fbpx
Connect with us

ഒരു കണ്ണീര്‍ക്കണം മാത്രം

Published

on

ചിരപരിചിതമായ നാട്ടുവഴിയായിരുന്നു അത്. വീട്ടില്‍ നിന്ന് പ്രധാന നിരത്തിലേക്ക്‌ ഇറങ്ങി പാടവരമ്പിലേക്ക് കയറി പത്തു മിനിട്ടോളം നടന്നാല്‍ ഒറ്റത്തടിപ്പാലമുള്ള തോടും കടന്ന് തറവാട്ടിലെത്താം . ഓര്‍മ്മ വെച്ച കാലം മുതല്‍ ആ നാട്ടുവഴി അത് പോലെ തന്നെയുണ്ട്. എന്നിട്ടും ഇടയ്ക്കിടെ ബാലുവിന്‍റെ കാലുകള്‍ നടവരമ്പില്‍ നിന്ന് തെന്നിമാറികൊണ്ടിരുന്നു. അച്ഛന്‍റെ വാക്കുകളിലെ അപൂര്‍വ്വമായ പതര്‍ച്ച പകര്‍ന്ന ആശങ്കയില്‍ മനസ്സ് വ്യക്തതയില്ലാത്ത ചിത്രങ്ങള്‍ വരയ്ക്കുകയായിരുന്നു.

നാട്ടില്‍ നിന്ന് പത്തു മുന്നൂറു കിലോമീറ്ററുകള്‍ അകലെയുള്ള കോളേജില്‍ ഒരു ഇന്റേണല്‍ എക്സാമിന് തയ്യാറെടുക്കുമ്പോഴാണ് പതിവില്ലാത്ത സമയത്ത് അച്ഛന്‍റെ വിളി വരുന്നത്. വേഗം നാട്ടില്‍ വരണം എന്ന് പറഞ്ഞ് അച്ഛന്‍ സംഭാഷണം അവസാനിപ്പിച്ചപ്പോഴേ എന്തോ പന്തികേട് തോന്നിയിരുന്നു. ശബ്ദത്തിലെ പതര്‍ച്ച വ്യക്തമായിരുന്നു. അച്ഛന്‍റെ ശബ്ദം അല്പമൊന്നു പതറിയാല്‍ ബാലുവിന് മനസ്സിലാകും.
പ്രിന്സിപ്പാളുടെ അടക്കം നാല് പേരുടെ കാലും കയ്യും പിടിച്ചാണ് അവധി സംഘടിപ്പിച്ചത്. ഏഴു മണിക്കൂറോളം നീണ്ട യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നു. അച്ഛനെ വിളിച്ചപ്പോള്‍ അമ്മാവനാണ് ഫോണ്‍ എടുത്തത്. വേഗം തറവാട്ടിലേക്ക് വരാന്‍ മാത്രം പറഞ്ഞു.

വഴിയിലേക്ക് ചാഞ്ഞു കിടക്കുന്ന തെങ്ങോലകളെ വകഞ്ഞു മാറ്റി വേഗത്തില്‍ നടക്കുകയായിരുന്നു ബാലു. ചെറുപ്പത്തില്‍ ആ വഴി പോകുമ്പോള്‍ ഈ തെങ്ങോലകളെ വില്ല് പോലെ വളച്ചു വിട്ട് പുറകെ നടക്കുന്ന അമ്മയെ വേദനിപ്പിച്ചു പൊട്ടി ചിരിക്കുമായിരുന്നു അവന്‍ . ഇന്നെന്തോ വഴിയിലെ കൌതുകങ്ങള്‍ എല്ലാം മനസ്സിലെ ആശങ്കകള്‍ക്ക് വഴിമാറുകയായിരുന്നു. അല്ലെങ്കില്‍, വരമ്പിലെ പുല്‍നാമ്പുകളില്‍ ചിതറിക്കിടക്കുന്ന മഴമുത്തുകള്‍ തട്ടി തെറിപ്പിക്കാതെയും വാഴക്കൈകള്‍ കുലുക്കി മഴ പെയ്യിപ്പിക്കതെയും ആ വഴി കടന്ന് പോകാന്‍ ബാലുവിന് കഴിയില്ലായിരുന്നു.

മനസ്സിനെ ബാധിച്ച ആശങ്കകള്‍ക്ക് കാരണമുണ്ടായിരുന്നു. കഴിഞ്ഞ തവണ നാട്ടില്‍ വന്നു പോകുമ്പോള്‍ തീരെ അവശ നിലയില്‍ ആയിരുന്നു അച്ഛമ്മ. കാഴ്ചയും കേള്‍വിയും ഏറെക്കുറെ നഷ്ടപ്പെട്ടിരുന്നു.

Advertisementഅമ്മയുടെ മടിയില്‍ കാതു കൂര്‍പ്പിച്ചു കിടന്ന ബാല്യത്തിലാണ് അച്ഛമ്മ ബാലുവിന് അത്ഭുതമാകുന്നത്. അവന്റെ അമ്മയെ പോലെ , ലോകത്ത് ഒരു മരുമകളും സന്തം ഭര്‍ത്താവിന്‍റെ അമ്മയെക്കുറിച്ച് ഇത്രത്തോളം സ്നേഹവായ്പ്പോടെ വിവരിച്ചു കാണില്ല എന്നവനു പലപ്പോഴും തോന്നിയിട്ടുണ്ട് .

ബാല്യത്തിന്‍റെ നിഷ്കളങ്കതയോടെയാണ് ബാലു ഒരിക്കല്‍ അമ്മയോട് ചോദിച്ചത്, ” അമ്മേ, ഞാനെങ്ങനെയാ ഉണ്ടായേ ? ”

പൊതുവേ അമ്മമാര്‍ ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ഉത്തരങ്ങള്‍ നേരത്തെ കരുതി വെച്ചിരിക്കും. ഉണ്ണിക്കണ്ണന്‍ തന്നതാണെന്നോ മാലാഘമാര്‍ കൊണ്ടുവന്നതാണെന്നോ ഒക്കെ പറഞ്ഞ് കുഞ്ഞുങ്ങളെ വിശ്വസിപ്പിക്കും. പക്ഷെ ബാലുവിന്‍റെ അമ്മ പറഞ്ഞത് വ്യത്യസ്തമായ ഒരു കഥയായിരുന്നു . ഒരു കുഞ്ഞുജീവന്‍ ഭൂമിയില്‍ കരുപ്പിടിപ്പിക്കാന്‍ ഒരു സ്ത്രീ നടത്തിയ അസാമാന്യ സന്നദ്ധതയുടെ കഥ.

പത്തുമാസം അമ്മമാരുടെ വയറ്റില്‍ കിടന്നാണ് ബാലുവിന്റെ കൂട്ടുകാരൊക്കെ ഭൂമിയിലേക്ക്‌ വന്നത്. ബാലുവിന് മാത്രം അത് ഏഴര മാസമായി ചുരുക്കിയത് ഒരു പക്ഷെ വിധിയായിരിക്കാം. നേരത്തെ അമ്മയെ കാണാന്‍ പോന്നതാണെന്നാണ് ഇതിനെക്കുറിച്ചു ചോദിച്ചാല്‍ അവന്‍ മറുപടി കൊടുക്കാറ്. എന്തായാലും ഇത്തരം ഒരു ഘട്ടം വന്നപ്പോള്‍ ഡോക്ടര്‍ പ്രവചിച്ചത് പൂര്‍ണ വളര്‍ച്ച എത്താത്ത കുഞ്ഞ് അധികനാള്‍ ജീവിക്കില്ല എന്നായിരുന്നു. തന്‍റെ മുഖത്ത് നോക്കിയാണ് ഡോക്ടര്‍ അത് പറഞ്ഞതെന്ന് അമ്മ ഓര്‍ത്തെടുത്തു. ഇത്തരം ദാരുണസംഭവങ്ങള്‍ കണ്ടു കണ്ടു മനസ്സ് പാകപ്പെട്ട ഡോക്ടര്‍ക്ക്‌ അത് നിസാരമായി പറയാന്‍ കഴിഞ്ഞെങ്കിലും, അത്രയും കാലം ആ കുഞ്ഞിന്റെ സ്പന്ദനം വയറ്റില്‍ ചുമന്ന അമ്മയ്ക്കും, അവന്‍റെ വരവും കാത്തു തൊട്ടില്‍ പണിയിച്ചു വെച്ച അച്ഛനും ആ വാര്‍ത്ത അസഹനീയമായിരുന്നു. എന്ത് ചെയ്യും? കുഞ്ഞിന്റെ ശരീരത്തിലെ ചൂട് നിലനിര്‍ത്തണം. ചുരുങ്ങിയത് നാലുമാസം എങ്കിലും!
വേന്‍റിലേറ്റര്‍ പോലെയുള്ള സാങ്കേതിക മാര്‍ഗങ്ങള്‍ നാട്ടിന്‍പുറത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ കേട്ടുകേള്‍വി മാത്രമുള്ള കാലം. സമ്പന്നര്‍ക്ക് മാത്രം അവകാശപ്പെട്ട നഗരത്തിലെ സൂപ്പര്‍ സ്പെഷാലിറ്റി സൗകര്യങ്ങള്‍. തകര്‍ന്നു നിന്ന അച്ഛനും അമ്മയ്ക്കും മുന്‍പില്‍ ഡോക്ടര്‍ പരീക്ഷണാടിസ്ഥാനത്തില്‍ മറ്റൊരു മാര്‍ഗം മുന്നോട്ടു വെച്ചു. കുഞ്ഞിനു ചുറ്റും വലിയ ഹോര്‍ലിക്സ് കുപ്പികളില്‍ ചൂട് വെള്ളം നിറച്ചു വെക്കണം. താപനില ഒരിക്കലും താണു പോകാതിരിക്കാന്‍ ഓരോ അരമണിക്കൂറും ഇടവിട്ട്‌ വെള്ളം മാറ്റി കൊണ്ടിരിക്കണം. നാല് മാസക്കാലം!

Advertisementസിസേറിയന്‍ കഴിഞ്ഞ് കിടക്കുന്ന അമ്മയ്ക്ക് അതിനു സാധിക്കില്ലായിരുന്നു. ആ കടമ അച്ഛമ്മ ആരോടും പറയാതെ ഏറ്റെടുത്തതാണത്രേ. തുലാവര്‍ഷം തിമിര്‍ത്തു പെയ്യുന്ന രാത്രികളില്‍ പോലും അച്ഛമ്മ ഉറങ്ങാതിരിക്കുമായിരുന്നു. അര മണിക്കൂര്‍ ഇടവിട്ട്‌ കുപ്പിയിലെ വെള്ളം മാറ്റിക്കൊണ്ടിരിക്കുമായിരുന്നു. പ്രായത്തേയും ആരോഗ്യത്തെയും മറന്ന്‌, സ്നേഹനിധിയായ ആ അച്ഛമ്മ, ആ കുരുന്നു ജീവന്‍റെ താളം നിലക്കാതെ നോക്കുകയായിരുന്നു. ആ കുഞ്ഞിന്റെ കരച്ചില്‍ തുടര്‍ച്ചയായ രാത്രികളില്‍ ഉറങ്ങാതിരിക്കുവാന്‍ അവര്‍ക്ക്‌ ശക്തി പകരുകയായിരുന്നു . നാല് മാസക്കാലം ഉറങ്ങാതിരിക്കുവാന്‍ അവരെ സജ്ജയാക്കിയ സ്നേഹത്തിന്‍റെ, വാത്സല്യത്തിന്റെ ശക്തി എത്രത്തോളമായിരിക്കും?

കുഞ്ഞായിരുന്നിട്ടു പോലും അമ്മയുടെ മടിയില്‍ കിടന്ന് ബാലുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു. കഥ പറഞ്ഞു തീര്‍ന്ന അമ്മ അക്ഷരാര്‍ഥത്തില്‍ കരയുകയായിരുന്നു. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ അച്ഛമ്മയുടെ സ്നേഹത്തിന്‍റെ കഥകള്‍ അവന്‍ പിന്നെയും ഏറെ കേട്ടിട്ടുണ്ട്. കാരണവന്മാരുടെ ധാരാളിത്തം കൊണ്ട് ക്ഷയിക്കാന്‍ തുടങ്ങിയ ഒരു നായര്‍ തറവാടിനെ സ്വന്തം ഇച്ഛാശക്തി കൊണ്ട് മാത്രം നിലനിര്‍ത്തിയ വീട്ടമ്മയുടെ കഥ. നാട്ടിലെ ഏതു വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കുമ്പോഴും തലേന്ന് തന്നെ ഓടി എത്തി വീട്ടുകാരെ പോലെ ഓടി നടന്ന് ഒരുക്കങ്ങള്‍ നടത്തിയിരുന്ന അയല്‍ക്കാരിയുടെ കഥ. അച്ഛമ്മയെ കുറിച്ചു പറയാന്‍ എല്ലാവര്ക്കും ഉണ്ടായിരുന്നു നന്മയും സ്നേഹവും തുളുമ്പുന്ന ഒട്ടനവധി കഥകള്‍ .

ബാലു നടത്തം ഇത്തിരി വേഗത്തിലാക്കി. നെല്‍വയലുകളും കവുങ്ങിന്‍ തോപ്പും കടന്ന് തോടിനു മുകളിലൂടെയുള്ള ഒറ്റവരി പാലത്തിലേക്ക് കയറി. അത് കഴിഞ്ഞാല്‍ തറവാട്ടിലെക്കുള്ള വഴിയാണ്. അവിടവിടെ ഒറ്റയ്ക്കും കൂട്ടമായും നില്‍ക്കുന്ന പരിചിതമുഖങ്ങള്‍ ഒന്നും ശ്രദ്ധിക്കാന്‍ അവനു സമയമില്ലായിരുന്നു. ഇടയ്ക്കു ഉയര്‍ന്നു താഴുന്ന തേങ്ങലുകളുടെ ശബ്ദം കേട്ടിടത്തേക്ക് മാത്രം അവന്‍റെ കാലുകള്‍ യാന്ത്രികമായി ചലിച്ചു. അയല്‍ക്കാര്‍, അമ്മാവന്‍ , വലിയച്ചന്‍ …. പിന്നെ അച്ഛന്‍! തോളിലിട്ട തോര്‍ത്തു മുണ്ടിന്റെ തലപ്പും കടിച്ചു പിടിച്ചു ചുവന്ന കണ്ണുകളോടെ നില്‍ക്കുകയായിരുന്നു അച്ഛന്‍. അച്ഛന്‍ കരയാറില്ല. ഏതു അസന്നിഗ്ധഘട്ടത്തിലും ഇതേ നിലയില്‍ മാത്രമേ അച്ഛനെ ബാലു കണ്ടിരുന്നുള്ളൂ. പക്ഷെ പതിവിലേറെ ഇന്ന് അച്ഛന്‍റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അവനെ ചേര്‍ത്ത് പിടിച്ച് അകത്തളത്തിലേക്ക് കൊണ്ട് പോകുമ്പോള്‍ അവന്‍ അത് ശെരിക്കും അറിയുകയും ചെയ്തു.
ബാലുവിനെ കണ്ടതും അമ്മയും മേമയും ചെറിയമ്മമാരും കരച്ചിലടക്കാന്‍ പാട് പെട്ടു. ബാലു നിര്‍ന്നിമേഷനായിരുന്നു. എട്ടു വര്‍ഷം മുന്‍പ്‌ ശരീരത്തിന്‍റെ ഒരു വശം തളര്‍ന്നു കിടന്നതിനു ശേഷം വടക്കേ മുറിയില്‍ നിന്ന് അന്ന് ആദ്യമായി അച്ഛമ്മയെ പുറത്തിറക്കിയിരിക്കുന്നതായി അവന്‍ കണ്ടു. ഇത്രയും നന്മയുള്ള ഒരാള്‍ക്ക്‌ എട്ടു വര്‍ഷത്തെ ഒറ്റമുറി ജീവിതം ദൈവം വിധിച്ചത് എന്തിനെന്ന് ബാലു ഒരുപാട് ആലോചിച്ചിട്ടുണ്ട്. ഇന്ന് ആ കിടപ്പിനു അവസാനം ഉണ്ടായിരിക്കുകയാണ്.

നടുത്തളത്തില്‍ അച്ഛമ്മയെ കിടത്തിയിരിക്കുന്നതിനു അടുത്ത് ചെറിയച്ഛന്‍ തളര്‍ന്നു കിടക്കുന്നു. അച്ചനെപ്പോലെയല്ല ചെറിയച്ഛന്‍, ചെറിയ വിഷമം പോലും താങ്ങാന്‍ കഴിയാത്ത ആളാണ്‌. ബാലുവിനെ കണ്ടതും അവനെ ചേര്‍ത്തു പിടിച്ച് ചെറിയച്ഛന്‍ പിന്നെയും കരഞ്ഞു തുടങ്ങി. ബാലു കരഞ്ഞില്ല. അനങ്ങിയില്ല. ആരൊക്കെയോ ചേര്‍ന്ന് അവനെ അച്ഛമ്മ കിടക്കുന്നതിനു ചുറ്റും പ്രദക്ഷിണം ചെയ്യിച്ചു. കാല്‍തൊട്ടു വന്ദിച്ചപ്പോള്‍ മാത്രം ബാലു കണ്ണടച്ച് അതെ ഇരിപ്പിരുന്നു. അച്ഛന്‍ മുന്നോട്ടു വന്നു ബലമായി അവനെ പുറത്തേക്ക് കൊണ്ട് പോയി.
കുളിച്ച് ഈറനുടുത്ത് തറവാട്ടിലെ പുരുഷന്മാര്‍ മുഴുവന്‍ നിരന്നു നിന്നു. ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ഏറ്റുവാങ്ങി. അച്ഛമ്മയെ ഇറക്കിക്കിടത്തിയിടത്ത് ഇരുട്ട് കൊണ്ട് മൂടുന്നതിനു മുന്‍പ്‌ അവസാനത്തെ ഒരു പിടി മണ്ണു വാരിയിടുമ്പോള്‍ കണ്ണടച്ചു നിന്ന ബാലു അബോധത്തില്‍ ഒരു സ്വപ്നം കാണുകയായിരുന്നു.

Advertisementസ്വപ്നത്തില്‍, ഇടിച്ചുകുത്തി പെയ്യുന്ന മഴക്കാല രാത്രികളിലൊന്നില്‍ ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ ഒരു വൃദ്ധ ഉണര്‍ന്നിരിക്കുകയാണ്. വലിയ കുപ്പികള്‍ക്കിടയില്‍ കിടത്തിയിരിക്കുന്ന ഒരു ചോരകുഞ്ഞിനെ കണ്ണിമ ചിമ്മാതെ അവര്‍ നോക്കുകയാണ്. തൊട്ടപ്പുറത്തെ അടുപ്പത്ത് തിളയ്ക്കുന്ന വെള്ളത്തേക്കാള്‍ ചൂടോടെ ആ കണ്ണുകളില്‍ സ്നേഹം കത്തുകയാണ്.

ഉള്ളില്‍ ഉറഞ്ഞു പോയ കണ്ണീരില്‍ നിന്നു ഒരു തുള്ളി, ഒരു തുള്ളി മാത്രം ബാലു ആ ഒരു പിടി മണ്ണില്‍ നിക്ഷേപിച്ചു.

 279 total views,  3 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
history42 mins ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment3 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment3 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment3 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment5 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science5 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment6 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy6 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING6 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy6 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy6 hours ago

സംവിധായകനുമായി അഭിപ്രായവ്യത്യാസം; സിനിമ ഉപേക്ഷിച്ച സൂര്യ.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment23 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement