നിങ്ങൾ വാഹനം ഓടിക്കുന്ന ആളെങ്കിൽ ‘ഔട്ട് ഓഫ് കവറേജ്’ കണ്ടിരിക്കണം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
90 SHARES
1079 VIEWS

⁣RAJESH SHIVA

ട്രാഫിക് ബോധവൽക്കരണം എന്ന ലക്ഷ്യത്തോടെ,പൂർണ്ണമായും ഒമാനിൽ ചിത്രീകരിച്ച ചിത്രം ആണ് ഔട്ട് ഓഫ് കവറേജ്. ഷൈജു ജോൺ ആണ് തിരക്കഥയെഴുതി ഈ ഷോർട്ട് മൂവി സംവിധാനം ചെയ്തത്. നായക കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹം തന്നെ . ഇരുപതു വർഷത്തോളം സിനിമാ ഫീൽഡിൽ പ്രവർത്തിച്ചു പരിചയമുള്ള കലാകാരനാണ് ഷൈജു.

നിങ്ങൾ ഡ്രൈവ് ചെയ്യുന്നവർ ആണെങ്കിൽ തീർച്ചയായും ഈ മൂവി കണ്ടിരിക്കണം. ഇതിൽ വ്യക്തമായൊരു സന്ദേശത്തിൽ ഉപരിയായി ഹൃദയസ്പർശിയായ രംഗങ്ങൾ കൊണ്ട് ആസ്വാദകരെ പിടിച്ചുലയ്ക്കുന്നുണ്ട്. അര മണിക്കൂറോളം ദൈർഘ്യമുള്ള ഈ സിനിമ ബൂലോകം ടീവി ഷോർട്ട് ഫിലിം കോണ്ടസ്റ്റ് 2022 -ൽ മത്സരിക്കുകയും ചെയുന്നുണ്ട്.

ഔട്ട് ഓഫ് കവറേജ് ബൂലോകം ടീവി ഒടിടി പ്ലാറ്റ്‌ഫോമിൽ കാണാം

ലോകത്ത് ഒരു വര്ഷം എത്രയോ ലക്ഷംപേർ അപകടങ്ങളിൽ മരിക്കുന്നു. അതിൽ തന്നെ ഡ്രൈവ് ചെയ്യുന്നവരുടെ അലസതയും ഉത്തരവാദിത്തമില്ലായ്മയും മൂലം മരിക്കുന്നവർ ആണ് അധികവും. മദ്യപിച്ചു വാഹനമോടിക്കുക , സീറ്റ് ബെൽറ്റ് ഇടാതെയും ഹെൽമറ്റ് വയ്ക്കാതെയും വാഹനമോടിക്കുക , മൊബൈലിൽ സംസാരിച്ചുകൊണ്ടു വാഹനമോടിക്കുക, ട്രാഫിക് നിയമങ്ങളെ ലംഘിച്ചു വാഹനമോടിക്കുക ..തുടങ്ങി നിയമങ്ങളെ ധിക്കരിക്കാനുള്ള പ്രവണത വളരെ കൂടുതലാണ് മനുഷ്യർക്ക്. എത്രയോ സന്തുഷ്ട കുടുംബങ്ങളിൽ തീരാദുഖങ്ങളുടെ കരിനിഴൽ വീഴ്ത്തിക്കൊണ്ടു ആൾ നഷ്ടങ്ങൾ സംഭവിക്കുന്നു, എത്രയോ കുടുംബങ്ങൾ ഒരു അപകടം വഴി ഉന്മൂലനം ചെയ്യപ്പെടുന്നു. എന്തുമാത്രം കഷ്ടമാണ്.

‘ഔട്ട് ഓഫ് കവറേജ് ‘ എന്ന ഷോർട്ട് മൂവിയിൽ വിലയേറിയ പാവ വാങ്ങാൻ ഷോപ്പിൽ വരുന്ന ബാലൻ തന്റെ കൈയിലെ പൈസ കൊണ്ട് ആ പാവ വാങ്ങാൻ സാധിക്കില്ലെന്നറിഞ്ഞു കരയുന്നു. കടയുടമ അവനെ ശകാരിക്കുകയും ചെയുന്നു. അവന്റെ അനിയത്തിക്ക് ആ പാവയാണ് ഇഷ്ടം അതുകൊണ്ടു അതുതന്നെ വേണമെന്ന് അവൻ നിർബന്ധം പിടിക്കുകയാണ്. ഒടുവിൽ സന്മനസ്സുള്ള ഒരാൾ അവനതു മേടിച്ചു കൊടുക്കുന്നു. ഇനിയാണ് യഥാർത്ഥ കഥയുടെ ഫ്‌ളാഷ് ബാക്. എങ്ങനെയാണ് ചിലർ ജീവിതത്തിൽ നിന്നും ‘ഔട്ട് ഓഫ് കവറേജ്’ ആകുന്നത് എന്ന കഥയുടെ ഫ്ലാഷ് ബാക്.

ഈ ചിത്രം നിങ്ങൾ കണ്ടിരിക്കണമെന്നു ഉറപ്പിച്ചു തന്നെ പറയുന്നു. കാരണം നിയമലംഘനങ്ങളും അപകടങ്ങളും ജീവനാശങ്ങളും തുടർക്കഥയായ നമ്മുടെ നാട്ടിൽ ജനങ്ങൾക്കൊരു തിരിച്ചറിവാകും ഈ സിനിമ. കൂടംകൊണ്ട് തലയിൽ ലഭിക്കുന്ന ഇടികളാകും ഈ സിനിമ . മൊബൈൽ ഫോണിൽ സംസാരിച്ചു വാഹനമോടിച്ചാൽ ചെറിയ ശിക്ഷകൾ ചുമത്തുമ്പോൾ തന്നെ അതൊന്നും നിയമലംഘകരെ തിരുത്താൻ പോന്ന ശക്തി ആകുന്നില്ല എന്നതാണ് സത്യം. ഒടുവിൽ അവനവനു തന്നെ എല്ലാം നഷ്ടപ്പെടുമ്പോൾ ലഭിക്കുന്ന ആ വലിയ ശിക്ഷ കിട്ടുമ്പോഴേയ്ക്കും തിരിച്ചറിവ് തന്നെ പ്രയോജനരഹിതമാകുന്നു. കാരണം എല്ലാം നഷ്ടപ്പെട്ടിട്ടു തിരിച്ചറിവുകൊണ്ടെന്തുഫലം ? പറയാനുദ്ദേശിക്കുന്ന ആശയത്തെ വ്യക്തമായി തന്നെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് എന്നതിലാണ് ‘ഔട്ട് ഓഫ് കവറേജ് ‘ ഒരു വിജയമാകുന്നത്. നിങ്ങളേവരും ഈ മൂവി കാണുക.. വിലയിരുത്തുക .

സംവിധായകൻ ഷൈജു ജോൺ ബൂലോകം ടീവിയോട് സംസാരിക്കുന്നു

“പൊതുജനങ്ങളിൽ ട്രാഫിക് അവെയർനെസ് എന്ന ബോധവത്കരണം കൊണ്ടുവരിക എന്ന ഒറ്റലക്ഷ്യത്തോടെയാണ് ഔട്ട് ഓഫ് കവറേജ് എന്ന വർക്ക് ചെയ്തിരിക്കുന്നത്. ഞാൻ ചെയ്ത ‘തനിയെ’ എന്ന മൂവിയിൽ മൊബൈൽ കൊണ്ടുള്ള മൂല്യച്യുതികൾ ഇൻഡയറക്റ്റ് ആയി പറഞ്ഞപ്പോൾ , അതെ മൊബൈൽ എന്ന വസ്തുവിനെ ഡയറക്റ്റ് ആയി പറയുന്ന മൂവിയാണ് ഔട്ട് ഓഫ് കവറേജ്. ഞാനത് ഒമാനിൽ ആണ് ചിത്രീകരിച്ചിട്ടുള്ളത്. കണ്ടാൽ ഒരു ഇന്ത്യൻ പശ്ചാത്തലം എന്ന് തോന്നുന്ന രീതിയിൽ ആണ് ഒമാനിൽ അത് ചെയ്തത്. അവിടത്തെ ചില പരിമിതികൾ, പ്രത്യകിച്ചും ലെഫ്റ്റ് ഡ്രൈവിങ് ഒക്കെ ആണെങ്കിലും മൊത്തത്തിൽ ഒരു ഇന്ത്യൻ രീതിയിൽ ആണ് ചെയ്തിരിക്കുന്നത് .”

“മൊബൈൽ ഫോൺ കാരണം ഡ്രൈവിങ്ങിൽ അശ്രദ്ധയുണ്ടായതു കാരണം ഒരു കുടുംബത്തിൽ സംഭവിച്ച ദുരന്തം … ആ ഒരു സങ്കടത്തിൽ കൊണ്ടുവന്നു അവസാനിക്കുന്നതാണ് ഈ ചിത്രം. ചില അവാർഡുകൾക്ക് ഈ മൂവി പോയിരുന്നു. അർഹിച്ച അംഗീകാരങ്ങൾ ലഭിച്ചിരുന്നു.”

“എന്റെ ഏതൊരു വർക്ക് എടുത്താലും പുതുമുഖങ്ങൾക്ക് പ്രാധാന്യം കൊടുക്കണം എന്ന സമീപനം ആണുള്ളത്. സോഷ്യൽ മീഡിയയിൽ നിന്നായാലും ടിക്ടോക്കിൽ ആയാലും ആഗ്രഹവും കഴിവും ഉണ്ടായിട്ടും അതിലൊക്കെ ഒതുങ്ങിപോകുന്ന ഒരുപാടുപേരുണ്ട്. അത്തരത്തിൽ ഉള്ളവർക്ക് അവസരം കൊടുക്കണം എന്ന ചിന്തയോടെ തന്നെയാണ് ഞാൻ താരങ്ങളെ കണ്ടെത്തുന്നത്. ടിക്ടോക്കിൽ നിന്നാണ് ഞാൻ ഇതിലെ നായികയായ ലാവണ്യ ചന്ദ്രനെ കണ്ടെത്തുന്നത് . കേരളത്തിൽ നിന്നും ഞാൻ ലാവണ്യയെ വിസ കൊടുത്തു ഒമാനിൽ കൊണ്ടുവന്നു അഭിനയിപ്പിക്കുകയായിരുന്നു. രണ്ടുകുട്ടികൾ ആണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ കുഞ്ഞുങ്ങളിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. ബേബി വൈഷ്ണവി, മാസ്റ്റർ ലക്ഷ്യൻ എന്നിവരാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.”

“വാഹനം ഓടിക്കുന്ന ആളുകൾ ഒരുവട്ടമെങ്കിലും ഈ സിനിമ കണ്ടിരിക്കണം എന്നാണു എന്റെ അഭിപ്രായം.ഒരുപാട് തരത്തിലുള്ള ആക്സിഡന്റുകൾ പല തരത്തിലുള്ള അശ്രദ്ധകൾ കൊണ്ട് സംഭവിക്കുന്നുണ്ട്. അതിലൊരു പ്രധാനഘടകമാണ് മൊബൈൽ ഫോണുകൾ. ഒരു സെക്കന്റ് അശ്രദ്ധകൊണ്ടുമാത്രം, മൊബൈലിലേക്കുള്ള ഒരു നോട്ടം കൊണ്ടുമാത്രം വലിയ അപകടങ്ങൾ സംഭവിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിൽ നൂറിനുമുകളിൽ സ്പീഡിൽ പോകുന്ന വാഹനങ്ങൾ ഓടിക്കുന്നവർ മൊബൈലിലേക്കുള്ള ഒരു നോട്ടം കൊണ്ട് വലിയ അപകടത്തിൽ പെടുന്നത് കണ്ടിട്ടുണ്ട്. മലയാളികൾ ആണ് അത്തരം അപകടം കൂടുതൽ വരുത്തി വയ്ക്കുന്നത്. അതുകൊണ്ടാണ് ഒരു അവെയർനസിനായി അവിടെത്തന്നെ ഷൂട്ട് ചെയ്തെടുക്കാം എന്നെ പ്രേരിപ്പിച്ചത്.”

ഷൈജു ജോൺ ശബ്‌ദരേഖ

[zoomsounds_player artistname=”BoolokamTV Interview” songname=”SHYJU JOHN” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/02/outttt.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

”തനിയെ എന്ന സിനിമയുടെ ഫൈനൽ വർക്ക് ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞാൽ ഒരു വലിയ സിനിമ , ഒരു തിയേറ്റർ മൂവി എന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. അതിന്റെ തിരക്കഥയും കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുകയാണ്. ഒപ്പം തന്നെ ഒടിടി മൂവികൾക്കുള്ള ചില പ്ലാനുകളും നടക്കുന്നുണ്ട്.”

ഔട്ട് ഓഫ് കവറേജ് എഡിറ്റ് ചെയ്ത അർജുൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ അഞ്ചാറുവര്ഷമായി ഫിലിം ഫീൽഡിൽ ഉണ്ട്. ഞാൻ ആൽബംസും ഷോർട്ട് ഫിലിംസും അങ്ങനെ ചെറിയ ചെറിയ വർക്കുകളും ആണ് ആദ്യം എഡിറ്റ് ചെയ്തു തുടങ്ങിയത്. ഔട്ട് ഓഫ് കവറേജിന്റെ സംവിധായകൻ ഷൈജു സാറിന്റെ തന്നെ ‘ആരുമറിയാതെ ‘ എന്ന ആൽബവുമായി ബന്ധപ്പെട്ടിട്ടാണ് ഞാനും ഷൈജു സാറും ആദ്യമായി പരിചയപ്പെടുന്നത്. ഔട്ട് ഓഫ് കവറേജ് ഒമാനിൽ വച്ചാണ് ഷൂട്ട് ചെയ്തത്. അതിന്റെ ഫുട്ടേജ് ഒക്കെ നാട്ടിലേക്കു കൊടുത്തുവിടുകയായിരുന്നു. ഇങ്ങനെയൊക്കെ വേണമെന്ന് ഷൈജുസാർ എന്നോട് വിളിച്ചു പറഞ്ഞു. ട്രാഫിക് ബോധവത്കരണം എന്ന തീം ആണ് എനിക്ക് കൂടുതൽ അട്രാക്റ്റിവ് ആയി തോന്നിയത്.

അർജുൻ ശബ്‍ദരേഖ

[zoomsounds_player artistname=”BoolokamTV Interview” songname=”ARJUN” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/02/ar.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

“ഞാനിപ്പോൾ ചെയ്ത വർക്ക് ‘റീക്രിയേറ്റർ’ എന്ന മലയാള സിനിമ ആണ്. അതു എഡിറ്റ് ചെയ്തു കഴിഞ്ഞു. ആത് റിലീസിന് റെഡി ആകുകയാണ് . പുതിയ ആർട്ടിസ്റ്റുകൾ ആണ് അതിൽ അഭിനയിക്കുന്നത്. തമിഴ് നടൻ ജിത്തൻ രമേശ് (ജീവയുടെ സഹോദരൻ ) പ്രൊഡ്യൂസ് ചെയ്ത ‘എൻഡിമിയോൻ ‘ എന്ന സിനിമയാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാൻ എഡിറ്റിങ് പഠിക്കുന്നത് ഒരാളുടെ അസിസ്റ്റന്റ് ആയി ഇരുന്നുകൊണ്ടാണ്. അങ്ങനെയാണ് എഡിറ്റിങ് രംഗത്തേയ്ക്ക് വരുന്നത്.”

ഔട്ട് ഓഫ് കവറേജ് ബൂലോകം ടീവി ഒടിടി പ്ലാറ്റ്‌ഫോമിൽ കാണാം 

⁣ട്രാഫിക് ബോധവൽക്കരണം എന്ന ലക്ഷ്യത്തോടെ,പൂർണ്ണമായും ഒമാനിൽ ചിത്രീകരിച്ച ചിത്രം..

Script & Direction : SHYJU JOHN
Story Concept : SANOJ P CHANDRASEKAR
Cinematography : MUHAMMED ABDHU
Producer: RAJESH VILAYIL
Editing: VINU KALLARA,
ARJUN HAREENDRA NATH
Studio: AMP CHENNAI
Dubbing Studio: Frames n’ Waves Ktm
Background score : THARUN RAJENDIRAN
SFX, Final Mix & RR : RASHEED CHELARI

CASTING : SHYJU JOHN
LAVANYA CHANDRAN
MASTER LEKSHYAN
BABY VYSHNAVI
RAJESH VILAYIL
MADHU
BADHRI
ABEENA MARTIN
ANUGRAHA MARTIN
SANOJ P CHANDRASEKAR
ANIL MANJANGA
SUNIL MANJANGA
SUDHI
BETTY PETER
SIJAN
ATHIRA SANOJ
BABITHA SIJAN

Dubbing : Master ADWAITH P NAIR
Baby ANANYA PRATHEEP
SHYJU JOHN
ANJU THANUJA RATH
VENU PALATHRA
MONECHAN
***

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ