അൻവറിന്റെ ഗുണ്ടകൾ കാരശ്ശേരി മാഷിനെ മർദ്ദിച്ചത് ഫാസിസം

255

Joli Joli എഴുതുന്നു 

കാരശേരി മാഷിനെ മർദിച്ചത് ഫാസിസമല്ലേ എന്ന് ചോദിച്ചപ്പോൾ സി ആർ നീലകണ്ഠന്റെയും ഷാജഹാന്റെയും ഒപ്പം നടന്നാൽ മർദ്ദനമേൽക്കും എന്നാണ് പി വി അൻവറിന്റെ ഗുണ്ടകൾ മറുപടി തന്നത്. ആരെല്ലാം ആരോടൊപ്പം നടക്കണമെന്നും ആരോടെല്ലാം സംസാരിക്കണമെന്നും ആരുടെയെല്ലാം കൂടെ നടക്കരുത് എന്നും എ കെ ജി സെന്ററിൽ നിന്ന് ഉത്തരവിറക്കുന്നതാണ് കേരള ജനത ഭയക്കേണ്ട ഫാസിസം.

ഒരു നിയമ ലംഘനം അന്വേക്ഷിക്കാൻ ചെന്ന ജനങ്ങളെയും അവരുടെ പ്രതിനിധികളെയും മർദിക്കാനും തടയാനും അസഭ്യം പറയാനും കോൺഗ്രസും ലീഗും ഭരണപക്ഷത്തോടൊപ്പം കൂട്ട് ചേർന്നതാണ് കേരള ജനത ഞെട്ടേണ്ട ഫാസിസം.കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി വിരുദ്ധനും പ്രകൃതി ചൂക്ഷകനും മനുഷ്യവിരോധിയും പ്രകൃതിയെ കച്ചവട ചരക്കാക്കിയവനുമായ ഒരാൾ എം എൽ എ ആയതും ഫാസിസത്തിന്റെ വരവ് തന്നെയാണ്.

Image may contain: 5 people, including Premkumar Medayil, people standing, crowd and outdoorഅങ്ങനെയുള്ള ഒരാൾ പ്രകൃതി സംരക്ഷണത്തിന്റെ അപ്പോസ്തോലൻ എന്ന സ്ഥാനം അലങ്കരിക്കുത് ഗോഡ്‌സെ ഗാന്ധിജിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് തുല്യമാണ്. ആയിരകണക്കിന് ജനങ്ങളുടെയും നാൽക്കാലികളുടെയും അവരുടെ കഷ്ടപ്പാടുകളുടെയും തലക്ക് മുകളിൽ പണിതു വച്ചിരിക്കുന്ന ജലബോംബ് പൊളിച്ച് കളയാൻ കോടതി പല പ്രാവശ്യം പറഞ്ഞിട്ടും പുല്ല് വില കല്പിക്കാത്തവൻ നിയമസഭയിൽ ഇരിക്കുന്നത് മുഖ്യമന്ത്രിയുടെ വലത് ഭാഗത്താണ് എന്നത് ഏറെ ഭയക്കേണ്ട ഫാസിസമാണ്.

Image result for p v anwar FASCISM AGAINST MN KARASSERYവൈദ്യുതി കടത്തി വിട്ടിട്ടുള്ള ഇരുമ്പ് വേലികളും ക്യാമറകളും ഗുണ്ടകളെയും ഒരു കിലോമീറ്റെർ ചുറ്റളവിൽ ഒരു ഈച്ചക്ക് പോലും കടന്ന് ചെല്ലാൻ കഴിയാത്ത രീതിയിൽ പ്രവർത്തിക്കുന്ന ക്വറികളുണ്ട് കേരളത്തിൽ.
ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും ചേർന്ന് നടത്തുന്ന ഫാസിസത്തിന്റെ പരിധിയിൽ വരും ഇതും. ഏതൊക്കെയാണ് ഫാസിസം എന്ന് നിങ്ങൾ നിർവചിച്ച് തരുന്നത് തൊണ്ട തൊടാതെ വിഴുങ്ങലല്ല കേരളത്തിലെ കുറച്ച് പേരുടെയെങ്കിലും ജോലി.

പി വി അൻവറിന്റെ ഗുണ്ടകൾ ജനങ്ങളെ മർദിച്ചത് കയ്യും കെട്ടി നോക്കി നിന്ന പിണറായി സർക്കാരാണ് ചൂണ്ടി കാണിക്കാൻ പറ്റിയ ഏറ്റവും നല്ല ഫാസിസ്റ്റ് സർക്കാരിന് ഉദാഹരണം.ജനങ്ങളെ തടയാൻ ഇറങ്ങി തിരിച്ചാൽ നിങ്ങളുടെ അടിത്തറ ഇളകി ഒന്നാകെ അറബിക്കടലിൽ ചെന്ന് പതിക്കും..
പ്രത്യേകിച്ച് കേരളത്തിലെ. മണ്ടൻ പണിക്ക് നിൽക്കരുത്.

Image result for p v anwar FASCISM AGAINST MN KARASSERY

ജനാധിപത്യം എന്നത് അൻവറിന്റെ കൂലിക്കാരുടെ ഔദാര്യമല്ല”
നിലമ്പൂരിൽ നടന്ന സംഭവങ്ങൾ എം.എൻ കാരശ്ശേരി വിശദീകരിക്കുന്നു (VIDEO)

Advertisements