നവാഗതനായ ലിജു കൃഷ്ണ ഒരുക്കിയ ചിത്രമാണ് നിവിന്‍ പോളി നായകനായ പടവെട്ട്. 12 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിൽ നിവിൻ പോളി വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത് . കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. അന്‍വര്‍ അലിയാണ്. ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സി ജെ കുട്ടപ്പന്, വേടന്, മത്തായി സുനില്‍, ഗോവിന്ദ് വസന്ത എന്നിവര്‍ ചേര്‍ന്നാണ്.
അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.