വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ക്ലൈമാക്സ് – ഒരു യാത്ര മൊഴി
രാഗീത് ആർ ബാലൻ
കുടയും ചൂടി പെരിയവർ റെയിൽവേ സ്റ്റേഷനിലേക്ക് വരുമ്പോൾ അദ്ദേഹത്തെ കാത്ത് പെരിയവരുടെ ചിന്ന (ഗോവിന്ദൻകുട്ടി )ഉണ്ടായിരുന്നു.പെരിയവർ ചിന്നയുടെ കണ്ണുകളിലേക്കു നോക്കി തന്നെ നിൽക്കുന്നു.. ചിന്ന പെരിയവരുടെ കയ്യിൽ നിന്നും പെട്ടി വാങ്ങി അദ്ദേഹത്തിന് പോകുവാനുള്ള ട്രെയിനിൽ വെക്കുന്നു..
ട്രെയിൻ പുറപ്പെടുവാൻ ഉള്ള സൈറൺ മുഴങ്ങി…..
ചിന്ന : വണ്ടി സിഗ്നലായി പെരിയവരെ.. കയറിക്കോളൂ..പെരിയവരെ ഞാനിതു ഒരിക്കലും..
പെരിയവർ : ചിന്ന നീ ഉങ്ക അപ്പാ പാക്കണമാ… നാൻ താ പ അന്ത പാവി..എന്നെ അടിക്കിരിന്ത അടിച്ചിട് ഇല്ലാ കോല വേണ്ടലും പണ്ണിട്.. നാൻ സിന്തര രക്തത്തിലാവാതു പ്രായശ്ചിതം കടയ്ക്കട്ടും..
ചിന്ന : നന്നായി പെരിയവരെ നിങ്ങൾക്കു എന്നെ ഇത്ര ഇഷ്ടം ഉണ്ടെന്നു എനിക്കിപ്പോഴാണ് മനസിലായത്.. നിങ്ങൾക്ക് അറിയാം നിങ്ങളാണ് എന്റെ അച്ഛനെന്നു പറഞ്ഞാൽ എന്റെ മനസ്സ് തളർന്നു പോകുമെന്ന് എന്റെ മനസ്സിലെ പക ഉറഞ്ഞു പോകുമെന്ന് അതിനു വേണ്ടി ഉണ്ടാക്കിയ കള്ള കഥ അല്ലെ..
പെരിയവർ : ഉന്നെ…നാൻ എന്ന സൊന്ന നീ നമ്പ്വേ ഉന്നെ എപ്പടി നാമ്പ വെക്കറത്..
ചിന്ന : എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല.. നിങ്ങളെ പോലുള്ള ഒരാളുടെ മകൻ ആകാനുള്ള ഭാഗ്യം എനിക്കില്ല.. എന്റെ മനസ്സിൽ ഉള്ള വൃത്തികെട്ടവനായ അച്ഛനാകാൻ പെരിയവർക്കും കഴിയുകയില്ല..
(ട്രെയിൻ പുറപ്പെടുവാനുള്ള സൈറൻ മുഴങ്ങുന്നു )
പെരിയവർ പൊയ്ക്കോ..പെരിയവർ പോ പെരിയവർ പോ…
ട്രെയിനിൽ കയറിയിട്ടും ട്രെയിൻ നിങ്ങി തുടങ്ങിയിട്ടും വാതിലിനു അരികിൽ നിന്ന് തന്നെ പെരിയവർ ചിന്നയോട് പറയുന്നു
ചിന്ന സൊള്ളുത് നമ്പ് പ്പ.. നാൻ താ ഉങ്കളുടെ അപ്പ..ഡേയ് ചിന്ന… നാൻ താ ഉങ്കളുടെ അപ്പ എന്നട ത്…നാൻ സൊള്ളുത് നമ്പ്.. നാൻ താ ഉങ്കളുടെ അപ്പ..
യിവളോ നാൾ നീ യാരെ കൊല സെയ്യണംന്ന് യെതിർ പാതിട്ടിരിന്തിയോ … അന്ത പാവി നാൻ താൻ ടാ..നാൻ താൻടാ ഉങ്കളുടെ അപ്പ..എന്നെ നമ്പ്…. ചിന്ന….
(ഒരു കൊച്ചു കുഞ്ഞിനെ പോലെ അലറി കരഞ്ഞു കൊണ്ട് പെരിയവർ പറയുമ്പോഴും ചിന്ന നോക്കി നിന്നെ ഉള്ളു… ട്രെയിൻ പതുക്കെ പതുക്കെ വിദുരതയിലേക്ക് മറയുമ്പോഴും പെരിയവർ അലറി കരയുക ആയിരുന്നു )
ട്രെയിൻ കണ്ണിൽ നിന്ന് മറയുന്ന വരെ നോക്കി നിന്ന ചിന്ന കയ്യിൽ വർഷങ്ങളായി കരുതിയിരുന്ന കത്തി കൈയ്കളിൽ എടുക്കുന്നു എന്നിട്ടു അപ്പു മാമനോട് പറയുന്നു. ആ പോയതാണ് എന്റെ അച്ഛൻ..അല്ലെ അപ്പു മാമാ..ഞാൻ സംശയിച്ചിരുന്നു ആവരുതേ എന്ന് ആശിച്ചിരുന്നു.. ആണെന്ന് അറിഞ്ഞാൽ വെറുത്തുപോയാലോ എന്ന് ഭയന്ന്.. പെരിയവർ വലിയ മനുഷ്യനാണ്. എന്റെ അച്ഛനും…അല്ലെ അപ്പു മാമാ…
കൈയിൽ ഇരുന്ന കത്തി ചിന്ന റയിൽവേ ട്രാക്കിലേക്ക് എറിയുന്നു…അവിടെ അയാൾ
വർഷങ്ങളായി കൊണ്ട് നടന്ന പ്രതീകാരം ആണ് എറിഞ്ഞു കളയുന്നത്…അയാൾ നടന്നു നീങ്ങുന്നു…
മുന്നോട്ട് പോകുന്ന ട്രെയിനൊപ്പമോ പിറകോട്ട് പായുന്ന കാഴ്ചകൾക്കൊപ്പമോ പെരിയവർ ഓർമ്മകളെയും ചിന്തകളെയും തുറന്നു വിട്ടു പൊട്ടി കരയുന്നുണ്ടാകാം ആ യാത്രയിൽ… ഉറപ്പാണ്…
**