മലയാള സിനിമളുടെ ഒടിടി റിലീസ് വിഷയത്തിലും തിയേറ്ററുകളിൽ നിന്നും പ്രേക്ഷകപ്രതികരണം എടുക്കുന്ന വിഷയത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഫിലിം ചേംബർ (ഫിയോക്). ഏപ്രിൽ ഒന്ന് മുതൽ റിലീസ് ചെയുന്ന സിനിമകൾ റിലീസ് ചെയ്തു 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കുകയുള്ളൂ. എന്നാൽ മുൻകൂട്ടി കരാർ ഒപ്പുവച്ച സിനിമകൾക്കു ഇളവ് അനുവദിക്കും. മാർച്ച് 31 നുള്ളിൽ ഒടിടി പ്ലാറ്റ്‌ഫോമുകളുമായി കരാർ ഒപ്പിട്ടവർക്ക് ഇളവുണ്ട്. ആ സിനിമകൾ 30 ദിവസത്തിനു ശേഷം ഒടിടിക്ക് നൽകാം അതുപോലെ തന്നെ റിലീസ് ദിവസം തിയേറ്റർ പ്രതികരണങ്ങൾ എടുത്തു യുട്യൂബിലും ഓൺലൈനിലും പ്രചരിപ്പിക്കുന്നത്തിനെ വിലക്കേർപ്പെടുത്തി. സിനിമയുടെ കളക്ഷൻ ബാധിക്കുന്നതിനാൽ ആണ് ഈ നടപടി. കൊച്ചിയിൽ ചേർന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് തീരുമാനം.സിനിമകളുടെ വാണിജ്യ മൂല്യം ഇല്ലാതാക്കുന്ന തരത്തിലുള്ള ഇത്തരം ചർച്ചകൾക്ക് തമിഴ്നാട് സർക്കാരും മുൻപ് വിലക്കേർപ്പെടുത്തിരുന്നു. ഫിയോക് പ്രസിഡന്റ് വിജയകുമാർ കാര്യങ്ങൾ വിശദീകരിച്ചു.

‘ഹോം’ സിനിമയ്ക്ക് ശേഷം മറ്റൊരു ഫീൽഗുഡ് സിനിമ, ‘കായ്പോള’ ട്രെയ്‌ലർ പുറത്തുവിട്ടു
വി.എം.ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ നിർമ്മിച്ച് കെ.ജി ഷൈജു കഥ, സംവിധാനം നിർവഹിച്ച