‘ഒരുനാൾ നീയും’ കോവിഡ് പശ്ചാത്തലത്തിൽ നിന്നുകൊണ്ട് എടുത്തൊരു ഷോർട്ട് മൂവിയാണ്. ദേവരാജ് ആണ് സംവിധാനം ചെയ്തത്. കോവിഡ് പശ്ചാത്തലത്തിൽ ആണ് സിനിമ വികസിക്കുന്നതെങ്കിലും പറയാനുദ്ദേശിച്ച ആശയം മറ്റൊന്നാണ്, അതാകട്ടെ ലിംഗസ്വത്വം എന്നത് ദ്വന്ദ്വമായി മാത്രം ചിന്തിക്കുന്ന മനുഷ്യന്റെ ബോധമനസുകളിൽ അവബോധം സൃഷ്ടിക്കാൻ ഉതകുന്നതും.
മൂന്നാംലിംഗത്തോടുള്ള പുച്ഛവും അവഹേളനവും എന്നും ജനതയുടെ മനസുകളിൽ ഉണ്ട്. ലോകമെങ്ങും പുരോഗമനത്തിന്റെ ആശയങ്ങൾ അലയടിക്കുമ്പോഴും നമ്മുടെ നാട്ടിൽ വ്യവസ്ഥാപിതമായ ലിംഗബോധങ്ങളിൽ മാത്രം അഭിരമിക്കുന്നുണ്ട് പലരും. കാരണം ‘പ്രകൃതിവിരുദ്ധം’ എന്ന കെട്ടിച്ചമച്ച കാഴ്ചപ്പാടുകൾ പലരിലും ആരോപിക്കുന്നത് കാരണം.
പ്രകൃതിബോധങ്ങളിൽ ജീവിക്കുക അസാധ്യവുമാണ് കാരണം, റേപ്പ് , രക്തബന്ധ രതി എന്നിവയെല്ലാം തന്നെ പ്രക്രിതിലെ ജീവജാലങ്ങളിൽ ഉള്ളതാണ്. മനുഷ്യൻ അവനാർജ്ജിച്ച വിവേകത്തിന്റെയും ബോധത്തിന്റെയും തലങ്ങളിൽ നിൽക്കുന്നതുകൊണ്ടാണ് അവൻ പ്രകൃതിയെ പലതിലും അവഗണിച്ചും ധിക്കരിച്ചും ജീവിക്കാൻ തുടങ്ങിയത്. അങ്ങനെ ജീവിക്കുന്ന മനുഷ്യൻ മൂന്നാംലിംഗത്തെയും അംഗീകരിക്കാൻ ബാധ്യസ്ഥനാണ്. കാരണം മൂന്നാംലിംഗം എന്നത് ആരും മനസപൂർവ്വം അണിയുന്ന വേഷമാണ്. അവരുടെ ജനിതക ചോദനകൾ കൊണ്ട് അവർ അങ്ങനെ തന്നെ ആകുന്നതാണ് .
അവർക്കു സമൂഹത്തിൽ എല്ലാ പ്രൊഫഷനിലും എത്താൻ ഇന്ന് സാധിക്കുന്നു എന്നിരുന്നാലും പഴഞ്ചൻ ജനമനസുകളിൽ അവരിപ്പോഴും ‘ഒമ്പതും’ ‘ചാന്തുപൊട്ടും’ ഒക്കെയാണ്. കോവിഡ് ആശുപത്രിയിൽ രോഗികൾക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന നേഴ്സുമാരുടെ അർപ്പണബോധം അവിടെ രോഗിയായി കഴിയുന്ന ട്രാൻസ്ജെൻഡറിൽ ഒരു നേഴ്സാകാനുള്ള ആഗ്രഹം സൃഷ്ടിക്കുമ്പോൾ എത്ര കടമ്പകൾ ഇനി നീന്തിക്കടക്കണം ? നിങ്ങൾ തന്നെ പറയുക.
***
ഒരുനാൾ നീയും സംവിധാനം ചെയ്ത കൊട്ടാരക്കര സ്വദേശി ദേവരാജ് ബൂലോകം ടീവിയോട് സംസാരിക്കുന്നു
“ഞാൻ അസോസിയേറ്റ് ഡയറക്ടർ ആയി കുറച്ചു സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ട്. ആറു സിനിമയോളം ചെയ്തു. ഖിലാഫത് എന്ന മലയാള സിനിമ ഒക്കെ ചെയ്ത ജെഫ്രി ജലീലിന്റെ അസോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു മൊബൈൽ ഷോപ്പിൽ ടെക്നീഷ്യൻ ആയും ജോലി ചെയ്യുന്നുണ്ട്. ഇതാണ് എന്റെ ആദ്യത്തെ സ്വതന്ത്ര സംരംഭം. അനവധി ഷോർട്ട് മൂവീസ്, സിനിമകൾ എന്നിവയ്ക്ക് വേണ്ടിയുള്ള ആശയങ്ങൾ, സ്ക്രിപ്റ്റുകൾ കൈയിലുണ്ട്.
‘ഒരുനാൾ നീയും’ ബൂലോകം ടീവി ഷോർട്ട് മൂവി
കോണ്ടസ്റ്റിൽ മത്സരിക്കുന്നു ,
വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക് ചെയ്യുക.
ഒരുനാൾ നീയും ഞാൻ വളരെ കഷ്ടപ്പെട്ട് ചെയ്തൊരു വർക്ക് ആണ്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഒരു ഫ്ലോർ സെറ്റിട്ടാണ് ആശുപത്രി ഒക്കെ ചിത്രീകരിച്ചത്. അതിലെ ആർട്ട് ഒക്കെ നന്നായി ചെയ്തു എന്നാണു എന്റെയൊരു വിശ്വാസം. ഫിലിം ടെക്നീഷ്യന്മാരെ കൊണ്ടാണ് ഞാൻ ചെയ്യിച്ചത്. എല്ലാരും നല്ലതുപോലെ ചെയ്തു.
സമൂഹത്തിൽ ട്രാൻസ്ജെൻഡർ യുവതികൾക്കും ഒരു നേഴ്സ് ആകണം എന്നുള്ള ആഗ്രഹം ഉണ്ടാകാൻ ചാൻസുണ്ട്. മറ്റൊരു കാര്യം നേഴ്സുമാരുടെ കഷ്ടപ്പാടുകൾ മാത്രമാണ് പലപ്പോഴും കാണിക്കുന്നത് . അവർ വിസർജ്ജ്യങ്ങൾ കോരുന്നതും ഒക്കെയാണ് കാണിക്കുന്നത്. എന്നാൽ അവർക്കൊരു സഹായ മനസുണ്ട് എന്നത് കൂടി കാണിക്കാൻ ആണ് ഞാൻ ശ്രമിച്ചത്. അതിലെ നേഴ്സ് കഥാപാത്രം അവരുടെ കൈയിലുള്ള ഒരു സാധനം മറ്റൊരാൾക്ക് നൽകുന്നത് അവരുടെ സഹായ മനസിന്റെ പ്രതിഫലനം ആണ്.
ഞാൻ സിനിമയിൽ ഒരിടത്തും ട്രാൻസ്ജെൻഡർ എന്ന് എടുത്തു പറഞ്ഞിട്ടില്ല. അതിലെ ട്രാൻസ്ജെൻഡർ ഒരു പുരുഷനാണ്. പുരുഷനെ അങ്ങനെ വേഷം കെട്ടിച്ചാണ് അത് ചെയ്തത്. ഡബ്ബ് ചെയ്തത് ഒരു ഒറിജിനൽ ട്രാൻസ്ജെൻഡർ തന്നെ ആയിരുന്നു. ‘നിനക്ക് നിന്റെ അവസ്ഥ അറിയില്ലേ…’ എന്നൊരു സുഹൃത്ത് ഫോൺ കോളിലൂടെ ചോദിക്കുന്ന ഭാഗം ഉണ്ട്. അതല്ലാതെ ട്രാൻസ്ജെൻഡർ എന്ന് പ്രത്യകം പറയുന്നില്ല. അത് കണ്ടു തന്നെ മനസിലാക്കണം.
ഇന്നത്തെ കാലത്തു ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ട് ഒരുപാട് പേർ സ്ത്രീകളാണ് ജീവിക്കുന്നുണ്ട് . അവരെയും സ്ത്രീ എന്ന ആ കാറ്റഗറിയിൽ തന്നെയാണ് പെടുത്തുന്നത് . പക്ഷെ അവരുടെ വോയിസ് വേറെ ആയിരിക്കും .അവർക്കു ഓവർ മേക്കപ്പ് ഉണ്ടാകും. ”
ഒരുനാൾ നീയും എല്ലാരും കാണുക …