💃 പാലം (1983) 💃
MAGNUS
പുതിയ കോൺടാക്ട് ലഭിച്ച സന്തോഷത്തിലാണ് കോൺട്രാക്ടർ പ്രഭാകരൻ (മധു).സഹോദരൻ ഗോപി (രതീഷ്) യുടെയും സൂപ്പർവൈസർ ബാല(പ്രതാപചന്ദ്രൻ) ന്റെയും പ്രയത്നം കൂടി ഉണ്ടെന്നു ഭാര്യ ലക്ഷ്മി (ശ്രീവിദ്യ) ഓർമ്മപെടുത്തുന്നു.പ്രഭാകരൻ അത് ശെരി വെക്കുന്നു.കോൺടാക്ട് നഷ്ടപെട്ട നിരാശയിൽ മദ്യപിക്കുന്ന പ്രഭാകരന്റെ എതിരാളി ജെ. പി (ബാലൻ. കെ. നായർ ) ഭാര്യ (മീന)യുടെ അന്വേഷണത്തിനു മറുപടിയായി തനിക്കു ലഭിക്കേണ്ട ഹോസ്പിറ്റൽ കോൺട്രാക്ട്, കോൺടാക്ട്രർ പ്രഭാകരന് ലഭിച്ചെന്നുംപ്രഭാകാരന്റെ ശക്തി അയാളുടെ സഹോദരൻ ഗോപി യാണെന്നും അവർ ഒന്നിച്ചു നിന്നാൽ തനിക്കു ഈ മേഘലയിൽ ഒന്നും ചെയ്യാൻ ആകില്ല എന്നും പറയുന്നു.
അവരെ തമ്മിൽ തെറ്റിക്കുകയാണ് തന്റെ ലക്ഷ്യം എന്നും പറയുന്നു.അലക്ഷ്യമായി നടക്കുന്ന മകൻ വേണു (രവീന്ദ്രൻ)വിൽ ജെ. പി ക്ക് പ്രതീക്ഷ ഇല്ല.ഗോപിയെ കൂടാതെ പ്രഭാകരന് അനിത (സ്വപ്ന) എന്നൊരു സഹോദരി കൂടി ഉണ്ട്.വേണുവുമായി പ്രണയത്തിലായ അനിതക്ക് തന്റെ പ്രേമബന്ധം സഹോദരൻമാർ അറിഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പേടിയുണ്ട്.പ്രഭാകരന്റെ ഡ്രൈവർ സുകുമാര(പപ്പു)ൻ കമ്പനി വാച്മാൻ ഗോപാലപിള്ള(മണവാളൻ ജോസഫ്) യുടെ മകൾ പൊന്നമ്മ(ബീന)യുമായി അടുപ്പത്തിലാണ്. പിള്ളയുടെ കണ്ണുവെട്ടിച്ചു അവരുടെ പ്രേമം ഒരു വഴിക്ക് നടക്കുന്നു.മകൾ ബിന്ദുവിന്റെ പിറന്നാൾ ആഘോഷത്തിനു ലക്ഷ്മി ബാലനെയും ഭാര്യ മാലതി(ശുഭ) യെയും വീട്ടിലെത്തി ക്ഷണിക്കുന്നു.ബിന്ദുവിന്റെ പിറന്നാൾ ദിനം °° ആഗതരുടെ മുന്നിൽ ബിന്ദുമോൾക്ക് വേണ്ടി ഗോപിയുടെ ഒരു ഗാനം
[ പ്രാണൻ നീ എന്റെ ]പ്രഭാകാരനു ലഭിച്ച പുതിയ കോൺട്രാക്ട്ന്റെ പണി മുടക്കാൻ ജെ. പി ശ്രമം തുടങ്ങി. മാനേജർ ജോണി (ജോണി) വഴി പ്രഭാകരനെ ഇല്ലായ്മ ചെയ്യാൻ പണി നടക്കുന്ന കെട്ടിടത്തിന് കേടുപാടുകൾ ഉണ്ടാക്കുന്നു.പ്രഭാകരനു പകരം അവിടെ എത്തിയ ബാലൻ കെട്ടിടപരിശോധനക്കിടെ നില ഇടിഞ്ഞു വീണു മരിക്കുന്നു. അനാഥരായ മാലതിക്കും മകൻ സുരേഷ് (മാസ്റ്റർ സുരേഷ് ) നും സംരക്ഷണം നൽകണം എന്ന് ലക്ഷ്മി പ്രഭാകരനോട് പറയുന്നു.
നഗരത്തിലെ ഒരു ക്ലബ് °° നർത്തകരുടെ വേഷത്തിൽ വേണുവും അനിതയും ചേർന്നുള്ള ഒരു ഗാനം [ ഓ മൈ ഡാർലിംഗ് ]ഗാനത്തിനു നഗരം ചുറ്റിയ ശേഷം ടിബിയിൽ റൂമെടുക്കുന്ന വേണു അനിതയെയും അവിടേക്കു ക്ഷണിക്കുന്നു.മറ്റൊരു ആവശ്യത്തിനു എത്തുന്ന ഗോപി വേണുവിനെ കാണുന്നു. ഒപ്പം കൂടെ ഉള്ള സഹോദരി അനിതയെ കാണുമ്പോൾ ഗോപിയുടെ സമനില തെറ്റുന്നു. അവിടെ നിന്ന് അനിതയെ വീട്ടിൽകൊണ്ടാക്കിയ ശേഷം തിരിച്ചു വന്നു വഴിയിൽ വേണുവിനെ തടഞ്ഞു നിർത്തി വഴക്ക് കൂടുന്നു .വേണു അനിതയെ സ്‌നേഹിക്കുന്നു എന്നറിയുന്ന ഗോപി അവരെ ഒന്ന് ചേർക്കും എന്ന് വാക്കു നൽകുന്നു. മാലതിയെ സാമ്പത്തികമായി സഹായിക്കാൻ എത്തിയ ശേഷം വീട്ടിൽ നിന്ന് മടങ്ങുന്ന പ്രഭാകരനെ ജെ. പി കാണുന്നു.പരിചയമുള്ളവരോട് പരദൂഷണമായി അയാൾ അത് വിളിച്ചറിയിക്കുന്നു.
ആ കിംവന്തി ലക്ഷ്മിയുടെ കാതുകളിൽ എത്തുന്നു. ആദ്യം നീരസം തോന്നുന്നു എങ്കിലും പ്രഭാകരന്റെ തുറന്നു പറച്ചിലിൽ ലക്ഷ്മിക്ക് കാര്യം ബോധ്യമാകുന്നു.
പാലം യുട്യൂബിൽ
വീട്ടിലേക് ക്ഷണിച്ച ഗോപിയുമായി വേണു മദ്യപിക്കുന്നു. മടങ്ങും വഴി ജെ. പി ഗോപിയെ വിളിച്ചു പ്രഭാകരനു മാലതിയുമായി അനാശാസ്യബന്ധം ഉണ്ടെന്ന് പറയുന്നു. അത് വിശ്വസിക്കാതെ ഗോപി പോകുന്നു.പ്രഭാകാരന്റെ സൈറ്റ്ലേക്ക് വന്ന സിമന്റ്ലോറിയിൽ നിന്ന് സിമന്റ് മാറ്റി ഡ്യൂപ്ലിക്കേറ്റ് സിമന്റ് വെക്കാൻ ശ്രമിക്കുന്ന ജോണിയുമായി അതു വഴി വരുന്ന ഗോപി ഏറ്റുമുട്ടുന്നു.ഗോപി അത് ജെ. പി യെ അറിയിക്കുന്നു. അത് ജോണിയുടെ കുറ്റമാക്കി മാറ്റി ജെ. പി ഗോപിയെ കബളിപിക്കുന്നു.മാലതിയുടെ വീടിന്റെ അടുത്ത് കൂടി പോകുന്ന ഗോപി പ്രഭാകരൻ മാലതിക്ക് പണം നൽകുന്നത് കാണുന്നു.ജെ. പി പറഞ്ഞത് സത്യം ആണെന്ന് ഗോപി കരുതുന്നു.ഇൻസ്പെക്ഷനു എത്തുന്ന അസിസ്റ്റന്റ് എഞ്ചിയറുടെ നിർദേശങ്ങൾ അവഗണിക്കുന്ന ഗോപിയെ പ്രഭാകരൻ ശകാരിക്കുന്നു.ഗോപിയും പ്രഭാകരനും ഇടയുന്നു.
ഗോപി കമ്പനി വിട്ടിറങ്ങുന്നു.എരി തീയിൽ എണ്ണ ഒഴിച്ച് വാഗ്ദാനങ്ങൾ നൽകി ജെ. പി ഗോപിയെ കൂടെ കൂട്ടുന്നു.
രാത്രി മദ്യപിച്ചു വീട്ടിൽ എത്തുന്ന ഗോപി പ്രഭാകരനോട് വഴക്ക് കൂടുന്നു.മദ്യപിച്ചതിന്റെ പേരിൽ പ്രഭാകരൻ ഗോപിയെ തല്ലുന്നു. ഗോപി പുറത്തേക് പോകുന്നു.ഗോപി ജെ. പി ജെ. പി. യുടെ വീട്ടിൽ താമസിക്കുന്നു. ഗോപിയെ തിരികെ വിളിക്കാൻ വരുന്ന ലക്ഷ്മിയെ ഗോപി നിരാശയോടെ മടക്കി അയക്കുന്നു.ഗോപിക്ക് ഒപ്പം നിൽക്കാൻ വാശി പിടിക്കുന്ന ബിന്ദു മോൾ രാത്രി വീട്ടിൽ പോകാൻ താല്പര്യം കാണിക്കുന്നു. ബിന്ദുവിനെ വീട്ടിൽ എത്തിക്കുന്ന ഗോപിയോട് പോകരുത് എന്ന് പ്രഭാകരൻ പറയുന്നു എങ്കിലും ഗോപി പോകുന്നു.
ɪɴᴛᴇʀᴠᴇʟ
സ്വന്തമായി ഒരു സ്കൂൾ കോൺട്രാക്ട് എടുക്കുന്ന ഗോപിയെ സഹായിക്കാമെന്ന് ജെ. പി പറയുന്നു. പാർട്ട്‌നർഷിപ് ൽ അവർ വർക്ക്‌കൾ ചെയ്യാൻ തുടങ്ങുന്നു.ഗോപി അറിയാതെ സൈറ്റ്ൽ എത്തുന്ന സിമന്റ് ജെ. പി സ്വന്തം ഗോഡൌണിൽ ഇറക്കുന്നു. (പകരം വ്യാജ സിമന്റ് ഇറക്കുന്നു )തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ വേണുവും അനിതയും ചേർന്നുള്ള ഒരു ഗാനം [ ഒരജ്ഞാത പുഷ്പം വിരിഞ്ഞു ]
ആ വഴിയാത്ര യിൽ അവരുടെ പ്രേമരംഗങ്ങൾ കാണുന്ന ജെ. പി ഗോപിയോട് വേണുവും അനിതയുമായുള്ള വിവാഹം സംസാരിക്കുന്നു .വിവാഹാലോചനയുമായി വീട്ടിൽ എത്തുന്ന ജെ. പി യെ പ്രഭാകരൻ നിരാശനാക്കി മടക്കി അയക്കുന്നു.താൻ അപമാനിതനായി എന്നുള്ള ജെ. പി യുടെ കുത്തുവാക്കുകൾ ഗോപിയെ പ്രഭാകാരന് മുന്നിൽ എത്തിക്കുന്നു.
വാദങ്ങൾക്കും തർക്കങ്ങൾക്ക് ശേഷം പ്രഭാകരൻ ഗോപിയുടെ തീരുമാനത്തിനു വഴങ്ങി സഹോദരിയുടെ ഇഷ്ടത്തിന്നു വിവാഹം നടത്തി കൊടുക്കുന്നു.തന്റെ സ്വപ്നപദ്ധതിയായ ഒരു പാലം പണിക്ക് പ്രഭാകരൻ തുടക്കം കുറിക്കുന്നു. ഗോപിയുടെ സ്കൂൾ കെട്ടിടം പണിയിൽ കൃതിമം നടന്നു എന്ന് പ്രഭാകരന് അറിവ് ലഭിക്കുന്നു.അതറിയിക്കാൻ ഗോപിക്ക് അരികിൽ എത്തുന്ന പ്രഭാകരനെ ഗോപി അപമാനിച്ചു തിരിച്ചയക്കുന്നു.മടക്കയാത്രയിൽ തന്റെ സഹോദരൻനു സംഭവിക്കാൻ പോകുന്ന ആപത്തുകളെ ഓർത്ത് പ്രഭാകരൻ വേദനിച്ചു അശ്രദ്ധമായ ഡ്രൈവിങ്മൂലം കാർ അപകടത്തിൽ പെട്ടു. പരിക്കുകളോടെ രക്ഷപെടുന്നപ്രഭാകാരന്റെ കണ്ണിന്റെ കാഴ്ച നഷ്ടപെടുന്നു.സഹോദരനോട് താൻ ചെയ്ത അവഗണനകളിൽ കുറ്റബോധം തോന്നുന്നു.
കാഴ്ച നഷ്ടപെട്ട പ്രഭാകരനു ശക്തിനൽകാൻ ഗോപി മടങ്ങി വരുന്നു. വീട്ടിൽ തിരിച്ചെത്തുന്ന പ്രഭാകരന് സാഹചര്യങ്ങളുമായി പൊരുത്തപെടുന്നതിൽ ബുദ്ധിമുട്ട് അനുഭവപെടുന്നു.പ്രഭാകരന്റെ ദയനീയത കുടുംത്തിനു നൊമ്പരമാകുന്നു. എല്ലാംവിഷമതകളും ഉള്ളിൽ ഒതുക്കി പ്രഭാകരൻ ബിന്ദുമോളുടെ പിറന്നാൾ ആഘോഷിക്കുന്നു.ബിന്ദുവിന്റെ ആഗ്രഹപ്രകാരം ഗോപി വീണ്ടും ആ ഗാനം പാടി [ പ്രാണൻ നീ എന്റെ] ˢᵃᵈ
ഗോപി പണിതുയർത്തിയ സ്കൂൾ കെട്ടിടം തകർന്ന് വീണു സ്കൂൾ വിദ്യാർത്ഥികൾ മരിക്കുന്നു.! താൻ വഞ്ചിക്കപെട്ടു എന്ന് മനസിലാക്കിയ ഗോപി വിവരം അറിഞ്ഞു ഒളിവിൽ പോകാൻ ശ്രമിക്കുന്ന ജെ. പി യുമായി ഏറ്റുമുട്ടുന്നു.ഇരുവരും പോലീസ് കസ്റ്റടിയിൽ ആകുന്നു.കെട്ടിടം തകർന്നതിന്റെ ഉത്തവാദി ഗോപിയാണെന്ന് ആരോപിച്ചു ജെ.പി സ്റ്റേഷനിൽ നിന്ന് രക്ഷപെടുന്നു. ഗോപിയെ പുറത്തിറക്കാൻ പ്രഭാകരൻ നേരിട്ട് എത്തുന്നു.
പ്രഭാകരന്റെ സഹോദരസ്നേഹത്തിൽ ഗോപിക്ക് അഭിമാനം തോന്നുന്നു.കോൺട്രാക്റ്റ് വർക്ക്‌കളിൽ കൃത്യമം കാണിച്ച പേരിൽ സാമ്പത്തിക ബാധ്യത വരുന്ന ജെ. പി അനിതയോട് അവളുടെ ഓഹരി വാങ്ങി വരാൻ ആവശ്യപെടുന്നു.സഹോദരന്റെ ഇപ്പോളത്തെ അവസ്ഥ ഓർത്ത് അനിത അതിനു തയ്യാർ ആകുന്നില്ല. ജെ. പി യുടെ സ്വരം ഭീഷണിയിലേക്ക് മാറുന്നു!വേണു ഇടപെടുന്നു. അവരെ ജെ. പി പുറത്താക്കുന്നു. ഗോപി അവർക്ക് അഭയം നൽകുന്നു.അടുത്ത ദിവസം ഉത്ഘാടനം ചെയ്യാൻ പോകുന്ന പാലത്തിൽ വെച്ച് പ്രഭാകരനെ ഇല്ലാതെയാക്കാൻ അവസാന ശ്രമമെന്നോണം ജെ. പി ജോണിയുമായി ചേർന്ന് പദ്ധതി ഇടുന്നു. പാലം തകർക്കാൻ പുറപ്പെടുന്ന ജെ. പി യുടെ ഭാര്യ അത് ഗോപിയെയും വേണുവിനെയും അറിയിക്കുന്നു. അവിടേക്കു തിരിക്കുന്ന അവർ ജെ. പി യും സംഘവുമായി ഏറ്റുമുട്ടുന്നു.ഗോപി ജെ. പി യെ വെടിവെച്ചു കൊല്ലുന്നു.
പാലത്തിൽ വെച്ച ബോംബ് എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ സ്ഫോടനം ഉണ്ടായി ഗോപിക്ക് പരിക്കേൽക്കുന്നു. ഹോസ്പിറ്റലിൽ മരണക്കിടയിൽ നിന്ന് തന്റെ കണ്ണുകൾ സഹോദരനു നൽകണം എന്ന് അറിയിച്ച ശേഷം ഗോപി മരണപെടുന്നു.ഗോപിയുടെ കണ്ണുകൾ മുഖേന പ്രഭാകരന് തന്റെ കാഴ്ച തിരിച്ചു ലഭിക്കുന്നു.ആ കണ്ണുകൾ കൊണ്ട് താൻ പണി കഴിപ്പിച്ച പാലം കാണുന്നു