ഈ ഗാനം കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് രണ്ട് മുഖങ്ങളാണ്. ആദ്യത്തെ മുഖം നസീര്‍, പിന്നെ യേശുദാസ്.
പ്രതീക്ഷ എന്ന മലയാളം ചലച്ചിത്രത്തിലെ പ്രശസ്തമായ ഗാനമാണിത്. നിത്യഹരിത നായകന് പ്രേം നസീര്‍ രംഗത്തില്‍ പ്രത്യക്ഷപെടുമ്പോള്‍ ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസാണ്. ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എംഎസ് ബാബുരാജും.
ഈ ഗാനത്തെ കുറിച്ച് ഒരു രഹസ്യമുണ്ട്. ഇതിലെ വരികളില്‍ ഒളിഞ്ഞു കിടക്കുന്ന ഒരു രഹസ്യം. എന്താണ് ആ രഹസ്യം എന്നല്ലേ?
‘ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍….’ എന്ന ബാബുരാജ് ഗാനത്തിന്റെ പല്ലവിയുടെ അവസാനത്തെ വരികളിലാണ് ആ രഹസ്യം ഒളിഞ്ഞു കിടക്കുന്നത്.
‘ഒരുപുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍‘ എന്നാണ്. ഈ വരികളിലെ ഈ മാറ്റാം നിങ്ങളില്‍ എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്?