കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ, എം.എൽ.എ ആയിരിക്കുമ്പോൾ കൊല്ലപ്പെട്ട ഒരാളേയുള്ളൂ

112

P V Anvar MLA

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ,എം.എൽ.എ ആയിരിക്കുമ്പോൾ കൊല്ലപ്പെട്ട ഒരാളേയുള്ളൂ..സഖാവ്‌ കുഞ്ഞാലി എന്ന  ഏറനാടൻ ചെഗുവേര.

കൊല്ലപ്പെടുമ്പോൾ നിലമ്പൂർ എം.എൽ.എ.ഏറനാടിന്റെ മണ്ണിൽ നിന്ന് ഉദിച്ചുയർന്ന് കാളികാവിന്റെ മണ്ണിൽ ഉറങ്ങുന്ന വിപ്ലവസൂര്യൻ.കൊന്നത്‌ കോൺഗ്രസുകാർ.നിലമ്പൂരിലെയും ഏറനാട്ടിലെയും പട്ടിണിപാവങ്ങൾക്കും സാധാരണക്കാർക്കും വേണ്ടി പടവെട്ടി അവർക്കായി ജീവിച്ച്‌ വീര രക്തസാക്ഷിത്വം വരിച്ച സഖാവ്‌ കുഞ്ഞാലിയുടെ വിപ്ലവചരിത്രം എന്നും മനസ്സിൽ ആവേശമുണർത്തിയിട്ടുണ്ട്‌.നിലമ്പൂരിലെയും ഏറനാട്ടിലെയും തോട്ടം മേഖലകളിലെ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളിൽ ഇടപെട്ട്‌,അവർക്ക്‌ വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ കൊലചെയ്യപെട്ട സഖാവിന്റെ ജീവിതം ഓരോ പൊതുപ്രവർത്തകർക്കും മാതൃകയാണ്.

1969 ജൂലൈ 26 ന് ചുള്ളിയോട്ടെ കോൺഗ്രസ്‌ ഓഫീസിൽ നിന്ന് വെടിയേറ്റ്‌ ജൂലൈ 28 ന് ഈ ലോകത്തോട്‌ വിട പറയുമ്പോൾ നിലമ്പൂരിന്റെ എം.എൽ.എ കൂടിയായിരുന്ന സഖാവ്‌ കുഞ്ഞാലിയുടെ പ്രായം വെറും നാൽപത്തി അഞ്ച്‌ വയസ്സ്‌ മാത്രമായിരുന്നു.സഖാവ്‌ ബാക്കി വച്ച്‌ പോയ സ്വപ്നങ്ങളായ നിലമ്പൂരിന്റെ വികസനവും ഇവിടുത്തെ ജനങ്ങളുടെ ക്ഷേമവും കാലം എന്നിൽ ഏൽപ്പിച്ച കർത്തവ്യമായാണ് ഞാൻ കരുതുന്നതും,ആ നിലയ്ക്ക്‌ തന്നെയാണ് പ്രവർത്തിക്കുന്നതും.
നിലമ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി തീരുമാനിക്കപെട്ടപ്പോൾ ആദ്യം കണ്ട്‌ അനുഗ്രഹം വാങ്ങിയത്‌ സഖാവ്‌ കുഞ്ഞാലിയുടെ ജീവിത സഖിയായിരുന്ന സഖാവ്‌ KT സൈനബയെയായിരുന്നു.

എനിക്ക്‌ സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകുമ്പോൾ ഒപ്പം കെട്ടി വയ്ക്കാനുള്ള തുക നൽകിയതും സൈനബാത്തയാണ്. നിലമ്പൂരിലെ ജനങ്ങൾക്ക്‌ വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചത്‌ സഖാവ്‌ കുഞ്ഞാലിയുടെ സ്മരണ മുൻനിർത്തി,അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒപ്പം കൈ പിടിച്ച്‌ നടന്നിരുന്ന സഖാവ്‌ സൈനബയുടെ അനുഗ്രഹത്തോടെയും ആശീർവാദത്തോടെയും ആയിരുന്നത്‌,യാദൃശ്ചികത അല്ല മറിച്ച്‌ കാലത്തിന്റെ കാവ്യനീതിയായി തന്നെ കണക്കാക്കുന്നു.

സഖാവ്‌ കുഞ്ഞാലിയുടെ ജീവനെടുത്ത്‌ വളർന്ന അധികാര കേന്ദ്രങ്ങളെ നിലമ്പൂരിന്റെ മണ്ണിൽ നിന്ന് കെട്ട്‌ കെട്ടിച്ച്‌ വിജയകൊടി പാറിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്‌.ചുള്ളിയോട്ട്‌ സഖാവിനെ വകവരുത്തിയ തോക്കിന്റെ പിന്നിൽ പ്രവർത്തിച്ചവരെ എന്നേക്കുമായി ഈ മണ്ണിൽ നിന്ന് തൂത്തെറിയേണ്ടതുണ്ട്‌.അതിനായുള്ള പ്രവർത്തനങ്ങൾക്ക്‌ എന്നും കരുത്ത്‌ പകരുന്നത്‌ സഖാവിന്റെ ജീവിതമാണ്.നിസ്സാരമായി ഒരു എം.എൽ.എയെ വെടിവെച്ച്‌ കൊന്ന് തള്ളിയവർ,ഇന്ന് സമാധാനത്തിന്റെ പതാകവാഹകർ ആകുമ്പോൾ ഇതൊന്നും പറയാതെ വയ്യ..