കുഞ്ഞു ചെമ്പക് വരാണസിയിലെ സമരവേദിയിലാണ്, അവളുടെ ശരീര ഭാരം നന്നേ കുറഞ്ഞിരിക്കുന്നു

340

പി.എം.സാദിഖലി

കുഞ്ഞു ചെമ്പക് വരാണസിയിലെ സമരവേദിയിലാണ്. അവളുടെ ശരീര ഭാരം നന്നേ കുറഞ്ഞിരിക്കുന്നു.15 മാസം മാത്രം പ്രായമായ അവൾക്ക്, ജന്മാവകാശമായ സ്വന്തം അമ്മയുടെ മുലപ്പാലാണ് കഴിഞ്ഞ 12 ദിവസമായി യോഗി സർക്കാർ നിഷേധിച്ചിരിക്കുന്നത്.അവളുടെ അച്ഛൻ രവി ശേഖറിനേയും അമ്മ ഏകതയേയും പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തതിന്റെ പേരിൽ യുപി സർക്കാർ തുറുങ്കിലടച്ചിരിക്കുന്നു.

ശേഖറിന്റെ അമ്മ ഷീല തിവാരി, സഹോദരി ദേബാദൃത തിവാരി, ബന്ധു സുഭാംഗി എന്നിവർ മാതാപിതാക്കളുടെ അഭാവത്തിൽ ചമ്പകിന് പരിരക്ഷയും പിന്തുണയും നൽകുന്നു.കൊഞ്ചിയും വിക്കിയും അവൾ അവരോട് ഇടക്കിടെ ചോദ്യമെറിയുന്നു. “മമ്മി-പപ്പാ കാബ് അയേംഗെ? (മമ്മി-പപ്പ എപ്പോൾ വരും?)

”വരുംവരുംഉറപ്പായും…. വരും.ചെമ്പക്,നിനക്കുള്ളതാണ് ഭാവി ഇന്ത്യ.അതിജയിക്കും ഈ പ്രതിസന്ധിയെ നമ്മുടെ ഇന്ത്യ. ഉജ്ജ്വലമായ നമ്മുടെ പാരസ്പര്യത്തെ തകർത്ത് രാജ്യം ശിഥിലമാക്കാൻ കോപ്പ് കൂട്ടുന്ന ഈ പിശാചുക്കളെ ഇന്ത്യൻ ജനത തുരത്തുക തന്നെ ചെയ്യും!

ജയ് ഹിന്ദ്.