ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്. തങ്ങളുടെ സ്വപ്നങ്ങൾക്ക് കുതിക്കാനുള്ള ഊർജ്ജമാണ് അവർ ഈ കായികോത്സവം സംഘടിപ്പിക്കുന്നതിലൂടെ നേടിയെടുത്തത്. അടുത്തുതന്നെ ഒളിമ്പിക്സ് നടത്താനും ശ്രമിക്കുന്നതായി ആണ് അറിയാൻ കഴിയുന്നത് . തീർച്ചയായും അവർക്കതു സാധ്യമാകും എന്നുറപ്പ്. എന്നാൽ ഇവിടെ രസകരമായി തന്നെ പലരും ഉറ്റുനോക്കുന്നൊരു കാര്യമുണ്ട്.
യാഥാസ്ഥിതിക മുസ്ലീംരാജ്യങ്ങൾ പാശ്ചാത്യ പരിഷ്കൃതലോകം ഒഴുകിയെത്തുന്ന ഒരു കായികോത്സവം സംഘടിപ്പിക്കുമ്പോൾ ചിലകാരങ്ങളിൽ നിയമം കൊണ്ട് അയഞ്ഞ സമീപനം പുലർത്തുമോ എന്ന്. എന്തായാലും കാര്യങ്ങൾ ആർക്കും പരാതിയുണ്ടാക്കാത്ത നിലയ്ക്കാണ് നടന്നുപോകുന്നത്. സ്ത്രീകളുടെ വസ്ത്രധാരണത്തിന് വളരെയധികം നിയമങ്ങൾ നിലവിലുള്ള ഒരു രാജ്യം തന്നെയാണ് ഖത്തർ. സ്ത്രീകൾക്കും പുരുഷന്മാർക്കും വസ്ത്രങ്ങൾ ധരിക്കുന്ന രീതി ലോകകപ്പ് വേദിയിൽ ശ്രദ്ധിക്കണമെന്ന് ഖത്തറിന്റെ നിയമത്തിലും പറയുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ബിക്കിനി ധരിച്ചു കൊണ്ടാണ് ക്രൊയേഷ്യൻ മോഡൽ ഇവാന നോള്‍ സ്റ്റേഡിയത്തിലേക്ക് നടന്നു വന്നത്.
ക്രൊയേഷ്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി ആരാധകരാണ് ഖത്തറിലെത്തിയത്.ഈ ആരാധകര്‍ക്കിടയില്‍, ക്രൊയേഷ്യയുടെ ഏറ്റവും ഹോട്ടായ ആരാധികയായി കണക്കാക്കപ്പെടുന്ന ഇവാന നോള്‍ എന്ന മിസ്റ്ററി ഗേളും ഉണ്ട്.ഇവാന നോളിന്റെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്. ജര്‍മ്മനിയില്‍ ജനിച്ച ഇവാന നോള്‍ പിന്നീട് ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രെബിലേക്ക് മാറി.ഇപ്പോള്‍ അവര്‍ മയാമിയിലാണ് താമസിക്കുന്നത്.
എന്നാൽ ഈ സമയം കൗതുകത്തോടെ ഒളിഞ്ഞുനോക്കുന്ന അറബ് യുവാക്കളുടെ ഒരു ചിത്രമാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം ഇപ്പോൾ വൈറലായി മാറുന്നതും. ഇവാന നോള്‍ നടന്നു വരുമ്പോൾ അറബ് വേഷമണിഞ്ഞ യുവാക്കൾ മോഡലിനെ നോക്കി ശേഷം തങ്ങളുടെ മൊബൈലിൽ ഈ ചിത്രം പകർത്തുകയാണ് ചെയ്യുന്നത്. ഇതോടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. മൊറോക്കോയുടെയും ക്രൊയേഷ്യയുടെയും മത്സരത്തിനിടയിൽ ആയിരുന്നു മുൻ മിസ് ക്രൊയേഷ്യ ആയിരുന്ന ഇവാന നോള്‍ കടന്നു വരുന്നത്. അതീവ ഗ്ലാമറസായി ആയിരുന്നു ഇവാന സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നത്.ഉടനെ തന്നെ ചിത്രത്തിന് ഇവാന നൽകിയ ക്യാപ്ഷൻ ശ്രദ്ധ നേടുന്നു.
നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ലവ് യു ഓൾ എന്നായിരുന്നു താരം കുറിച്ചത്. കഴിഞ്ഞ ഏതാനും ലോകകപ്പുകളിലായി തന്റെ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഇവാന നോള്‍ ആതിഥേയ രാജ്യം സന്ദര്‍ശിക്കാറുണ്ട്.എന്നാല്‍ 2018ലെ ലോകകപ്പ് മുതലാണ് ഇവാനോ കാര്യമായി ശ്രദ്ധിക്കപ്പെട്ടത്.റഷ്യയില്‍ നടന്ന ആ ലോകകപ്പില്‍ ഇവാന നോള്‍ എല്ലാവരുടെയും ഹൃദയം കീഴടക്കിയിരുന്നു.ഇവാന നോള്‍ സാധാരണയായി ധരിക്കുന്ന വസ്ത്രം ക്രൊയേഷ്യയില്‍ ക്രോക്കിനി എന്നാണ് അറിയപ്പെടുന്നത്. ക്രൊയേഷ്യയിലെ ജനപ്രിയ വസ്ത്രധാരണം കൂടിയാണ് ക്രോക്കിനി.ക്രൊയേഷ്യലെ ആളുകള്‍ ഇത്തരം പ്രത്യേക നീന്തല്‍ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യാറുണ്ട്. അത് ക്രൊയേഷ്യയില്‍ ഒരു നല്ല ബിസിനസ്സ് കൂടിയാണ്.കുട്ടിക്കാലം മുതല്‍ ഇവാനയ്ക്ക് ഫുട്ബോള്‍ ഏറെ ഇഷ്ടമാണ്. തത്സമയ മത്സരങ്ങളെക്കുറിച്ച് തന്നോട് സംസാരിക്കാറുണ്ടായിരുന്ന പിതാവില്‍ നിന്നാണ് ഇവാന നോളിനും പ്രചോദനം ലഭിച്ചത്.
ഈ നോട്ടത്തിന് പിന്നിൽ നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. വേൾഡ് കപ്പ് നടക്കുന്നതു കൊണ്ടുതന്നെ സ്ത്രീപുരുഷന്മാർക്ക് വസ്ത്രധാരണത്തിൽ ഏൽപ്പിച്ച നിയമവും വളരെ വലുതായിരുന്നു. ഖത്തറിൽ വരുന്ന സന്ദർശകർ തങ്ങളുടെ ഷോൾഡർ കവർ ചെയ്യണമെന്നതും ഷോർട്ട്സ് ധരിക്കാൻ പാടില്ല എന്നതും നിയമത്തിൽ പറയുന്ന കാര്യങ്ങൾ തന്നെയായിരുന്നു.എന്നാൽ ഇവന സ്റ്റേഡിയത്തിലേക്ക് കടന്നു വന്നപ്പോൾ തന്നെ ഈയൊരു നിയമം കാറ്റിൽ പറത്തിന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നിയന്ത്രണങ്ങൾ ഏറെയുള്ള അറബ് യുവാക്കൾ പോലും വളരെ കൗതുകത്തോടെയും ആകാംക്ഷയോടെയും ഇവരെ ഉറ്റുനോക്കുകയും കൂടി ചെയ്തത് വലിയതോതിൽ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.
ക്രൊയേഷ്യന്‍ പതാകയുടെ നിറത്തിലുള്ള ബിക്കിനി ധരിച്ചാണ് ഇവാന മത്സരം കാണാന്‍ എത്താറുള്ളത്. എന്നാല്‍, ഇത്തവണ ഖത്തറിലെ ഭരണകൂടം വസ്ത്രധാരണ നിയമങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ ഇവാനയ്ക്ക് ക്രൊയേഷ്യന്‍ ബിക്കിനി ധരിക്കാന്‍ കഴിഞ്ഞില്ല. ചുവപ്പ് സ്കിന്‍ ഫിറ്റ് പാന്റും ബ്രാ ടോപ്പും ധരിച്ചാണ് ക്രൊയേഷ്യയുടെ ഒരു മത്സരത്തിന് ഇവരെത്തിയത്. മറ്റൊരു മത്സരത്തില്‍ ഷോര്‍ട്ട് ഗൗണും അണിഞ്ഞു. ഇതിന്റെ ചിത്രങ്ങളെല്ലാം ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തോളം ആളുകളാണ് ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ 1.1 മില്ല്യണ്‍ ഫോളോവേഴ്സുള്ള സെലിബ്രിറ്റിയാണ് ഇവാന. ബുധനാഴ്ച നടന്ന ക്രൊയേഷ്യ-മൊറോക്കോ മത്സരത്തില്‍ ലളിതമായ വസ്ത്രം ധരിച്ചാണ് തന്റെ പ്രിയപ്പെട്ട ടീമിനെ പ്രോത്സാഹിപ്പിക്കാനായി ഇവാന എത്തിയത്.