മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി സഞ്ജീവ് ശിവൻ ചിത്രം ‘ഒഴുകി ഒഴുകി ഒഴുകി’ 

സന്തോഷ് ശിവൻ, സംഗീത് ശിവൻ എന്നിവരുടെ ഇളയ സഹോദരനായ സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന ‘ഒഴുകി ഒഴുകി ഒഴുകി’ എന്ന ചിത്രം മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ നേടി. ഫെബ്രുവരി 2ന് തിയറ്റർ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ പന്ത്രണ്ടു വയസ്സുള്ള ഒരാൺകുട്ടിയിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനായ് വേഷമിട്ടത് സഞ്ജീവ് ശിവന്റെ മകൻ സിദ്ധാൻഷു സഞ്ജീവ് ശിവനാണ്. സൗബിൻ ഷാഹിർ, നരേൻ, ബൈജു സന്തോഷ് എന്നിവർ മൂന്ന് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. . ട്രൈപോഡ് മോഷൻ പിക്ചേഴ്സിൻറ്റെ ബാനറിൽ ദീപ്തി പിള്ളൈ ശിവൻ നിർമ്മിക്കുന്ന ഈ ചിത്രം ഇതിനോടകം പല ഫിലിം ഫെസ്റ്റിവലുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഛായാഗ്രഹണം: മനോജ് പിള്ളൈ, ചിത്രസംയോജനം: ശീകർ പ്രസാദ് ബി ആർ പ്രസാദും സഞ്ജീവ് ശിവനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സം​ഗീതം ഹോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലിനെനും, സൗണ്ട് ഡിസൈൻ ഓസ്ക്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയുമാണ് കൈകാര്യം ചെയ്തത്. യദുകൃഷ്ണൻ, കൊച്ചുപ്രേമൻ, അഞ്ജനാ അപ്പുക്കുട്ടൻ, തുടങ്ങിയവരും ചിത്രത്തിലുണ്ട്.

You May Also Like

ഒരു ഇടവേളയ്ക്കു ശേഷം അനുഷ്ക നായികയാകുന്ന ‘മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി’ ട്രെയ്‌ലർ

ഒരു ഇടവേളയ്ക്കു ശേഷം അനുഷ്ക നായികയാകുന്ന ചിത്രമാണ് മിസ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി. ചിത്രത്തിന്റെ…

ജോജു-അനശ്വരരാജൻ സിനിമ അവിയലിൻറെ ട്രെയ്‌ലർ

അവിയൽ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പോക്കറ്റ് എസ്ക്വയർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ…

ഹലോ മിഥുൻ മാനുവൽ… നല്ല കഥകൾ മറ്റ് ഡയറക്ടേഴ്സിന് കൊടുത്തിട്ട് ഇങ്ങിനെ ഒരു ഊള കഥ സ്വന്തമായി സംവിധാനം ചെയ്യാൻ തോന്നിയ താങ്കളുടെ ബുദ്ധിയെ സമ്മതിക്കണം

Fury Charlie കൺട്രോൾ ചെയ്തുള്ള അഭിനയത്തിൽ ജയറാം എന്തൊരു പരാജയമാണെന്ന് ഓസ്‌ലർ കണ്ടപ്പോഴാണ് ശരിക്കും മനസ്സിലായത്.…

ഈ ഒൻപതോ പത്തോ തരം പിന്തിരിപ്പൻ ചിന്തകളുള്ള ടീമിനെയൊക്കെ ഒറ്റക്ക് ഒരു പെണ്ണ് ചവിട്ടിത്തെറിപ്പിക്കുന്നത് കാണണോ ?

Spoilers Ahead 1. പതിനെട്ട് കഴിഞ്ഞാൽ പെണ്ണ് കല്യാണം കഴിഞ്ഞില്ലെങ്കിൽ ചെന്നിക്കുത്ത് മുതൽ ഹൃദയസ്തംഭനം വരെ…