fbpx
Connect with us

ഒറ്റപ്പെടുന്നവര്‍

എല്ലാമുണ്ടായിരുന്നിട്ടും ഒന്നുമില്ലാത്തൊരു നിസ്സഹായാവസ്ഥ ,അത് മരണത്തിനു തുല്യമാണ്. ഈ നിസ്സഹായാവസ്ഥയാണ് ഇന്നത്തെ കുടുംബ ബന്ധങ്ങളിലെ ശിഥിലീ കരണത്തിനു മുഖ്യ ഹേതു.അണുകുടുംബമായ് പരിണമിച്ച ഇന്നത്തെ ജീവിത യാഥാര്‍ത്യത്തെക്കുറിച്ചുള്ള ഏതൊരു മാതാവിന്റെയും ഒറ്റപ്പെടുന്നുവെന്ന പരാതിയല്ലേ അയ്ഷയുടെയും ദുഖങ്ങള്‍ എന്ന് ഉബൈദ് ചിന്തിക്കുകയായിരുന്നു .

 155 total views

Published

on

എല്ലാമുണ്ടായിരുന്നിട്ടും ഒന്നുമില്ലാത്തൊരു നിസ്സഹായാവസ്ഥ ,അത് മരണത്തിനു തുല്യമാണ്. ഈ നിസ്സഹായാവസ്ഥയാണ് ഇന്നത്തെ കുടുംബ ബന്ധങ്ങളിലെ ശിഥിലീ കരണത്തിനു മുഖ്യ ഹേതു.അണുകുടുംബമായ് പരിണമിച്ച ഇന്നത്തെ ജീവിത യാഥാര്‍ത്യത്തെക്കുറിച്ചുള്ള ഏതൊരു മാതാവിന്റെയും ഒറ്റപ്പെടുന്നുവെന്ന പരാതിയല്ലേ അയ്ഷയുടെയും ദുഖങ്ങള്‍ എന്ന് ഉബൈദ് ചിന്തിക്കുകയായിരുന്നു .

എന്താണ് നമ്മുടെ ഈ ജീവിതത്തിന്റെ അര്‍ഥം? പെട്ടെന്നുള്ള അയ്ഷയുടെ ചോദ്യം ഉബൈദിനെ തെല്ലൊന്നമ്പരപ്പിച്ചു.കിടക്കയില്‍ചാരിവെച്ച തലയണയില്‍തന്റെ വലതു കൈയില്‍ വിശ്രമിക്കുകയായിരുന്നു അവളുടെ മുഖം.മറുപടിയില്ലാത്തൊരു ചോദ്യം, എങ്കിലും അയാള്‍ അയ്ഷയുടെ മുഖം ശ്രദ്ധിക്കുകയായിരുന്നു.പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാത്ത ആ മുഖത്ത് നിര്‍വ്വികാരതയായിരുന്നു. ഒന്നും പറയാതെ അയാള്‍ അയ്ഷയുടെ പാതികൂമ്പിയ കണ്പീലികളില്‍പതിയെ ഉമ്മവെച്ചു പിന്നെ,അല്പംകൂടി തന്നോട് ചേര്‍ത്തുപിടിച്ചു.

ഇരുപത്തിനാല് വര്‍ഷത്തെ ദാമ്പത്യജീവിതം.അതും പ്രവാസിയായ തന്നോടൊപ്പം ഒന്നിച്ചുജീവിച്ചത് ഏകദേശം അഞ്ചുവര്‍ഷങ്ങള്‍മാത്രം.ദുഖങ്ങളും സന്തോഷങ്ങളും ഒരു മിച്ചുപങ്കിട്ട നീണ്ട കാലയളവുകള്‍ക്കിടയില്‍ തന്നോടിത്‌വരെ പരാതിയോ പരിഭവമോ പറയാതെ ജീവിച്ചവള്‍.എന്തെ ഇപ്പോള്‍ഇങ്ങിനെയൊരു ചോദ്യം തന്നോട് ചോദിച്ചതെന്നായിരുന്നു ഉബൈദ് ചിന്തിച്ചത്.

പ്രവാസംവരിച്ചു കടല്‍കടന്ന ആദ്യവര്‍ഷങ്ങള്‍ കദനത്തിന്റെതായിരുന്നു.എങ്കിലും തിരിഞ്ഞുനോക്കുമ്പോള്‍മറ്റു പ്രവാസികളെ അപേക്ഷിച്ച് ഉബൈദ് സംതൃപ്തനായിരുന്നു.കത്തുന്ന യൌവ്വനം മരുഭൂമിയിലെ കൊടും ചൂടില്‍ ഹോമിച്ചെങ്കിലും കഠിനാധ്വാനിയായ അയാള്‍പതറിയില്ല.

Advertisementഉബൈദിന്റെ വലതു കൈയില്‍ തലവെച്ചു അയ്ഷ മയങ്ങിപ്പോയിരുന്നു.ഉച്ച മയക്കം ഇപ്പോള്‍തന്നെപോലെ അവള്‍ക്കും ഒരു ശീലമായതു അയാളറിഞ്ഞു.വിരഹംകല്ലിച്ച പ്രവാസത്തോട് യാത്രാമൊഴിയേകി തിരിച്ചെത്തുമ്പോള്‍എല്ലാം നേടിയിരുന്നു.അല്പം അനാരോഗ്യം മാത്രമായിരുന്നു അതിന്നൊരപവാദമായി അയാള്‍ക്ക്‌അനുഭവപ്പെട്ടത്.

രണ്ടു മക്കളായിരുന്നു ഉബൈദിനും അയ്ഷക്കും.ഒരാണും ഒരു പെണ്ണും.പെണ്‍കുട്ടിയെ പ്രവാസി തന്നെയായ ഒരു വ്യാപാരിക്ക് വിവാഹം ചെയ്തയച്ചു കുടുംബമായി അറേബ്യയിലായിരുന്നു.മകന്‍വിദേശിയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു മറ്റൊരു രാജ്യത്തും സുഖമായി കഴിയുന്നു,പിന്നെ നല്ലൊരു വീടും ,അത്യാവശ്യം വരുമാന മാര്‍ഗമുള്ള അല്പം തെങ്ങിന്‍തോപ്പും ,കൂടാതെ അങ്ങാടിയില്‍വാടക ലഭിക്കുന്ന രണ്ടു കെട്ടിടങ്ങളും ,അത് മാത്രം മതിയായിരുന്നു മൂന്നു തലമുറകള്‍ക്ക് സുഖമായി കഴിയുവാന്‍.

അയ്ഷയുടെ ചോദ്യം തന്റെ ഉച്ചമയക്കം അപ്രത്യക്ഷമാക്കിയത് അത്ഭുതത്തോടെ ഉബൈദു മനസ്സിലാക്കി.വളരെ സാവധാനം തന്റെ വലതു കൈ സ്വതന്ത്രമാക്കി അയാള്‍എഴുന്നേറ്റു.

മറ്റൊന്നും ചെയ്യാനില്ലായിരുന്നു.അത്യാവശ്യം വാര്‍ത്തകള്‍കേള്‍ക്കാന്‍മാത്രമായിരുന്നു ടീവി കാണാറുള്ളത്‌.സ്വല്പം പുസ്തകപാരായണം.വൈകുന്നേരം അങ്ങാടിയിലെക്കൊന്നിറങ്ങും,പരിചയമുള്ള ആരെയെങ്കിലും കണ്ടാല്‍പഞ്ചായത്ത്കിണര്‍ തിണ്ടിലിരുന്നു അല്പം സംസാരിച്ചിരിക്കും.

Advertisementഉബൈദു ഒരു സിഗരറ്റിനു തീകൊളുത്തി മുറ്റത്തെ വെയില്‍താഴ്ന്ന നിഴലിലേക്ക്‌നോക്കിനിന്നു.അന്യം നിന്നുപോയ അസര്മുല്ലപ്പൂക്കളുടെ ഒരു ശേഖരംതന്നെ അയ്ഷ തന്റെ തോട്ടത്തില്‍ സംരക്ഷിച്ചിരുന്നു.നീണ്ടു വളഞ്ഞകൊക്കും സൌന്ദര്യമുള്ള ഉടലുമായി തീരെ ആകര്‍ഷകമല്ലാത്ത വാലുംചേര്‍ന്ന പേരറിയാക്കിളി അപകര്‍ഷതാബോധത്തോടെ മറ്റു പക്ഷിക്കൂട്ടങ്ങളില്‍നിന്നൊളിച്ചു മുറ്റത്തെ പേരമരത്തിലേക്ക് ചാഞ്ചാടിക്കയറി.

ഇന്നെന്താ പുറത്തേക്കൊന്നും പോകാതെ ഇവിടെയിരുന്നു ചിതലരിക്കാനാണോ പരിപാടിയെന്ന അയ്ഷയുടെ തമാശ നിറഞ്ഞ വാക്കുകള്‍കേട്ടാണ് ഉബൈദു ചിന്തകളില്‍നിന്നും മുക്തി നേടിയത്.അയ്ഷ നീട്ടിയ നിറമുള്ള പാല്ച്ചായ ഊതിക്കുടിക്കുമ്പോള്‍അവള്‍പൂന്തോട്ടം നനക്കാന്‍ തുടങ്ങിയിരുന്നു.

മേലൊന്നു കഴുകി പുറത്ത്‌വരുമ്പോഴേക്കും അവള്‍പൂന്തോട്ടം നനച്ചശേഷം കാറും കഴുകിതീര്‍ത്തിരുന്നു. വസ്ത്രം മാറിവന്നു കാറിനു പോകാന്‍ഗെയ്റ്റ് തുറന്നശേഷം ”നേരത്തെ വരണം നമുക്ക് നാളെ അതിരാവിലെ ഒരു ഇടം വരെ പോകാനുണ്ട്” എന്ന് പറഞ്ഞപ്പോള്‍അയ്ഷയുടെ മുഖത്തു ഒരായിരം അസര്മുല്ലപ്പൂക്കള്‍വിരിയുന്ന മന്ദഹാസം നിറഞ്ഞു നിന്നത് ഉബൈദറിഞ്ഞു.

ഇടതൂര്‍ന്നു മൈലാഞ്ചിക്കാടുകള്‍വേലിയിട്ട ടാറിട്ട റോഡിലൂടെ കാറോടിക്കുമ്പോള്‍തന്റെ ബാല്യം ചിലവഴിച്ച ഈ റോഡു പഴയൊരു വെട്ടു വഴിയായിരുന്നുവെന്നു അയാളോര്‍ത്തു.മയിലാഞ്ചിക്കാടുകളിലും വെട്ടുവഴികളിലും തളിരിട്ട പ്രണയത്തിന്റെ ശുഭ പര്യവസാനമായിരുന്നു അയ്ഷ ഉബൈദിന്റെ ജീവിത സഖിയായത്, മോഹിച്ചതൊക്കെ സ്വന്തമായ ഭാഗ്യവും കൌമാര പ്രണയവും ,ജീവിതത്തിന്റെ വിജയവുമെല്ലാം ഈ ജീവിത സായാഹ്നത്തിലും ഉബൈദിന്റെ മനസ്സിനെ പഴയ കൌമാരക്കാരനാക്കി .മൈലാഞ്ചിക്കാടുകള്‍ തഴുകിയെത്തിയ ഇളംവെയില്‍നോക്കി വീണ്ടും തന്റെ ബാല്യത്തിലേക്ക് ഉബൈദ് കാറോടിക്കുകയായിരുന്നു.

Advertisementതിരികെ വീട്ടിലെത്തുമ്പോള്‍ഇരുട്ട് വീണിരുന്നു.അയ്ഷ പതിവ് പോലെ പേരക്കുട്ടികളുമായി ഫോണ് സംഭാഷണത്തിലായിരുന്നു.ഇനി കുറെസമയം പേരക്കുട്ടികളെ ലാളിക്കാനുള്ള ഭാഗ്യം നിഷേധിക്കപ്പെട്ട ഈ ജീവിത സായാഹ്നത്തെക്കുറിച്ചുള്ള വേവലാതികളുടെ ഒരായിരം സങ്കടങ്ങളാവും മുഖത്തും മനസ്സിലും.മരുമക്കത്തായം ഉപേക്ഷിച്ചു ഇപ്പോഴത്തെ അണുകുടുംബ ജീവിതം സ്വീകരിച്ച കണ്ണിയിലെ അവസാനത്തെ ഇരയാണ് താണെന്നു പറയുമ്പോള്‍ കൃത്രിമ രോഷത്തോടെ ഉബൈദിനെ നോക്കുന്ന അയ്ഷയുടെ മനസ്സിലെ വേദന പലപ്പോഴും അയാള്‍ക്ക്‌ അനുഭവപ്പെടാറുണ്ട് .

പുലര്‍ച്ചെ കോഴി കൂകുന്നതിനും മുമ്പേ അയ്ഷ ഒരുക്കം തുടങ്ങിയിരുന്നു. എത്രയോ കാലത്തിനു ശേഷം അയ്ഷയെ ഇത്രയും ഉത്സാഹവതിയായി ഉബൈദു കാണുന്നത് ഇന്നായിരുന്നു.അവളുടെ ആഹ്ലാദത്തിനു ഭംഗം വരാതെ ഒരു കുട്ടിയെപോലെ എല്ലാം അയാള്‍ അനുസരിക്കുകയായിരുന്നു.

പ്രഭാതപ്രാര്‍ഥനക്ക് ശേഷം പ്രാതല്‍കഴിച്ചവര്‍പുറപ്പെട്ടു.നാളേക്ക് വിടരുവാന്‍വെമ്പി നിന്ന അസര്മുല്ലകളുടെ മൊട്ടുകള്‍മഞ്ഞില്‍പൊതിഞ്ഞു കുളുര്‍ന്നു നിന്നു. മൈലാഞ്ചിക്കാടുകളില്‍പെയ്ത മഞ്ഞിനെ പുലര്‍വെട്ടം തുവര്‍ത്തി എടുക്കാന്‍തുടങ്ങി. പടിഞ്ഞാറേമാനത്തു ഒരു കൂട്ടം കുറുവാല്‍ക്കിളികള്‍ ഒരേ രേഖയില്‍സഞ്ചാരം തുടങ്ങിയിരുന്നു.

ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയ പോലെ ഏതോ ആകാശഗോപുരങ്ങളില്‍ഉഴറിനടക്കുന്ന അയ്ഷയുടെ മുഖത്തു പലഭാവങ്ങള്‍മിന്നി നിറയുന്നത് നോക്കി ഉബൈദ് കാറോടിച്ചു.ചുരം കയറിയിറങ്ങി മലമ്പ്രദേശവും പിന്നിട്ടു വലിയൊരു ഓടിട്ട കെട്ടിടത്തിനു മുമ്പില്‍കാര്‍ഒതുക്കിയിടുമ്പോഴാണ് ഉബൈദ് ”മുട്ടില്‍യതീംഖാന” എന്ന ആ ബോര്‍ഡു ശ്രദ്ധിച്ചത്.

Advertisementഔപചാരികമായ അല്‍പസമയങ്ങള്‍ക്കുശേഷം അയ്ഷ, പുഞ്ചിരിക്കുന്ന മുഖവുമായി ആണും പെണ്ണുമായ ഇരട്ടകുട്ടികളുമായി പുറത്തേക്ക് വരുമ്പോള്‍ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്ന് ഉബൈദ് അറിയുകയായിരുന്നു.

 156 total views,  1 views today

Advertisement
Uncategorized1 hour ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment1 hour ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment2 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment4 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment4 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment5 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education5 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment6 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy6 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy6 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy6 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement