എങ്ങനെയാണ് ഒരു സിനിമ അല്ലെങ്കിൽ വെബ് സീരീസ് ഒടിടി യിൽ റീലീസായാൽ റീച്ചും ലാഭനഷ്ടങ്ങളും കണക്കാക്കുക ?

അറിവ് തേടുന്ന പാവം പ്രവാസി

ഓവർ ദി ടോപ് മീഡിയ സെർവിസ്സ് (ഓ ടി ടി ) പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ കുറച്ചു വർഷങ്ങ ളായി ജനപ്രീതി നേടിക്കൊണ്ടിരി ക്കുകയാണ്. ഇന്റർനെറ്റ് മുഖേന മീഡിയ സർവീസുകൾ ജനങ്ങളിൽ നേരിട്ടെത്തിക്കുകയാണ് ഈ പ്ലാറ്റുഫോമുകൾ. കേബിൾ, ബ്രോഡ്‌കാസ്റ്റ്, സാറ്റലൈറ്റ് എന്നിങ്ങനെ പരമ്പരാഗതമായ വിതരണങ്ങളെ ഒക്കെ ഒഴിവാക്കുകയാണ് ഒടിടി ചെയ്യുന്നത്. ഇന്ത്യയിൽ ഒ ടിടി പ്ലാറ്റുഫോമുകൾ അനവധിയുണ്ട്.

ഡിസ്നി+ഹോട്ട് സ്റ്റാർ (Disney+ Hotstar) :

നോവി ഡിജിറ്റൽ എന്റർടൈൻമെന്റ് ആണ് ഡിസ്നി ഹോട്ട് സ്റ്റാറിന്റെ ഉടമസ്ഥർ. രണ്ടു സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് ഇവർക്കുള്ളത്. VIP പ്ലാൻ ഡൊമസ്റ്റിക് പ്രോഗ്രാമുകളും കായിക ഉള്ളടക്കങ്ങൾ ഉള്ള പരിപാടികളും (ഇന്ത്യൻ പ്രീമിയർ ലീഗ്) എന്നിവ സംപ്രേഷണം ചെയ്യുന്നു. പ്രീമിയം പ്ലാൻ അന്താരാഷ്ട്ര സിനിമകളും ടെലിവിഷൻ പരമ്പരകളും (എച്ച് ബി ഓ ,ഷോ ടൈം, മറ്റു അമേരിക്കൻ സീരീസ്കളും) സംപ്രേക്ഷണം ചെയ്യുന്നു.വ്യത്യസ്തമായ ഉള്ളടക്കം ഉള്ളതിനാൽ ഇന്ത്യയിലെ ആദ്യ പത്തു ഒ ടി ടി കളി ൽ ഡിസ്നി + ഹോറ്റ്സ്റ്റർ ഉൾപ്പെടുന്നു. മൊബൈൽ പ്ലാൻ മുഖേന ഒരേ സമയം ഒരു ഉപകരണത്തിൽ മാത്രമേ കാണാൻ സാധിക്കു. സൂപ്പർ പ്ലാൻ രണ്ടു ഉപകരണങ്ങ ളിൽ ഒരേ സമയം കണു വാൻ സാധിക്കുന്നു. പ്രീമിയം പ്ലാൻ വഴി നാലു ഡിവൈസുകളിൽ ഒരേസമയം കാണാൻ സാധിക്കും .

💥ആമസോൺ പ്രൈം വീഡിയോ (Prime Video) :

2016 ലാണ് ആമസോൺ പ്രൈം ഇന്ത്യയിൽ തുടങ്ങുന്നത്. ഇംഗ്ലീഷ് ഒഴിച്ച്‌ മറ്റു ആറു ഇന്ത്യൻ ഭാഷകളിൽ പ്രൈം വീഡിയോസ് 2019 അനുസരിച്ചു ലഭ്യമാണ്. 2018 ലാണ് ആമസോൺ പ്രൈം മ്യൂസിക് ഇന്ത്യയിൽ ആരംഭിച്ചത്. പ്രൈം സുബ്സ്ക്രിപ്ഷന്റെ കൂടെ സൗജന്യമായി ആമസോൺ മ്യൂസിക്ക് ലഭ്യമാണ്.

💥എം എക്സ് പ്ലയെർ (MX Player) :

എം എക്സ് മീഡിയ ആൻഡ് എന്റർടൈൻമെന്റ് കമ്പനിയാണ് ഇതിന്റെ ഉടമകൾ. പരസ്യ പിന്തുണയോടു കൂടിയാണ് ഈ പ്ലാറ്റഫോം എപ്പോൾ പ്രവർത്തിക്കുന്നത്. ഐഒഎസ്, ആൻഡ്രോയിഡ് , വെബ് എന്നിവയിലും ലഭ്യമാണ്. എം എക്സ് പ്ലയെർ ന്റെ ഓൺലൈൻ ഫീച്ചർ തികച്ചും സൗജന്യമാണ്.

💥നെറ്റ് ഫ്ലിക്സ് (Netflix) :

ഈ ഓ ടി ടി പ്ലാറ്റഫോം മൊബൈൽ, ബേസിക്, സ്റ്റാൻഡേർഡ് പ്രീമിയം എന്നി നാലു പ്ലാനുകളുള്ളത്. നെറ്റ് ഫ്ഫ്ലിക്സ് ടാബ്‌ലെറ്റിലും മൊബൈലിലും കാണാൻ സാധിക്കും.

💥സീ ഫൈവ് (ZEE5) :

ഇസ്സെൽ ഗ്രൂപ്പ് അവരുടെ അനുബന്ധ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ആണ് സീ ഫൈവ് സർവീസ് ഇന്ത്യയിൽ എത്തിക്കുന്നത്. 14 ഫെബ്രുവരി 2018 ഇൽ 12 ഭാഷകളിലായി ആണ് സീ ഫൈവ് ലോഞ്ച് ചെയ്‌തത്‌. വരിക്കാർക്ക് അനാവശ്യ പരസ്യങ്ങൾ ഇല്ലാതെ വിനോദം സീ ഫൈവ് പ്രധാനം ചെയ്യുന്നു.

💥ജിയോ സിനിമ (JioCinema) :

അംബാനി ഉടമസ്ഥതയിൽ ഉള്ള ടെലികോ റീലിൻസ് ജിയോ ആണ് ജിയോ ഓ ടി ടി പ്ലാറ്റഫോമിന്റെ ഉടമകൾ. ജിയോ പോസ്റ്റ് പെയ്ഡ് പ്രീ പെയ്ഡ് പ്ലാനുകൾക്കൊപ്പം ലഭ്യമാണ്. സ്മാർട്ഫോൺ വെബ് പ്ലാറ്റു ഫോമുകളിലും ലഭ്യമാണ്. സിനിമകൾ, ഡോക്യൂമെന്ററീസ്, ടോക്ക് ഷോകൾ, ജിയോ എക്സ്ക്ലൂസിവ് എന്നിവ സംപ്രേഷണം ചെയ്യുന്നു. ജിയോ സിനിമ ആപ്പ് ഫ്രീ ആയി ഡൌൺലോഡ് ചെയ്യാവുന്നതാണ്. സെപ്തംബർ 5 2016 ഇത് ആണ് ജിയോ സംപ്രേക്ഷണം തുടങ്ങിയത്.

💥സോണി ലൈവ് (SonyLIV) :

മുംബൈ ,മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന സോണി പിക്ചർസ് നെറ്റ്‌വർക്ക് ആണ് സോണി ലൈവ് ന്റെ ഉടമസ്ഥർ. സോണി എന്റർടൈൻ മെന്റ് നെറ്റ്‌വർക്ക് ചാനലുകളിൽ 18 കൊല്ലമായുള്ള എല്ലാ ഉള്ളടക്കങ്ങളും ഇതിൽ ലഭ്യമാണ്. ഹോളിവുഡ് ഫീച്ചർ ഫിലിംനു ആദ്യമായി മ്യൂസിക് ചെയ്ത ഓവർ ദി ടോപ് മീഡിയ സർവീസ് ആണ് സോണി ലൈവ്.ഒരു സിനിമയുടെ ലാഭനഷ്ടം തിയേറ്റര്‍ കളക്ഷന്‍ വെച്ച് അളക്കാം.എന്നാൽ ഓ.ടി.ടി യിൽ റിലീസ് ആവുന്ന വെബ്ബ് സീരീസ് ആപ്പിന്.ഒരു ടാര്‍ഗറ്റ് ഉണ്ട്. ഒരു വെബ് സീരീസ് ഇറങ്ങിക്കഴിഞ്ഞാല്‍ എത്രമാത്രം സബ്‌ സ്‌ക്രിപ്ഷന്‍ വരുമെന്നതാണ് അവര്‍ പരിശോധിക്കുന്ന ഒരു കാര്യം. അവര്‍ക്ക് ചില കാല്‍ക്കുലേഷന്‍സ് ഉണ്ട്. ഒരു മാസത്തില്‍ ഇത്ര ശതമാനം എന്ന രീതിയില്‍.മുടക്കിയ ബഡ്ജറ്റിന് മാത്രം സബ്‌സ്‌ക്രിപ്ഷന്‍ വന്നോ എന്നാണ് നോക്കുക .ഓ ടി ടി പ്ലാറ്റുഫോമുകൾക്ക് താഴെ പറയുന്ന നാലു വരുമാന മോഡലുകളിൽ നിന്നാണ് ലാഭം കണ്ടെത്തുന്നത്.

SVOD ( സബ്സ്ക്രിപ്ഷൻ വീഡിയോ ഓൺ ഡിമാൻഡ് ): ഓ ടി ടി അപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾ നൽകുന്ന സബ്സ്ക്രിപ്ഷൻ പണത്തിൽ നിന്നാണ് ലാഭം കണ്ടെത്തുന്നത്. പ്ലാറ്റുഫോമുകൾ മാറുന്നതനുസരിച്ച സബ്സ്ക്രിപ്ഷൻ വാല്യൂവിൽ മാറ്റം വരുന്നു. നെറ്റ് ഫ്ലിക്സ് ,ആമസോൺ പ്രൈം ,സോണി ലൈവ് എന്നിവർ svod ആണ് സ്വികരിച്ചിരി ക്കുന്നത്‌ .

AVOD ( അഡ്വെർടൈസിങ് വീഡിയോ ഓൺ ഡിമാൻഡ് ) : ഈ മാതൃകയിൽ വരിക്കാർക്കു സൗജന്യമായി കണ്ടെന്റുകൾ കാണാവുന്ന താണ്. ഈ പ്ലാറ്റ്ഫോം പണം സമ്പാദിക്കുന്നത്‌ ആഡ് revenue മോഡൽ വഴിയാണ്. അതിൽ പരസ്യങ്ങൾ നൽകുന്ന ബ്രാൻഡുകളിൽ നിന്നും , കമ്പനികളിൽ നിന്നും അവർ പണം ഈടാക്കുന്നു. voot ,MX പ്ലയെർ എന്നിവർ ഈ മാതൃക ആണ് സ്വികരിച്ചിരിക്കുന്നത്‌.

ഹൈബ്രിഡ് – SVOD യും AVOD യും കുടിച്ചേർന്നതാണ് ഇത് .ഹോട്ട് സ്റ്റാർ പ്ലസ് ,സീ 5 എന്നിവയാണ് ഈ മാതൃക ഉപയോഗിക്കുന്നത്.

TVOD (ട്രാൻസാക്ഷൻ വീഡിയോ ഓൺ ഡിമാൻഡ് ) :വരിക്കാരുടെ ആവശ്യാനുസരണം സ്ട്രീമിംഗ് ഒപ്റേൻസ് ഇതിൽ തിരഞ്ഞെടുക്കാ വുന്നതാണ്. സ്കൈ ബോക്സ് ഓഫീസിൽ, ആപ്പിൾ ഐ ട്യൂൺസ്, ആമസോൺ വീഡിയോ സ്റ്റോർ എന്നിവയാണ് ഈ revenue മാതൃക ഉപയോഗിക്കുന്നത്.

You May Also Like

സിനിമ സ്വപ്നം കണ്ടു നടക്കുന്ന സാധാരണക്കാരനായ ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രധിനിധി ആണ് ഉദയൻ

എഴുതിയത് : രാഗീത് ആർ ബാലൻ ഉദയനാണ് താരം എന്ന സിനിമയിൽ പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ടു…

നി​ഗൂഡതകൾ ഒളിപ്പിച്ച്, പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി, ‘കിർക്കൻ’ ടീസർ

നി​ഗൂഡതകൾ ഒളിപ്പിച്ച്, പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി, ‘കിർക്കൻ’ലെ ആദ്യ ടീസർ ! *ചിത്രം ഏപ്രിലിൽ…

ഷൈൻ സിനിമയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്

അജയ് വി.എസ് ഷൈൻ ടോം ചാക്കോയുടെ അടുത്ത കാലത്തിറങ്ങിയ അഭിമുഖങ്ങൾ കണ്ടപ്പോൾ വ്യക്തിപരമായി എനിക്ക് അസ്വസ്ഥകൾ…

പ്രേക്ഷകർ കാത്തിരിക്കുന്ന ആക്ഷൻ ഹീറോ ബിജു 2 വിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു

പ്രേക്ഷകർ കാത്തിരിക്കുന്ന ആക്ഷൻ ഹീറോ ബിജു 2വിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു യഥാർത്ഥ പോലീസ്…