ഒരു നോമ്പ് തുറയുടെ കഥ
ഭാര്യാ വീട്ടിലേക്ക് നാളെ നോമ്പ് തുറയാണ്. കല്യാണം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ നോമ്പായതിനാല്‍ കൂടെ ഒരു പത്തു നൂറു പേരെയെങ്കിലും കൊണ്ട് ചെല്ലണമെന്നാണ് അമ്മോശന്കാക്കയുടെ ഓര്‍ഡര്‍.
179 total views
ഭാര്യാ വീട്ടിലേക്ക് നാളെ നോമ്പ് തുറയാണ്. കല്യാണം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ നോമ്പായതിനാല്‍ കൂടെ ഒരു പത്തു നൂറു പേരെയെങ്കിലും കൊണ്ട് ചെല്ലണമെന്നാണ് അമ്മോശന്കാക്കയുടെ ഓര്‍ഡര്‍. കൂടെ ജോലി ചെയ്യുന്നവരെ മുഴുവനും വിളിച്ചിട്ടുണ്ട്, കൂട്ട് കുടുംബക്കാര് അത് വേറെയും. ഏകദേശം പത്തു വണ്ടിക്കു പോകാനുള്ള ആളുകള്‍ റെഡിയാണ്.
വീട്ടില്‍ നിന്നും അഞ്ചു മണിക്ക് പുറപ്പെട്ടാലേ മഗ് രിബിനു മുമ്പ് കുറ്റിക്കാട്ടൂര്‍ എത്താന്‍ പറ്റൂ. ബാപ്പയുടെ ഓര്ദര് ആയിരുന്നു അത്, പാലിക്കാന്‍ പറ്റിയില്ല, ഓഫീസില്‍ പണി കഴിഞ്ഞപ്പോഴേക്കും നാല് മണിയായിരുന്നു.
അടുത്ത സുഹൃത്തുക്കളായ മനോജിനും, സുരേഷിനും വീട്ടില്‍ പോയിട്ട് വേണം വരാന്‍. ഏതായാലും എല്ലാവരും എത്തി കഴിഞ്ഞപ്പോഴേക്കും സമയം അഞ്ചരയായി. ഒന്നും ചെയ്യാനില്ല, ഏറ്റു പോയതല്ലേ, അമ്മോശന്‍കാക്ക ചില്ലറക്കാരനല്ല, നാട്ടിലെ പ്രധാനപ്പെട്ട ആള്കാരെയൊക്കെ വിളിച്ചു കൂട്ടിയിട്ടുണ്ട്, ഇളയ മകളുടെ പുയ്യപ്ലയെ ഒന്ന് പരിചയപ്പെടുത്താന്‍. പോകാതിരുന്നാല്‍ ചിലപ്പോള്‍ ബന്ധം തന്നെ….ആലോചിക്കുമ്പോള്‍ ചങ്ക് പൊട്ടുന്നുണ്ട്.. അഞ്ചെമുക്കാലിന് പുറപ്പെടാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യം.
വണ്ടികള്‍ ഓരോന്നായി ഭാര്യാ വീടിലെ ഗെയ്ടു കടന്നതും മഗരിബു ബാങ്ക് വിളിച്ചതും ഒരുമിച്ചായിരുന്നു. പിന്നെ തെരക്കായി, ബഹളമായി, കാരക്കയെടുക്കലും, വെള്ളം കൊടുക്കലും. ഇതിനിടയിലും കോലായിലെ ജനലഴികള്കിടയിലൂടെ ചില പെണ്ണുങ്ങള് ഏന്തി നോക്കുന്നുണ്ട്, പുയ്യപ്ലയെ കാണാന്‍, ആകെ ഒന്ന് ചൂളിപ്പോയ പോലെ.
അതിനിടയില്‍ അമ്മോശന്‍ കാക്ക വന്നു പറഞ്ഞു. ഹാ ഇനി അങ്ങോട്ട് ഇരുന്നു ഭക്ഷണം കഴിക്കാം. തൊട്ടടുത്ത് സുരേഷും മനോജുമായിരുന്നു, ഇങ്ങളെന്താ അവിടെ മാറി നിക്കണത്. ഇങ്ങോട്ടിരിക്കി. അമ്മോശന്‍ കാക്കയുടെ നിര്ബന്ധത്തിനിടയില് ഒരു ഫോര്മാലിടിക്കു വേണ്ടി സുരേഷാണ് പറഞ്ഞത്. ഞങ്ങള്‍ ഇപ്പോള്‍ കഴിച്ചു വരികയാണ്.
അമ്മോശന്‍കാക്ക മാത്രമല്ല, അവിടെയുള്ളവരും, എന്റെ കൂടെ വന്നവരും എല്ലാവരും അപ്പോള്‍ സ്തബ്ധരായി പ്പോയി. പുയ്യപ്ലന്റെ കൂടെ വന്നവര്‍ നോമ്പില്ലാത്ത അത്താഴ കള്ളന്മാരാണെന്ന് ജനലഴിക്കപ്പുറത്തു സ്ത്രീകള്‍ അപ്പോള്‍ അടക്കം പറയുന്നുണ്ടായിരുന്നു.
180 total views, 1 views today
