Alex LA

അമേരിക്കയിൽ വരുന്നതിന് മുൻപ് (before 1998 ) കോട്ടയത്തുള്ള അമേരിക്കക്കാർ പറയുന്നത് കേട്ട് ഞാനും കരുതിയിരുന്നത് അമേരിക്ക എന്നാൽ ഭയങ്കരം റിലീജിയസ് ആയിട്ടുള്ള ആൾക്കാരുടെ രാജ്യം ആണ്. ജോലിയും പ്രാർത്ഥനയും ആണ് അവരുടെ ജീവിതം എന്നായിരുന്നു. എന്റെ കുട്ടികാലത്ത് കോട്ടയത്തുള്ള അമേരിക്കക്കാർ മലബാറിൽ വരുമ്പോൾ അവർ വീടുകളിൽ തരുന്ന സമ്മാനം അമേരിക്കയിൽ നിന്നും കൊണ്ടുവരുന്ന ഈശോയുടെ ഒരു പടം ആയിരിന്നു. അത് അമേരിക്കയിൽ നിന്നും ആയതുകൊണ്ട് വലിയ ഭക്തിയിൽ ആണ് മലബാറിലുള്ള ഞാൻ അത് വാങ്ങിച്ച് ബൂക്കിനിടയിൽ വച്ചിട്ടുള്ളത്. അങ്ങനെ വലിയ വിശ്വാസത്തിൽ വളർന്നെങ്കിലും എവിടെയോ വച്ച് ബുദ്ധന് ബോധം വന്നപോലെ എനിക്കും ബോധം വന്ന് മനുഷ്യൻ ആയി മാറി. അങ്ങനെ ബ്ലസിങ് ഇല്ലാത്തവനായി വളർന്നു. പക്ഷെ അമേരിക്കയെ പറ്റിയുള്ള ധാരണ മാറിയത് അമേരിക്കയിലെ ഏറ്റവും സമ്പന്ന സിറ്റി ആയ ലോസ് ആഞ്ചൽസിലെ ഹോളിവുഡിൽ ജീവിക്കാൻ തുടങ്ങിയപ്പോൾ ആണ്. വെറും ഐടി ജോലി മാത്രം അല്ല ഇവിടെ സ്വന്തം ബിസിനസ്സും ഉണ്ട്. ബന്ധപ്പെടുന്ന ആൾക്കാരിൽ 99 % ആൾക്കാരും ദൈവവിശ്വാസം ഇല്ലാത്തവർ ആണ്. ആണുങ്ങളും പെണ്ണുങ്ങളും പ്രായമായവരും കുട്ടികളും എല്ലാം. എന്നാൽ ഇന്ത്യയിൽ നിന്നും വന്നിട്ടുള്ള ആൾക്കാരുടെ ഭക്തി എന്നത് നാട്ടിലെ സിനിമയിലെ വെളിച്ചപ്പാടിനെപ്പോലെ നിയന്ത്രണാധീതവും ആണ്.

ഞാൻ രണ്ടുമൂന്നു ചെറിയ ഉദാഹരണം പറയാം. നിങ്ങൾ അമേരിക്കയിൽ NEWS ABC CNN കേൾക്കാർ ഉണ്ടോ അതിൽ മതങ്ങളെ പറ്റി പറയുന്ന വാർത്തകൾ ഏതെങ്കിലും ഉണ്ടങ്കിൽ അത് മറ്റു രാജ്യങ്ങളിലെ പ്രശനങ്ങൾ ആയിരിക്കും. 20 വര്ഷം ആയി ഞാൻ ഇംഗ്ലീഷ് മൂവി കാണുന്നു. ഒരു മൂവി പോലും നടിനടൻമാർ പ്രാർത്ഥിക്കുന്നതും അതിൽ കൂടെ കാര്യങ്ങൾ നടക്കുന്നതും ആയ മൂവി ഇറങ്ങിയിട്ടില്ല. അങ്ങനെ ഇറങ്ങിയാൽ അത് ഓടത്തില്ല. ആകെ ഇറങ്ങിയ റിലീജിയസ് മൂവി “The last Temptation of Jesus ക്രൈസ്റ്റ്” ആണ്. അതിൽ ജീസസിന്റെ ഹോബി മകഥലനാ മറിയം ഒരു strong black man ഉം ആയി ഓപ്പൺ സെക്സ് നടത്തുന്നത് മുന്നിൽ ഇരുന്ന് കാണുന്നതാണ്. അത് ഒത്തിരി ഓടി.

നമ്മുടെ നാട്ടിൽ ആയിരുന്നെകിൽ ജനം കേരളം കത്തിച്ചേനെ. അതുപോലെ ഇന്ത്യയിൽ ഇറങ്ങുന്ന എല്ലാ മൂവികളിലും ദൈവ പ്രസരം വളരെ കൂടുതൽ ആണ്. ആ ഇന്ത്യൻ സിനിമാലോകം എന്ന ഊളകൾ ആണ് അന്ധവിശ്വാസം ഇത്രയധികം പരത്തിയത്. ലോസ് ആഞ്ജലസിൽ ദുഃഖവെള്ളി (Good Friday) എന്നത് സാധാരണ ദിവസം പോലെ ആണ്. ആരും അങ്ങനെ ഒരു ദിവസം അറിയത്ത്പോലും ഇല്ല. എന്നാൽ ഇന്ത്യയിൽ ജനം മരിക്കാൻ മാത്രം ഉള്ള പ്രവർത്തികൾ ആണ് അന്നേ ദിവസം ചെയ്‌തുകൂട്ടുന്നത്. അതുപോലെ ഇന്നുവരെ ഒരു പുരോഹിതൻ ലോഹ ഇട്ട് പൊതുസ്ഥലത്ത് നടക്കുന്നത് കണ്ടിട്ടില്ല.. ഇതുവരെയും മൈക്ക് വച്ച് ആരെങ്കിലും ദൈവ വചനം പൊതുസ്ഥലത് പറയുന്ന പരുപാടി കണ്ടിട്ടില്ല. കേരളത്തിൽ ധ്യാനം എന്ന കോമാളിത്തരം ഒരു പ്രദേശത്തെ ജനത്തെ മൊത്തം ശല്യം ചെയുന്നു. ആരും എവിടെയും മൈക്ക് വച്ച് ദൈവത്തെ വിളിക്കാറില്ല. അതുപോലെ പൊതുസ്ഥലങ്ങളിൽ ആരും മതവും ദൈവവും സംസാരിക്കാറില്ല. ജോലിസ്ഥലത്തും പഠന സ്ഥലങ്ങളും മതവും ദൈവവും സംസാരിച്ചാൽ അവിടെ നിന്നും പുറത്താക്കും. അതുപോലെ മതങ്ങൾക്ക് ഭരണവും ആയി യാതൊരു രീതിയിൽ ഉള്ള ഇടപെടലും നിയമപരം ആയി തന്നെ നിരോധിച്ചിരിക്കുകയാണ്. ആ നിയമം മാറ്റാൻ പ്രസിഡന്റ് വിചാരിച്ചാൽ പോലും സാധ്യമല്ല. ഇതൊക്കെ ആണ് ഞാൻ അമേരിക്കൻ ജനത റിലീജിയസ് അല്ല എന്ന് ഉദ്ദേശിച്ചത്. കള്ളത്തരം പ്രചരിപ്പിച്ചും കാശുകൊടുത്തും ദൈവാനുഗ്രം വാങ്ങിക്കുന്ന മാന്യൻമാരുടെ കൂടത്തിൽ എന്നെ പെടുത്തരുതേ. എന്റെ അറിവും അനുഭവങ്ങളും വളച്ചൊടിക്കാതെ നിങ്ങളും ആയി ഷെയർ ചെയുന്നു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.