OTG കേബിൾ കൊണ്ട് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിനുള്ള 10 ഉപയോഗങ്ങൾ

അറിവ് തേടുന്ന പാവം പ്രവാസി

പൊതുവേ നമ്മൾ നമ്മുടെ പെൻഡ്രൈവ് പോലുള്ള ഉപകരണങ്ങൾ ബന്ധിപ്പിക്കാനാണ് OTG ഉപയോഗിക്കാറുള്ളത്. എന്നാൽ അത് മാത്രമല്ല. നിങ്ങൾക്കറിയാത്ത ഒട്ടനവധി കാര്യങ്ങൾ ഈ OTG കേബിൾ കൊണ്ട് ചെയ്യാൻ സാധിക്കും.

1 )ഒരു ആൻഡ്രോയിഡ് മറ്റൊന്നുമായി ചാർജ് ചെയ്യാൻ-രണ്ട് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്കും അങ്ങോട്ടും ഇങ്ങോട്ടുമായി പരസ്പരം ചാർജ്ജ് ചെയ്യൽ സാധ്യമാക്കുന്ന മാർഗ്ഗമാണിത്. ഇതിനായി ഓടിജി കേബിൾ ഉപയോഗിക്കാം.

2) പോർട്ടബിൾ ഹാർഡ് ഡ്രൈവ് കണക്ട് ചെയ്യുന്നതിന്-OTG കേബിളിന്റെ സഹായത്തോടെ നിങ്ങൾക്ക് പോർട്ടബിൾ ഹാർഡ് ഡിസ്ക് അല്ലെങ്കിൽ ബാഹ്യ സ്റ്റോറേജ് ഫോണുമായി കണക്റ്റ് ചെയ്യാം. കേബിൾ ഉപയോഗിച്ച് ഫോണിൽ നിന്നും ബാഹ്യ സ്റ്റോറേജിലേക്ക് ഫയലുകൾ കൈമാറ്റം ചെയ്യാവുന്നതുമാണ്.

3 )ഗെയിം കൺട്രോളറെ കണക്ട് ചെയ്യുന്നതിന്-OTG കേബിൾ വഴി നിങ്ങളുടെ ആൻഡ്രോയിഡ് ഉപകരണം ഒരു ഗെയിം കണ്ട്രോളറുമായി ബന്ധിപ്പിക്കാൻ സാധ്യമാകും. ഇന്ന് ഇറങ്ങുന്ന പല ആൻഡ്രോയിഡ് ഗെയിമുകളും ഇത്തരത്തിലുള്ള ഗെയിംപാഡിനെ പിന്തുണയ്ക്കുന്നുമുണ്ട്.

4 )USB ലൈറ്റ് പ്രവർത്തിപ്പിക്കുന്നതിന്-
OTG കേബിൾ ഉപയോഗിച്ച് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിലേക്ക് ഒരു യുഎസ്ബി അധിഷ്ഠിത എൽഇഡി ലൈറ്റ് കണക്റ്റുചെയ്യാനാകും. ഇനി ഫോണിന് ഫ്രണ്ട് ഫ്ലാഷ് ഫീച്ചർ ഇല്ലെങ്കിലും രാത്രിയിൽ ചിത്രങ്ങൾ എടുക്കുന്നതിന് ഈ എൽഇഡി വെളിച്ചം ഉപയോഗിക്കാം.

5 )LAN കേബിളിനെ ബന്ധിപ്പിക്കുന്നതിന്-
നിങ്ങളുടെ മൊബൈലിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നേരിട്ട് ആസ്വദിക്കാവുന്ന ഒരു സൗകര്യമാണ് ഇത്. ഇതിനായി ഒരുവശം LAN കേബിൾ പിൻ പിന്തുണയ്ക്കുന്ന OTG കേബിൾ വാങ്ങണം. ശേഷം കണക്റ്റ് ചെയ്ത് ഉപയോഗിച്ചു തുടങ്ങാം.

6) രണ്ടു ഫോണുകൾ തമ്മിൽ കോണ്ടാക്ട്സ്, മെസ്സേജുകൾ എന്നിവ കൈമാറുന്നതിന്-
സാംസങ് ഫോൺ ആണെങ്കിൽ അതിലെ SmartSwitch അപ്ലിക്കേഷൻ സഹായത്തോടെ ഒരു ഫോണിൽ നിന്നും മറ്റൊന്നിലേക്ക് കോൾ ഹിസ്റ്ററി, എസ്എംഎസ്, കോൺടാക്റ്റുകൾ എന്നിവയെല്ലാം തന്നെ OTG കേബിൾ സഹായത്തോടെ മാറ്റാൻ സാധിക്കും.

7 )കീബോർഡും മൌസും ബന്ധിപ്പിക്കുന്നതിന്-
OTG കേബിൾ ഉപയോഗിച്ച് ചെയ്യാവുന്ന മറ്റൊരു പ്രധാന സൗകര്യം. നിങ്ങളുടെ ആൻഡ്രോയ്ഡ് ഉപകരണത്തിലേക്ക് യുഎസ്ബി മൗസും കീബോർഡും എല്ലാം തന്നെ കണക്റ്റുചെയ്യാനാകും എന്നത് തന്നെ. കൂടുതൽ ബ്രൗസിംഗ് എല്ലാം തന്നെ നടത്തുന്നവർക്കോ അധികമായി ടൈപ്പ് ചെയ്യേണ്ടവർക്കോ എല്ലാം തന്നെ ഇത് ഏറെ ഉപകാരപ്രദമായ ഒന്നാണ്.

8) ക്യാമറ ബന്ധിപ്പിക്കുന്നതിന്-
OTG കേബിൾ ഉപയോഗിച്ച് ക്യാമറ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ കണക്ട് ചെയ്യാം. ഇനി എപ്പോഴും കമ്പ്യൂട്ടർ വഴി നിങ്ങളുടെ ക്യാമറ കണക്ട് ചെയ്യേണ്ട ആവശ്യം വരില്ല. ആവശ്യമുള്ള ചിത്രങ്ങൾ കാണാനും നീക്കം ചെയ്യാനുമെല്ലാം ഇത് ഏറെ ഉപകാരപ്രദവുമാകും.

9) പ്രിന്റ് ചെയ്യാൻ.-OTG കേബിളിന്റെ സഹായത്തോടെ ആൻഡ്രോയിഡ് ഫോണിൽ നിങ്ങളുടെ പ്രിന്റർ കണക്റ്റ് ചെയ്യുക. ശേഷം printshare എന്ന ആപ്പിൾ ഡൗണ്ലോഡ് ചെയ്ത് ആവശ്യമായ ഡ്രൈവറുകൾ ആപ്പ് തന്നെ ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്യും. ശേഷം നിങ്ങൾക്ക് പ്രിന്റ് ചെയ്ത് തുടങ്ങാം.

10 )യുഎസ്ബി ഫാൻ കണക്റ്റുചെയ്യുന്നതിന്-
നേരത്തെ എൽഇഡി ലൈറ്റ് കണക്റ്റ് ചെയ്യുന്നത് പറഞ്ഞില്ലേ. അതുപോലെയുള്ള മറ്റൊരു സൗകര്യമാണിത്. OTG കേബിൾ ഉപയോഗിച്ച് ആൻഡ്രോയിഡ് ഫോണിൽ യുഎസ്ബി ഫാനും കണക്റ്റുചെയ്യാം. നല്ല ചൂടിലാണ് ഫോൺ എങ്കിൽ ഒന്ന് തണുപ്പിക്കാൻ ഇത് സഹായകമാകും.

 

Leave a Reply
You May Also Like

സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കാത്തത് എന്ത്കൊണ്ട് ?

സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കാത്തത് എന്ത്കൊണ്ട് ? അറിവ് തേടുന്ന പാവം പ്രവാസി…

നിങ്ങൾ ഓരോരുത്തരുടെയും പരിചയക്കാരിൽ ഈ ഉപകരണത്താൽ അപകടം പറ്റിയ ഒരാളെങ്കിലും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്

Sujith Kumar ഏറ്റവും കൂടുതൽ പേരുടെ കണ്ണും കയ്യും കാലുമെല്ലാം കളഞ്ഞിട്ടുള്ള ഒരു ടൂൾ ഏതാണെന്ന്…

കൊറിയ സ്വന്തമായി സൂര്യൻ നിർമ്മിച്ച് വിജയിച്ചോ ?

ഊർജ്ജ മേഖലയിൽ ഇത് ഒരു വലിയ നേട്ടമാണ്, കാരണം ന്യൂക്ലിയർ ഫ്യൂഷൻ വളരെ ശുദ്ധവും ഊർജ്ജസ്വലവുമായ ഒരു ഊർജ്ജ സ്രോതസ്സായി കണക്കാക്കപ്പെടുന്നു.

പ്രപഞ്ചത്തിന്റെ ഭാവിപ്രവചനം എളുപ്പമാക്കുന്നതിന് നാസ തയ്യാറെടുക്കുന്നു

Nancy Grace Roman Space Telescope / WFIRST സാബുജോസ് (ഫേസ്ബുക്കിൽ എഴുതിയത് ) പ്രപഞ്ചത്തിന്റെ…