Arun Paul Alackal

ഇറങ്ങാനിരിക്കുന്ന ‘ഒരു തെക്കൻ തല്ലുകേസ്’ എന്ന സിനിമയിലെ പ്രോമോ ഗാനം. ‘പ്രേമനെയ്യപ്പം’

തണ്ണീർമത്തൻ ദിനങ്ങളിലെ ‘ജാതിക്കാ തോട്ടം’, സൂപ്പർ ശരണ്യയിലെ ‘അശുഭമംഗളകാരി’, അജഗജാന്തരത്തിലെ ‘ഒള്ളുള്ളേര്’ എന്നീ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം ജസ്റ്റിൻ വർഗീസ് സംഗീതം നൽകിയ ഈ സിനിമയിലെ ‘യെന്തര്’ എന്ന തെക്കൻ സ്ലാങ്ങിലുള്ള പാട്ടും അതിലെ നിമിഷ സജയന്റെ ചിരിയും ഈയിടെ ചർച്ചയായിരുന്നു. അതിനു ശേഷം വന്ന ഈ പ്രൊമോ ഗാനവും സാധാരണ സ്റ്റൈലിൽ മലയാള പാട്ടുകളിൽ നിന്ന് മാറി നിൽക്കുന്ന ഒരു ട്രീറ്റ്മെന്റ് ആയി തോന്നി. ഒരു ടിപ്പിക്കൽ ’70s സോങ് പോലെ തുടങ്ങി foot tapping beats ലൂടെ, എന്നാൽ സിംപിൾ ആയി പോകുന്ന ഒരു ഗാനവും അതിന്റെ മൂഡ് നനുസരിച്ചുള്ള കോമിക്കൽ ആയ ചിത്രീകരണവും രസമുള്ളതായി തോന്നി. ഒപ്പം റെജു ശിവദാസ്, അനഘ എന്നിവരുടെ പ്രകടനങ്ങളും. പെൺസൗന്ദര്യത്തിന്റെ so called norms നെ ഒന്നു കൊട്ടി പോകുന്ന, ഇരുണ്ട നിറമുള്ള, ആൺ കഥാപാത്രത്തെക്കാൾ പൊക്കമുള്ള (പാട്ടിലെ) നായികയായ ‘സുശീല’യെ നന്നായി ഇഷ്ടപ്പെട്ടു നാടൻ വേഷവിധാനങ്ങളിലും, പഴയകാല സിനിമകളെ അനുസ്മരിപ്പിക്കുന്ന get up കളിലും, 70’s പോപ്പ് സിംഗേഴ്സ് കോസ്റ്യൂമിലും ‘സുശീല’യെ അവതരിപ്പിക്കുന്ന അനഘ വി.പി വളരെ ചാർമിങ് ആയി തോന്നി.ബിജു മേനോൻ, പത്മപ്രിയ, നിമിഷ സജയൻ, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഒരു തെക്കൻ തല്ലുകേസ്’ സെപ്റ്റംബർ 8 ന് റിലീസ് ആണെന്ന് അറിയുന്നു. നല്ല സിനിമയാകട്ടെ.

 

Leave a Reply
You May Also Like

വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനവും തേജസ്സും പകര്‍ന്ന അഭിനയ പ്രതിഭ, രാജന്‍ പി. ദേവ് ന്റെ ഓർമദിനം

ഇന്ന് രാജന്‍ പി. ദേവിന്റെ ഓർമദിനം…. Muhammed Sageer Pandarathil സിനിമ നടന്‍/നാടക നടന്‍/ നാടക…

ബച്ചൻ കുടുംബത്തിലെ ദീപാവലി പൂജ ഒഴിവാക്കി; ഐശ്വര്യ റായ് മുംബൈയിൽ നിന്നും സ്കൂട്ടായി, അമിതാഭിനൊപ്പം മകൾ ശ്വേത

ദീപാവലി ദിനത്തിൽ ഐശ്വര്യ റായ് മകൾ ആരാധ്യ ബച്ചനൊപ്പം മുംബൈയിൽ നിന്ന് യാത്ര ചെയ്യുന്നതാണ് കണ്ടത്.…

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

മോഡലിംഗിലും അഭിനയത്തിലും നൃത്തത്തിലും ആയോധനാഭ്യാസങ്ങളിലും എല്ലാം കഴിവു തെളിയിച്ച താരമാണ് ചാലക്കുടിക്കാരിയായ നിമിഷ ബിജോ. നിമിഷയെന്നും…

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ രംഗത്തിനായി ഒന്നിലധികം…