ഓസ്കർ നോമിനേഷനിൽ അന്തിമ പട്ടികയിൽ ഇടം നേടി രാജമൗലി ചിത്രം ആർആര്‍ആറിലെ ‘നാട്ട് നാട്ട്’. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടംനേടിയത്. അതേ സമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ആർആർആറിനായില്ല. രാജമൗലിയുടെ കഴിഞ്ഞ വർഷത്തെ ഇതിഹാസ ചിത്രം ആണ് ആർ.ആർ.ആർ. രാംചരണും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം സ്വാതന്ത്ര്യ സമര സേനാനികളായ സീതാരാമ രാജുവിന്റെയും കൊമരം ഭീമിന്റെയും ജീവിതത്തെയും സൗഹൃദത്തെയും ചുറ്റിപ്പറ്റിയാണ്. കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്ത ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറി.
ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ആർആർആർ ചിത്രത്തിനു ലഭിച്ചത്. ചിത്രം ലോകമെമ്പാടും 1100 കോടിയിലധികം കളക്ഷൻ നേടി. നിലവിൽ RRR സിനിമ ലോകമെമ്പാടും അവാർഡുകൾ നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന അവാർഡുകളിലൊന്നായ ഗോൾഡൻ ഗ്ലോബ് അവാർഡിൽ, RRR-ന്റെ നാട്ടു നാട്ടു ഗാനം മികച്ച ഗാനത്തിനുള്ള അവാർഡും നേടി.ഇതിന് തൊട്ടുപിന്നാലെയാണ് ആർആർആർ ഓസ്കാർ നോമിനേഷൻ നേടിയത് . അമേരിക്കയിൽ ക്യാമ്പ് ചെയ്യുന്ന RRR സിനിമയുടെ അണിയറപ്രവർത്തകർ അവിടെ ചിത്രത്തിന് വേണ്ടിയുള്ള പ്രചരണങ്ങളും നടത്തുന്നുണ്ട്. ഓസ്കാറിനായി 15 വിഭാഗങ്ങളിലാണ് ആർആർആർ മത്സരിച്ചത്.
This year’s Original Song nominees are music to our ears. #Oscars #Oscars95 pic.twitter.com/peKQmFD9Uh
— The Academy (@TheAcademy) January 24, 2023