സ്ത്രീകൾ പ്രധാന ദൗർബല്യമായ രാജാവ് ഭൂപീന്ദർസിങ്ങിന്റെ ലീലാവിലാസങ്ങൾ

1195

എഴുതിയത്  : Oskar

രാജാവ് ഭൂപീന്ദർസിങ്ങിന്റെ ലീലാവിലാസങ്ങൾ
************************
മഹാ പ്രഭാവൻ, പട്യാലയിലെ ഏഴാമത്തെ മഹാരാജാവ് രാജാക്കന്മാരുടെ ചേംബറിൽ ചാൻസലറായ രാജാവിന്റെ പിതാവ് രണ്ടു മഹായുദ്ധങ്ങൾക്ക് ഇടയിലുള്ള കാലത്ത് ഇന്ത്യൻ രാജാക്കന്മാരുടെ യഥാർത്ഥ പ്രതീകം ആയിരുന്നു എന്നത് തീർച്ചതന്നെ അദ്ദേഹത്തിന്റെ ആറടി നാലിഞ്ച് ഉയരമുള്ള ശരീരവും 300 പൗണ്ട് തൂക്കവും കാമസക്തമായ ചുണ്ടുകളും ധാർഷ്ട്യം കലർന്ന മിഴികളും പശയിട്ടു സൂചിമുന പോലെ കൂർപ്പിച്ചു നിർത്തിയ കറുത്ത മീശയും ശ്രദ്ധയോടെ ചുരുട്ടിയ കറുത്ത താടിയും കാണുമ്പോൾ മുഗൾ ഭരണകാലത്തെ ഏതോ ദന്ത ശിൽപത്തിൽ നിന്നും ഇരുപതാം നൂറ്റാണ്ടിലേക് കടന്നുവന്നതാണ് അദ്ദേഹമെന്ന് തോന്നുമായിരുന്നു.

പ്രവർത്തന രഹിതമായ ഒരു ദിവസം 20 പൗണ്ട് ഭക്ഷണം അകത്താക്കാൻ കഴിയും വിധം അസാധാരണമായിരുന്നു അദ്ദേഹത്തിൻറെ വിശപ്പ് അഥവാ ചായ സമയത്തെ ഭക്ഷണമായി രണ്ട് കോഴികളെ അദ്ദേഹത്തിന് പ്രയാസമുണ്ടായിരുന്നില്ല അദ്ദേഹം പോളോ കളിയെ സ്നേഹിച്ചു.ലോകത്തിലെ പോളോ കളിസ്ഥലങ്ങളിൽ യാത്ര നടത്തുകയും ഒരു മുറി നിറക്കാൻ വെള്ളി ട്രോഫികൾ വാങ്ങി കൂട്ടുകയും ചെയ്തു. ഈ നേട്ടങ്ങൾ നിലനിർത്താൻ ലോകത്തിലെ മികച്ച പന്താട്ട കുതിരകളിൽ 500 എണ്ണത്തെ അദ്ദേഹം സംരക്ഷിച്ചിരുന്നു.

പിന്നീട് രാജാവിന്റെ ഇഷ്ടവിഷയം സ്ത്രീകൾ ആയിരുന്നു പ്രായപൂർത്തിയായപ്പോൾ നായാട്ടിലും പോളോ കളിയിലും കാണിച്ച താത്പര്യങ്ങളെ പോലും കവച്ചു വക്കുന്ന താല്പര്യം അദ്ദേഹം സ്ത്രീകളിൽ പ്രകടിപ്പിച്ചു. അദ്ദേഹം വളരെ ആസ്വാദനം വൈഭവ ത്തോടെ കണക്കിലെടുത്ത് പുതുമുഖങ്ങളെ അദ്ദേഹം തിരഞ്ഞെടുത്തു ആ സ്ഥാപനം പൂർണ വളർച്ച നേടിയപ്പോൾ അതിൽ 380 സ്ത്രീകളുണ്ടായിരുന്നു .
പഞ്ചാബിലെ അത്യുഷ്ണ സായാഹ്നങ്ങളിൽ ഈ സ്ത്രീകൾ അന്തപുരം വിട്ട് രാജാവിൻറെ നീന്തൽ കുളത്തിലേക്ക് നീങ്ങും ആ കുളത്തിൽ ചുറ്റുമായി ഇടവിട്ടിടവിട്ട് 20 പേരെ മാറുമറയ്ക്കാത്ത രാജാവ് വെള്ളത്തിൽ വലിയ ചൂടുള്ള അന്തരീക്ഷത്തിൽ ആസ്വാദ്യകരമായ ഒരു തണുപ്പ് നൽകും മഹാ രാജാവ് വെള്ളത്തിൽ പൊങ്ങിക്കിടക്കുകയും ഇടക്കിടക്ക് കരക്ക് കയറി വന്നു നഗ്‌ന മാറിടത്തെ ലാളിക്കുകയോ അല്പം വിസ്കി മോന്തുകയോ ചെയ്യും. അദ്ദേഹത്തിന്റെ സ്വകാര്യ ഗൃഹത്തിലെ ഭിത്തികളും മുകൾത്തട്ടും ഇന്ത്യൻ ക്ഷേത്രങ്ങളിലെ ലൈംഗിക ശിൽപ മാതൃകകളിൽ നിറച്ചിരുന്നു. ഏറ്റവും പരീക്ഷണ പ്രവണമായ മനസ്സും മെയ് വഴക്കമുള്ള ശരീരവും കൂടി തളർന്നുപോകും വണ്ണമുള്ള സംഭോഗ സാധ്യതകളുടെ വിലവിവരപ്പട്ടിക യായ ശില്പങ്ങൾക്ക് ഇന്ത്യൻ ക്ഷേത്രങ്ങൾ പ്രസിദ്ധമാണല്ലോ വിസ്തൃതമായ ഒരു പട്ടുനൂൽ കിടക്ക ആ മുറിയുടെ മൂലയിൽ തൂങ്ങിക്കിടന്നിരുന്നു.

മുകൾതട്ടിലെ ശില്‌പങ്ങൾ സൂചിപ്പിക്കുന്ന മാതിരി കൂടുതൽ സങ്കീർണ്ണങ്ങളായപയറ്റുമുറകൾ പ്രയോഗിക്കാൻ ശ്രമിക്കുമ്പോ ഒരർത്ഥത്തിൽ ഗുരുത്വാകർഷണ നിയമങ്ങളെ സ്തംഭിപ്പിക്കാൻ ആ ഊഞ്ഞാൽ കിടക്ക സഹായിച്ചു.

മതിവരാത്ത തന്റെ ശീലങ്ങളെ തൃപ്തിപ്പെടുത്താൻ ഭാവനാശാലിയായ മഹാരാജാവ് ഒരു പരിപാടി ഏർപ്പെടുത്തി മാറി മാറി വരുന്ന തന്റെ അഭിരുചിക്കനുസരിച്ച് വെപ്പാട്ടികളുടെ ആകർഷകത്വത്തിലും മാറ്റംവരുത്താനുള്ളതായിരുന്നു അത്. സുഗന്ധദ്രവ്യ വില്പനക്കാർ, രത്‌ന വ്യാപാരികൾ, കേശ അലങ്കാര വിദഗ്ധർ, വസ്ത്രനിർമാതാക്കൾ തുടങ്ങിയവർക്ക് അന്തപുരത്തിന്റെ വാതിൽ തുറന്നുകൊടുത്തു. ബ്രിട്ടീഷുകാരും, ഇൻഡ്യക്കാരും ഉൾപ്പെടുന്ന ഒരു സംഘം പ്ളാസ്റ്റിക് സർജൻമ്മാരെ അദ്ദേഹം നിയമിച്ചു. തന്റെ അഭിരുചിക്കനുസരിച്ചു അല്ലെങ്കിൽ ലണ്ടൻ ഫാഷൻ മാഗസിനുകൾ നിർദേശിക്കുന്ന മാതിരി തനിക്കിഷ്ടപ്പെട്ട സ്ത്രീകളുടെ മുഖആകൃതികൾ മാറ്റം വരുത്താൻ വേണ്ടിയും തന്റെ രാജകീയ ആസക്‌തി ഉദ്ദീപിപ്പിക്കുന്നതിനുള്ള സെന്റുകളും, സുഗന്ധ തൈലങ്ങളും വശ്യ ലേപനങ്ങളും നിർമ്മിക്കുന്നതിന് അന്തപുരത്തിന്റെ ഒരു ഭാഗം പരീക്ഷണശാലയായി അദ്ദേഹം രൂപപ്പെടുത്തി.

380 സ്ത്രീകളെ തൃപ്തിപ്പെടുത്താൻ ഏതൊരാൾക്ക്, അയാൾ സർ ഭൂപീന്തറെ പോലെ പ്രകൃതിദത്തമായ കഴിവുകൾ ധാരാളം ഉള്ളവൻ ആണെങ്കിൽ കൂടി എങ്ങനെ സാധിക്കും. വാജീകരണ ഔഷധങ്ങളെ അഭലബിച്ചെ പറ്റൂ അദ്ദേഹത്തിൻറ ഇന്ത്യൻ ഭിക്ഷഗ്വരൻമ്മാർ സ്വർണം വെള്ളി ,പച്ചമരുന്നുകൾ ചേർത്ത് രുചികരമായ അനേകം ഔഷധങ്ങൾ തയ്യാറാക്കി.അരിഞ്ഞ ക്യാരറ്റ്കളും കുരുവി പക്ഷിയുടെ തലച്ചോറും ചേർത്തു പാകപെടുത്തിയ കഷായം ആയിരുന്നു കുറെക്കാലം അവരുടെ ഏറ്റവും ഫലപ്രദമായ മരുന്ന്.

കടപ്പാട്:- freedom at midnight
By
Oskar