മനുഷ്യനും ദൈവവും

563

Oskar S എഴുതുന്നു 

മനുഷ്യനും ദൈവവും

ചുമ്മാ രസത്തിനു ഇട്ട ഒരു തലക്കെട്ട് മാത്രം ആണ് ആദ്യത്തേത് യാഥാർഥ്യവും രണ്ടാമത് പറഞ്ഞതു കഥയും ആയി അവശേഷിക്കുന്നു.

Oskar S
Oskar S

നമ്മൾ മനുഷ്യൻ അതായത് ഇന്ന് കാണുന്ന ഈ രൂപത്തിലുള്ള മനുഷ്യൻ ഭൂമിയിൽ വന്നിട്ട് ഏകദേശം 2 ലക്ഷം വർഷം ആയി എന്നാൽ ഏകദേശം 12000-മുതൽ 10000 വർഷം മാത്രമേ ആയുള്ളൂ നമ്മുടെ സംസ്കാരങ്ങൾ രൂപ പെട്ടിട്ട് സെമിറ്റിക് മതങ്ങൾ ഒക്കെ വന്നിട്ടു മാക്സിമം 3000 അല്ലെങ്കിൽ 3500 വർഷം ആയി കാണും. ഇനി നമുക്ക് ദൈവവും മനുഷ്യനും തമ്മിലുള്ള പോരാട്ടം നോക്കാം.
1) ദൈവം യാതൊരു കാരണം കൂടാതെ തന്നെ ക്ഷാമങ്ങൾ ഉണ്ടാക്കി കോടിക്കണക്കിനു മനുഷ്യരെ കൊന്നു അതിന്റെ കണക്കുകൾ ഗൂഗിൾ മുത്തച്ഛനോട് ചോദിച്ചാൽ കൃത്യമായി പറഞ്ഞു തരും എന്നാലും ചില കാര്യങ്ങൾ ഇവിടെ പറയാം 1694 ഇന്നത്തെ ഏറ്റവും വലിയ വികസിത രാജ്യങ്ങളിൽ ഒന്നായ ഫ്രാൻസിൽ കുതിരയുടെ ഉരിച്ചു കളയുന്ന തൊലിയിലെ മാംസം ചിരണ്ടി കഴിക്കാനായി അടിപിടി കൂടിയ ജനത, ചവറ്റു കുട്ടയിൽ നിന്നും പെറുക്കി കഴിക്കാൻ ഉള്ള ഒരു വിഭാഗം ജനത അക്കാലത്ത് ഉണ്ടായിരുന്നു ഈ ക്ഷാമത്തെ തുടർന്ന് 28 ലക്ഷം ഫ്രഞ്ച് കാർ ആണ് മരിച്ചത് ഫാൻസിൽ മാത്രമല്ല എസ്റ്റോണിയയിൽ ജനസംഖ്യയുടെ

അഞ്ചിൽ ഒന്നും സ്കോട്ലണ്ടിൽ 1695-1698 സമയത്ത് അവരുടെ മൊത്തം ജനസഖ്യയുടെ 20%ആളുകൾ പട്ടിണി കിടന്നു മരിച്ചു അപ്പോൾ ഗ്രന്തങ്ങൾ പറയുന്ന ദൈവങ്ങൾ നിസ്സഹായർ മാത്രമായിരുന്നു ഇന്ന് 2018 ഇൽ എത്തി നിൽക്കുമ്പോൾ 2.14 കോടി ജനങ്ങൾ ഒബിസിറ്റി കാരണം (അമിത ഭക്ഷണം) കാരണം മരിക്കുന്നു എന്നാൽ 2030 ആകുന്നതോടെ ലോക ജനസംഖ്യയുടെ പകുതിയിൽ അധികം ആൾകാർക്കും അമിത ഭാരം എന്ന രോഗം ഉണ്ടാകും എന്ന് ആധുനിക ശാസ്ത്രം പറയുന്നു ഇവിടെ ശ്രദിക്കേണ്ട വസ്തുത എന്തെന്നാൽ ഭൂമിയുടെ അളവ് അന്നത്തെ അപേഷിച്ചു കുറഞ്ഞു ജനസംഖ്യ അന്നത്തെ ക്കാൾ 7 ഇരിട്ടിയിൽ അധികം ആയി ഇവിടെ മനുഷ്യനെ രക്ഷിച്ചത് ആകാശ മാമൻ അല്ല ആധുനിക ശാസ്ത്രം തന്നെ ആണ്. ഇപ്പോൾ വിശ്വാസിയുടെ മനസിൽ ചോദ്യം വരും പട്ടിണി ഇല്ലേ എന്ന് ഉണ്ട് ഏകദേശം ഒരു മില്യൺ ആൾക്കാർ പട്ടിണിയിൽ ആണ് 750 കോടിയിൽ ആണ് അത് എന്ന് നോക്കണം.
മഹാമാരികൾ
**************
ദൈവം വീണ്ടും മനുഷ്യനെ പരാജയപ്പെടുത്താൻ യെർസിനിയ പെസ്റ്റിസ് എന്ന പ്ലേഗിന് കാരണമായ ബാക്ടരിയയെ ഉണ്ടാക്കി മനുഷ്യനെ ഇല്ലായ്മ ചെയ്യാൻ ശരമിച്ചു കൃത്യമായി പറഞ്ഞാൽ 1330 ചെള്ളിന്റെ ദേഹത്തു ജീവിച്ചിരുന്ന ഈ ബാക്ടീരിയ മനുഷ്യനിലേക്കു വ്യാപിച്ചു 20 വർഷം കൊണ്ട് മധ്യ ഏഷ്യ മുതൽ അങ്ങു അറ്റ്ലാന്റിക് വരെ വ്യാപിച്ചു 75 മില്യൺ മുതൽ 200 മില്യൺ വരെ ജനങ്ങളെ കൊന്നു സർവ്വ ശക്തന്റെ ഒരു ഹോബി നമുക്കു ഭീകരമായ ചില രാജ്യങ്ങളിലെ അവസ്ഥകൾ നോക്കാം ഇംഗ്ലണ്ട് എന്ന രാജ്യത്ത്‌ 10 ആൾക്കാരിൽ 4 പേര് എന്ന കണക്കിൽ മരിച്ചു ഇംഗ്ലീഷ് ജനസംഖ്യ 3.7 മില്യൺ എന്നതിൽ നിന്നും 2.2 മില്യൺ ആയി മാറി ഇറ്റലിയിലെ ഫ്ലോറൻസ് എന്ന നഗരത്തിൽ ജനസംഖ്യ ഒരു ലക്ഷത്തിൽ നിന്നും നേർ പകുതിയായി പൊതുവെ മനുഷ്യർ വെറുതെ മനുഷ്യ കുരുതി മുതൽ ഭീകരമായ പ്രാർത്ഥനകൾ വരെ നടത്തി പക്ഷെ യാതൊരു ഫലവും കണ്ടില്ല അവിടെയും ശാസ്ത്രം ദൈവത്തിന്റെ ഈ ശിക്ഷാ രീതിയെ പരാജയപ്പെടുത്തി അങ്ങനെ വീണ്ടും സർവ്വ ശകതൻ ശശിയായി.
ഇനി അടുത്ത ദൈവത്തിന്റെ മനുഷ്യനുമായുള്ള യുദ്ധം നോക്കാം.1520 കൾ കുടിയേറ്റ കാലഘട്ടം ക്യൂബൻ ദ്വീപിൽ നിന്നും മെക്സിക്കോയിലേക്ക് പോയ 900 പടയാളികൾ അവർ അവിടെ എത്തിയപ്പോൾ ഫ്രാൻസിയോ എഡിയ എന്ന അടിമയുടെ ദേഹം പൊങ്ങി തടിച്ചു കൂടാതെ കറുത്ത ശർദി ഉണ്ടായി അയാളെ ചികിൽസിക്കാൻ വീട്ടിൽ കൊണ്ടു പോയ റെഡ് ഇന്ത്യൻ ഫാമിലയിൽ അതേ ലക്ഷനങ്ങൾ കണ്ടു തുടങ്ങി ദിവസങ്ങൾ ക്കുള്ളിൽ അതു വ്യാപിച്ചു ജനസംഖ്യയുടെ ഏകദേശം പകുതിയിൽ അധികം പേർ മരണപ്പെട്ടു അതിനു പരിഹാരം എന്നോണം കൂടാ പ്രാർത്ഥനയും മനുഷ്യ ബലികളും വരെ നടത്തുകയുണ്ടായി ഫലം നോ രക്ഷ അവർ കണ്ടെത്തിയ ബിറ്റുമിൻ ദേഹത്തു തേക്കുക കറുത്ത വണ്ടിനെ കൊന്നു അവയെ അരച്ചു പുരട്ടുക എല്ലാം വെറുതെ ആയി 1979 ഇൽ ലോക ആരോഗ്യ സംഘടന humanity had one എന്ന പ്രഖ്യാപനം ഉണ്ടായി 1967 ൽ 15 ദശ ലക്ഷം മനുഷ്യ ജീവൻ നഷ്ടപ്പെട്ട വസൂരികെതിരെ ഉള്ള വാക്സിനേഷൻ പൂർണമായും അവസാനിപ്പിച്ചു അങ്ങനെ ദൈവത്തിന്റെ ആ വഴിയും ആധുനിക ശാസ്ത്രം അടച്ചു വസൂരി ഒരു മനുഷ്യനിൽ എങ്ങനെ മാറ്റം അല്ലെങ്കിൽ വിരൂപത സൃഷ്ടിക്കുന്നു എന്നു ചങ്ങൻപുഴയുടെ മനസ്സ്വിനി എന്ന കവിത വായിച്ചാൽ പിടികിട്ടും.
ദൈവം വീണ്ടും അപ്ഡേറ്റഡ് ആയി 2002-03 സർസ്, 2005 പക്ഷി പനി,2008 പന്നി പനി, 2014 എബോള തുടങ്ങിയ പുതിയ പദ്ധതികൾ ആയി വന്നു അതിനെയും ശാസ്ത്രം ഉപയോഗിച്ച് മനുഷ്യൻ പരാജ്യപെടുത്തി .ലോക ജനസംഖ്യയുടെ മൂന്നിൽ ഒരു ഭാഗം അവസാനിക്കും എന്നു പേടിച്ച എബോള 30000 പേർക്ക് പിടി പെട്ടു 10000 പേര് മാത്രം ആണ് മരിച്ചത് .ഒരു സമയത്ത് യുദ്ധം കാരണം 15%ജനസംഖ്യ വർഷം തോറും നഷ്ടപ്പെട്ട മനുഷ്യർ ഇപ്പോൾ അവയുടെ എണ്ണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തെ ക്കാൾ താഴെ ആയി .
ഇനി എങ്ങോട്ട്?
ഈ സമൂഹത്തിന്റെ ഏറ്റവും വലിയ വാല്യു എന്താണ് എന്ന ചോദ്യം അതിന് ഉത്തരമായി മനുഷ്യ ജീവന്റെ വില എന്നു തന്നെ മനസിലാക്കി മരണത്തെ ഇപ്പോൾ ഒരു രോഗം ആയി തന്നെ പ്രഖ്യാപിച്ചു അതു ഇല്ലാതാക്കാൻ ഉള്ള പഠനത്തിൽ എത്തി നിൽക്കുന്നു ഗൂഗിളിന്റെ കാലിക്കോ എന്ന യൂണിറ്റ് അവരുടെ 2 മില്യൺ ഡോളർ ആസ്തിയുടെ 36%മരണത്തെ ഒഴിവാക്കാൻ ഉള്ള പരീക്ഷ ണങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു.അതിന്റെ ഒപ്പം സ്ഥിരമായി എങ്ങനെ സന്തോഷം നിലനിർത്താം എന്നുള്ള പരീക്ഷങ്ങൾ കൂടി നടത്തി കൊണ്ടിരിക്കുന്നു ഇപ്പോൾ അമേരിക്കയിൽ ഉളള അൽകോർ എന്ന കമ്പനി അവരുടെ പരസ്യം കൊടുത്തിരിക്കുന്നത് നിങ്ങളുടെ ശരീരം ഞങ്ങളെ ഏൽപ്പിക്കുക ശാസ്ത്രം എപ്പോൾ മരിച്ചവരെ ജീവിപ്പിക്കുമോ അപ്പോൾ നികൾക്കും ജീവൻ തരാം വൈകാതെ സാധ്യമാകും എന്നാണ് ഇപ്പോളത്തെ നിഗമനം .come back to business ജീവൻ അവസാനിപ്പിക്കാതെ അതായത്‌ മരണം സംഭവിക്കാതെ ഇരിക്കാൻ ഉള്ള മാർഗ്ഗൾ ഇപ്പോൾ റീസേർച്ച് ചെയ്യുന്നത്
1)മനുഷ്യനെ അപ്ഗ്രേഡ് ചെയ്യുക
2)ബയോളജിക്കൽ എന്ജിനീറിങ്
3)സെയ്‌ബോർഗ് എന്ജിനീറിങ് (മനുഷ്യ ശാരീരവും റോബോട്ടിക് ഭാഗങ്ങളും ചേർന്ന മനുഷ്യൻ )

NB:ചിത്രം 1 പ്രസെന്റഷൻ അവതരിപ്പിച്ച ns santhosh
ചിത്രം 2 ഹോണ്ടയുടെ മനുഷ്യൻ ചിന്തിക്കുന്നതിനു അനുസരിച്ചു പ്രവർത്തിക്കുന്ന അസിമോ റോബോട്ട്