വലിയൊരു ഇടവേളയ്ക്കു ശേഷം നവ്യ അഭിനയത്തിലേക്ക് തിരിച്ചുവന്ന സിനിമയാണ് ഒരുത്തീ. വളരെ നല്ല അഭിപ്രായങ്ങളോട് സിനിമ മുന്നോട്ടു പോകുകയാണ്. അപ്പോഴാണ് അതിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനകൾ നൽകി അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ‘സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ’ എന്ന സമുദ്രശിലയിലെ വാചകം എഴുതിയ പോസ്റ്റർ പങ്കുവെച്ചാണ് ഒരുത്തീ 2 എന്ന പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഒരുത്തീ ഒന്നാംഭാഗത്തിൽ പ്രവർത്തിച്ച ടീം തന്നെയാണ് രണ്ടാംഭാഗത്തിലും. ഡിസംബറോടെ ചിത്രീകരണം തുടങ്ങുന്ന ഒരുത്തിയിൽ നവ്യാനായർ, വിനായകൻ, സൈജു കുറുപ്പ് എന്നിവർ തന്നെയാണ് പ്രധാനതാരങ്ങൾ ആയി എത്തുക.
**