‘കിസ്മത്തി’നും ‘തൊട്ടപ്പ’നും ശേഷം ഷാനവാസ് കെ ബാവക്കുട്ടിയുടെ ‘ഒരു കട്ടിൽ ഒരു മുറി’; ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

സിനിമാപ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന ‘ഒരു കട്ടിൽ ഒരു മുറി’ എന്ന സിനിമയുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയിൽ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു,പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങൾ ആയി എത്തുന്നു.

സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ്, സമീർ ചെമ്പയിൽ, രഘുനാഥ് പാലേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ​ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം: എൽദോസ് ജോർജ്, എഡിറ്റിങ്: മനോജ് സി. എസ്, കലാസംവിധാനം: അരുൺ ജോസ്, മേക്കപ്പ്: അമൽ കുമാർ, സംഗീത സംവിധാനം: അങ്കിത് മേനോൻ & വർക്കി, ആലാപനം രവി ജി, നാരായണി ഗോപൻ പശ്ചാത്തല സംഗീതം: വർക്കി. സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മിക്സിങ്: വിപിൻ. വി. നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഏൽദോ സെൽവരാജ്, കോസ്റ്റ്യൂം ഡിസൈൻ: നിസ്സാർ റഹ്മത്ത്,കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല സ്റ്റിൽസ്: ഷാജി നാഥൻ, സ്റ്റണ്ട്: കെവിൻ കുമാർ, പോസ്റ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർസ് അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ, ഡിഐ: ലിജു പ്രഭാകർ, വിഷ്വൽ എഫക്ട്: റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉണ്ണി സി, എ.കെ രജിലേഷ്, പി.ആർ.ഓ: വാഴൂർ ജോസ്, എ.എസ് ദിനേശ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, ഡിസൈൻസ്: തോട്ട് സ്റ്റേഷൻ.

You May Also Like

പ്രമുഖനടൻ ഉദ്‌ഘാടിച്ച ജ്വല്ലറി ഒരുവർഷത്തിനകം പൂട്ടി, പിന്നെ സംഭവിച്ചത്

രസകരമായൊരു അനുഭവം തുറന്നുപറയുകയാണ് മലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റ്. അതൊരു ജ്വല്ലറി ഉദ്‌ഘാടനവുമായി ബന്ധപ്പെട്ടാണ്. മലയാളത്തിലെ ഒരു…

ടോപ്ക്ലാസ് ഐറ്റം, ‘റോഷാക്ക്’ ഫസ്റ്റ് റിപ്പോർട്ട്

‘റോഷാക്ക്’ ഫസ്റ്റ് റിപ്പോർട്ട് Ahnas Noushad  പുതിയ തലമുറയിലെ പിള്ളേരെ ഇങ്ങനെ ചേർത്ത്‌ പിടിച്ച് ആ…

ആലിയ ഭട്ടിനെയും കരൺ ജോഹറിനെയും ബന്ധപ്പെടുത്തി ഐശ്വര്യ പറഞ്ഞത് വിവാദമാകുന്നു

ഐശ്വര്യ റായ് ബച്ചൻ നമ്മുടെ ഹൃദയങ്ങളും ബിഗ് സ്‌ക്രീനുകളും ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. നടി തന്റെ…

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Sanuj Suseelan ഒരു ടി വി ഷോയിൽ മുകേഷ് പറഞ്ഞ കഥയാണ്. പണ്ട് കൊല്ലത്ത് അവർക്കൊരു…