Environment
അവൾ കണ്ടെത്തിയ ആ ഒറ്റമൈന ആരാണ് ?

Surendran Kallur സംവിധാനം ചെയ്ത ഒറ്റമൈന , ഒരു പത്തുവയസുകാരി കണ്ട ഒറ്റമൈനയുടെ കഥയാണ്. അതിന്റെ ഏകാന്തതയും വിങ്ങലും നൊമ്പരങ്ങളും ക്യാൻവാസിൽ പകർത്താനുള്ള അവളുടെ അന്വേഷണങ്ങളുടെ കഥയാണ്. ആ അന്വേഷണങ്ങൾക്കൊടുവിൽ ആ ഒറ്റമൈന അവളുടെ വീട്ടിൽ തന്നെയുണ്ടെന്ന് തിരിച്ചറിയുന്നു. പലപ്പോഴും കുട്ടികളിൽ ആണ് ആ തിരിച്ചറിവ് ഉണ്ടാകുന്നത്. അവരാണ് അവരുടെ കളിക്കൂട്ടുകാരായ മുത്തശ്ശിയുടെയും മുത്തച്ഛന്റേയും അവസ്ഥകളെ വേഗം മനസിലാക്കുന്നത്. ഒരിക്കലും യുവതീയുവാക്കൾ അത് തിരിച്ചറിയില്ല. കാരണം അവരുടേതാണ് ലോകം, അവർ എന്തും വെട്ടിപ്പിടിക്കാൻ മാത്രം ജീവിക്കുന്നവരാണ്. കുട്ടികളും വൃദ്ധരുമാണ് അവരുടേതായ ലോകം കണ്ടെത്തുന്നത്. ഇതിൽ ഒരുകൂട്ടർ ജീവിക്കാൻ തുടങ്ങുന്നവർ എങ്കിൽ മറ്റൊരു കൂട്ടർ ജീവിതാന്ത്യത്തിന്റെ വേളകളിൽ അല്പം ആശ്വാസം മാത്രം കൊതിക്കുന്നവർ. എന്നാലോ അതുപോലും നൽകാൻ അവർ വളർത്തി വലുതാക്കിയവർ തയ്യാറാകുന്നില്ല. അവിടെയാണ് ഒറ്റമൈനകൾ ജനിക്കുന്നത്.
ഒറ്റമൈന ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/otta-mynah_aoMV4LHJfLBXKkY124.html
അതെന്താ വാർദ്ധക്യം ബാധിച്ചാൽ സ്വപ്നങ്ങളും പ്രതീക്ഷകളും നിറങ്ങളും ജീവിതത്തിൽ നിന്നും ഒഴിഞ്ഞുപോകുമോ ? ആരാണ് അങ്ങനെ ചിന്തിക്കുന്നത് ? ഒരാൾക്ക് ലോകത്തു ഏറ്റവും വലുത് അയാളുടെ പങ്കാളിയാണ്. കാരണം പങ്കാളിയ്ക്കു മനസിലാക്കാൻ കഴിയുന്നതുപോലെ മക്കൾക്കോ മറ്റു ബന്ധുജനങ്ങൾക്കോ ഒരാളെ മനസിലാക്കാൻ കഴിയില്ല. രണ്ടു ജീവിതസാഹചര്യങ്ങളിൽ നിന്നുവന്ന ഒന്നിച്ചവർ ആണ്, അവർ രക്തബന്ധുക്കൾ അല്ല… എന്നാലോ ലോകത്തെ ഏറ്റവും ദൃഢമായ ബന്ധമാണ് അത്. ഒരാളുടെ അൽപ സമയത്തെ അസാന്നിധ്യം പോലും മറ്റൊരാൾക്ക് താങ്ങാനാകില്ല എന്നിരിക്കെ മക്കളുടെ സൗകര്യത്തിനു വേണ്ടി അച്ഛനമ്മമാർ രണ്ടിടങ്ങളിൽ ജീവിക്കേണ്ടി വരിക എന്നത് എന്തൊരു ദുര്യോഗമാണ് … അങ്ങനെ ചിന്തിക്കുന്ന മക്കൾ സ്വാർത്ഥതയുടെ പ്രതിരൂപങ്ങൾ തന്നെയല്ലേ… അവിടെയാണ് പേരക്കുട്ടി കണ്ടെടുത്ത ഒറ്റമൈന ചർച്ചാവിഷയം ആകുന്നതും. ആ ഒറ്റമൈനയുടെ ചിത്രം യുവാക്കളുടെ ലോകത്തെ തിരുത്താൻ ചിറകടിക്കുന്നതും മൗനമായി ചിലയ്ക്കുന്നതും.
ഈ ഷോർട്ട് മൂവി നൽകുന്ന സന്ദേശം മറ്റുപലരും പറഞ്ഞുപോയതാകാം, ഒട്ടനവധി സിനിമകളിൽ കണ്ടതാകാം എന്നാൽ ഇവിടെ അതിനു സ്വീകരിച്ചിരിക്കുന്ന ആ സമീപനത്തിന് ആണ് കയ്യടി നൽകേണ്ടത്. ചിത്രം വരയ്ക്കാൻ ഒറ്റമൈനയെ തേടി നടക്കുന്ന പെൺകുട്ടിയും അവൾക്കു രണ്ടിടങ്ങളിൽ താമസിക്കുന്ന മുത്തശ്ശിയോടും മുത്തച്ഛനോടും ഉള്ള സ്നേഹവും രണ്ടുപേരുടെയും ഏകാന്തതയും സങ്കടങ്ങളും മനസിലാക്കുന്ന അവൾ ഒടുവിൽ മറ്റൊരിടത്തും പോകാതെ ഒറ്റമൈനയെ കണ്ടെത്തിയതും അത് ക്യാൻവാസിൽ പകർത്തുന്നതും ആണ് കഥ. ഒടുവിൽ അവൾ സമൂഹത്തോട് ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. നിങ്ങൾ തന്നെ ഉത്തരം കണ്ടെത്തണം… അതിനു ചോദ്യം എന്തെന്നറിയണ്ടേ ? ബൂലോകം ടീവിയിൽ ഒറ്റമൈന ആസ്വദിക്കാം.
Otta Mynah
Production Company: Love Dream Cinemas
Short Film Description: Loneliness in old age
Producers (,): Akash Kannan
Directors (,): Surendran Kallur
Editors (,): Prahlad Puthancherry
Music Credits (,): Sibu Sukumaran
Cast Names (,): Pappen Chirandhana (Grand Father)
Anoshka (Anamika Prakash)
Girija Raveendran (Grand Mother)
Genres (,): Short flim
Year of Completion: 2021-03-01
ഒറ്റമൈന ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/otta-mynah_aoMV4LHJfLBXKkY124.html
2,211 total views, 6 views today