മറ്റുള്ളവരെ തന്റെ സ്പന്ദനത്തിലൂടെ സ്പന്ദിക്കുക എന്നതാണ് യേശുവിന്റെ പ്രവർത്തനരീതി

26

ഓഷോ

യേശു ഒരു ഉത്തേജക ഘടകം പോലെയാണ് . ആളുകൾ തന്നോട് സമ്പർക്കം പുലർത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു, ഹിന്ദുക്കൾ ഇതിനെ സത്സംഗം എന്ന് വിളിക്കുന്നു. ഗുരുവുമായി സമ്പർക്കം പുലർത്തുക, ഗുരുവിന്റെ സാന്നിധ്യത്തിൽ ആയിരിക്കുക – ആ സാന്നിധ്യം കൊണ്ട് എന്തെങ്കിലും സംഭവിക്കും . യേശു മറ്റുള്ളവർക്ക് വിധികൾ നൽകുന്നില്ല, അത് അദ്ദേഹത്തിന്റെ പാതയല്ല . ഉപാധികൾ , വിധികൾ സൃഷ്ടിക്കുക എന്നതാണ് പാതാഞ്ജലിയുടെ പാത ; അതാണ് ഗുർജ്ജിഫിന്റെയും രീതി – വിധികളും ഉപാധികളും സൃഷ്ടിക്കുന്നതിലൂടെ ആളുകൾ വളരാൻ തുടങ്ങുന്നു . യേശുവിന്റെ വഴി സത്സംഗമാണ്.

അദ്ദേഹം തന്റെ സ്പർശനത്താൽ ആളുകളെ പരിവർത്തനം ചെയ്യുന്നു. അദ്ദേഹം ആളുകളെ കീഴടക്കുന്നു, അദ്ദേഹം അവരെ ആവരണം ചെയ്യുന്നു . അദ്ദേഹത്തിന്റെ ഊർജ്ജം അവർക്ക് ചുറ്റും നൃത്തം ചെയ്യാൻ തുടങ്ങുന്നു. അദ്ദേഹത്തിന്റെ സത്ത സ്പന്ദിക്കാൻ തുടങ്ങുന്നു, അദ്ദേഹത്തിന്റെ സ്പന്ദനത്തിൽ – യേശുവിന്റെ ശക്തമായ സ്പന്ദനത്തിൽ – മറ്റേയാളും സ്പന്ദിക്കാൻ തുടങ്ങുന്നു. തുടക്കത്തിൽ, മടിച്ചും ,ഭയപ്പെട്ടും എവിടേക്കാണ് പോകുന്നതെന്ന് അറിയാതെ, പതുക്കെ പതുക്കെ അയാൾ വേഗത കൂട്ടുന്നു. ഇത് ഒരു നർത്തകനെപ്പോലെയാണ്. നിങ്ങൾ ശ്രദ്ദിച്ചിട്ടുണ്ടോ , ഒരു നർത്തകൻ സംഗീതത്തോടെ നൃത്തം ചെയ്യുമ്പോൾ , ആ നർത്തകനിലെ എന്തോ ഒന്ന് നിങ്ങളിലും സംഭവിക്കാൻ തുടങ്ങുന്നത് പോലെ ? നിങ്ങളുടെ പാദങ്ങൾ ചലിക്കാൻ തുടങ്ങുന്നു, നിങ്ങൾ കൈകൊണ്ട് കസേരയിൽ കൊട്ടാൻ തുടങ്ങും, നിങ്ങളുടെ തല ആടാൻ തുടങ്ങും. നിങ്ങൾ അത് കൊണ്ട് നിറയുന്നു . ചില സ്പന്ദനങ്ങൾ നിങ്ങളിലേക്ക് എത്തിയിരിക്കുന്നു . യേശുവിന്റെ പ്രവർത്തനരീതി മറ്റുള്ളവരെ തന്റെ സ്പന്ദനത്തിലൂടെ സ്പന്ദിക്കുക എന്നതാണ്., അദ്ദേഹത്തിന്റെ കാന്തികതയിലൂടെ ആളുകളെ ആകർഷിക്കുക എന്നതാണ്.