RosHan MuHammed

ഒരു നെഗറ്റീവ് ക്യാമ്പയിൻ പോസ്റ്റാണ്..! താല്പര്യമുള്ളവർക്ക് മാത്രം വായിക്കാം..! സ്റ്റൈലിസ്റ്റ് സിനിമയാക്കാൻ നോക്കിയിട്ട് ഒരു സ്റ്റൈലും ഇല്ലാത്തെ പോയ ചിത്രമാണ് ഒറ്റ്…! തുടക്കത്തിലെ 2-3 സീനിലെ വിഷ്വൽ കോളിറ്റി ഒഴിച്ചാൽ ബാക്കിയെല്ലാം നല്ല രീതിയിൽ പാളിപ്പോയ ചിത്രമാണ് ഒറ്റ്..!! ഒരുതരത്തിൽ പറഞ്ഞാൽ വല്ലാതെ ആർട്ടിഫിഷൽ ആയി അനുഭവപ്പെടുക..! ഒരു സിനിമ അങ്ങനെ തോന്നിത്തുടങ്ങിയാൽ എൻറെ കാഴ്ചപ്പാടിൽ അവിടെ മുതൽ പരാജയത്തിനുള്ള കാരണമാവുകയാണ്..!

പ്രധാന പോരായ്മ കഥ..! ഒരാളുടെ ഫ്രണ്ട് ആവുക..! എന്ത് തേങ്ങയാണ് ഇവർ കഥയായി ഉദ്ദേശിക്കുന്നത്.. ഒരുപാട് വർഷങ്ങൾക്കു മുമ്പ് കൊണ്ടുവന്ന ഒരു കഥ രീതി..! ഇതിനൊന്നും ഒരു മാറ്റവുമില്ലേ? ഓക്കേ അതുപോട്ടെ..! കഥ മുന്നോട്ടു പോകാൻ വേണ്ടി സീനുകൾ അനാവശ്യമായി ക്രിയേറ്റ് ചെയ്യുക..! ബാറിൽ വെച്ചുള്ള ഫൈറ്റ് രംഗങ്ങൾ അതിനുള്ള ഉദാഹരണമാണ്..!

ഒരു വലിയ സിനിമയിൽ ഷോർട്ട് ഫിലിം വാല്യൂ പോലുമില്ലാത്ത ആർട്ടിസ്റ്റുകൾ അഭിനയിക്കുക..! സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾ എല്ലാം നല്ല രീതിയിൽ കൂറ അഭിനയമാണ് കാഴ്ചവച്ചത്..! പ്രധാന നടന്മാരിലേക്ക് വരുകയാണെങ്കിൽ കുഞ്ചാക്കോ ബോബന്റെ ഈയടുത്ത് ഇറങ്ങിയ ഏറ്റവും മോശം പ്രകടനം..! ഇയാൾക്ക് അഭിനയിക്കാൻ അറിയുമോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളത്..! ഇനി ഡബ്ബിങ്ങിന്റെ കാര്യത്തിലേക്ക് വരുമ്പോൾ സപ്പോർട്ടിംഗ് കഥാപാത്രങ്ങളുടെ അഭിനയമേ മഹാ ബോർ..! അതിൽ നാടകീയമായ സംഭാഷണങ്ങളും ബോറ് ഡബ്ബിങ്..!

ആർക്കും വേണ്ടാത്ത കുറെ ബിജിഎം ഒപ്പം ക്ലൈമാക്സ് ഫൈറ്റ് സീൻ..! കഥയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അത് എത്രമാത്രം നന്നായി നശിപ്പിക്കാൻ പറ്റിമോ അതെല്ലാം അവർ ചെയ്തു വച്ചിട്ടുണ്ട്..! മോശം ഫൈറ്റ് അതിൻറെ ഒപ്പം മോശം എഡിറ്റും..! ക്ലൈമാക്സിനോട് അടുക്കുമ്പോൾ കാറിൽ ആ വലിയ ബംഗ്ലാവിലേക്ക് ഒരുത്തൻ തോക്കും പിടിച്ച് നടുറോഡിലൂടെ കാറിൻറെ മുകളിൽ നിന്ന് പോകുന്നുണ്ട്..! എന്തിനാണ് എന്ന് ചിന്തിച്ചിരിക്കുമ്പോൾ അതാ വെടിവെപ്പ് തുടങ്ങുന്നു..! ചെറിയ കുട്ടികളെ പറ്റിക്കുന്ന ഒരു തരത്തിലുള്ള സീനുകൾ..! വലിച്ച് നീട്ടി കൊണ്ടുപോയ ചിത്രം അവസാനത്തേക്ക് എത്തിയപ്പോൾ പെട്ടെന്ന് തീർന്നു പോയപോലെ അനുഭവപ്പെട്ടു.

ഏറ്റവും സങ്കടം തോന്നിയത് സംവിധായകനെ കുറിച്ചാണ്..! അദ്ദേഹം മുൻപ് ചെയ്ത തീവണ്ടി ഞാൻ തിയേറ്ററിൽ നിന്ന് കണ്ട് ഇഷ്ടപ്പെട്ട ചിത്രമാണ്..! മാരകം എന്നൊന്നുമല്ല പറയുന്നത്..! കണ്ടിരിക്കാൻ ഉള്ളത് ആ ചിത്രത്തിൽ ഉണ്ടായിരുന്നു..! പക്ഷേ ഇത് വേണ്ടാത്ത ഒരു പരിപാടിയായി പോയി..! ഒരു സിനിമ ചെയ്തു കഴിഞ്ഞ സംവിധായകൻ ആണെന്ന് പോലും എനിക്കു ഫീൽ ചെയ്തില്ല..! ഇദ്ദേഹത്തിൻറെ വളരെ തെറ്റായ ഒരു തീരുമാനം തന്നെയായിരുന്നു ഈ ചിത്രം..

ഇങ്ങനെയെല്ലാം ഉണ്ടെങ്കിലും ബോറടിക്കാതെ കണ്ട ഒരു സിനിമയാണ് ഒറ്റ്. അരവിന്ദ് സ്വാമിയുടെ പ്രകടനം , സിനിമയുടെ കളർ ടൂൺ, വെസ്റ്റേൺ രീതിയിലുള്ള ലൊക്കേഷൻ , ചാവാൻ വേണ്ടിയാണെങ്കിലും അവസാനം വന്ന നെഗറ്റീവ് ഹിന്ദി വില്ലൻ്റെ ആറ്റിട്യൂട്ട് എന്നിവ സിനിമയിൽ ഇഷ്ടപ്പെട്ട ഘടകങ്ങളാണ്..!ചുരുക്കിപ്പറഞ്ഞാൽ സ്റ്റൈലിസ്റ്റ് സിനിമയാക്കാൻ നോക്കിയിട്ട് ഒരു സ്റ്റൈലും ഇല്ലാത്തെ പോയ ചിത്രമാണ് ഒറ്റ്…!അടുത്ത ഭാഗം വരുന്നുണ്ടെന്ന് കേട്ടു..! ഇത് ഇവിടെ അവസാനിപ്പിക്കുന്നതാകും നല്ലതെന്നാണ് എൻറെ ഒരു അഭിപ്രായം..! കാരണം കാത്തിരുന്ന് കാണാനുള്ളതൊന്നും എനിക്ക് ചിത്രം തന്നിട്ടില്ല..!

Leave a Reply
You May Also Like

സാരിയിൽ അതിസുന്ദരിയായി അനുശ്രീ.

റിയാലിറ്റി ഷോയിലൂടെ അരങ്ങേറി പിന്നീട് ചലച്ചിത്ര രംഗത്തേക്ക് ചുവടുവച്ച് നിറസാന്നിധ്യമായി മാറിയ മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അനുശ്രീ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ജനപ്രീതി നേടിയെടുക്കുവാൻ താരത്തിന് ആയിട്ടുണ്ട്.

മിന്നൽ മുരളിക്ക് ശേഷം സോഫിയ പോൾ നിർമിക്കുന്ന ചിത്രം ആർ.ഡി.എക്‌സ് !

മിന്നൽ മുരളിക്ക് ശേഷം സോഫിയ പോൾ നിർമിക്കുന്ന ചിത്രം ആർ.ഡി.എക്‌സ് ! അയ്മനം സാജൻ മിന്നൽ…

മൗനം പോലും എത്ര മധുരം

ജോൺസൺ മാസ്റ്ററുടെ ജന്മവാർഷികം (Mar 26) മൗനം പോലും എത്ര മധുരം Raveendran Swarabhrahma ഫ്ലാറ്റിന്റെ…

ഷാജി യൂസഫിന്റെ ‘വിളയാട്ടം’ റിലീസിന് ഒരുങ്ങുന്നു

ഷാജി യൂസഫിന്റെ വിളയാട്ടം റിലീസിന് ഒരുങ്ങുന്നു ഷാജഹാൻ ഫിലിം ഇന്റർനാഷണൽ ഒരുക്കുന്ന ചിത്രമാണ് വിളയാട്ടം ആലുവ,…