ഒരു വാതിൽകോട്ടയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു 

സമീപകാലങ്ങളിൽ കലാലയങ്ങളിൽ പിടിമുറുക്കുന്ന ലഹരി മാഫിയകളുടെ പിടിയിൽപ്പെട്ട ചിലരുടെ ജീവിതത്തെ സസ്പൻസും ക്രൈമും ചേർത്ത് ഹൊറർ മൂഡിൽ ഒരുക്കുന്ന ചിത്രമാണ് ” ഒരു വാതിൽകോട്ട”. ബ്ളുമൗണ്ട് ക്രിയേഷനു വേണ്ടി ഫുട്ട്‌ലൂസേഴ്സ് അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രകാശിതമായി. കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ. ഡോ. വിജയന് ( ബ്ളുമൗണ്ട്) പോസ്റ്റർ കൈമാറിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.
ബാബു ഫുട്ട്ലൂസേഴ്സ് നിർമ്മിച്ച് ആർ. ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകൻ എന്ന വ്യത്യസ്ഥ കഥാപാത്രമായി ഇന്ദ്രൻസും ശ്രീറാം എന്ന കോളേജ് പ്രൊഫസറായി ശങ്കറും പ്രത്യക്ഷപ്പെടുന്നു. കൂടാതെ

സീമ, ചാർമ്മിള, രമ്യ പണിക്കർ, മിഥുൻ മുരളി, സോന നായർ, ഗീതാ വിജയൻ, ജയകുമാർ, നെൽസൺ, തങ്കച്ചൻ വിതുര, അഞ്ജലികൃഷ്‌ണ, കൃഷ്ണപ്രിയദർശൻ, പൂജപ്പുര രാധാകൃഷ്ണൻ, സുബ്ബലക്ഷ്മി, ജ്യോത്സവർഗീസ്, വിഷ്ണുപ്രിയ, വഞ്ചിയൂർ പ്രവീൺകുമാർ, സാബു വിക്രമാദിത്യൻ, മനു സി കണ്ണൂർ, ആർകെ, സനീഷ്, മഞ്ജിത്, മുരളിചന്ദ് എന്നിവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം -ബാബു രാജേന്ദ്രൻ, കഥ തിരക്കഥ – അഖിലൻ ചക്രവർത്തി, എഡിറ്റിംഗ് കളറിസ്റ്റ് – വിഷ്ണുകല്യാണി, കോ-പ്രൊഡ്യൂസർ- പ്രിയദർശൻ, ഗാനരചന- എസ് ദേവദാസ്, ജയകുമാർ, കൃഷ്ണാ പ്രിയദർശൻ, സംഗീതം – മിഥുൻ മുരളി, ആർ സി അനീഷ്, രഞ്ജിനി സുധീരൻ, ആലാപനം – വിധുപ്രതാപ്, ജാസി ഗിഫ്റ്റ്, ജ്യോത്സന, ആര്യ, ജ്യോതിർമയി, മണക്കാട് ഗോപൻ, ചമയം – അനിൽ നേമം, ഉദയൻ, അശ്വതി, സെക്കൻ്റ് യൂണിറ്റ് ഛായാഗ്രാഹകൻ – കിഷോർലാൽ(വിഷ്ണു റോയൽ വിഷൻ), കല- പ്രിൻസ് തിരുവാർപ്പ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, എം സെവൻ, ആരഭി, എം എസ് മ്യൂസിക്, മീഡിയാ സിറ്റി, വിഷ്വൽ എഫക്ട്സ് – ശ്രീജിത്ത് കലൈയരശ്, കോറിയോഗ്രാഫി -സജീഷ് ഫുട്ട്‌ലൂസേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിവിൻ മഹേഷ്, അസ്സോസിയേറ്റ് ഡയറക്ടർ -അഖിലൻ ചക്രവർത്തി, സംവിധാന സഹായികൾ – ഷൺമുഖൻ, ജിനീഷ് മുകുന്ദൻ, അതുൽ ഭുവനേന്ദു, അപൂർവ്വ, ഡിസൈൻസ് -സനൂപ് വാഗമൺ, പിആർഓ – അജയ് തുണ്ടത്തിൽ.

You May Also Like

മിനിമൽ സിനിമ ചലച്ചിത്രോത്സവം, കുറ്റിപ്പുറം പാലം മുതൽ കടൽമുനമ്പ് വരെയുള്ള സിനിമകൾ

മിനിമൽ സിനിമയുടെ പ്രതിമാസ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി കുറ്റിപ്പുറം പാലം മുതൽ കടൽമുനമ്പ് വരെയുള്ള സിനിമകൾ പ്രദർശിപ്പിക്കുകയാണ്.…

ഇങ്ങനെപോയാൽ കുറച്ച് നാൾ കഴിയുമ്പോൾ ഞാൻ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടിവരുമെന്ന് ദുൽഖർ

മമ്മൂട്ടി മലയാളസിനിമയിൽ പ്രത്യേകിച്ചും, മറ്റ് ഭാഷകളിൽ സജീവ സാന്നിധ്യമായും നിറഞ്ഞുനിൽക്കുന്ന നടനാണ്. മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ.…

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

RAJESH SHIVA വിനോദ് കണ്ണോൾ സംവിധാനം ചെയ്ത ‘ഇടവപ്പാതി‘ നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ കഥയാണ്. അതിന്റെ…

ഗോത്ര ഭാഷാ ചലച്ചിത്ര ഉത്സവത്തിന് അട്ടപ്പാടി യിൽ കൊടി ഉയർന്നു

ഗോത്ര ഭാഷാ ചലച്ചിത്ര ഉത്സവത്തിന് അട്ടപ്പാടിയിൽ കൊടി ഉയർന്നു അയ്മനം സാജൻ ദേശീയ അംഗീകാരം നേടിയ…