നഷ്ട സൗഭഗത്തിന്റെ തേങ്ങലുകളുയരുന്ന പാമീര

304

Oskar S എഴുതുന്നു 

സിറിയ എന്ന രാജ്യത്തെ കുറിച്ചു കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിയത്തുന്നത് ഐസിസ് പിന്നെ കൂട്ടകൊലകൾ എന്നൊക്കെ ഉള്ള വാർത്തകൾ ആണ് എന്നാൽ മനുഷ്യ ചരിത്രത്തിൽ ഒരു പാട് സംഭവ വികസങ്ങൾ ഉണ്ടായ ഒരു രാജ്യം തന്നെ ആണ് ഇന്നത്തെ സിറിയ എന്തയാലും ഇന്ന് നമുക്ക് സിറിയയിലെ

Oskar S

പാമീര എന്ന നഗർത്തിന്റെ ചരിത്രം ഒന്ന് പരിശോധിക്കാം രണ്ടു പോസ്റ്റ് ആയി എഴുതാം എന്ന് വിചാരിക്കുന്നു.
പാമീര
*********
വിജനമായ ആ മണൽ സാഗരത്തിൽ സസ്യജാലങ്ങളില്ല. ആ നഗരം പണ്ട് അറിയപ്പെട്ടിരുന്നത് തോഡ്മോർ(todmor) അതായത് ജിന്നിനാൽ ദൈവം കല്പിതമായി സൃഷ്ടിക്കപ്പെട്ട സുരലോകം തോഡ്മോറിന്റെ അധീശാധികാരം ജിന്നിൽ നിന്നും മനുഷ്യനിലേക്ക്‌ മാറിവന്നതോടെ പാമീര(palmyra)എന്നറിയപ്പെട്ടു. ‘ഈന്തപ്പനകൾക്കിടയിലെ യാദൃച്ഛികത’ എന്ന അർത്ഥത്തിലാണ് ആ നാമം വന്നിട്ടുണ്ടാകുക .അല്ലെങ്കിൽ സമ്പൽ സമൃദിയുടെ ലോകം എന്ന അർത്ഥത്തിൽ .വേറെ ഒരു കാഴ്ചപാടിൽ നോക്കിയാൽ ലിപി ലോകത്തിന്റെ പ്രാരംഭകരായ യൂഫ്രട്ടീസ് നദിതട വാസികളുടെ പിൻമുറക്കാർ സ്വാരശാസ്ത്രത്തിന് സംഭവനയായിട്ടായിരിക്കണം.തോഡ്മാർ എന്ന നാമം വന്നിരിക്കാൻ സാധ്യത
അൻപതിനായിരം വർഷങ്ങൾക്ക് മുമ്പ് പ്രാചീന ഗുഹാ മനുഷ്യൻ പാമീരയിൽ അധിവസിച്ചിരുന്ന എന്നാണ് നരവംശശാസ്ത്രജ്ഞന്മാരുടെ നിഗമനം. പ്രശസ്ത കവിതായ അൽ ദലിയ എന്ന കൃതി സ്വർഗ്ഗത്തിൽനിന്നും ധർമ്മ ലംഘനം നടത്തി ഭൂമിയിലേക്ക് സോളമൻ അയച്ച ജിന്നിനോടും തോഡ്മാർ നിർമിക്കാൻ ആവശ്യപ്പെട്ടു എന്നാണ് കവി വചനം. മനുഷ്യൻ വിശ്വസിക്കാൻ കഴിയാത്തത്ര ചെത്തിയെടുത്ത് രൂപ മാതൃകയിലുള്ള കല്ലുകളും ചിത്രപ്പണികളും തോന്നുന്നത് കൊണ്ടാണ് സമീരയുടെ സൃഷ്ടി പുരാതന അതിമാനുഷികതയുടെ സർവ്വാധിശയത്വമാണ് ഭൂമിയിൽ കാണുന്ന അവശിഷ്ടങ്ങൾ പോലും എന്ന് തോന്നിപ്പോകും. അത്രയ്ക്ക് മനോഹരമാണ് ഇവയുടെ സൃഷ്ടി
ബലിപീഠം ഉള്ള ക്ഷേത്രങ്ങൾ
**************************
ബിസി രണ്ടാം ശാസ്ത്രത്തിലെ അസിറിയൻ ശിലാഫലകത്തിൽ പാമീരയെ പറ്റി രേഖപ്പെടുത്തിയിട്ടുളളതായി ചില ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അർമേനിയൻ ന്മാരും അസിറിയൻ മ്മാരും തമ്മിൽ ഏറ്റുമുട്ടിയതായി അക്കാഡിയൻ ഗ്രന്തത്തിലും രേഖപ്പെടുത്തിയിട്ടുത്രേ. ബൈബിളിലെ പഴയനിയമത്തിലെ സോളമന്റെ സാമ്രാജ്യം പാമീര വരെ നീണ്ടുകിടക്കുന്നു എന്നും ഇതിൽ പറഞ്ഞിട്ടുണ്ട്. ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത് ചിത്രം അത്രയും പ്രാചീന നഗരമാണ് പാമീര എന്നാണ്. ഹവ്വയുടെ രണ്ടാമത്തെ പുത്രനായ ഹാബേൽ ദൈവ പ്രസാദത്തിൽ അസൂയാലുവായ മൂത്ത പുത്രൻ കയിനാൽ കൊലചെയ്യപ്പെടുന്നത്. ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ ആദ്യത്തെ ദുരന്തകഥയാണ് .മൃഗബലി ഫ്രാത്ത് തീരത്ത് (യൂഫ്രട്ടിസ്) സാധാരണമായ ഒരു ആരാധനക്രമം ആയിരുന്നു മാത്രമല്ല രാജസഭാ അങ്കണത്തിൽ പോലും ബലിപീഠങ്ങൾ ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ പാമീരയിൽ നിന്നും ലഭിച്ചിട്ടുണ്ട്. സമചതുരത്തിലുള്ള അങ്കണതോടൊപ്പമുള്ള പൂമുഖവും ക്ഷേത്രത്തിനു മുൻവശത്തായി ബലിദാനത്തിനുള്ള അൽത്താരയുമുണ്ട്. അവിടെയുള്ള ആദിമ ക്ഷേത്രത്തിന് അടുത്തായി( pagan temple) തകർന്നുകിടക്കുന്ന നിരന്നു നിൽക്കുന്ന തൂണുകൾ ഉണ്ട്. വൃക്ഷം നിരകൾ പോലെ തൂണുകൾ കൊണ്ടുള്ള വലിയ മന്ദിരം(great collanade) ആണത് ബാൽ ക്ഷേത്രവും ചിത്രങ്ങളുടെ സമ്മോഹനയുറ്റതാ യിരുന്നുവെന്ന് അവിടുത്തെ കാഴ്ചകൾ ബോധ്യമാക്കും. ഒരു പ്രാചീന തീയേറ്ററിന്റെ അവശിഷ്ടങ്ങളും അവിടെ കാണാൻ പറ്റും. യഹോവയുടെ ക്ഷേത്രങ്ങളാണ് പാമീരയിൽ അധികവും പ്രകൃതിക്ഷോപം കാരണം മിക്ക സൗദങ്ങളെയും ഇല്ലാതാക്കി എന്ന് വേണം പറയാൻ.
പ്രാചീനകാലത്ത് ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി പാമീരക്കു വ്യവസായ ബന്ധങ്ങൾ ഉണ്ടായിരുന്നു. വിശ്വ നാഗരികതയുടെ വിജ്ഞാനമേഖലകളും രാഷ്ട്രീയവും പാമീരയുടെ ജീവിതത്തിൽ പ്രതിഫലിപ്പിക്കപെട്ടിരുന്നു. തച്ചുശാസ്ത്രത്തിന് പാമീര വിസ്മയകരമായ സംഭാവനകളർപ്പിച്ചിരുന്നു.
വനിതാ ഭരണാധികാരികൾ പോലും നഗരത്തിൽ ഉണ്ടായിരുന്നത്രേ.എ. ഡി. 226- റോമൻപട്ടാളത്തെ പരാജയപ്പെടുത്തിയ ഈജിപ്തും ഏഷ്യ മൈ നറും കീഴടക്കിയ സിനോബിയ രാജ്ഞി എന്ന വ്യക്തി പ്രഭാവം ചരിത്രരേഖയാണ്.പാമീരയുടെ നാഗരികത തകർന്നു കിടക്കുന്നതിന്റെ ഏകദേശം മധ്യഭാഗത്ത് ‘സിനോബിയ’ എന്ന പേരിൽ ഒരു ഹോട്ടൽ ഉണ്ട്. ഈ സിനോബിയയെ റോമാക്കാർ അന്തിമമായി പരാജയപ്പെടുത്തുകയും സ്വർണചങ്ങലയിട്ടു റോമിലേക്കു കൊണ്ടു പോകുകയും ചെയ്തുവത്രെ.
By
Oskar S