fbpx
Connect with us

Kerala

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം കട്ടുമുടിക്കുന്ന രാജകുടുംബത്തിനെതിരെ നിയമപോരാട്ടം നടത്തിയ സുന്ദരരാജൻ എന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ഭക്തന് അഭിവാദ്യങ്ങൾ

നുണ നിർമ്മാണ ഫാക്ടറികൾ പ്രവർത്തിക്കുന്ന കാലത്ത് ഈ വസ്തുതകൾ അറിഞ്ഞിരിക്കാം. ചിത്രത്തിലുള്ളത് കേസ് ആദ്യം കൊടുത്ത സുന്ദര രാജനാണ്‌ .

 145 total views

Published

on

P Rajeev

നുണ നിർമ്മാണ ഫാക്ടറികൾ പ്രവർത്തിക്കുന്ന കാലത്ത് ഈ വസ്തുതകൾ അറിഞ്ഞിരിക്കാം. ചിത്രത്തിലുള്ളത് കേസ് ആദ്യം കൊടുത്ത സുന്ദര രാജനാണ്‌ .

പദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലെ സുപ്രീം കോടതി വിധി ആർക്കാണ് തിരിച്ചടിയായതെന്ന് പരിശോധിക്കാം
എന്താണ് പദ്മനാഭ സ്വാമി ക്ഷേത്ര കേസ്?

TP Sundararajan - Telegraph

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം രാജകുടുംബം കടത്തിക്കൊണ്ടു പോകുന്നുവെന്ന് പരാതിപ്പെട്ട് സുന്ദരരാജൻ എന്ന മുൻ IPS ഉദ്യോഗസ്ഥനായ ഭക്തൻ ഹൈക്കോടതിയെ സമീപിക്കുന്നു. നിലവറകളിലെ നിധിശേഖരം തിട്ടപ്പെടുത്തണമെന്നും, ക്ഷേത്ര ഭരണം സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

സുന്ദരരാജൻ ഇടതുപക്ഷക്കാരനാണോ?

ഒരിക്കലുമായിരുന്നില്ല. ഒരു കറതീർന്ന ഭക്തനായിരുന്നു അദ്ദേഹം. ഐ.പി.എസ്‌ ഉദ്യോഗസ്ഥനായിരുന്ന സുന്ദര്‍രാജന്‍ ഇന്റലിജന്‍സ്‌ ബ്യൂറോയിലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ബി സംഘത്തിലെ ഇന്ദിരാ ഗാന്ധിക്ക് ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു സുന്ദരരാജന്‍. സുന്ദരരാജിന്റെ അച്ഛന്‍ ടി.കെ. പദ്‌മനാഭ അയ്യര്‍ക്ക്‌ പ്രമേഹം ബാധിച്ച്‌ കാഴ്ച നഷ്‌ടപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന്‌ കൊണ്ടുപോകാന്‍ വേണ്ടി ജോലി രാജിവെച്ച് നാട്ടിലെത്തിയ വ്യക്തിയാണ് ഇദ്ദേഹം. പിന്നീട് സുന്ദര രാജൻ സുപ്രീം കോടതിയില്‍ അഭിഭാഷകനായി. പിന്നീട്‌ പ്രാക്‌ടീസ്‌ നിര്‍ത്തി പൂര്‍ണസമയവും ഭക്തിയുടെ വഴിയിലായിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷണം പോകുന്നുണ്ടെന്ന് ആരോപിച്ച്‌ ഹൈക്കോടതിയെ സമീപിച്ചതോടെയാണ്‌ സുന്ദരരാജന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്‌.

Advertisementഎന്തായിരുന്നു ഹൈക്കോടതിയിലെ കേസ്?

തിരുവിതാംകൂറിലെ അവസാന മഹാരാജാവായ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മ നാട് നീങ്ങിയപ്പോൾ പദ്മനാഭ സ്വാമി ക്ഷേത്രഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കാതെ മഹാരാജാവിന്റെ സഹോദരനായ ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമയെ ക്ഷേത്ര ഭരണം ഏൽപ്പിച്ചത് നിയമ വിരുദ്ധമാണെന്നും ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണം പോകുന്നുണ്ട് എന്നും ആരോപിച്ചാണ് സുന്ദരരാജൻ ഹർജി നൽകിയത്. ഗുരുവായൂര്‍ മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് ഭരണ സംവിധാനമുണ്ടാക്കണം, ക്ഷേത്രം സംരക്ഷിത സ്മാരകം ആക്കാൻ കേന്ദ്ര പുരാവസ്തു വകുപ്പിന് നിർദേശം നൽകണം എന്നിങ്ങനെ ആയിരുന്നു സുന്ദരരാജന്റെ ആവശ്യങ്ങൾ.

സംസ്ഥാന സർക്കാരിന്റെ റോൾ എന്ത്?

സംസ്ഥാന സർക്കാർ ക്ഷേത്രം ഏറ്റെടുക്കാൻ തയ്യാറാകാത്തത് നിയമവിരുദ്ധമാണെന്ന് സുന്ദരരാജൻ ആരോപിച്ചു. തുടർന്ന് ക്ഷേത്രം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം തേടി.

Advertisementഎന്തായിരുന്നു അന്നത്തെ ഇടതു സർക്കാരിന്റെ നിലപാട്?

ക്ഷേത്രഭരണം നിലവിൽ നല്ല നിലയിൽ നടക്കുന്നതിനാൽ ക്ഷേത്ര ഭരണത്തിൽ ഇടെപെടേണ്ടതില്ല എന്നാണ് അന്ന് ഭരണത്തിലിരുന്ന എൽഡിഎഫ് സർക്കാർ കോടതിയെ അറിയിച്ചത്.

സർക്കാർ നിലപാടിന്മേൽ കോടതിയുടെ നിരീക്ഷണം എന്തായിരുന്നു?

സംസ്ഥാന സർക്കാരിന്റെ നിലപാട് നിയമപരമോ നീതിയുക്തമോ അല്ലെന്ന് കോടതി വിമർശിച്ചു. ഭരണഘടനയിലെ 26-ആം വകുപ്പിന്റെ ഭേദഗതിയിലൂടെ നാട്ടുരാജാക്കന്മാർക്കുള്ള പ്രിവിപേഴ്‌സും മറ്റ് ആനുകൂല്യങ്ങളും നിർത്തിയിട്ടുണ്ട്. അവസാനത്തെ രാജാവായ ചിത്തിര തിരുനാൾ നാട് നീങ്ങിയതോടെ ക്ഷേത്രത്തിന്റെ അധികാരം സർക്കാരിൽ നിക്ഷിപ്തമാവും എന്നാണ് തിരുവിതാംകൂർ മതധർമ്മ സ്ഥാപന നിയമം വ്യവസ്ഥ ചെയ്യുന്നത്. ഭരണഘടനയുടെ 366-ആം അനുച്ഛേദ പ്രകാരം ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലശേഷം രാജാവ് എന്ന പദവിയുടെ അർഹത സർക്കാരിനാണ് എന്നും കോടതി നിരീക്ഷിച്ചു.

Advertisementഹൈക്കോടതിയുടെ മറ്റു നിരീക്ഷണങ്ങൾ എന്തെല്ലാം?

പൊതുജനങ്ങളിൽ നിന്നുള്ള പണം ക്ഷേത്രമുൾപ്പെടെയുള്ള മതസ്ഥാപനങ്ങളിൽ സ്വീകരിക്കപ്പെടുമ്പോൾ അതിന്റെ കണക്ക് പൊതുജനങ്ങളെ അറിയിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. ഈ പണം വ്യക്തിപരമായ നേട്ടങ്ങക്കായി വിനിയോഗിക്കപ്പെടരുത്. ഈ പണം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാൻ അനുവദിക്കുന്നത് ദൈവത്തിന്റെ പേരിൽ കച്ചവടത്തിന് അനുമതി നൽകുന്നതിന് സമാനമാണ്.

എന്തായിരുന്നു രാജകുടുംബത്തിന്റെ വാദം?

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ കുടുംബ ക്ഷേത്രമാണ്. ഇവിടെ സർക്കാരിനോ പൊതുജനങ്ങൾക്കോ ഇടപെടാൻ കഴിയില്ല.

Advertisementകോടതി നിരീക്ഷണം

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രം അല്ലെന്ന് കോടതി വ്യക്തമാക്കി. അവസാന മഹാരാജാവിന്റെ കാലശേഷം സർക്കാരിന്റെ അനുമതിയോടെ ക്ഷേത്രഭരണം തുടർന്ന ഉത്രാടം തിരുനാൾ മാര്‍ത്താണ്ഡവര്‍മ്മ ക്ഷേത്രത്തിന്റെ സ്വത്തിന്റെയും അമൂല്യനിധിയുടെയും ചിത്രമെടുത്തത് ഭക്തരുടെ എതിർപ്പിന് കാരണമായി. ക്ഷേത്രത്തിന്റെ സ്വത്ത് രാജകുടുംബത്തിന്റേതാണെന്ന് പത്രപരസ്യവും നൽകി.

ഹൈക്കോടതി വിധി എന്തായിരുന്നു?

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം നിയമാനുസൃത ട്രസ്റ്റോ ഭരണ സമിതിയോ ഉണ്ടാക്കി സംസ്ഥാന സർക്കാർ മൂന്ന് മാസത്തിനകം ഏറ്റെടുക്കണം എന്ന് 2011 ജനുവരി 31ന് ഹൈക്കോടതി വിധിച്ചു. 3 മാസത്തിനകം ഏറ്റെടുക്കണം എന്ന കർശന ഉത്തരവാണ് ഹൈക്കോടതി വിധിച്ചത്. അവസാന രാജാവായ ചിത്തിര തിരുനാളിന് ശേഷം ക്ഷേത്രത്തിന്റെ അവകാശം അനന്തരാവകാശികൾക്ക് കിട്ടില്ല. അവകാശം സർക്കാരിൽ നിക്ഷിപ്തമാണെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാർ ട്രസ്റ്റുണ്ടാക്കി ക്ഷേത്രം ഏറ്റെടുക്കും വരെ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ കലവറ തുറക്കുകയോ അതിനുള്ളിലെ വസ്തുക്കൾ എടുത്തുമാറ്റുകയോ ചെയ്യരുത് എന്ന് നിർദ്ദേശം നൽകി. എന്നാൽ നിത്യപൂജക്കും ആചാരാനുഷ്ടാനങ്ങൾക്കും ആവശ്യമായവ എടുക്കാവുന്നതാണ്. ഉത്രാടം തിരുനാളിനും അദ്ദേഹത്തിന്റെ അനന്തരാവകാശികൾക്കും ക്ഷേത്രത്തിലെ ആറാട്ട് തുടങ്ങിയ ആചാരാനുഷ്ടാനങ്ങളിൽ പദ്മനാഭ ദാസനെന്ന നിലയിൽ പങ്കെടുക്കാം എന്നും കോടതി വ്യക്തമാക്കി.

Advertisementഗുരുവായൂർ ദേവസ്വത്തിന്റെ മാതൃകയിൽ സമിതിയോ ട്രസ്റ്റോ ഉണ്ടാക്കാം. സർക്കാർ നിയോഗിക്കുന്ന സത്യസന്ധരായ വ്യക്തികളുടെ സമിതി കല്ലറ തുറന്ന് അമൂല്യവസ്തുക്കളുടെ പട്ടിക തയ്യാറാക്കണം. രാജകുടുംബത്തിന്റെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ ആവണം ഇത്. ഇവ ക്ഷേത്ര പരിസരത്ത് മ്യൂസിയം ഉണ്ടാക്കി അതിൽ പ്രദർശനത്തിന് വെക്കണം. വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചിട്ടുള്ളതിനാൽ സുരക്ഷ പോലീസിനെ ഏൽപ്പിക്കുകയോ പോലീസിന്റെ സഹായം ഉറപ്പുവരുത്തുകയോ ചെയ്യണം.

ഹൈക്കോടതി വിധിയെത്തുടർന്ന് എന്ത് നടന്നു?

27- 4- 2011ന് ഹൈക്കോടതി വിധിക്ക് എതിരെ മുൻ തിരുവിതാംകൂർ രാജ കുടുംബത്തിന് വേണ്ടി ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നു. തുടർന്ന് കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുന്നു. ഒപ്പം ചില നിർദേശങ്ങളും പുറപ്പെടുവിക്കുന്നു

എന്തൊക്കെ ആയിരുന്നു സുപ്രീംകോടതി നിർദ്ദേശങ്ങൾ?

Advertisementനിലവറകളിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് നടത്തുക. വിവരം കോടതിക്ക് നൽകുക. ക്ഷേത്ര സുരക്ഷയ്ക്ക് കൂടുതൽ പോലീസ് സംവിധാനം ഏർപ്പാടുക്കുക.

സുപ്രീകോടതിയിൽ പിന്നീട് എന്ത് നടന്നു?

ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് തർക്കം ഉണ്ടാവുകയും ബി നിലവറ തുറക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിർദ്ദേശിക്കുകയും ചെയ്തു. മുൻപ് ഉണ്ടായിരുന്ന നിരീക്ഷണ സമിതിയെ ഒഴിവാക്കി 5 അംഗ വിദ്ഗദ സമിതി ഉണ്ടാക്കി. ഈ സമിതിക്ക് മുകളിൽ ഒരു മൂന്ന് അംഗ മേൽനോട്ട സമിതിയും ഉണ്ടാക്കി. കേസിൽ കോടതിയെ സഹായിക്കാൻ പ്രശസ്ത അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തെ അമിക്കസ് ക്യൂറി ആയി നിയമിച്ചു. സുപ്രീംകോടതിയെ സമീപിച്ച ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ മരിച്ചതിനെ തുടർന്ന് മൂലം തിരുനാൾ രാമവർമ്മ കക്ഷിയായി ചേരുന്നു. സുപ്രധാനവും സമ്പന്നവുമായ ക്ഷേത്രത്തിന്റെ സ്വത്തുക്കൾ ശരിയായ വിധത്തിൽ അല്ല രാജകുടുംബം പരിപാലിച്ചിരുന്നത് എന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകി. അമിക്കസ് ക്യൂറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ 5 അംഗ ഭരണ സമിതി സുപ്രീംകോടതി രൂപീകരിച്ചു. തന്ത്രി, മുഖ്യ നമ്പി, ജില്ലാ ജഡ്ജി ശുപാർശ ചെയ്യുന്ന രണ്ട് അംഗങ്ങൾ എന്നിവർ അടങ്ങുന്ന സമിതി( ഈ സമിതിയാണ് ഇപ്പോഴും ക്ഷേത്രഭരണം നിർവഹിക്കുന്നത്). ക്ഷേത്ര സ്വത്തുക്കളുടെയും മറ്റും ഓഡിറ്റിന് മുൻ സിഎജി വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തി. ഓഡിറ്റിൽ ലക്ഷക്കണക്കിന് കോടിരൂപയുടെ സ്വത്ത് വിലയിരുത്തുന്നു. രാജകുടുംബത്തിന്റെ അധീനതയിൽ ആയിരുന്ന കാലത്തെ ഗുരുതരമായ ക്രമക്കേടുകളും വിനോദ് റായിയുടെ റിപ്പോർട്ടിലുണ്ട്.

സംസ്ഥാന സർക്കാർ എന്നെങ്കിലും ക്ഷേത്ര ഭരണം ഏറ്റെടുത്തിരുന്നോ?

Advertisementഏറ്റെടുത്തിരുന്നില്ല. കോടതി നിർദ്ദേശപ്രകാരമുള്ള സമിതി തന്നെയാണ് ഭരണം നടത്തിയിരുന്നത്. ഈ കേസ് സുപ്രീംകോടതിയിൽ നടക്കുമ്പോൾ രാജകുടുംബത്തെ കൂടി ഉൾപ്പെടുത്തിയുള്ള പ്രത്യേക സമിതിയോ ബോർഡോ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ദൈനംദിന ഭരണം കൈകാര്യം ചെയ്യണം എന്നായിരുന്നു സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്.

ഇന്നത്തെ സുപ്രീംകോടതി വിധി എന്ത്?

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരും എന്നും എന്നാൽ അതിന്‍റെ നടത്തിപ്പിൽ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. രാജകുടുംബ പ്രതിനിധിയും സംസ്ഥാന സർക്കാർ പ്രതിനിധിയും അടങ്ങുന്ന പുതിയ ഭരണസമിതിയെ ക്ഷേത്ര ഭരണം ഏൽപ്പിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ നിലവിലുള്ള ഭരണ സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം എന്നും സുപ്രീംകോടതി നിർദ്ദേശിക്കുന്നു.

വിധി രാജകുടുംബത്തിന് അനുകൂലമാണോ?

Advertisementഅനുകൂലമാണോ എന്ന് ചോദിച്ചാൽ അനുകൂലമാണെന്ന പ്രചാരണം വരുമ്പോഴും യഥാർത്ഥത്തിൽ ക്ഷേത്രഭരണം രാജകുടുംബത്തിന്റെ സ്വകാര്യ ഭരണത്തിലായിരുന്ന സ്ഥിതി പൂർണമായും ഇല്ലാതായി. ഭരണസമിതിയിൽ അംഗത്വം കിട്ടിയത് മാത്രമാണ് രാജകുടുംബത്തിന് ആശ്വസിക്കാൻ വക നൽകുന്നത്. എന്നാൽ സംസ്ഥാന സർക്കാരും രാജകുടുബത്തിനും ഭരണസമിതിയിൽ അംഗത്വം നൽകണം എന്ന നിലപാടിൽ തന്നെ ആയിരുന്നു.

വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയാണോ?

സംസ്ഥാന സർക്കാരിന് ഈ കേസിൽ ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. സംസ്ഥാന സർക്കാർ പദ്മനാഭ സ്വാമി ക്ഷേത്രം ഏറ്റെടുത്തു ഒരു ഉത്തരവോ തീരുമാനമോ ഇതേവരെ കൈക്കൊണ്ടിരുന്നില്ല. ക്ഷേത്ര ഭരണം നൽകണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചിട്ടുമില്ല. ഭക്തരുടെ ഹർജിയെ തുടർന്നാണ് ഹൈക്കോടതി ക്ഷേത്ര ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം എന്ന് ഉത്തരവിട്ടത്. സംസ്ഥാന സർക്കാരിനും എൽഡിഎഫിനും ഏറ്റ തിരിച്ചടിയാണ് ഇപ്പോഴത്തെ വിധി എന്ന് പറയുന്നവർ മൂഢന്മാരുടെ സ്വർഗത്തിലാണ്.

സംസ്ഥാന സർക്കാരും രാജകുടുംബവും തമ്മിൽ തർക്കമുണ്ടോ?

Advertisementപിണറായി സർക്കാരും രാജകുടുംബവും തമ്മിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് യാതൊരുവിധ തർക്കങ്ങളും നിലവിലില്ല.

സുപ്രീംകോടതി വിധിയെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്തോ?

സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതം ചെയ്തു. സുപ്രീംകോടതി വിധി എന്തുതന്നെ ആയാലും നടപ്പിലാക്കുക തന്നെ ചെയ്യും എന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. സുപ്രീംകോടതി സമാനമായ കേസുകളിൽ നടത്തിയ വിധികളോടെല്ലാം ഇതേ നിലപാട് തന്നെയാണ് സംസ്ഥ സർക്കാർ സ്വീകരിച്ചിരുന്നത്. സുപ്രീംകോടതി സംസ്ഥാന സർക്കാരിനെതിരെ ഒരു പരാമർശവും ഈ വിധിയിൽ നടത്തിയിട്ടില്ല. പുതിയ ഭരണ സമിതിയെ തീരുമാനിക്കുന്നതും സംസ്ഥാന സർക്കാർ ആവും. സംസ്ഥാന സർക്കാരും രാജകുടുംബവും ഒത്തുചേർന്ന് നല്ലരീതിയിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണം മുന്നോട്ട് കൊണ്ടുപോകും.

അനുബന്ധം

Advertisementകലക്കവെള്ളത്തിൽ മീൻപിടിക്കാമെന്ന് എന്തായാലും ആരും കരുതേണ്ട. പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിലെ പദ്മതീർത്ഥക്കുളം നേരത്തെ തന്നെ ഇടതുസർക്കാർ വൃത്തിയാക്കി ഇട്ടിട്ടുണ്ട്.

 146 total views,  1 views today

Advertisement
Entertainment8 mins ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment20 mins ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education45 mins ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment1 hour ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 hour ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy1 hour ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy2 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy2 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy2 hours ago

“പൂച്ചക്കും പട്ടിക്കും കൂട്ടായി ഒറ്റയ്ക്ക് ജീവിച്ചു മരിക്കുകയുള്ളൂ നീ”അധിക്ഷേപിച്ച ആൾക്ക് മറുപടി നൽകി സാമന്ത

Entertainment2 hours ago

മഞ്ജുപിള്ള തഴയപെട്ടത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് എംഎ നിഷാദ്

controversy2 hours ago

വിജയ് ബാബു ഒളിവിൽ കഴിയുന്നത് ഉന്നതൻ്റെ സംരക്ഷണത്തിൽ, താരം നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി; ഹൈക്കോടതിയിൽ സർക്കാർ

Entertainment2 hours ago

 12 അടി ഉയരമുള്ള വിശ്വരൂപ ശിൽപം ഇനി മോഹൻലാലിൻറെ വീടിനു അലങ്കാരമാകും

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment1 hour ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment24 hours ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement