fbpx
Connect with us

Narmam

ഒരു വടക്കന്‍ വീരഗാഥ – റീലോഡെഡ് (PART-2)

Published

on

രംഗം 2 :

ചതിയന്‍ ചന്തുവിന്‍റെ ഫ്ലാറ്റ് . ഫ്ലാറ്റിലെ പൂജാ മുറിയില്‍ ചന്തു മന്ത്രങ്ങള്‍ ഉരുവിട്ട് പൂജ ചെയ്യുന്നത് കേള്‍ക്കാം
” മുസ്ത്തഫാ മുസ്ത്തഫാ , ഡോണ്ട് വറി മുസ്ത്തഫാ
കാലം നം തോഴന്‍ മുസ്ത്തഫാ ,… ഓം ഹ്രീം സ്വാഹാ … ”

പെട്ടെന്ന് കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ട് ചന്തു ഞെട്ടി , അത് പിന്നെ മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് സൗണ്ട് കേട്ടാ ആരായാലും ഞെട്ടിപ്പോവൂല്ലേ ??

ദേ… കാണാന്‍ രണ്ടു പിള്ളേര് വന്നു നിപ്പൊണ്ട് , ഇതൊക്കെ ഒതുക്കീട്ട് ഹാളിലോട്ട്‌ ചെന്നേ …. ചന്തൂന്‍റെ വൈഫ്‌ ഉരുളി … സോറി … അരുളി !!

Advertisement



ഹാളിലെത്തിയ ചന്തു കണ്ടത് ഫുള്‍ ഫ്രീക് ഡ്രെസ്സില്‍ നില്‍ക്കുന്ന രണ്ടു യുവകോമളന്‍മാരെ . ഒരാള്‍ മുടി സ്പൈക് ചെയ്ത് അതുമ്മേ ചോപ്പ് , പച്ച , നീല , വെള്ള , എന്നിങ്ങനെ അവിടവിടെ കളര്‍ ഒക്കെ ചെയ്ത ഒരു ചുള്ളന്‍ . മറ്റവന്‍ മുടിയൊക്കെ നീട്ടി വളര്‍ത്തിയ ഒരു വരയന്‍ താടിക്കാരന്‍ . ചന്തു രണ്ടു പേരെയും നോക്കി . കൊള്ളാം രണ്ടും ഒന്നിനൊന്നു മെച്ചം . നല്ല തറവാടിത്വം ഉള്ള പിള്ളേര് . കണ്ടാലും പറയും . !! ചന്തു അവരോടു ആഗമനോദ്ദേശം ആരാഞ്ഞു .

വരയന്‍ താടിക്കാരന്‍ : ഞങ്ങള്‍ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുക്കാന്‍ വേണ്ടി , ചന്തു ഭാഗവതരുടെ അടുത്ത് നിന്നും ‘ സംഗതി ‘ പഠിക്കാന്‍ വന്നതാ .

ചന്തു : ശോ …. ഈ ആരാധകരെ കൊണ്ട് തോറ്റു . പണ്ട് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ജയിച്ച് ഞാന്‍ ഫേമസ് ആയപ്പോ ഇത്രേം ആരാധകശല്യം ഉണ്ടാവൂന്ന് കരുതീല്ല. സോറി ഡാ പിള്ളേരെ , ഇവിടെ സംഗതി പഠിപ്പീര് നിര്‍ത്തി , ഞാനിപ്പോ റിയല്‍ എസ്റ്റേറ്റ് ബിസിനെസും ആല്‍ബം പിടിക്കലും ഒക്കെയായി കഴിഞ്ഞ് കൂടുവാ . നിങ്ങളാ ഭരത് സാറിനെ ചെന്ന് കാണ് . അങ്ങേര്‍ക്ക് സംഗതി എന്ന് വച്ചാ വീക്നെസ്സാ . കറിയില്‍ ഉപ്പോ എരിവോ മറ്റോ കുറഞ്ഞാല്‍ ഭാര്യയോടു പോലും പറയുന്നത് ” സംഗതിയൊന്നും ഇല്ലല്ലോ മോളേ ന്നാ ” . നിങ്ങള്‍ അങ്ങോട്ട്‌ പോ മക്കളേ ദിനേശാസ് .

വരയന്‍ താടിക്കാരന്‍ : അങ്ങനെ ഒഴിഞ്ഞു മാറാനൊന്നും നോക്കണ്ട ചന്തു സാറേ . ഞങ്ങളെ പഠിപ്പിച്ചേ പറ്റൂ .

Advertisement



ചന്തു : നിങ്ങടെ നാടെവിടാ മക്കളേ ??

വരയന്‍ താടിക്കാരന്‍ : ഊളമ്പാറ .

ചന്തു : ആഹാ …. ഊളമ്പാറക്കാരാ ? , ഞാനറിയാത്ത നാടൊന്നും അല്ലല്ലോ ,… അവിടൊരു തങ്കപ്പന്‍ മാഷുണ്ടാരുന്നല്ലോ , ഒരു വട്ടു സൈസ് , അങ്ങേരിപ്പ എന്ത് ചെയ്യുന്നു ? ഞാനും ഭാര്യേം അങ്ങേരുടെ കാര്യോം പറഞ്ഞ് എന്നും ചിരിയാ … ഹു ഹു ഹൂ . ആട്ടേ , എന്താ നിങ്ങടെ വീട്ടു പേര് ?

വരയന്‍ താടിക്കാരന്‍ : പുത്തൂരം വീട് !!!!!!!

Advertisement



ആ വീട്ടുപേര് കേട്ടതും ഹരിമുരളീരവം പാടുന്നതിനിടക്ക് വെള്ളി വീണ ഭാഗവതരെപ്പോലെ ചന്തു തളര്‍ന്നിരുന്നു . ബാക്ക് ഗ്രൗണ്ടില്‍ ചോന്ന ലൈറ്റ് മിന്നി മറയുന്നു .

ചന്തു : പുത്തൂരം വീട്ടിലെ …. ?

വരയന്‍ താടിക്കാരന്‍ : ഞാന്‍ , ഉണ്ണിയാര്‍ച്ചയുടെ മോന്‍ ആരോമലുണ്ണി , യെവന്‍ ആരോമല്‍ ഭാഗവതരുടെ മോന്‍ കണ്ണപ്പനുണ്ണി .

ചന്തൂന് സംഗതികളുടെ കിടപ്പുവശം ഏതാണ്ട് മനസ്സിലായി തുടങ്ങി , അപ്പോള്‍ ചന്തുവിന്‍റെ ഭാര്യ അഥിതികള്‍ക്ക് ചായേം ബിസ്ക്കട്ടുമായി വന്നു .

Advertisement



ചന്തു : ഡീ , നീ അകത്ത്‌ പോയേ , പിള്ളേര് വന്നിരിക്കണത് കൊട്ടേഷനും കൊണ്ടാ , ഇന്നിവിടെ എന്തരേലൊക്കെ നടക്കും !!

കണ്ണപ്പനുണ്ണി : എന്‍റെ ഡാഡിയെ ചതിച്ചു കൊന്നതിന് പകരം ചോദിക്കാനാ ഞങ്ങള്‍ വന്നത് !!

ചന്തു : ഒന്ന് പോടാര്‍ക്കാ , തരത്തീപ്പോയി കളിയെടാ … മൊട്ടേന്നു വിരിഞ്ഞിട്ടില്ല , അതിന് മുന്‍പ് അവനൊക്കെ പകരം ചോദിക്കാന്‍ എറങ്ങിയേക്കുന്നു , അതും ചന്തൂനോട് . നീയൊക്കെ എന്തറിഞ്ഞിട്ടാ !!

ഇതും പറഞ്ഞ് , ചന്തു അകത്തേക്ക് സ്കൂട്ടാവാന്‍ നോക്കുന്നു ..

Advertisement



ആരോമലുണ്ണി : എസ്ക്കേപ്പാവാന്‍ നോക്കണ്ട ചന്തു അങ്കിളേ ,… ഞങ്ങള് എല്ലാം അറിഞ്ഞിട്ടാ വന്നിരിക്കുന്നത് . മമ്മി എന്നോടെല്ലാം പറഞ്ഞ് . പോരാത്തതിന് മുത്തച്ഛന്‍റെ ലാപ്ടോപ്പീന്ന് നിങ്ങടെ ഫ്ലാഷ്ബാക്കും മനസ്സിലാക്കിയ ശേഷമാ ഞങ്ങള്‍ വന്നത് .

ചന്തു അങ്കിള്‍ എന്ന വിളി കേട്ടതും തിരിഞ്ഞു നടന്ന ചന്തൂന്‍റെ ഉള്ളില്‍ സെന്‍റിമെന്‍സ് വര്‍ക്ക്‌ ഔട്ട്‌ ആവുന്നു .. സ്ലോ മോഷനില്‍ തിരിഞ്ഞു കൊണ്ട് …

ചന്തു : ചതിയന്‍ ചന്തുവിന്‍റെ കൊടും ക്രൂരതകളെ പറ്റി നിങ്ങള്‍ക്കെന്തറിയാം ??

ആരോമലുണ്ണി : ആവശ്യത്തിലുമധികം , ഇടയ്ക്കിടയ്ക്ക് ഫയറിലൊക്കെ വായിച്ചിട്ടുണ്ട് !!

Advertisement



ചന്തു : മുളയാണിക്ക് പകരം ബിരിയാണി വച്ച് ആ ബിരിയാണിയില്‍ മുള്ളാണി ഇട്ടവന്‍ ചന്തു , പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ സംഗതി എവിടേ എന്ന് ചോദിച്ച ജഡ്ജിനോട് കൊണ്ടുവരാന്‍ മറന്നു പോയി എന്ന് കളവ് പറഞ്ഞവന്‍ ചന്തു , എലിമിനേഷന്‍ റൌണ്ടില്‍ പുറത്തായവരെ ആശ്വസിപ്പിച്ച അവതാരകയെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചവന്‍ ചന്തു , അവസാന റൗണ്ടില്‍ ആരോമല്‍ ഭാഗവതര്‍ ഫ്ലാറ്റ് മേടിക്കുമെന്ന് ഉറപ്പായപ്പോള്‍ ഒരു ചെറുതടിക്കാന്‍ വിളിച്ചിട്ട് അതില്‍ എലിപ്പാഷാണം കലക്കിക്കൊടുത്ത് ആരോമലിനെ ചതിച്ചു കൊന്നവന്‍ ചന്തു … ഇന്നീം എന്തൊക്കെ കഥകളാണ് നിങ്ങള്‍ ഫയറില്‍ വായിച്ചിട്ടുള്ളത് ?? ഒരു കാര്യം ഇപ്പഴേ പറഞ്ഞേക്കാം … ചന്തൂനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ ,… !! തിരിച്ചു പോ … ഉം … പോവാന്‍ … !! ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അകത്തേക്ക് നോക്കി നീട്ടി വിളിക്കുന്നു ….. ” എടിയേ ഇച്ചിരി വെള്ളം കൊണ്ട് വന്നേ , … എന്‍റെ തൊണ്ട വളരുന്നു … ഛീ .. വരളുന്നു !! അല്ലേ വേണ്ട , ഞാന്‍ അടുക്കളേലോട്ട് വരാം , അതാ സേഫ് .

ഇതും പറഞ്ഞ് ചന്തു പിന്നേം സ്കൂട്ടാവുന്നു .. !!

അടുക്കളയില്‍ എത്തിയ ചന്തൂനോട് പെണ്ണുമ്പിള്ള .. ” ദേ മനുഷ്യാ … നിങ്ങളിതെന്ത് ഭാവിച്ചാ ?? , ഇതിപ്പോ എന്താ സംഭവം ?? യേതാ ഈ പിള്ളേര് ?? അവമ്മാര് പോണില്ലല്ലോ , അതെന്താ ?? ”

ചന്തു : എടീ … നീയിങ്ങനെ ഇന്ത്യാവിഷന്‍ ചാനലില്‍ വരുന്ന അഥിതികളോട് നികേഷ്കുമാര്‍ ചോദിക്കണമാതിരി എന്നോട് ചോദിക്കാതെടീ . എനിക്കും പറയാന്‍ ഒരവസരം താ .. ആ പിള്ളേര് അങ്ങനിങ്ങനൊന്നും പോവൂല്‍ട്രീ . അവമ്മാര് എന്‍റെ പെലകുളി അടിയന്തരം നടത്തീട്ടേ പോവൂന്നാ തോന്നണേ . കള്ള ഡേഷുകള് !! ഡീ … ഞാനെങ്ങാനും ഇന്ന് വടിയായാല്‍ നീയും ഇക്കണ്ട സ്വത്തുക്കളും ഒക്കെ വഴിയാധാരാവൂല്ലോന്നോര്‍ക്കുമ്പോ ,…. 🙁
നീയൊരു കാര്യം ചെയ് .. എന്തേലൊക്കെ പറഞ്ഞ് ആ പിള്ളേരെ നൈസായിട്ടങ്ങ് പറഞ്ഞ് വിടാന്‍ നോക്ക് , ഞാനിവിടെങ്ങാനും ഇരുന്ന് ആ ഫ്ലാഷ് ബാക്കൊന്നാലോചിക്കട്ടെ !!

Advertisement



ചന്തു ഫ്ലാഷ്ബാക്കാലോചിക്കാന്‍ തുടങ്ങുന്നു !!!

(പിന്നേം തുടരും , വേറെ വഴിയില്ല)

 555 total views,  3 views today

Advertisement



Continue Reading
Advertisement
Advertisement
Entertainment7 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized8 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history9 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment11 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment11 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment12 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment13 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science14 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment14 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy14 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING14 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy14 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment17 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement