ഒയിമ്യാകോണ്‍: ഭൂമിയിലെ ഏറ്റവും തണുത്തുറഞ്ഞ ടൌണിന്റെ ചിത്രങ്ങള്‍

750
ഒയിമ്യാകോണിലേക്കുള്ള റോഡില്‍ ഒരു പെട്രോള്‍ സ്റ്റോപ്പിനടുത്തുള്ള ഔട്ട്‌ഡോര്‍ ടോയിലറ്റ്

ഭൂമിയിലെ ഏറ്റവും തണുപ്പുള്ള ടൌണ്‍ ഏതെന്ന ചോദ്യത്തിന് ഒയിമ്യാകോണ്‍ എന്ന ഒരേ ഒരു ഉത്തരമേ നിങ്ങള്‍ക്ക് വിക്കിപീഡിയ പോലും നല്‍കൂ. റഷ്യയിലെ സാഖാ റിപ്പബ്ലിക് എന്ന ജില്ലയിലെ ഒരു ഗ്രാമമെന്നോ ടൌണ്‍ എന്നോ നമുക്ക് ഈ സ്ഥലത്തെ പറയാം. 21 മണിക്കൂറോളം രാത്രി നിലനില്‍ക്കുന്ന അവസ്ഥയുള്ള അവിടെ തണുപ്പ് കാലത്ത് മൈനസ് 67 ഡിഗ്രീ സെല്‍ഷ്യസ് വരെ ടെമ്പറെച്ചര്‍ താഴാറുണ്ട്. ആര്‍ടിക് സര്‍ക്കിളില്‍ നിന്നും കേവലം ചില മൈലുകള്‍ മാത്രം അകലെ കിടക്കുന്ന ഈ പ്രദേശത്തിന്റെ അപൂര്‍വ്വ ചിത്രങ്ങള്‍ ആണ് നിങ്ങള്‍ ഇവിടെ കാണുന്നത്.

23

അമോസ് ചാപ്പല്‍ എന്ന ന്യൂസിലാന്‍ഡ് ഫോട്ടോഗ്രാഫര്‍ ആണ് ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. അവിടത്തെ ജീവിതം ചിത്രീകരിക്കുവാന്‍ ചാപ്പല്‍ അവിടെ പോയി ഈ ചിത്രങ്ങള്‍ എടുക്കുകയായിരുന്നു.

02
അവരുടെ വസ്ത്രധാരണത്തെ കുറിച്ച് പറയാന്‍ ചാപ്പലിന് നൂറു നാവാണ്

ഒയിമ്യാകോണില്‍ എത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏറ്റവും അടുത്തുള്ള പ്രമുഖ സിറ്റി കിടക്കുന്നത് ഏതാണ്ട് അഞ്ഞൂറോളം മൈല്‍ അകലെയാണ്. മോസ്ക്കോയില്‍ നിന്നും 7 മണിക്കൂറോളം വിമാനത്തില്‍ സഞ്ചരിച്ച് 500 മൈല്‍ അകലെ കിടക്കുന്ന ടൌണില്‍ എത്തിയ ചാപ്പല്‍ അവിടെ നിന്നും ഒരു വാന്‍ പിടിച്ചു വീണ്ടും യാത്ര തുടര്‍ന്ന് മറ്റൊരു സ്ഥലത്തെത്തി. അവിടെ നിന്നും ഏറെ പണിപ്പെട്ട് രണ്ടു ദിവസത്തിനു ശേഷമാണ് അദ്ദേഹം ഈ സ്ഥലത്ത് എത്തുന്നത്.

03
സാഖാ രീജ്യന്റെ തലസ്ഥാനമായ യകുറ്റ്സ്കില്‍ വെച്ചാണ് ചാപ്പല്‍ തന്റെ യാത്ര തുടങ്ങിയത്.

ആദ്യത്തെ ഏതാനും ദിവസങ്ങള്‍ തെരുവിലൂടെ ഒന്ന് നടക്കുമ്പോള്‍ തന്നെ താന്‍ ശാരീരികമായി തളര്‍ന്നതായി അദ്ദേഹം ഓര്‍ക്കുന്നു. അന്ന് നടന്ന ചില കാര്യങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ചില സമയങ്ങളില്‍ തന്റെ ഉമിനീര്‍ ഐസായി പോയിരുന്നതാണ് അദ്ധേഹത്തെ അത്ഭുതപ്പെടുത്തിയ സംഭവം. അത് തന്റെ ചുണ്ടുകളെ കുത്തി വേദനിപ്പിച്ചു. അത് പോലെ മൂത്രമോഴിക്കാനും പ്രയാസമായിരുന്നു ഒയിമ്യാകോണില്‍.

04
തണുത്തുറഞ്ഞ ഒരു പ്രഭാതം

അവിടെ സ്ഥിരതാമസമുള്ള അഞ്ഞൂറോളം വരുന്ന ജനങ്ങളുടെ ജീവിതമാണ് തന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യമെന്ന് അമോസ് ഓര്‍ക്കുന്നു. ഇറച്ചി മാത്രമായിരിക്കും അവരുടെ ഭക്ഷണം. അത്രയും തണുപ്പില്‍ കൃഷി വളരില്ല എന്നത് തന്നെ അതിനു കാരണം. ബാത്ത്റൂമുകള്‍ മിക്കവാറും പുറം പ്രദേശത്ത് ആയിരിക്കും. പൈപ്പ് തണുത്തുറഞ്ഞു പോകാതിരിക്കാന്‍ വേണ്ടിയാണ് അങ്ങിനെ ചെയ്യുന്നതത്രേ.

05
കഠിനമായ തണുപ്പില്‍ റസ്കി ചായി എന്ന് അവര്‍ വിളിക്കുന്ന റഷ്യന്‍ വോഡ്ക അല്ലെങ്കില്‍ ചായയാണ് അവര്‍ കഴിക്കുക

തെരുവുകള്‍ മിക്കവാറും കാലിയാവും. താനവിടെ പോകുമ്പോള്‍ കരുതിയത് അവിടത്തെ ജനങ്ങള്‍ തണുപ്പിനോട് ഇണങ്ങി യാതൊരു കൂസലുമില്ലാതെ തെരുവില്‍ കളിച്ചുല്ലസിച്ചു ജീവിക്കുന്നവര്‍ ആണെന്നായിരുന്നെന്ന് ചാപ്പല്‍ ഓര്‍ക്കുന്നു. എന്നാല്‍ തണുപ്പിനോട് ജാഗരൂകരായി പെരുമാറുന്ന ജനതയെയാണ്‌ തനിക്കവിടെ കാണാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം സ്മിത്ത്സോണിയന്‍ മാഗസിനോട് വെളിപ്പെടുത്തി.

06

ഒയിമ്യാകോണില്‍ നിന്നും ചാപ്പല്‍ എടുത്ത ചിത്രങ്ങള്‍ നിങ്ങള്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം എത്രമാത്രം പ്രയാസപ്പെട്ടാണ് ആ ചിത്രങ്ങള്‍ എടുത്തതെന്ന് നിങ്ങള്‍ ഓര്‍ക്കില്ല. ക്യാമറ തണുത്തു പോകുന്നത് പോലുള്ള ടെക്നിക്കല്‍ പ്രോബ്ലംസ് മാത്രമായിരുന്നില്ല അതിനു പിറകില്‍. മറിച്ച് പൊതു ഇടങ്ങില്‍ കൂടുതല്‍ നേരം സംസാരിച്ചു നില്‍ക്കുവാന്‍ അവിടത്തെ ജനങ്ങള്‍ താല്പര്യം കാണിക്കില്ല. അത് കൊണ്ട് തന്നെ താനവിടെ ഒറ്റപ്പെട്ടു പോയതായി അദ്ദേഹം പറയുന്നു. ആളുകള്‍ എല്ലാവരും വീട്ടിനുള്ളില്‍ ആയിരിക്കും. എന്നാല്‍ ഒരു അപരിചിതനെ വീട്ടിനുള്ളില്‍ കടത്താന്‍ അവിടത്തെ ആളുകള്‍ അനുവദിക്കുകയുമില്ല.

07
ഡയമണ്ട് വ്യാപാരമാണ് ഇവരെ ശക്തമായി നില നിര്‍ത്തുന്നത്

തണുത്ത ആളുകളെയും തണുപ്പന്‍ കാലാവസ്ഥയെയും വകവെയ്ക്കാതെ ചാപ്പല്‍ തന്റെ പ്രോജക്റ്റ് തുടര്‍ന്നത് കൊണ്ടാണ് നമ്മള്‍ ഇന്ന് ആ ലോകത്തെ കുറിച്ച് അറിയുന്നത്. എന്ത് കൊണ്ട് ഇങ്ങനെ ഒരു പ്രോജക്റ്റ് തെരഞ്ഞെടുത്തു എന്ന് ചാപ്പലിനോട് ആരെങ്കിലും ചോദിച്ചാല്‍ അതിനു ഒരേ ഒരു ഉത്തരമേ ചാപ്പലിനു പറയാനുള്ളൂ, ഭൂമിയിലെ ഏറ്റവും തണുത്തുറഞ്ഞ ടൌണ്‍ എന്ന ടൈറ്റിലിന് പിറകില്‍ തന്റെ പേര് കൂടി ചേര്‍ക്കാന്‍ വേണ്ടി മാത്രം !

08
മറ്റു റഷ്യക്കാരെ പോലെ രാഷ്ട്രീയം കൊണ്ട് നടക്കുന്ന ആളുകളല്ല ഇവര്‍
09
യകുറ്റ്സ്കില്‍ നിന്നും ഒയിമ്യാകോണിലേക്കുള്ള റോഡ്‌. ഈ റോഡിലൂടെ രണ്ടു ദിവസം സഞ്ചരിച്ചാണ് അവിടെ എത്തുക
10
അത്തരം ഒരു ഊഷ്മാവില്‍ കാറുകള്‍ ഓടിക്കുവാന്‍ അതെപ്പോഴും സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തണം. അതുകൊണ്ട് തന്നെ അവിടെ എപ്പോഴും പെട്രോള്‍ അല്ലെങ്കില്‍ ഗ്യാസ് സ്റ്റെഷനുകള്‍ കാണാനാകും.
11
ഒയിമ്യാകോണിലേക്കുള്ള യാത്രയില്‍ ചാപ്പല്‍ രണ്ടു ദിവസം താമസിച്ച ഒരു ഒറ്റപ്പെട്ട ഗസ്റ്റ് ഹൌസ്. സൂപ്പും ചൂട് ചായയും കുടിച്ചാണ് മറ്റൊരു കാര്‍ തന്നെ തേടി വരും വരെ അധെഹം കഴിച്ചു കൂട്ടിയത്.
12
ഒയിമ്യാകോണിലേക്ക് എത്തും മുന്‍പേ അദ്ദേഹം കണ്ടു മുട്ടിയ ആളുകള്‍ അത്ര നല്ലവരായിരുന്നില്ല. ചിലപ്പോള്‍ നല്ല സ്വഭാവവും ചിലപ്പോള്‍ ജീവന് തന്നെ ഭീഷണിയും ആയിരുന്നു അവര്‍. കുതിര രക്തവും മക്രോണിയും അവരുടെ കൂടെ അദ്ദേഹം കഴിച്ചത്.
13
ഒയിമ്യാകോണ്‍ എന്ന വാക്കിന് സൈബീരിയന്‍ ഭാഷയില്‍ ഉള്ള അര്‍ത്ഥം ഒരിക്കലും തണുത്തുറക്കാത്ത ജലം എന്നാണെന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും
14
തണുത്തു വിറക്കുന്ന നായകള്‍

15

16
മരിച്ചവരെ ശവമടക്കുന്നതും അവിടെ പ്രയാസമേറിയ സംഗതിയാണ്. ആദ്യം വന്‍തോതില്‍ തീ ഉപയോഗിച്ച് പ്രതലം കത്തിച്ച ശേഷമാണ് ശവമടക്കാന്‍ സാധിക്കുകയുള്ളൂ
17
അവരെ വീടിനു പുറത്ത് കാണുന്നത് അല്പം ചില സമയങ്ങളില്‍ മാത്രമാണ്

18

19

20

21

22