി കളിയാക്കിയത്രേ. തുടർന്ന് അവളുടെ ബോയിഫ്രണ്ട് വരികയും അവൾ യാത്രപറയുകയും ചെയ്തപ്പോൾ അവളുടെ കരംഗ്രഹിച്ചുകൊണ്ടു ‘നിങ്ങൾ വിവാഹം കഴിക്കുമോ ‘ എന്നു രാധിക ചോദിച്ചു. മറുപടിയായി, തീർച്ചയായും വിവാഹം കഴിക്കുമെന്നും എന്റെ ജീവിതം എന്റെ തീരുമാനമാനമെന്നും ഇവിടെ അങ്ങനെയാണെന്നും പറഞ്ഞുകൊണ്ട് അവൾ കാമുകനെ ചുംബിച്ചു. നോക്കൂ എന്ത് ആത്മവിശ്വാസത്തോടെയുള്ള മറുപടി. നമ്മുടെ നാട്ടിലൊരു മെഡിസിൻ വിദ്യാർത്ഥിനി പെയിന്റിംഗ് ജോലിചെയ്യുന്നവനെ പ്രണയിച്ചാൽ മുകളിൽ പറഞ്ഞപോലെ അവന്റെ വീട് കത്തുകയോ അവൻതന്നെ കത്തുകയോ ചെയ്തേയ്ക്കാം.

മതങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിൽ ശ്വാസംമുട്ടുന്ന മനുഷ്യർക്ക് പ്രണയം ഒരു മഹാപാപമാണ്. കപടമായ ശുദ്ധിവാദങ്ങൾ കൊണ്ട് പെണ്ണിനെ പണ്ടേ തളച്ചിട്ടുകഴിഞ്ഞു. വർഷാവർഷം 20000 സ്ത്രീകൾ ദുരഭിമാനകൊലയ്ക്ക് ഇരയാകുന്ന രാജ്യമാണ് നമ്മുടെ മഹത്തായ ഇന്ത്യ. സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ അഭിമാനക്ഷയത്തിനു കാരണമായെന്ന് ആരോപണം ചുമത്തി ഒരാളെ ആ സമൂഹമോ വീട്ടുകാരോ കൊലചെയുന്ന പ്രാകൃതമായ അവസ്ഥ. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലും നോർത്തിന്ത്യൻ സംസ്ഥാനങ്ങളിലും ഈ അവസ്ഥ അതിന്റെ പൈശാചിക ഭാവത്തോടെ നിലനിൽക്കുന്നു. ഇതിൽ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഇരയാകുന്നു. ഉയർന്ന ജാതിയിലെ പെണ്ണിനെ പ്രണയിച്ചാൽ പുരുഷന്റെ കാര്യവും കട്ടപ്പൊക.

ഇതിനു സമാനമായ രണ്ടു സംഭവങ്ങൾ കേരളത്തിലും അടുത്ത കാലത്തു സംഭവിച്ചിരുന്നു. 2018മെയ്‌ മാസത്തിൽ കോട്ടയം സ്വദേശിയായ കെവിനെ കൊലചെയ്തത് ഭാര്യയുടെ ബന്ധുക്കൾ തന്നെയായിരുന്നു. കേരളത്തിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഒരു കൊലപാതകമായിരുന്നു അത്. 2018 മാർച്ച് 22-നു മലപ്പുറം പത്തനാപുരത്ത് ആതിരയെന്ന പെൺകുട്ടിയെ ദുരഭിമാനക്കൊലയ്ക്കു വിധേയമാക്കിയത് അച്ഛനായ പൂവത്തിക്കണ്ടി ചാലത്തിങ്ങൽ രാജനായിരുന്നു. മകൾ ‘താണ’ ജാതിക്കാരനെ പ്രണയിച്ചതാണ് പിതാവിനെകൊണ്ടു ആ പ്രവർത്തിചെയ്യിപ്പിച്ചത്. ഇതിന്റെയൊക്കെ തുടർച്ചയെന്നോണമാണ് ഇപ്പോൾ മത്സ്യത്തൊഴിലാളിയായ കാമുകന്റെ വീട് പെൺകുട്ടിയുടെ വീട്ടുകാർ അഗ്നിക്കിരയാക്കിയതും.

നമ്മുടെ നാട്ടിൽ കാണപ്പെടുന്ന മറ്റൊരു പ്രണയകലാരൂപമാണ് ‘ഒളിച്ചോട്ടം’. ആരിൽ നിന്നാണ് കമിതാക്കൾ ഒളിച്ചോടുന്നത്? ബന്ധുക്കളിൽ നിന്നെന്നു പറയുന്നതിനേക്കാൾ സാമൂഹികവ്യവസ്ഥയിൽ നിന്നെന്നു പറയുന്നതാണ് സത്യം. ഒളിച്ചോട്ടം എന്ന കലാരൂപത്തെ കുറിച്ച് നമ്മൾ പുറംരാജ്യങ്ങളിൽ സംസാരിച്ചാൽ അവർക്കു അത്ഭുതമാകും ഉണ്ടാകുക. ഇങ്ങനെയും ഒരു രാജ്യമോ എന്നാകും അവരുടെ ഭാവം. ആഹാ ‘ഇൻക്രെഡിബിൾ ഇന്ത്യ ‘ തന്നെ. ഒരുമിച്ചു ഒറ്റ ഞെട്ടിൽ തൂങ്ങിനില്ക്കുന്ന പഴങ്ങളാകുന്നതിലും ഭേദം ഒളിച്ചോട്ടം തന്നെയാണ് ഭേദം. എന്റെ ചുറ്റുപാടുകളിൽ എത്രപേർ ഇങ്ങനെ ഈ വൃത്തികെട്ട വ്യവസ്ഥയിൽ നിന്നും ഒളിച്ചോടി രക്ഷപ്പെട്ടിരിക്കുന്നു. എന്നാൽ ഇന്നും സങ്കടപ്പെടുത്തുന്നുണ്ട് ഒരു മരണം. ഹിന്ദുമതത്തിലെ യുവതിയെ പ്രണയിച്ചതുകൊണ്ടു വീട്ടുകാർ എതിർത്തതിൽ മനംനൊന്ത് ട്രെയിനിന് മുന്നിൽ ജീവനൊടുക്കിയ പ്രിയ സുഹൃത്ത് പ്രകാശ് പോളിനെ ഓർക്കുമ്പോൾ. വിവാഹത്തിലൂടെ ജാതി-മതങ്ങളെ, പാരമ്പര്യവാദങ്ങളെ ലംഘിക്കാൻ യുവത്വം മുന്നോട്ടുവരണം. എന്നാൽ മാത്രമേ തലമുറകളുടെ കുത്തൊഴുക്കിൽ അനാവശ്യമായവ എല്ലാം ഒലിച്ചുപോകുകയുള്ളൂ.

പ്രണയത്തെ എന്തോ നികൃഷ്ടമായ സംഭവമായി കരുതുന്ന മറ്റൊരു രാജ്യവും ഇന്ത്യയെപോലെ വേറെകാണില്ല. പാർക്കിലും ബീച്ചിലും മറൈൻ ഡ്രൈവുകളിലും സംസ്കാരവാദികളായ സദാചാരക്കോമാളികളുടെ കഴുകൻ കണ്ണുകൾ ആണ്. യുവത്വത്തെ ഭീതിയുടെ നിഴലിൽ നിർത്തി അഴിഞ്ഞാടുകയാണ്. ലൈംഗികദാരിദ്ര്യമാണ് ഒരാളെ സദാചാരപോലീസ് ആകുന്നത്. അന്യരുടെ പ്രണയത്തെപ്പോലും അസഹ്യതയോടെ വിലക്കുന്ന നാട്ടിൽ സ്വന്തം കുടുംബത്തിലുള്ള ഒരാളിന്റെ പ്രണയത്തെ ബന്ധുക്കൾ എങ്ങനെ കാണുമെന്നു പറയേണ്ട കാര്യമില്ലല്ലോ. നിറങ്ങൾ വറ്റി നരച്ച ഒരു യാഥാസ്ഥിതിക രാജ്യത്തിൽ പ്രണയത്തെ അനുനിമിഷം തൂക്കിക്കൊല്ലുകയാണ് സംസ്കാരവും സമൂഹവും.

ഒരു ‘ജാതി’ പ്രണയം ഒരു പ്രണയ ദുരന്തത്തിൽ ഉപരി ഒരു സാമൂഹിക ദുരന്തത്തെയാണ് വരച്ചുകാണിക്കുന്നത് . സാധാരണ ഷോർട്ട് മൂവീസിനെ അപേക്ഷിച്ചു അല്പം സമയ ദൈർഘ്യം ഉള്ള നല്ലൊരു ക്വാളിറ്റി വർക്ക് ആണ് ഇത്. അഭിനയവും സംവിധാനവും തിരക്കഥയും കാമറയും എഡിറ്റിങ്ങും അങ്ങനെ എല്ലാം മികച്ചു നിൽക്കുന്നു. അനവധി അംഗീകാരങ്ങൾക്കു യോഗ്യമായ ഒന്നാണ് ഈ സൃഷ്ടി എന്ന കാര്യത്തിൽ സംശയമില്ല. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ആശംസകൾ….

ഒരു ജാതി പ്രണയത്തിന്റെ സംവിധായകൻ Suhesh Mattathil ബൂലോകം ടീവിയോട് സംസാരിക്കുന്നു

“എന്റെ നാട് ചാലിശ്ശേരി എന്ന സ്ഥലത്താണ്. ഏകദേശം പത്തുപതിനഞ്ചു ഷോർട്ട് ഫിലിം മേക്കിങ്ങുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്. ചെറിയ ചെറിയ പരസ്യങ്ങളാണ് പ്രധാന വരുമാന മാർഗ്ഗം. സിനിമയാണ് ഞങ്ങളുടെ പ്രധാന ലക്‌ഷ്യം. നമുക്കിവിടെ Bral Films എന്ന ഒരു കൂട്ടായ്മയുണ്ട്. ഞങ്ങൾ പത്തുപതിനഞ്ചോളം പേരാണ് അതിലുള്ളത്. നമ്മളെല്ലാരും ഫണ്ട് കൈയിൽ നിന്നും എടുത്തിട്ടാണ് ഓരോ ഫിലിമും ഉണ്ടാക്കുന്നത്. ”

‘ഒരു ജാതി പ്രണയ’-ത്തെ കുറിച്ച് സുഹേഷ്

“ഒരു ജാതി പ്രണയം എന്നത് ഞാൻ ബേസ് ചെയ്തത് ഇവിടെ നടക്കുന്ന ദളിത് പ്രണയവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളെ കുറിച്ച് തന്നെയാണ്. പ്രത്യക്ഷത്തിൽ തന്നെ പറയാൻ കഴിയും, കെവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയമാണ് മനസ്സിൽ ഉദ്ദേശിച്ചതും. അത് തന്നെയാണ് ഞാൻ ഫോക്കസ് ചെയ്തത്. പൊതുവെ ഇത്തരം സൃഷ്ടികളിൽ കാണുന്നതിന് വിപരീതമായി പ്രണയത്തെ ഫോക്കസ് ചെയ്യുന്നതിൽ ഉപരി യാഥാർഥ്യത്തെ ഫോക്കസ് ചെയ്യാനാണ് ഞാൻ കൂടുതൽ ശ്രമിച്ചത്. ഷോർട്ട് ഫിലിമിലൂടെ വ്യത്യസ്തമായി എന്ത് ചെയ്യാൻ കഴിയും എന്നുള്ള ഞങ്ങളുടെ കൂട്ടായ ആലോചനയിൽ വന്നിട്ടുള്ള ഫിലിം ആണ് ഇതും ഇത് വരെയുള്ളതും ഇനി വരാനിരിക്കുന്നതും. ”

അണിയറപ്രവർത്തകരെയും അഭിനനേതാക്കളേയും കുറിച്ച്

Advertisement

“ഇതിൽ ഉള്ള മിക്ക ആൾക്കാരും ഞങ്ങളുടെ ടീമിൽ ഉള്ളവർ തന്നെയാണ്. ഒന്നരമാസത്തോളം ഈ ഷോർട്ട് ഫിലിമുമായി ബന്ധപ്പെട്ടു ക്യാംമ്പ് ഒക്കെ സംഘടിപ്പിച്ചു . എല്ലാര്ക്കും നല്ല ട്രെയിനിങ് കൊടുത്തുകൊണ്ട് തന്നെയാണ് ഞങ്ങൾ മുന്നോട്ടു പോയത്. ഇതിൽ നായകനായ ഗുരുദാസന്റെ വേഷം ചെയ്ത വിശാന്ത്, ബേസിക്കലി അവനൊരു ആർട്ടിസ്റ്റ് ആണ്. പെയിന്റിംഗ് ഒക്കെ ചെയ്യും, പിന്നെ സിവിൽ എൻജിനിയറിങ് ത്രീഡി ഡിസൈൻ ഒക്കെ ചെയ്യും. വളരെ ഡെഡിക്കേറ്റഡ് ആയി അവൻ വർക്ക് ചെയ്തു.

ഭാസി എന്ന കഥാപാത്രം ചെയ്ത ബിനീഷ് ഒരു പെയിന്റർ ആണ്, കുറച്ചു ലേറ്റ് ആയി ഞങ്ങളുടെ ടീമിൽ വന്ന ആളാണ്. പുള്ളിയും ഭയങ്കര ഡെഡിക്കേറ്റഡ് ആയിരുന്നു. കൊടുക്കുന്ന വിഷയം അതിന്റെ അർത്ഥത്തിലേക്കു എത്താൻ കുറച്ചു താമസിച്ചാലും എത്തിക്കഴിഞ്ഞാൽ ഒരു അഭിനേതാവ് എന്ന നിലക്ക് നല്ല റിപ്ലെ പുള്ളിയിൽ നിന്നും  കിട്ടും .

പിന്നെ ഇതിൽ മെമ്പർ ആയി വന്നിട്ടുള്ള നൂറുദ്ദീൻ അഹമ്മദ് എന്ന ആൾ , പുള്ളിയാണ് ഞങ്ങളുടെ ടീമിന്റെ ഒരു ട്രൈനർ. അദ്ദേഹം ആക്റ്റിങ് ട്രെയിനർ ആണ്. സക്കറിയയുടെ സിനിമകളിൽ ഒക്കെ സഹകരിക്കുന്ന ആളാണ്, സക്കറിയയുടെ സുഹൃത്ത് ആണ്. ആക്റ്റിംഗ് ക്ലാസ് ഒക്കെ നടത്തുന്ന ഒരാളാണ്. നായികയുടെ ജ്യേഷ്ഠനായി വരുന്ന ആളും നമ്മുടെ ടീമിൽ ഉള്ള ആൾ തന്നെയാണ്. തൃശൂർ കോർപറേഷനിൽ ആണ് പുള്ളി വർക്ക് ചെയുന്നത്. നായകന്റെ സുഹൃത്തായി അഭിനയിച്ച ആ വർക്ക് ഷോപ്പുകാരൻ പുള്ളി ഇതിന്റെ ആർട്ട് ഡയറക്റ്റർ ആണ്. പുള്ളി പെയിന്റിങ് ആർട്ടിസ്റ്റ് ആണ്. അജയൻ ചാലിശ്ശേരി എന്ന ആർട്ട് ഡയറക്റ്ററുടെ ശിഷ്യനായിരുന്നു പുള്ളി.

പിന്നെ നായികയായി അഭിനയിച്ച ഗോപിക , ആ കുട്ടി സീരിയലുകൾ ആണ് ഇതിനു മുന്നേ ചെയ്തത്. ഗോപികയുടെ ആക്റ്റിങ്ങിൽ സീരിയലിന്റെ ആ സ്വാധീനം ഉണ്ടായിരുന്നു . അതിനെയൊക്കെ ഓവർകം ചെയ്യാൻ പറ്റി എന്നതാണ് ഏറ്റവും വലിയ കാര്യം.

കാമറ കൈകാര്യം ചെയ്തത് എന്റെ സുഹൃത്തായ റഷീദ് അഹമ്മദ് ആയിരുന്നു. അദ്ദേഹം ഒരുപാട് ഷോർട്ട് ഫിലിമുകൾ ഒക്കെ ചെയ്തിട്ടുള്ള ആളാണ്. ഞാൻ ഉദ്ദേശിച്ചതൊക്കെ എനിക്ക് തരാൻ കഴിയുന്ന നല്ലൊരു കാമറാമാൻ ആണ് അദ്ദേഹം. ഇതിന്റെ മ്യൂസിക് ചെയ്തിട്ടിക്കുന്നതു പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാരയുടെ മകൻ വിഷ്ണു മോഹൻ സിത്താര ആണ് . പിന്നെ മോഹൻ സിതാര കൂടെ ഇരുന്നിട്ടാണ് ഇതിന്റെ ഫൈനൽ മ്യൂസിക് ചെയുന്നത്. അങ്ങനെയൊരു ഭാഗ്യം ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. ഇതിന്റെ സ്ക്രിപ്റ്റ് ചെയ്തത് ഞങ്ങളുടെ ഒരു സുഹൃത്തായ കൈലാസ് മാധവൻ ആണ്. ഇതിന്റെ എഡിറ്റിങ് ചെയ്തത് വടക്കാഞ്ചേരിക്കാരനായ ടിറ്റോ ഫ്രാൻസിൻസ് ആണ്. ”

ഷോർട്ട് മൂവിയിലെ വിഷയം വളരെ പ്രസക്തമാണ്, ഈ സാമൂഹികമായ അപചയം എങ്ങനെ തരണം ചെയ്യാൻ കഴിയും ? സുഹേഷിന്റെ വാക്കുകളിലൂടെ

“കേരളത്തിൽ ജാതീയത നിലനിൽക്കുന്നത് ഉപരിപ്ലവം ആയിട്ടല്ല എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. അത് അടിത്തട്ടിൽ കൂടിയാണ് പോകുന്നത്. താഴ്ന്ന ജാതിക്കാർ ഒരു നല്ല പൊസിഷനിലേക്കു ഉയർന്നാൽ പോലും മറ്റുളളവരുടെ മനസ്സിൽ അവൻ ഇന്ന ജാതിക്കാരൻ എന്ന ബോധം ഉണ്ടാകും. ഇത് നല്ല വിദ്യാഭ്യാസത്തിലൂടെ മാത്രമേ മാറ്റിയെടുക്കാൻ സാധിക്കൂ. എല്ലാരും മനുഷ്യരാണ് എന്ന ബോധം ജനിപ്പിക്കാൻ കഴിയുന്ന വിദ്യാഭ്യാസത്തിലൂടെ മാത്രം മാറ്റിയെടുക്കാൻ സാധിക്കൂ. അല്ലാതെ ഇതൊന്നും മാറുന്ന ലക്ഷണമില്ല. ജോലി കിട്ടിയാലോ സ്റ്റാറ്റസ് കിട്ടിയാലോ പണം ഉണ്ടായാലോ കാര്യമില്ല. പൊതുബോധം തന്നെ മാറണം . ”


ഒരു ജാതി പ്രണയത്തിനു വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
.

BRAL PRESENTS
Story & Direction : Suhesh Mattathil
Producer : Sreejith Thermadam
Dop : Rasheed Ahammad
Music : Vishnu Mohan Sithara
Screenplay : Kailas Madhavan
Edit & DI : Tito Francis
Sound effect & Mix : Sreekumar Subhasree
Art directer : Ravi Chalissery
Dubbing : Faisal ( Ragam Studio kkm )
Heli Cam : Mazhud cp
Stills : Akbar ali ismail (studio one) , Ratheesh perumannur (Touch Photography )
Camera assist : Fasal Perumadiyoor , Abin das
Art assist : Bijeesh kidanghoor
Assist Directors : Sreehari Alappuzha , Nidheesh p.v, Anfas appachu
Production Team : Sooraj Pooppala , Yoosef Chalissery
Creative Head : Noorudheen Aliahammad , Arunbhoomi
Creative Support : Abhilash bhoomi, Muhammed Nayeem, Shaji Monai
Title design : Pappans Pramod
Publicity Design : Stuka


അഡിഷണൽ സമ്മാനങ്ങൾ

Advertisement


 177 total views,  5 views today

Advertisement
Entertainment1 hour ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment7 hours ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment1 day ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment2 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment2 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment3 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment3 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment4 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment4 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Humour2 months ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

Entertainment3 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Advertisement