ജി ആര് ഇന്ദുഗോപന്റെ പ്രശസ്ത കഥയായ ‘അമ്മിണിപ്പിള്ള വെട്ടുകേസി’നെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് ഒരു തെക്കൻ തല്ല്. ശ്രീജിത്ത് എന്‍ ആണ് സംവിധാനം. ബിജു മേനോന് നായകനാവുന്ന ചിത്രത്തില്‍ നായികയാവുന്നത് പത്മപ്രിയയാണ്. ഒരിടവേളയ്ക്കു ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. യുവതാരങ്ങളായ റോഷന് മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇന്ദുഗോപന്റെ കഥക്ക് തിരക്കഥയൊരുക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. ഇ ഫോർ എന്റർട്ടമെന്റ്സിന്റെയും സൂര്യ ഫിലിംസിന്റെ ബാനറിൽ മുകേഷ് ആര് മേത്ത, സി വി സാരഥി സുനിൽ എ കെ എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മധു നീലകണ്ഠൻ ആണ്. ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും.
പഴയ തെക്കൻ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൻറെ ടീസർ ഇതിനോടകം തന്നെ പ്രേക്ഷകർക്ക് ഗംഭീര പ്രതീക്ഷകളാണ് നൽകുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മോഹൻലാൽ ചിത്രമായ ‘ബ്രോ ഡാഡി’യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ശ്രീജിത്ത് എന്‍ സംവിധായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.