Oskar S എഴുതുന്നു 

അമേരിക്ക കണ്ടുപിടിച്ചത് കൊളംബസ് അല്ല
**************************
അമേരിക്ക കണ്ടുപിടിച്ചത് (1492ൽ) ക്രിസ്റ്റഫെർ കൊളംബസ് ആണെന്നാണ് പരക്കെ ഉള്ള വിശ്വാസം. എന്നാൽ അതിനുമുമ്പ് തന്നെ നോഴ്സ് ഗോത്രക്കാർ അമേരിക്കയിൽ എത്തിയതായി കരുതപ്പെടുന്നു

Oskar S

.മറ്റൊരു വിശ്വാസം നിലവിലുള്ളത് ഇവർക്ക് വളരെ മുൻപേ ഫിനിഷ്യർ, ചൈനക്കാർ, പോർത്തുഗീസുകർ, എന്നിവർ അമേരിക്കയിൽ എത്തിയിരുന്നു. എന്നതാണ് ഈ സംസ്കാരങ്ങളുടെ എല്ലാം അവശിഷ്ട്ടങ്ങൾ അമേരിക്കയിൽ നിന്നും കണ്ടെടിത്തിട്ടുണ്ട്. അതിനാൽ അമേരിക്ക കണ്ടുപിടിച്ചത് കോളംബസ് തന്നെയാണോ എന്ന കാര്യം വിവാദമായിത്തീർന്നിരിക്കുന്നു. ഈ വിഷയത്തിൽ ഗവേഷണം തുടരുകയാണ്
പുരാതന കാലത്തു ഏറ്റവും വലിയ കപ്പൽയാത്രക്കാരായിരുന്നു ഫിനിഷ്യമ്മാർ അമേരിക്ക കണ്ടുപിടിക്കാൻ ആദ്യമായി ഇറങ്ങിപുറപ്പെട്ടത് തങ്ങളാണ് എന്ന്‌ ഫിനിഷ്യൻമ്മാർ അവകാശപട്ടു. ചെങ്കടൽ വഴി അവർ Image result for christopher columbusയാത്രതിരിച്ചതിനെകുറിച്ച് വിവരണങ്ങളുണ്ട്. ഫിനിഷ്യൻമ്മാർ അറ്റ്ലാന്റിക്കിലേക്കും യാത്ര ചെയ്തിട്ടുണ്ട്.
അമേരിക്ക ആദ്യമായി കണ്ടുപിടിച്ചത് ഫിനിഷ്യൻമ്മാർ ആണ് എന്ന് പലരും വിശ്വസിക്കുന്നുണ്ട്. ഇത് സമർത്ഥിക്കുന്ന പല സിദ്ധാന്തങ്ങളും അവർ അവിഷ്കരിച്ചിട്ടുണ്ട് അവയിൽ ഒന്നാണ് തുർക്കി അഡ്മിറലും ഭൂപട വിദഗ്ധനുമായ പിറി റെയിസ് തയ്യാറാക്കിയ ലോകഭൂപടം.ഈ ഭൂപടം നൂറുശതമാനം ശരിയാണ് എന്നാണ് ചരിത്രകാരൻമാരുടെ വാദം. അലക്സാണ്ടറിയയിലെ മഹത്തായ ഗ്രന്ഥശാലയിൽ സൂക്ഷിച്ചി രുന്ന ഈ ഭൂപടം ബി.സി.47ൽ തീ പിടിച്ചു നശിച്ചു പോയി. അമേരിക്ക യഥാർത്തിൽ കണ്ടുപിടിച്ചത് ഫിനിഷ്യർ ആണ് എന്ന് ബി.സി.ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത ചരിത്രകാരനായ ഡിയോഡറസ് സിക്കുലസ് രേഖപ്പെടുത്തിയിട്ടുണ്ട്.
No photo description available.ഫിനിഷ്യരെ കൂടാതെ ചൈനക്കാരെയും അമേരിക്ക കണ്ടുപിടുത്തക്കാരയായി കണക്കാക്കി പോരുന്നുണ്ട്.എ.ഡി.459ൽ ചൈനീസ് സഞ്ചാരിയായ ഹൂയ്ഷെനും നാലു ബുദ്ധ മത സന്യാസിമാരും വടക്കൻ പസഫിക് സമുദ്രം വഴി നോർത്ത് അമേരിക്കയിൽ എത്തി പിന്നീട് അവർ മെക്സിക്കോ തീരത്ത് കപ്പലിറങ്ങിയിട്ടുണ്ടാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്.
അമേരിക്ക കണ്ടുപിടിച്ചുവെന്ന് അവകാശവാദമുന്നയിക്കുന്ന മറ്റൊരാൾ ഫ്രഞ്ച് പര്യവേഷകനായ ജാക്സ് ഡി മാസ്യു ആണ് എ.ഡി.967 ൽ ‘വെക്കിങ്’ കപ്പലുകൾ ഐസ്‌ലാൻഡി ൽ പോകുന്ന വഴി മെക്സിക്കോയിൽ എത്തി എന്ന് അദ്ദേഹം പറയുന്നു. വെക്കിങ്ങ് കാർ പിന്നീട് മെക്സിക്കോയിൽ സ്ഥിര താമസമാക്കി സംസ്കാരം കെട്ടിപ്പെടുത്തു എന്നാണ് കഥ .ഇത് അധികം ചരിത്രകാരൻമ്മാരും വിശ്വസിച്ചിട്ടില്ല.
മേൽപറഞ്ഞ സിദ്ധാന്തങ്ങൾക് പുറമെ ഇനി മറ്റൊന്നുകൂടിയുണ്ട്. തങ്ങളാണ് അമേരിക്ക കണ്ടു പിടിച്ചത് എന്ന് പോർത്തുഗീസ്കാരും അവകാശപ്പെടുന്നു അമേരിക്കയെ കുറിച്ചു അവർക്ക് അറിവുണ്ടായിരുന്നുവെന്ന് പോർത്തുഗീസ് ചരിത്രകാരൻ ഡോ.അന്റോണിയോ വാദിക്കുന്നു. കൊളംബസന് അമേരിക്കയെ കുറിച്ചു സൂചന ലഭിച്ചത് പോർത്തുഗീസ്കാരിൽ നിന്നാണ് അതനുസരിച്ചു യാത്രതിരിച്ചതെന്നും അദ്ദേഹം പ്രസ്താവിച്ചു.
നോർവെക്കാരനായ ലിഫ് എറിക്സൻ ,ഇംഗ്ലീഷ് കാരനായ ജോൻ കാബട്ട് എന്നിവരുടെ പേരുകളുമായി ബന്ധപ്പെടുത്തി പറയുന്നവരുണ്ട് . അമരിഗോ വെസ്‌പൂച്ചി എന്ന ഇറ്റാലിയൻ കാരന്റെയോ റിച്ചാർഡ് അമേരിക്ക എന്ന ഇംഗ്ലീഷ്കാരന്റെയോ പേരിൽ നിന്നാണ് അമേരിക്ക എന്ന പേര് ഉണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു.
ഞാനാണ് അമേരിക്ക കണ്ടുപിടിച്ചതെന്ന് അമരിഗോ വെസ്‌പൂച്ചി വ്യാജമായി അവകാശപ്പെടുകയാണ് ഉണ്ടായതത്രെ ഏതായാലും ജർമൻ ഭൂപട വിദഗ്ദ്ധനായ മാർട്ടിൻ വാർഡ് സീ മുള്ളറെ ‘അമരിഗോ’ എന്ന പേരു ആകർഷിച്ചു.1507ൽ അദ്ദേഹമാണ് ഭൂപടത്തിൽ അമേരിക്ക എന്ന പേരു നൽകിയത്.
തങ്ങളാണ് അമേരിക്ക കണ്ടു പിടിച്ചതെന്ന് പലരും അവകാശപ്പെടുന്നു എങ്കിലും അത് എത്രത്തോളം വിശ്വസ്തനീയമെന്നാണ് ചോദ്യം .കോളംബസിനു മുൻപ് അമേരിക്ക എന്ന പുതിയ ലോകത്തേക്കുള്ള യാത്ര ഭൂമിശാസ്ത്രപരാമയി നോക്കുമ്പോൾ ദുഷ്‌കരമാണ് എന്നാണ് ചരിത്രകാരൻമ്മാർ പറയുന്നത് .അതിനാൽ അവരുടെ ആശയ കുഴപ്പം ഇപ്പോഴും തുടരുന്നു
By
Oskar S

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.